സ്വന്തം ലേഖകൻ തിരുവനന്തപുരം: ശന്പള പ്രതിസന്ധി പരിഹരിക്കാൻ സഹായം തേടി കെഎസ്ആർടിസി വീണ്ടും സർക്കാരിനെ സമീപിച്ചു. ഏപ്രിൽ മാസത്തെ ശന്പള വിതരണത്തിനായി 65 കോടി രൂപ കൂടി വേണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ശന്പള പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞ മാസം 30 കോടി രൂപ സർക്കാർ നൽകിയിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് ശന്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്നു ഗതാഗത മന്ത്രിയും ധനമന്ത്രിയും ആവർത്തിക്കുന്നതിനിടെയാണ് വീണ്ടും സഹായം തേടി കെഎസ്ആർടിസി സർക്കാരിനെ സമീപിച്ചിരിക്കുന്നത്. എല്ലാക്കാലത്തും കെഎസ്ആർടിസിയുടെ ശന്പള പ്രശ്നം പരിഹരിക്കാൻ സർക്കാരിനാകില്ലെന്നും പൊതുമേഖല സ്ഥാപനത്തിലെ ശന്പളം കൊടുക്കാനുള്ളത് അടക്കമുള്ള വരുമാനം അവർ തന്നെ കണ്ടെത്തണമെന്നായിരുന്നു നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. മന്ത്രി പറഞ്ഞതു ചർച്ചയായിരിക്കേ, ഇക്കാര്യം സർക്കാരിന്റെ കൂട്ടായ തീരുമാനമാണെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Read MoreCategory: TVM
കണ്ടതു പറഞ്ഞാൽ നിന്നെയും കൊല്ലും; കൊലപാതകക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ മൂങ്ങ അഭിലാഷിനെ കുടുക്കി പോലീസ്
നെടുമങ്ങാട്: കൊലപാതക കേസിലെ സാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. ആറാംകല്ല് സ്വദേശിയായ സുധീഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കരകുളം തറട്ടനിലമിൽ താമസിക്കുന്ന അഭിലാഷ് (മൂങ്ങ അഭിലാഷ്, 41)നെയാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്. കരകുളം ആറാം കല്ലിൽ ജംഗ്ഷനിൽവച്ച് 2011ൽ ശ്യാം, പ്രവീൺ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പ്രിൻസ്, മണിച്ചൻ എന്നിവർക്ക് എതിരായി കോടതിയിൽ വിചാരണ സമയം മൊഴി നൽകിയാൽ സാക്ഷിയായ സുധീഷിനെ കൊല്ലുമെന്ന് അഭിലാഷ് ഭീഷണിപ്പെടുത്തുകയായിരുന്നു. അഭിലാഷ് കരകുളം ഭാഗത്ത് ഉള്ളതായി ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നെടുമങ്ങാട് ഡിവൈഎസ്പി എം.കെ. സുൾഫിക്കർ, അരുവിക്കര സിഐ എസ്. ഷിബുകുമാർ, ഇൻസ്പെക്ടർ കിരൺ ശ്യാം, ആദർശ്, അരവിന്ദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreഅനസുമാരുടെ മാലപൊട്ടിക്കൽ പണി ഇത്തവണ പാളി; ഒളിവിൽ കഴിഞ്ഞ പ്രതികളെ കുടുക്കി കിളിമാനൂർ പോലീസ്
കിളിമാനൂർ: തട്ടത്തുമല നെടുമ്പാറ അങ്കണവാടിക്ക് സമീപത്തുവച്ച് യുവതിയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ കിളിമാനൂർ പോലീസ് പിടികൂടി. കോഴിക്കോട് പുത്തൻവീട്ടിൽ അനസ് (25), അരുവിക്കര ഹസീനമൻസിലിൽ അനസ് (34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 25നായിരുന്നു സംഭവം. അങ്കണവാടിയിൽ നിന്നും കുട്ടിയെ വിളിക്കാൻ എത്തിയ യുവതിയുടെ സമീപം ബൈക്കിലെത്തിയ യുവാക്കൾ മാല പൊട്ടിച്ച് മടത്തറഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം കഴക്കൂട്ടം , പൂന്തുറഭാഗങ്ങളിൽ പലസ്ഥലങ്ങളിൽ പ്രതികൾ ഒളിവിൽകഴിഞ്ഞു വരികയായിരുന്നു. പ്രതികളുടെ പേരിൽ പല സ്റ്റേഷനുകളിലും മൊബൈൽ മോഷണം, ബൈക്ക് മോഷണം, വ്യാജസിഡി നിർമാണം തുടങ്ങിയ ഇരുപതോളം കേസുകൾ നിലവിലുണ്ട്. ജില്ലയിൽ നടന്ന മറ്റ് മാലപൊട്ടിക്കൽ കേസുകളിൽ പ്രതികൾക്ക് ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്. കിളിമാനൂർ ഐഎസ്എച്ച്ഒ എസ്. സനൂജ്, എസ്ഐ വിജിത്ത് കെ. നായർ, സിപിഒമാരായ അജോ ജോർജ്, ബിനു, കിരൺ,ഷിജു,റിയാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.…
Read Moreറെയിൽവേ ട്രാക്കിന് സമീപം നാടൻ ബോംബ് ശേഖരം; സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: കഴക്കൂട്ടം, തുന്പ റെയിൽവേ ട്രാക്കിന് സമീപം നാടൻ ബോംബ് ശേഖരം കണ്ടെ ത്തിയ സംഭവത്തിൽ അഞ്ചു പേരെ തുന്പ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ തുന്പ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സംശയാസ്പദമായ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ കണ്ടെത്തിയവരെയാണ് പോലീസ് പിടികൂടിയത്.പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളവരാണെന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്നലെ രാത്രിയിലാണ് കഴക്കൂട്ടം റെയിൽവെ സ്റ്റേഷന് ഒരു കിലോമീറ്ററോളം അകലെയുള്ള റെയിൽവെ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും നിരവധി നാടൻബോംബുകൾ ആർപിഎഫ് സംഘം കണ്ടെടുത്തത്. പട്രോളിംഗ് നടത്തുകയായിരുന്ന റെയിൽവെ പോലീസ് സംഘം നാല് പേരെ സംശയകരമായ സാഹചര്യത്തിൽ കണ്ടെ ത്തി. ഇവർ പോലീസിനെ കണ്ട് രക്ഷപ്പെടുകയായിരുന്നു. ആർപിഎഫിന്റെ പരാതിയെ തുടർന്ന് തുന്പ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട അഞ്ച് പേരെ കസ്റ്റഡിയിലെടുത്തത്.
Read Moreമദ്യപിക്കാൻ പണം നൽകാത്ത പിതാവിനെ വെട്ടിപ്പരിക്കേൽപിച്ച് മകൻ; മകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി അച്ഛൻ; വെഞ്ഞാറമൂട്ടിലെ സംഭവങ്ങൾ ഞെട്ടിക്കുന്നത്
വെഞ്ഞാറമൂട്: മദ്യപിക്കാൻ പണം നൽകാത്തതിന് പിതാവിനെ വെട്ടിപ്പരിക്കേൽപിച്ച മകൻ അറസ്റ്റിൽ.ട വെഞ്ഞാറമൂട് മുക്കുന്നൂർ ത്രിവേണി ജംഗ്ഷൻ എസ്എസ് ഭവനിൽ സുകുമാരൻ (65) നെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ സുധീഷ് കുമാർ (27) നെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞ 12 നാണ് കേസിനാസ്പദമായ സംഭവം. മകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം;അച്ഛൻ അറസ്റ്റിൽവെഞ്ഞാറമൂട്: നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുളങ്ങര ഗവ.ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാതാവിന്റെയും പ്രായപൂർത്തിയാകാത്ത മകളുടെയും മുൻപിൽ നഗ്നതാപ്രദർശനം നടത്തിയ വെട്ടുകാട് ജൈൻ നിവാസിൽ വിജിൻ വിക്ടർ ( 27) നെയാണ് പോക്സോ കേസിൽ വെഞ്ഞാറമൂട് സിഐ സൈജു നാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
Read Moreമുളക്പൊടി ഷിബു രണ്ടു കിലോ കഞ്ചാവുമായി പിടിയില്‍; മുളകുപൊടി എറിഞ്ഞ് മോഷണം നടത്തിയതുൾപ്പെടെ നിരവധി ക്രിമിനൽ കേസ്
നേമം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെരണ്ടു കിലോ കഞ്ചാവുമായി പോലീസ് അറസ്റ്റ്ചെയ്തു. നേമം എസ്റ്റേറ്റ് വാർഡിൽ കോലിയക്കോട് പുല്ലുവിള വീട്ടിൽ ഷിബു (മുളക്പൊടി ഷിബു -43) നെയാണ് തിരുവനന്തപുരം സിറ്റി സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ നേമം പോലീസ് അറസ്റ്റ് ചെയ്തത്. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൂഴികുന്നു ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി ഓട്ടോ ഓടിച്ചു വരികയായിരുന്ന ഇയാളെ പിടികൂടിയത്. 2013ല്‍ കരമന പോലീസ് സ്റ്റേഷന് പരിധിയില്‍ ഇയാളും സംഘവും ചേര്‍ന്ന് സുനാമി സതിഎന്നയാളെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, വിഴിഞ്ഞം കോട്ടുകാല്‍ ഭാഗത്ത് വച്ചു മുളകുപൊടി എറിഞ്ഞു പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസ്, കഞ്ചാവ് കച്ചവടം, അബ്കാരി കേസ് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഷിബു. നാര്‍ക്കോട്ടിക് സെല്‍…
Read Moreപ്രേം നസീറിന്റെ വീട് വിൽപ്പനയ്ക്ക്; അമേരിക്കയിൽ താമസിക്കുന്ന അവകാശികൾക്ക് വീട് നിലനിര്‍ത്താന്‍ താത്പര്യമില്ല
ചിറയിന്‍കീഴ് : സിനിമാനടൻ പ്രേം നസീറിന്റെ വീടായ ലൈല കോട്ടേജ് വിൽപനയ്ക്ക്. ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിലുള്ള വീടാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. പ്രേം നസീർ വിട പറഞ്ഞ് 30 വർഷം പിന്നിടുമ്പോൾ അദേഹത്തിന്റെ ഓര്‍മ്മകളുറങ്ങുന്ന ഏക അവശേഷിപ്പാണ് ഈ വീട്. പ്രേംനസീറിന്റെ മൂന്ന് മക്കളില്‍ ഇളയ മകളായ റീത്തയ്ക്കാണ് വീട് ലഭിച്ചത്. റീത്ത പിന്നീട് തന്റെ മകള്‍ക്ക് നൽകി. കുടുംബസമേതം അമേരിക്കയിൽ താമസിക്കുന്ന ഇവർക്ക് വീട് നിലനിര്‍ത്താന്‍ താത്പര്യമില്ലാത്തതിനാല്ലാണ് വില്‍പ്പനക്ക് വച്ചിരിക്കുന്നത്. മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു പ്രേം നസീറിന്റെ ലൈല കോട്ടേജ് സർക്കാർ വിലയ്ക്ക് വാങ്ങി സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യം.
Read Moreവാഹനാപകടത്തിൽപ്പെട്ട് വഴിയിൽ കിടന്നയുവാവിന് തുണയായി മന്ത്രി ജി.ആർ.അനിൽ
വെമ്പായം : വാഹനാപകടത്തിൽപ്പെട്ട് വഴിയിൽ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാൻ പൈലറ്റ് വാഹനം വിട്ടുനൽകിമന്ത്രി ജി.ആർ.അനിൽ. സംസ്ഥാന പാതയിൽ പൊരുന്തമൺ എംജിഎം പോളിടെക്നിക്ക് സ്കൂളിന് സമീപം വാഹനാപകടത്തിൽപ്പെട്ട യുവാവിനാണ് സഹായവുമായി മന്ത്രിയെത്തിയത്. അപകടം സംഭവിച്ച സ്ഥലത്ത് മാറ്റാരും ഉണ്ടായിരുന്നില്ല.മന്ത്രിയുടെ വാഹനം നിറുത്തിയ ശേഷമാണ് നാട്ടുകാരും എത്തിയത്. കിളിമാനൂർ ടൗൺ ഹാളിൽ യുവകലാസാഹിതി കിളിമാനൂർ മേഖല കമ്മിറ്റിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുവാൻ വരുന്ന യാത്രയിലാണ് മന്ത്രി പരിക്കേറ്റ് യുവാവ് വഴിയിൽ കിടക്കുന്നത് കണ്ടത്.
Read Moreഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്
തിരുവനന്തപുരം: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര സാധ്യത കല്പിക്കുന്നത്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ മലയോര മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരം മുതൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മേഖലകളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
Read Moreഅമിത വേഗത ചോദ്യം ചെയ്ത യുവാവിന്റെ തലയോട്ടി അടിച്ചു പൊട്ടിച്ചു; സഹോദരങ്ങൾ അടക്കം നാലുപേർ പോലീസ് പിടിയിൽ
നെടുമങ്ങാട്: വധശ്രമക്കേസിലെ നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലംകാവ് നരിച്ചിലോട് എൻആർ മനസിലിൽ മുഹമ്മദ് മുക്താർ (19), കൊല്ലംകാവ് നരിച്ചിലോട് എൻആർ മനസിലിൽ മുഹമ്മദ് അഫാസ് (18), നെടുമങ്ങാട് പറമുട്ടം നാൽക്കാലി പൊയ്കയിൽ ഹസ്സൻ (21), കൊപ്പം അമാനത്ത് വീട്ടിൽ ആദം മുഹമ്മദ് ( 20) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം 7.30 ന് നെടുമങ്ങാട് കൊല്ലംകാവ് – നരിച്ചിലോട് റോഡിൽ അഫാസ് അമിതവേഗതയിൽ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്ത നരിച്ചിലോട് സ്വദേശി വിനോദുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് അഫാസ് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ സഹോദരൻ മുഹമ്മദ് മുക്താർ ഉൾപ്പടെ എട്ടോളം പേർ ചേർന്ന് വിനോദിനെ ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികൾ സഞ്ചരിച്ചുവന്ന നാല് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിനോദിന്റെ തലയോട്ടിക്ക് പൊട്ടലുള്ളതായി ഡോക്ടർ അറിയിച്ചു.…
Read More