തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് ഡയറക്ടർക്ക് കരാറുകാരന്റെ പരാതി. കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് 2004-ലെ എം.സി റോഡ് വികസന പദ്ധതിയുടെ ഭാഗമായിരുന്ന കരാറുകാരൻ വി.ഒ. സാജന്റെ വെളിപ്പെടുത്തൽ.
പതിബെൽ കന്പനിയിലെ മലേഷ്യൻ എൻജിനീയറായിരുന്ന ലീ സീ ബെന്നിനോട് ഗ്യാനേഷ് കുമാർ 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. കൃത്യമായി ബില്ലുകൾ പാസാക്കാതെ തടഞ്ഞുവെച്ചെന്നും, കൈക്കൂലി ആവശ്യപ്പെട്ടെന്നുമാണ് ആക്ഷേപം.
പദ്ധതികൾക്ക് അനുമതി നിഷേധിച്ചതും ബില്ലുകൾ മനഃപൂർവം വൈകിപ്പിച്ചതും മൂലമുണ്ടായ ബാധ്യതകൾ നിമിത്തം മലേഷ്യയിൽ പോയി ആത്മഹത്യ ചെയ്ത ലീ സീ ബെന്നിന്റെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം.
ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കരാറുകാരൻ വി.ഒ. സാജനുൾപ്പെടെയുള്ളവർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പുതിയ പരാതി നൽകിയിട്ടുണ്ട്. തന്റെ കൈവശമുള്ള രേഖകളും തെളിവുകളും വിജിലൻസിന് കൈമാറുമെന്നും സാജൻ വ്യക്തമാക്കി.
ലോകബാങ്ക് സഹായത്തോടെയുള്ള കെ.എസ്.ടി.പി റോഡ് നവീകരണ കരാറിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസിന്റെ പ്രാഥമിക അന്വേഷണം നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ക്രമക്കേടുകൾ മൂലം സർക്കാരിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായതായി നിയമസഭയിൽ മന്ത്രിയും വ്യക്തമാക്കിയിരുന്നു.
ലീ സീ ബെന്‍ ആത്മഹത്യചെയ്തിട്ട് ഇരുപതു വര്‍ഷങ്ങള്‍; ഗ്യാനേഷിനെതിരായ പ്രതിഷേധവും അന്വേഷണവും ലീ സീ ബെന്നിന് നീതിയാകുമോ..?
” ചെയ്തതിനൊക്കെയും നന്ദി, ഇനി ഞാന്‍ മരിക്കട്ടെ. ഈ കടുത്ത സമ്മര്‍ദം താങ്ങാന്‍ വയ്യ. ഇനി കേരളത്തിലേക്കില്ല. അവിടത്തെ ഉദ്യാഗസ്ഥരുമായി ജോലി ചെയ്യുക ശ്രമകരമാണ്.”
ഇങ്ങനെ എഴിതിവച്ചിട്ടാണ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് റോഡ് നിർമ്മാണ പദ്ധതിയുടെ ചീഫ് പ്രോജക്ട് മാനേജരായിരുന്ന മലേഷ്യൻ എഞ്ചിനീയർ ലീ സി ബെൻ, മലേഷ്യയിലെ സുബാങ് റിയ പാര്‍ക്കിലെ തടാകത്തിനു സമീപത്തെ ഇരുമ്പു നടപ്പാലത്തിന് കീഴില്‍ ജീവിതം അവസാനിപ്പിച്ചതെങ്കിലും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളൊന്നും അധികം മുന്നോട്ടു പോയിട്ടില്ല. കെ.എസ്.ടി.പി പദ്ധതിയുമായി ബന്ധപ്പെട്ട് മലേഷ്യൻ കമ്പനിയായ ‘പതി-ബെൽ’ കൺസോർഷ്യത്തിന് റോഡ് നിർമ്മാണത്തിനുള്ള തുക കൈമാറുന്നതിൽ ഉദ്യോഗസ്ഥർ മനപ്പൂർവ്വം കാലതാമസം വരുത്തുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തതിന്റെ സമ്മർദ്ദം താങ്ങാനാവാതെയാണ്, 2006 നവംബറിൽ മലേഷ്യയിൽ വച്ച് ലീ സി ബെൻ ജീവനൊടുക്കിയത്. കേരളത്തില്‍ അദ്ദേഹത്തിനുണ്ടായ കടുത്ത മാനസിക സമ്മര്‍ദമാണ് മരണത്തിലേക്കു നയിച്ചതെന്ന് മലേഷ്യന്‍ പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
രണ്ടു കത്തുകള്‍ എഴുതിവച്ചിട്ടാണ് അദ്ദേഹം ജീവിതം അവസാനിപ്പിച്ചത്. അതിലൊന്ന് പതിബെല്‍ കമ്പനി മേധാവി റോസ് ലീയോട് ക്ഷമാപണം നടത്തിക്കൊണ്ടുള്ളതും രണ്ടാമത്തേത് സ്വന്തം കുടുംബത്തിനുള്ളതുമായിരുന്നു. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി ആരോപണങ്ങൾ കത്തുകളിലുണ്ടായിരുന്നു. ഇതിനു പുറമെ സര്‍ക്കാരുമായി കത്തു മുഖേനയും അല്ലാതെയും അദ്ദേഹം നടത്തിയ ഔദ്യോഗിക ഇടപാടുകളിലും അഴിമതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയിരുന്നതാണ്.
കേരളത്തില്‍ പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന ധാരണയില്ലാതെയാണ് ലീ സീ ബെന്‍ ഇങ്ങോട്ടെത്തുന്നത്. മരിക്കുന്പോൾ12,000 രൂപയ്ക്ക് തുല്യമായ മലേഷ്യന്‍ റിങ്കറ്റ് 1000 മാത്രമാണ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ കുടുംബത്തിനായി ബാക്കിയുണ്ടായിരുന്നത്. രണ്ടരലക്ഷം രൂപ പ്രതിമാസ ശമ്പളമുണ്ടായിരുന്ന ലീ സീ ബെന്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി തന്റെ ശമ്പളം പോലും വിനിയോഗിച്ചിരുന്നു. പ്രോജക്ടിനു നൽകേണ്ടിയിരുന്ന പന്ത്രണ്ടു കോടിയിലേറെ രൂപ പൊതുമരാമത്ത് വകുപ്പ് പിടിച്ചു വച്ചതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. വകുപ്പിലെ അഴിമതി നിമിത്തമാണ് 2006 ഏപ്രിലിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതി പാതി പോലും തീര്‍ക്കാനാകാതെ വന്നതെന്നും അക്ഷേപമുണ്ട്.
ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറായിരുന്നു അക്കാലത്ത് പൊതുമരാമത്ത് സെക്രട്ടറി. ലീ സി ബെന്നിന്റെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിരുന്നു. ഇക്കാലമത്രയും കത്തുകളും തെളിവുകളും കണ്ടെത്തെലുകളുമെല്ലാം മാറിമാറിവന്ന സർക്കാരുകൾക്കു മുൻപിലുണ്ടായിരുന്നിട്ടും ഫലപ്രദമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാനാവാതെ പോയത്, ഫലത്തില്‍ ലീ സീ ബെന്നിനോടുള്ള നീതി നിഷേധമായി മാറിയെന്നാണിപ്പോൾ ചൂണ്ടിക്കാട്ടപ്പെടുന്നത്.
