വീ​ട്ടി​ൽ​ക്ക‍​യ​റി ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ആക്രമണത്തിനുള്ള കാരണം കേട്ടാൽ ഞെട്ടും; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

വെ​മ്പാ​യം: പ​ണം ക​ടം​കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ വീ​ട്ടി​ൽ​ക്ക‍​യ​റി ആ​ക്ര​മ​ണം ന​ട​ത്തി ഗൃ​ഹ​നാ​ഥ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വ​ട്ട​പ്പാ​റ, തെ​ങ്ക​റ​മു​ക​ൾ ശ്രീ​പാ​ദം വീ​ട്ടി​ൽ സൂ​ര​ജി​നെ ആ​ക്ര​മി​ച്ച നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ല് സ്വ​ദേ​ശി വി​ഷ്ണു, ഏ​ണി​ക്ക​ര സ്വ​ദേ​ശി വി​മ​ൽ എ​ന്നി​വ​രെ​യാ​ണ് വ​ട്ട​പ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സൂ​ര​ജ് ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി വി​റ്റ​ത​റി​ഞ്ഞ് സു​ഹൃ​ത്താ​യ വി​മ​ൽ ഒ​രു ല​ക്ഷം രൂ​പ ക​ട​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. സൂ​ര​ജ് തു​ക ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ക​ഴി​ഞ്ഞ പ​തി​നൊ​ന്നി​ന് രാ​ത്രി 9.15 ന് ​സൂ​ര​ജി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ്ര​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ കൊ​ല​പാ​ത​ക കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്നും, നെ​ടു​മ​ങ്ങാ​ട്,അ​രു​വി​ക്ക​ര, പേ​രൂ​ർ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വ​ട്ട​പ്പാ​റ സി​ഐ ഡി.​ഗി​രി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ആ​ർ.​ബൈ​ജു, എ​സ്‌​സി പി​ഒ​മാ​രാ​യ അ​ജി​ത്, സൂ​ര​ജ്,…

Read More

ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക​രു​തെന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പൊ​തു സ്ഥ​ല​ത്ത് അ​റ​സ്റ്റ് ന​ട​ത്തു​മ്പോ​ൾ അ​ത് കു​ട്ടി​ക​ൾ​ക്ക് യാ​തൊ​രു ത​ര​ത്തി​ലും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന വി​ധ​ത്തി​ലാ​ക​രു​തെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വാ​യി. ഇ​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ അം​ഗം ശ്യാ​മ​ളാ​ദേ​വി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

Read More

സിഗ്നലിൽ നിർത്തിയിട്ട കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം

പു​തു​ക്കാ​ട്‌: ദേ​ശീ​യ​പാ​ത ആ​ന്പ​ല്ലൂ​ർ സി​ഗ്ന​ൽ ജം​ഗ്‌ഷനി​ൽ ബ​സ് കാ​റി​നു​ മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞ് അ​പ​ക​ടം. ബ​സ് യാ​ത്ര​ക്കാ​രാ​യ ഏ​ഴു പേ​ർ​ക്കു നി​സാ​ര പ​രി​ക്കേ​റ്റു. ഇന്നലെ പു​ല​ർ​ച്ചെ 5.10 നാ​യി​രു​ന്നു അ​പ​ക​ടം. സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രുന്ന കാ​റി​നു​ പി​റ​കി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ടൂ​റി​സ്റ്റ് ബ​സ് മ​റി​യു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​തി​രു​ന്ന​തും ര​ക്ഷ​യാ​യി. പു​തു​ക്കാ​ട് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. വേ​ഗ​ത്തി​ൽ വ​ന്നി​രു​ന്ന ബ​സ് സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. കാ​സ​ർ​ഗോഡു നി​ന്നും മൂ​ന്നാ​റി​ലേ​ക്കു വി​നോ​ദ​യാ​ത്ര​യ്ക്കു​പോ​യ ബ​സും മൂ​ർ​ക്ക​നാ​ടു നി​ന്നും തൊ​ടു​പു​ഴ​യി​ലേ​ക്കു പോ​യി​രു​ന്ന കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ന്പ​ല്ലൂ​ർ സി​ഗ്ന​ലി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു അ​പ​ക​ട​ത്തി​ൽ ആ​ന്പ​ല്ലൂ​രി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റ് ത​ക​ർ​ന്നി​രു​ന്നു. പി​ന്നീ​ട് അ​തു പു​ന​സ്ഥാ​പി​ച്ചി​ട്ടി​ല്ല. തൊ​ട്ട​ടു​ത്ത റോ​ഡി​ൽ സി​ഗ്ന​ൽ പോ​സ്റ്റ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. സി​ഗ്ന​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​മൂ​ലം ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു…

Read More

മദ്യലഹരിയിൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മം;പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

വി​തു​ര: മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മം കാ​ണി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ.​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യും സ്റ്റേ​ഷ​നി​ലെ കം​പ്യൂ​ട്ട​റു​ക​ളും ഫോ​ണു​ക​ളും ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത വി​തു​ര മു​ള​യ്ക്കോ​ട്ടു​ക​ര ജ​സീം (26), മു​ള​യ്ക്കോ​ട്ടു​ക​ര പ്ലാ​മൂ​ട് ക​ട്ട​ക്കാ​ൽ ശ​ര​ത് കു​മാ​ർ (25), മു​ള​യ്ക്കോ​ട്ടു​ക​ര അം​ബി​ക ഭ​വ​ൻ ത​ട​ത്ത​രി​ക​ത്തു അ​ശ്വി​ൻ മോ​ഹ​ൻ (28), മു​ള​യ്ക്കോ​ട്ടു​ക​ര അ​ശ്വ​തി ഭ​വ​നി​ൽ അ​രു​ൺ​കു​മാ​ർ (27), തൊ​ളി​ക്കോ​ട് മ​രു​തും​മൂ​ട് ക​ട്ട​ക്കാ​ൽ ഷ​മീ​ന മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് (32)എ​ന്നി​വ​രെ​യാ​ണ് വി​തു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ടി​യ​ത്ത​റ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. സ്റ്റേ​ഷ​നി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തി​യ പ്ര​തി​ക​ൾ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read More

അ​ഞ്ച് ജി​ല്ല​ക​ളി​ലെ റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു; നാളെ അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ പ്ര​ഖ്യാ​പി​ച്ച റെ​ഡ് അ​ല​ര്‍​ട്ട് പി​ന്‍​വ​ലി​ച്ചു. തി​ങ്ക​ളാ​ഴ്ച ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടാ​ണ്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്. ചൊ​വ്വാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ര്‍​ട്ടാ​ണ്.  

Read More

നി​യ​മ​പ​ര​മാ​യി വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും..! യു​വ​തി​യും യു​വാ​വും തീ ​കൊ​ളു​ത്തി മരിച്ച സംഭവം പുറത്തറിയുന്നത് മണ്ണെണ്ണ ദേഹത്തുവീണ മകള്‍ ഇറങ്ങി ഓടിയപ്പോള്‍…

നെ​ടു​മ​ങ്ങാ​ട്: യു​വ​തി​യും യു​വാ​വും മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്തു. ആ​നാ​ട് ബാ​ങ്ക് ജം​ഗ്ഷ​നി​ലെ ന​ള​ന്ദ ട​വ​റി​ലെ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ആ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ലാ​ഷ് ( 38), ബീ​ന (30) എ​ന്നി​വ​രെ​യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം.​സം​ഭ​വ സ​മ​യം വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടി​യ ആ​റു​വ​യ​സു​ള്ള മ​ക​ളാ​ണ് ഇ​രു​വ​രും തീ​കൊ​ളു​ത്തി​യ വി​വ​രം സ​മീ​പ​ത്തെ ഫ്ലാ​റ്റി​ലെ താ​സ​ക്കാ​രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഇ​രു​വ​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല ര​ണ്ട് പേ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ര​ണ്ട് മു​റി​ക​ളി​ലാ​യാ​ണ് കാ​ണ​പ്പെ​ട്ട​ത്. ഗ​ൾ​ഫി​ലാ​യി​രു​ന്ന അ​ഭി​ലാ​ഷ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​വ​ർ ത​മ്മി​ൽ ഇ​ന്ന​ലെ​യും സം​ഭ​വ​ദി​വ​സ​വും വ​ഴ​ക്കി​ട്ട​താ​യി മ​ക​ൾ പ​റ​ഞ്ഞു.​ വ​ഴ​ക്കി​നി​ട​യി​ൽ ബി​ന്ദു മ​ണ്ണെ​ണ്ണ എ​ടു​ത്ത് മൂ​വ​രു​ടേ​യും ശ​രീ​ര​ത്തി​ലേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തീ​പ്പെ​ട്ടി ഉ​ര​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ മ​ക​ൾ പു​റ​ത്തേ​ക്കി​റ​ങ്ങി​യോ​ടി സ​മീ​പ​ത്തു​ള്ള​വ​രെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ബി​ന്ദു​വി​ന്‍റെ ആ​ദ്യ​വി​വാ​ഹ ബ​ന്ധം…

Read More

വാങ്ങിയ സാധനത്തിന്‍റെ പണം നൽകിയില്ല; ചോദിച്ച മെഡിക്കൽ സ്റ്റോർ ഉടമയെ സംഘം ചേർന്ന് ആക്രമിച്ചു; ഒരാൾ പിടിയിൽ

പാ​റ​ശാ​ല : മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ട​മ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ.​ഉ​ച്ച​ക്ക​ട വി​ശ്വാ​സ് മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ട​മ​യും സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ വി. ​ സു​രേ​ഷി​നെ ആ​ക്ര​മി​ച്ച പൊ​ഴി​യൂ​ർ ചാ​മ​വി​ള ന്യൂ ​ബം​ഗ്ലാ​വി​ൽ ഹാ​ബി നൈ​സാം (26) ആ​ണ് പി​ടി​യി​ലാ​യ​ത്. മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നും പാ​ൽ​പ്പൊ​ടി വാ​ങ്ങി​യി​ട്ട് പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ ന​ട​ന്ന വാ​ക്കേ​റ്റ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.​ പാ​ൽ​പൊ​ടി​യു​ടെ പ​ണം ഗൂ​ഗി​ൾ പേചെ​യ്യാ​മെ​ന്നു പ​റ​ഞ്ഞു​വെ​ങ്കി​ലും തു​ക സു​രേ​ഷി​ന്‍റെ അ​ക്കൗ​ണ്ടി​ൽ വ​ന്നി​ല്ല .പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തു തു​ണി​ക്ക​ട ന​ട​ത്തു​ക​യാ​യി​രു​ന്ന ഹാ​ബി നൈ​സാം, ഇ​യാ​ളു​ടെ ബ​ന്ധു ഷ​ബീ​ർ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി വീ​ടു​ക​യ​റി​ആ​ക്ര​മി​ച്ച​ത്. സു​രേ​ഷ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ ഹ​ബി​നൈ​സാ​മി​നെ ഏ​റ്റു​മാ​നൂ​രി​ലെ ലോ​ഡ്ജി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പൊ​ഴി​യൂ​ർ എ​സ്എ​ച്ച്ഒ വി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

മ​ക​നോ​ട് അ​ച്ഛ​ന്‍റെ കൊ​ടും ക്രൂ​ര​ത;  മ​ദ്യ​പി​ച്ചെ​ത്തി  മ​ൺ​വെ​ട്ടി​ക്ക് കൈ ​ത​ല്ലി​യൊ​ടി​ച്ചു; ത​ട​യാ​നെ​ത്തി​യ അ​യ​ൽ​വാ​സി​ക്ക് നേ​രെ​യും ആ​ക്ര​മ​ണം

നേ​മം : മ​ക​ന്‍റെ കൈ ​അ​ടി​ച്ചൊ​ടി​ച്ച് അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. ക​ല്ലി​യൂ​ർ ചെ​ങ്കോ​ട് പ​ന​വി​ള വീ​ട്ടി​ൽ സ​ന്തോ​ഷ് കു​മാ​ർ (45)നെ​യാ​ണ് നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം പ​തി​നൊ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​ന്നും മാ​റി താ​മി​ച്ചി​രു​ന്ന സ​ന്തോ​ഷ് കു​മാ​ർ മ​ദ്യ​പി​ച്ചെ​ത്തി മ​ക​ൻ ശ​ര​ത് കു​മാ​റു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മ​ൺ​വെ​ട്ടി എ​ടു​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ശ​ര​ത്തി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​നെ​ത്തി​യ അ​യ​ൽ​വാ​സി​യാ​യ അ​ശോ​ക​നെ​യും ഇ​യാ​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചു. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ​ക്കു​റി​ച്ച് ഫോ​ർ​ട്ട് എ​സി​പി ഷാ​ജി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​മം എ​സ്എ​ച്ച്ഓ ര​ഗീ​ഷ്കു​മാ​ർ, എ​സ്ഐ​മാ​രാ​യ വി​പി​ൻ, പ്ര​സാ​ദ്, രാ​ജേ​ഷ്, എ​എ​സ്ഐ ശ്രീ​കു​മാ​ർ, എ​സ്‌​സി​പി​ഓ മാ​രാ​യ ശ്രീ​കാ​ന്ത്, ഗി​രി, ല​തീ​ഷ്, ദീ​പ​ക്, രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

മ​ദ്യ​പി​ച്ച് എ​ത്തി​ കു​ട്ടി​യെ മ​ട​ലു​കൊ​ണ്ട് മ​ർ​ദി​ച്ച​ശേ​ഷം പ​ട്ടി​യു​ടെ അ​ടു​ത്ത് ഇ​രു​ത്തി! ഒ​മ്പ​തു വ​യ​സു​കാ​രി​യെ മ​ർ​ദി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട്: ഒ​മ്പ​തു വ​യ​സു​കാ​രി​യെ മ​ർ​ദി​ച്ച കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ടി​യൂ​ർ​ക്കാ​വ് നെ​ട്ട​യം സ്വ​ദേ​ശി വി​ഷ്ണു (28)നെ ​അ​രു​വി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​വി​ലെ മ​ദ്യ​പി​ച്ച് എ​ത്തി​യ വി​ഷ്ണു കു​ട്ടി​യെ മ​ട​ലു​കൊ​ണ്ട് മ​ർ​ദി​ച്ച​ശേ​ഷം പ​ട്ടി​യു​ടെ അ​ടു​ത്ത് കൊ​ണ്ട് ഇ​രു​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ന്ന​ലെ പെ​ൺ​കു​ട്ടി​യെ അമ്മയുടെ അമ്മ പേ​രൂ​ർ​ക്ക​ട ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ വ​ച്ചും ഇ​രു​വ​രെ​യും വി​ഷ്ണു വ​ന്ന് മ​ർ​ദി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ തു​ട​ർ​ന്ന് അ​മ്മൂ​മ്മ പേ​രു​ർ​ക്ക​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കു​ട്ടി​യെ മ​ർ​ദി​ച്ച കേ​സ് അ​രു​വി​ക്ക​ര പോ​ലീ​സി​ന് പ​രി​ധി​യി​ലാ​യ​തി​നാ​ൽ കേ​സ് അ​രു​വി​ക്ക​ര പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

കെ.വി. തോമസ് കമ്യൂണിസ്റ്റ് ആയിക്കഴിഞ്ഞു; പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ന​സു​ക​ളി​ൽ കെ.വി. തോമസ് ഇ​ല്ലെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ക​മ്മ്യൂ​ണി​സ്റ്റ് ആ​യി​ക്ക​ഴി​ഞ്ഞ കെ.​വി.​തോ​മ​സ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ന​സു​ക​ളി​ൽ ഇ​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ട്വ​ന്‍റി ട്വ​ന്‍റി​ക്ക് ഇ​ട​തു​പ​ക്ഷ​ത്തോ​ട് അ​രി​ശ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ട്വ​ന്‍റി ട്വ​ന്‍റി​യു​ടെ വോ​ട്ടു​ക​ൾ കോ​ൺ​ഗ്ര​സി​നു ല​ഭി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.  കൊ​ച്ചി​യി​ലെ എ​ല്ലാ വി​ക​സ​ന പ​ദ്ധ​തി​ക​ളേ​യും എ​തി​ർ​ത്ത​വ​രാ​ണ് സി​പി​എ​മ്മു​കാ​ർ. അ​വ​രാ​ണ് യ​ഥാ​ർ​ഥ വി​ക​സ​ന വി​രോ​ധി​ക​ൾ. കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ച് കെ ​റെ​യി​ൽ കൊ​ല റെ​യി​ലാ​ണെ​ന്നും അ​തി​നെ​തി​രെ​യു​ള്ള ജ​ന​വി​ധി തൃ​ക്കാ​ക്ക​ര​യി​ലു​ണ്ടാ​കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. 

Read More