വീടിന് മുന്നിൽ  യുവാക്കളുടെ അഴിഞ്ഞാട്ടം; ചോദ്യം ചെയ്ത സിപിഎം നേതാവിന് നേരെ ആക്രമണം;  ശ്രീകാര്യത്ത് ലഹരമാഫിയയുടെ അഴിഞ്ഞാട്ടമെന്ന് നാട്ടുകാർ

ശ്രീ​കാ​ര്യം : പു​ക​വ​ലി ചോ​ദ്യം ചെ​യ്ത സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് യു​വാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. സി​പി​എം കു​റ്റി​ച്ച​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും പാ​ങ്ങ​പ്പാ​റ മ​രു​പ്പ​ൻ​കോ​ട് ന​ന്ദ​നം വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (49) ആ​ണ് പ​രി​ക്കേ​റ്റ​ത്.​ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്ത് നി​ന്ന് യു​വാ​ക്ക​ൾ പു​ക​വ​ലി​ക്കു​ക​യും പ​ര​സ്പ​രം അ​സ​ഭ്യം വി​ളി​ക്കു​ക​യും ചെ​യ്തു ഇ​ത് കേ​ട്ട് വ​ന്ന അ​നി​ൽ​കു​മാ​ർ ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യും പ്ര​കോ​പി​ത​രാ​യ സം​ഘം ക​ല്ല് കൊ​ണ്ട് അ​നി​ൽ​കു​മാ​റി​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​പ​രി​ക്കേ​റ്റ അ​നി​ൽ കു​മാ​റി​നെ പാ​ങ്ങ​പ്പാ​റ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ല​ഹ​രി മാ​ഫി​യ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്രീ​കാ​ര്യം പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

ഒരു മുതലാളിത്ത പാർട്ടിക്കും  നടത്താൻ സാധിക്കില്ല;  അ​ധ്വാ​നി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ധൂ​ർ​ത്ത് ആ​യി​രു​ന്നു പാ​ർ​ട്ടി കോ​ൺ​ഗ്ര​സെന്ന് കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ൽ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ പേ​രി​ൽ സി​പി​എം വ​ൻ ധൂ​ർ​ത്താ​ണ് ന​ട​ത്തി​യ​തെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ഒ​രു മു​ത​ലാ​ളി​ത്ത പാ​ർ​ട്ടി​ക്ക് പോ​ലും ഇ​ത്ത​ര​മൊ​രു സ​മ്മേ​ള​നം ന​ട​ത്താ​ൻ ക​ഴി​യി​ല്ല. അ​ധ്വാ​നി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ധൂ​ർ​ത്ത് ആ​യി​രു​ന്നു ക​ണ്ണൂ​രി​ൽ ന​ട​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.സി​പി​എം ഇ​ത്ത​ര​ത്തി​ലു​ള്ള ധൂ​ർ​ത്ത് ന​ട​ത്തു​മ്പോ​ൾ ക​ർ​ഷ​ക​ർ കേ​ര​ള​ത്തി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​ണ്. ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ൽ അ​വി​ഹി​ത ബ​ന്ധം ഉ​ണ്ട്. ഒ​രു മു​ദ്രാ​വാ​ക്യ​ത്തി​ന്‍റെ ര​ണ്ട് തൂ​വ​ൽ പ​ക്ഷി​ക​ളാ​ണ് അ​വ​രെ​ന്നും സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി നാ​ട്ടി​ൽ വ​ർ​ഗീ​യ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്. 60 രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ 1019 പേ​ർ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കെ ​റെ​യി​ലി​നെ​തി​രാ​യ സ​മ​രം കോ​ൺ​ഗ്ര​സ് തു​ട​രും. വീ​ടു​ക​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ചാ​ര​ണം ന​ട​ത്തും. സാ​ക്ഷാ​ൽ മു​ഖ്യ​മ​ന്ത്രി കു​റ്റി നാ​ട്ടി​യാ​ലും അ​ത്…

Read More

കെഎസ്ആർടിസിയിലെ ശമ്പള മുടക്കം; സമരം ശക്തമാക്കാൻ സംഘടനകൾ

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ലെ ശ​ന്പ​ള മു​ട​ക്ക പ്ര​ശ്നം നീ​ളു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ​രം ശ​ക്ത​മാ​ക്കാ​ൻ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ. കെ​എ​സ്ആ​ർ​ടി​സി ചീ​ഫ് ഓ​ഫീ​സി​നു മു​ന്പി​ൽ സി​ഐ​ടി​യു ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​രു​ക​യാ​ണ്. ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഐ​എ​ൻ​ടി​യു​സി സം​ഘ​ട​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്പി​ൽ ഇ​ന്ന് നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം ആ​രം​ഭി​ക്കും. ബി​എം​എ​സ് സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചും ഇ​ന്ന് ന​ട​ക്കും. വി​ഷു​വും ഈ​സ്റ്റ​റും ക​ഴി​ഞ്ഞി​ട്ടും ശ​ന്പ​ളം ല​ഭ്യ​മാ​ക്കാ​ത്ത​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സം​ഘ​ട​ന​ക​ൾ സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​ത്. ഈ ​മാ​സം 28ന് ​സി​ഐ​ടി​യു​വും മേ​യ് ആ​റി​നു ടി​ഡി​എ​ഫും (ഐ​എ​ൻ​ടി​യു​സി) സൂ​ച​ന പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ മാ​സ​വും അ​ഞ്ചി​നു മു​ന്പാ​യി ശ​ന്പ​ളം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ടി​ഡി​എ​ഫി​ന്‍റെ സ​മ​രം. സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു​ള്ള മാ​ർ​ച്ചി​നു സ​മാ​ന​മാ​യി എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ബി​എം​എ​സ് സം​ഘ​ട​ന മാ​ർ​ച്ച് ന​ട​ത്തു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഇ​ന്നു വൈ​കു​ന്നേ​ര​മോ നാ​ളെ​യോ ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റ് പ​റ​യു​ന്ന​ത്. ധ​ന​വ​കു​പ്പ് അ​നു​വ​ദി​ച്ച 30…

Read More

വി​ഷു​ക്കൈനീ​ട്ടം വി​വാ​ദ​മാ​ക്കു​ന്ന​ത് സാം​സ്കാ​രി​കത​നി​മ​യു​ടെ നാ​ശം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെന്ന് സു​രേ​ഷ്ഗോ​പി

വ​ര്‍​ക്ക​ല: സാം​സ്കാ​രി​ക ത​നി​മ​യു​ടെ നാ​ശം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് വി​ഷുക്കൈനീ​ട്ടം വി​വാ​ദ​മാ​ക്കു​ന്ന​തെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. വ​ര്‍​ക്ക​ല, ചി​റ​യി​ന്‍​കീ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ബി​ജെ​പി ബൂ​ത്ത് ഭാ​ര​വാ​ഹി​ക​ള്‍​ക്കാ​യി മൈ​താ​നം വ​ര്‍​ഷ മേ​ഘ ഒാ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വി​ഷുക്കൈനീ​ട്ടം പ​രി​പാ​ടി ഉ​ദ്ഘ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ര്‍​ക്ക​ല മൈ​താ​ന​ത്തു​ള്ള അം​ബേ​ദ്ക്ക​ര്‍ പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു സു​രേ​ഷ്ഗോ​പി വി​ഷു​ക്കൈ​നീ​ട്ടം പ​രി​പാ​ടി​യി​ലെ​ത്തി​യ​ത്. ബി​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​വി.​രാ​ജേ​ഷ് അ​ഡ്വ.​വി.​ജി.​ഗി​രി​കു​മാ​ര്‍, അ​ഡ്വ.​ആ​ര്‍ എ​സ് രാ​ജീ​വ് , നി​ഷാ​ന്ത്, സ​ജി​ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ വി​.ആ​ര്‍. വി​ജി, സ​ജി പി. ​മു​ല്ല​ന​ല്ലൂ​ര്‍, ഹ​രി ജി. ​ശാ​ര്‍​ക്ക​ര, ബി​ജു പൂ​വ​ണ​ത്തും​മൂ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വെ​ഞ്ഞാ​റ​മൂ​ട് സ​മൃ​ദ്ധി ഒാ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ആ​റ്റി​ങ്ങ​ല്‍, കി​ളി​മാ​നൂ​ര്‍, വാ​മ​ന​പു​രം, പാ​ലോ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ക​ർക്ക് എംപി കൈനീട്ടം നൽകി. ആ​ര്യ​നാ​ട് ആ​തി​ര ഒാ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പോ​ത്ത​ന്‍​കോ​ട്, നെ​ടു​മ​ങ്ങാ​ട്, ആ​ര്യ​നാ​ട്, അ​രു​വി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൈ​നീ​ട്ടം ന​ല്‍​കി.

Read More

പട്ടാപകൽ കടയിലെത്തിയ യുവാവിനെ വെട്ടി വീഴ്ത്തി; കഴുത്തിൽ കിടന്ന മാലപൊട്ടിച്ചെടുത്ത് മുങ്ങി;  ധ​നു​ഷ് വീ​ട്ടി​ൽ വി​ന്ധ്യ​ൻ വീണ്ടും മാലമോഷണക്കേസിൽ പിടിയിൽ

പേരൂർക്കട: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് മാ​ല ക​വ​ർ​ന്ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലും റൂ​റ​ലി​ലും നി​ര​വ​ധി ക​വ​ർ​ച്ച, അ​ക്ര​മം, കൊ​ല​പാ​ത​ക​ശ്ര​മം, പി​ടി​ച്ചു​പ​റി കേ​സി​ലെ പ്ര​തി​യാ​യ മ​ല​യി​ൻ​കീ​ഴ് ത​ച്ചോ​ട്ടു​കാ​വ് മൂ​ഴി​ന​ട ധ​നു​ഷ് വീ​ട്ടി​ൽ വി​ന്ധ്യ​ൻ (ധ​നു​ഷ്-37) നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പ് എ​ഗൈ​ൻ​സ്റ്റ് ഓ​ർ​ഗ​നൈ​സ്ഡ് ക്രൈം ​ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.​ വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മി​ത്രാ ന​ഗ​ർ ജം​ഗ്ഷ​ന് സ​മീ​പം ക​ട​യി​ൽ നി​ന്നും സാ​ധ​നം വാ​ങ്ങി​ക്കാ​നാ​യി വൈ​കു​ന്നേ​രം കാ​റി​ൽ വ​ന്നി​റ​ങ്ങി​യ വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി അ​ഗോ​ഷ് ബാ​ബു​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച് ക​ഴു​ത്തി​ൽ കി​ട​ന്ന സ്വ​ർ​ണ്ണ​മാ​ല പി​ടി​ച്ചു പ​റി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സി​ലാ​ണ് ഇ​യാ​ൾ ഇ​പ്പോ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്. ക​വ​ര്‍​ച്ച, പി​ടി​ച്ചു​പ​റി, കൊ​ല​പാ​ത​ശ്ര​മം, ബൈ​ക്ക് മോ​ഷ​ണം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ അ​ന്പ​തോ​ളം ക്രി​മി​ന​ൽ പ്ര​തി​യാ​ണ് ഇ​യാ​ള്‍. ദീ​ർ​ഘ​കാ​ല​മാ​യി ബം​ഗളൂ​രു​വി​ല്‍ താ​മ​സ​മാ​ക്കി​യി​രു​ന്ന ഇ​യാ​ൾ ഒ​രു വ​ർ​ഷം മു​ൻ​പ് തി​രി​കെ​യെ​ത്തി വീ​ണ്ടും…

Read More

പോലീസ് കൈകാണിച്ചിട്ടും നിർത്താതെ ബൈക്ക് യാത്രികൻ; പിൻതുടർന്ന് പിടിച്ചപ്പോൾ കണ്ടത്  സിദിഖിനെ; ക്രിമിനൽ കേസ് പ്രതിയെ അകത്താക്കി പോലീസ്

പേ​രൂ​ർ​ക്ക​ട: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യെ ത​മ്പാ​നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ക​ള്ളി​ക്കാ​ട് മു​ണ്ട​വ​ൻ​കു​ന്ന് മ​ഞ്ചം​കോ​ട് താ​ജു മ​ൻ​സി​ലി​ൽ സി​ദി​ഖ് (19) ആ​ണ് പി​ടി​യി​ലാ​യ​ത്. ഫോ​ർ​ട്ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ത​മ്പാ​നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​ക​വെ സം​ശ​യം തോ​ന്നി പോ​ലീ​സ് കൈ ​കാ​ണി​ക്കു​ക​യും നി​ർ​ത്താ​തെ പോ​യ പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. തെ​ന്മ​ല ഭാ​ഗ​ത്തു​നി​ന്ന് ഒ​രു റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ്, നെ​ടു​മ​ങ്ങാ​ട് ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് സ്പ്ലെ​ൻ​ഡ​ർ, മാ​റ​ന​ല്ലൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നും ഒ​രു ഹോ​ണ്ട ഡി​യോ, കൊ​ല്ലം പാ​രി​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്ന് ഒ​രു ഹീ​റോ ഹോ​ണ്ട സി​ഡി ഡീ​ല​ക്സ് എ​ന്നീ വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച​ത് പ്ര​തി​യെ​ന്ന് തെ​ളി​ഞ്ഞു. ശ്രീ​കാ​ര്യം, ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്ത് നി​ര​വ​ധി ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ഇ​യാ​ളാ​ണ്. മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മാ​സ​ത്തി​നു മു​മ്പാ​ണ് ഇ​യാ​ൾ ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്. തു​ട​ർ​ന്ന് മ​റ്റു​ള്ള പ്ര​തി​ക​ളു​മാ​യി ചേ​ർ​ന്ന് ക​വ​ർ​ച്ച…

Read More

വി​ഷുകൈ​നീ​ട്ടം രാ​ഷ്‌ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​വ​ർ  പൊ​ട്ട​ക്കി​ണ​റ്റി​ലെ ത​വ​ള​ക​ളെന്ന് സു​രേ​ഷ് ഗോ​പി

ശ്രീ​കാ​ര്യം : കു​ഞ്ഞു​ങ്ങ​ൾ​ക്ക് വി​ഷു കൈ​നീ​ട്ടം ന​ൽ​കു​ന്ന​ത് പോ​ലും രാ​ഷ്‌ട്രീയ​വ​ത്ക​രി​ക്കു​ന്ന​വ​ർ പൊ​ട്ട​ക്കി​ണ​റ്റി​ലെ ത​വ​ള​ക​ളാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് സു​രേ​ഷ് ഗോ​പി. ബി​ജെ​പി ക​ഴ​ക്കൂ​ട്ടം, വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്ത് ത​ല പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മ​ത്തി​ൽ വി​ഷു കൈ​നീ​ട്ടം ന​ൽ​കി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സുരേഷ് ഗോപി എം പി വാഹനത്തിലിരുന്ന് വിഷു കൈ നീട്ടം കൊടുത്തതും  വാങ്ങിയവർ അദ്ദേഹത്തിന്‍റെ കാൽ വന്ദിച്ചതും വിവാദമായിരുന്നു. വാഹനത്തിലിരുന്ന് തന്നെ കൈനീട്ടം നല്കിയതാണ് വിവാദമായത് ബി​ജെ​പി ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി.​ജി.​വി​ഷ്ണു അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷ്, ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ബഹുനിലകെട്ടിടം തലസ്ഥാനത്തിന് നാണക്കേടാകുന്നു ; കെഎഫ് സിയുടെ കെട്ടിടം കൈയടക്കി സാമൂഹ്യവിരുദ്ധ സംഘം; ഭയത്തോടെ പ്രദേശവാസികൾ

സ്വ​ന്തം ലേ​ഖ​ക​ൻതി​രു​വ​ന​ന്ത​പു​രം: ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ൽ ആ​സാം സ്വ​ദേ​ശി തൂ​ങ്ങി​മ​രി​ച്ചു. പി​എം​ജി​ക്കു സ​മീ​പ​മു​ള്ള ആ​ർ​ബി​ഐ ക്വാ​ർ​ട്ടേ​ഴ്സി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ സൂ​ര​ജ് ഉ​പാ​ധ്യാ​യ (27) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ തൊ​ട്ട​ടു​ത്തു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ്യൂ​സി​യം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​തേ​സ​മ​യം വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​നാ​വ​ശ്യ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സ്ഥ​ല​വാ​സി​ക​ൾ ആ​രോ​പി​ച്ചു. ഇ​വ​ർ​ക്കെ​തി​രേ പെ​റ്റി കേ​സെ​ടു​ത്തു വി​ട്ട​യ​ച്ച​താ​യി മ്യൂ​സി​യം പോ​ലീ​സ് പ​റ​ഞ്ഞു. പി​എം​ജി​യി​ൽ കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ലാ​ണ് സൂ​ര​ജി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജ​പ്തി ന​ട​പ​ടി​യി​ലൂ​ടെ​യാ​ണ് കെ​എ​ഫ്സി കെ​ട്ടി​യം കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടു പ​തി​റ്റാ​ണ്ടോ​ള​മാ​യി അ​നാ​ശ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​കെ​ട്ടി​ട സ​മു​ച്ച​യ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. താ​മ​സ യോ​ഗ്യ​മ​ല്ലെ​ങ്കി​ലും നി​ര​വ​ധി​പേ​ർ പ​ക​ലും രാ​ത്രി​യി​ലു​മാ​യി ഈ ​ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ വ​ന്നു​പോ​കു​ന്നു​ണ്ട്. നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും പോ​ലീ​സ് ഈ ​ഭാ​ഗ​ത്തേ​ക്കു തി​രി​ഞ്ഞു…

Read More

മദ്യപിച്ച് വാഹനമോടിച്ച്  റോഡിൽ യുവാക്കളുടെ അഭ്യാസപ്രകടനം; ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, കാറിൽ ഇടിപ്പിച്ചപ്പോൾ പണിപാണി

വെ​മ്പാ​യം : മ​ദ്യ ല​ഹ​രി​യി​ൽ യു​വാ​ക്ക​ൾ ഓ​ടി​ച്ച വാ​ഹ​നം ര​ണ്ടി​ട​ണ്ട​ങ്ങ​ളി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എം​സി റോ​ഡി​ൽ പി​ര​പ്പ​ൻ​കോ​ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ട്ടാ​ക്ക​ട തൂ​ങ്ങാ​പാ​റ സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ലാ​ഷ് ,ബി​നു എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. പി​ര​പ്പ​ൻ​കോ​ട് ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ക​ണ്ടു മ​ട​ങ്ങി​യ വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​യു​ടെ ഇ​രു​ച​ക്ര വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു കൊ​ണ്ടാ​യി​രു​ന്നു അ​ഭി​ലാ​ഷും ബി​നു​വും അ​പ​ക​ട​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്താ​തെ പോ​വു​ക​യും എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളെ അ​പ​ക​ട​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്നു. പാ​ല​വി​ള സെ​ന്‍റ് ജോ​ൺ​സ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ന് സ​മീ​പ​ത്തു​വ​ച്ച് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യി​രു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര തൊ​ഴു​ക്ക​ൽ പ​ള്ളി​വി​ളാ​ക​ത്തു വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​റി​ൽ  കൊണ്ടിടിപ്പിച്ചു. പിന്നീട് ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ബി​നു​വി​നെ​യും അ​ഭി​ലാ​ഷി​നെ​യും നാ​ട്ടു​കാ​ർ പി​ടി​കൂ​ടി വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കൊ​ന്നു; തടിപിടിക്കുന്നതിനിടെ വിരണ്ട ആന ഒന്നാം പാപ്പാനു മുകളിലേക്ക് തടി ഇടുകയായിരുന്നു

ക​ല്ല​മ്പ​ലം: ഇ​ട​ഞ്ഞ ആ​ന ഒ​ന്നാം പാ​പ്പാ​നെ കൊ​ന്നു. വെ​ള്ള​ല്ലൂ​ർ ഇ​ട​മ​ന​ക്കോ​ണം കു​ന്നി​ൽ വീ​ട്ടി​ൽ ഉ​ണ്ണി (54) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടി​ന് ക​പ്പം വി​ള​മു​ക്ക്ക​ട റോ​ഡി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ ത​ടി​പി​ടി​ക്കാ​നെ​ത്തി​യ ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. ത​ടി​പി​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ആ​ന വി​ര​ളു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ന​യെ ത​ള​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ണി​യെ തു​മ്പി കൈ ​കൊ​ണ്ട് നി​ല​ത്ത​ടി​ച്ച ശേ​ഷം ത​ടി പാ​പ്പ​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ഏ​റെ നേ​രം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ ആ​ന​യെ ത​ള​യ്ക്കാ​ൻ ര​ണ്ടാം പാ​പ്പാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ർ​ന്ന് കൊ​ല്ല​ത്തു നി​ന്നും എ​ലി​ഫ​ന്‍റ് സ്ക്വാ​ഡെ​ത്തി​യാ​ണ് ആ​ന​യെ ത​ള​ച്ച​ത്. കൊ​ല്ലം പു​ത്ത​ൻ​കു​ളം സ്വ​ദേ​ശി സ​ജീ​വി​ന്‍റെ ക​ണ്ണ​ൻ എ​ന്ന ആ​ന​യാ​ണ് വി​ര​ണ്ട​ത്. ഉ​ണ്ണി​യു​ടെ മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി ലേ​ക്ക് മാ​റ്റി. ക​ല്ല​മ്പ​ലം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More