സിനിമയുടെ നിര്‍മാണ ചിലവ് ഒന്നരക്കോടി രൂപ! അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് 8680 രൂപ!

ഒരു സിനിമ നിര്‍മ്മിക്കുന്നതിന് ഏറെ ത്യാഗങ്ങള്‍ സഹിക്കുന്നതും ആ സിനിമയുടെ നിര്‍മാതാവ് ആയിരിക്കും. സിനിമ നിര്‍മ്മിച്ച് പുറത്തിറങ്ങി അത് തിയറ്ററുകല്‍ ഹിറ്റായി അതില്‍ നിന്നും കിട്ടുന്ന ലാഭമാണ് നിര്‍മാതാവിന് കിട്ടുക. എന്നാല്‍ ഒന്നരക്കോടി രൂപ മുതല്‍ മുടക്കില്‍ സിനിമ നിര്‍മ്മിച്ച സിനിമ വെറും 8680 രൂപയാണ് നിര്‍മാതാവിന് തിരിച്ച് കൊടുത്തിരിക്കുന്നത്.

തന്റെ സിനിമയ്ക്ക് പറ്റിയ ദുരവസ്ഥ നിര്‍മാതാവ് തന്നെ പുറത്ത് പറഞ്ഞിരിക്കുകയാണ്. നിവന്‍ പോളിയുടെ ചാപ്‌റ്റേഴ്‌സ്, അരികില്‍ ഒരാള്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകന്‍ സുനില്‍ ഇബ്രാഹിം ആണ് ഓലപ്പീപ്പി എന്ന സിനിമ നിര്‍മ്മിച്ചിരുന്നത്. ഗള്‍ഫിലുള്ള തന്റെ കൂട്ടുകാരുടെ സഹായത്തോടെ അഞ്ചും പത്തും ലക്ഷങ്ങള്‍ ഇട്ടിട്ടായിരുന്നു സിനിമ നിര്‍മ്മിച്ചത്. സുനിലിന്റെ സുഹൃത്തായ ക്രിഷായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹത്തിന്റെ വലിയൊരു സ്വപ്‌നമായിരുന്നു ഓലപ്പീപ്പി. അത് പൂര്‍ത്തിയാക്കാന്‍ വേണ്ടി കൂട്ടുകാരെല്ലാം ഒന്നിക്കുകയായിരുന്നു.

സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത രണ്ട് സിനിമയുടെയും ക്യാമറമാനായിരുന്ന ക്രിഷ് കൈമിളാണ് ഓലപ്പീപ്പി എന്ന സിനിമയെ കുറിച്ച് പറഞ്ഞിരുന്നത്. നല്ലൊരു ആശയം ഉണ്ടെന്ന് തോന്നിയതിനാല്‍ അത് സിനിമയാക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ഓലപ്പീപ്പി എന്റെയും സംവിധായകന്റെയും സുഹൃത്തുക്കളുടെയും അതില്‍ ജോലി ചെയ്ത പലരുടെയും പങ്കാളിത്തത്തോടെ നിര്‍മിച്ച സിനിമയാണ്. ചിത്രത്തിന് വേണ്ടി പല നിര്‍മാതാക്കളെയും തേടി നടന്നിരുന്നെങ്കിലും ആരും അതിന് തയ്യാറായിരുന്നില്ലെന്നാണ് സുനില്‍ പറയുന്നത്. ശേഷം ആ ചുമതല ഏറ്റെടുത്ത് നടത്തുകയായിരുന്നു. എന്നാല്‍ തിയറ്ററിലെത്തിയ ചിത്രം വന്‍ ഫ്‌ളോപ്പായി. നല്ല പ്രേക്ഷക അഭിപ്രായം ഉണ്ടായിരുന്നെങ്കിലും ചിത്രം ഓടാതിരുന്നതായിരുന്നു കാരണം.

Related posts