പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ തി​രി​കെ​യെ​ത്തി​ക്കാ​ൻ യുവാവിന്റെ കുരുട്ടുബുദ്ധി! പൊളിച്ചടുക്കി ഫ​യ​ർ​ഫോ​ഴ്സ് സം​ഘം; വെമ്പായത്ത് നടന്ന സംഭവം ഇങ്ങനെ…

വെ​മ്പാ​യം: പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ തി​രി​കെ​യെ​ത്തി​ക്കാ​ൻ യു​വാ​വ് സ്വ​ന്തം ദേ​ഹ​ത്തും ബ​ന്ദി യാ​ക്കി​യ അ​നു​ജ​ന്‍റെ ദേ​ഹ​ത്തും പെ​ട്രോ​ൾ ഒ​ഴി​ച്ചു.

വെ​മ്പാ​യം ഒ​ഴു​കു​പാ​റ ഈ​ട്ടി​മൂ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് 12 നാ​യി​രു​ന്നു സം​ഭ​വം. ഈ​ട്ടി​മൂ​ട് ഒ​ഴു​കു​പാ​റ സ​ജീ​ന മ​ൻ​സി​ലി​ൽ ഷാ​ജ​ഹാ​ൻ (37) സ​ഹോ​ദ​ര​നാ​യ സ​ഹീ​റി​നെ മു​റി​യ്ക്കു​ള്ളി​ൽ പൂ​ട്ടി​യി​ട്ട് ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ പോ​ലീ​സ് ഇ​ട​പ്പെ​ട്ട് തി​രി​ച്ചു കൊ​ണ്ടു​വ​ര​ണം എ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ ആ​വ​ശ്യം.​

മാ​താ​വി​നെ​യും സ​ഹോ​ദ​രി​യേ​യും വീ​ട്ടി​ന് പു​റ​ത്താ​ക്കി വാ​തി​ൽ പൂ​ട്ടി​യ​ശേ​ഷം ഷാ​ജ​ഹാ​ൻ അ​നു​ജ​ന്‍റെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ചു മു​റി​ക്കു​ള്ളി​ൽ പൂ​ട്ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ്വ​ന്തം ശ​രീ​ര​ത്തി​ലും പെ​ടോ​ൾ ഒ​ഴി​ച്ച​ശേ​ഷം ഒ​രു കൈ​യി​ൽ പെ​ട്രോ​ൾ നി​റ​ച്ച ക​ന്നാ​സും തീ​പ്പെ​ട്ടി​യു​മാ​യാ​ണ് ഭി​ഷ​ണി മു​ഴ​ക്കി നി​ന്ന​ത്.

അ​യ​ൽ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും ഷാ​ജ​ഹാ​നോ​ട് സം​സാ​രി​ച്ചെ​ങ്കി​ലും വ​ഴ​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.

സം​ഭ​വ​മ​റി​ഞ്ഞ് എ​സ്എ​ച്ച്ഒ സൈ​ജു നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സും, അ​സി​സ്റ്റ​ന്‍റ് സ​റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ന​സ​റു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി.​

സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ സൈ​ജു നാ​ഥി​നോ​ട് ഷാ​ജ​ഹാ​ൻ ഒ​റ്റ​ക്ക് സം​സാ​രി​ക്കാം എ​ന്ന് സ​മ്മ​തി​ച്ചു.​

തു​ട​ർ​ന്ന് സി​ഐ സൈ​ജുനാ​ഥ് ഷാ​ജ​ഹാ​നെ വീടി​ന്‍റെ പി​ൻ​വ​ശ​ത്തെ ജ​ന​ലി​ന​രു​കി​ൽ വ​രു​ത്തി സം​സാ​രി​ച്ച് നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ മു​ൻ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ഫ​യ​ർ എ​ൻ​ജി​നി​ൽ നി​ന്നും വെ​ള്ളം ഷാ​ജ​ഹാ​ന്‍റെ ദേ​ഹ​ത്ത് വി​ഴ്ത്തി.​

പെ​ട്രോ​ളും തീ​പ്പ​ട്ടി​യും ന​ന​ഞ്ഞു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും, ചേ​ർ​ന്ന് ഷാ​ജ​ഹാ​നെ കീ​ഴ്പ്പെ​ടു​ത്തി സ​ഹീ​റി​നെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment