നെടുമങ്ങാട്: നെടുമങ്ങാട് കാർഷിക മൊത്തവ്യാപാര വിപണിയിൽ ഉത്പന്നങ്ങൾ നൽകുന്ന കർഷകർക്ക് ആറുമാസമായി പണം കിട്ടുന്നില്ലെന്ന് പരാതി. നെടുമങ്ങാട് താലൂക്കിലെ വിവിധ പ്രദേശങ്ങളിലുള്ള 120-ലധികം കർഷകരാണ് ഉത്പന്നങ്ങളുടെ വില കിട്ടാതെ ദുരിതത്തിലായത്. മൊത്ത വ്യാപാര വിപണിയിൽ സംസ്ഥാന ഹോർട്ടികോർപ്പിനാണ് കർഷകർ ഉത്പന്നങ്ങൾ നൽകി പണത്തിനായി കാത്തിരിക്കേണ്ടി വരുന്നത്. ഓരോ തവണയും സമരംചെയ്താൽ മാത്രമേ ഹോർട്ടികോർപ്പ് പണം നൽകൂ എന്ന സ്ഥിതിയിലാണെന്ന് കർഷകർ പറയുന്നു. നിലവിൽ 2021 ഓഗസ്റ്റ് മുതലുള്ള ഉത്പന്നങ്ങളുടെ വിലയാണ് കിട്ടാനുള്ളത്. ഓരോ കർഷകർക്കും 80,000 രൂപ മുതൽ 1.86 ലക്ഷം രൂപവരെ കിട്ടാനുണ്ട്. 120-ലധികം കർഷകർക്കായി ഏകദേശം 91 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് കർഷകർ കൃഷി മന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നത്. ആഴ്ചയിൽ മൂന്നുദിവസമാണ് അന്താരാഷ്ട്ര മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഓരോ ആഴ്ചയിലേയും തുക അതത് ആഴ്ചതന്നെ കർഷകർക്കു കൊടുത്തു തീർക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, കഴിഞ്ഞ മൂന്നു…
Read MoreCategory: TVM
സാനിറ്റൈസർ കുടിച്ച ഗൃഹനാഥൻ മരിച്ചു! വീട്ടുകാർ പറഞ്ഞത് കേട്ട് ഞെട്ടി നാട്ടുകാരും പോലീസും
കാട്ടാക്കട : സാനിറ്റൈസർ കുടിച്ച ഗൃഹനാഥൻ മരിച്ചു. മലയിൻകീഴ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട പേയാട് ചന്തമുക്ക് മേലെപുല്ലുവിള വീട്ടിൽ രാജേന്ദ്രൻ ( 56 ) ആണ് മരിച്ചത്. സ്ഥിരമായി മദ്യപിക്കുന്നയാളാണ് രാജേന്ദ്രൻ. മദ്യത്തിന് പകരം സ്ഥിരമായി സാനിറ്റൈസർ കുടിക്കാറുണ്ടെന്നും വീട്ടുകാർ മൊഴി നൽകിയതായി പോലീസ് പറയുന്നു. കഴിഞ്ഞ ദിവസവും സാനിറ്റൈസർ കുടിച്ചതിനെ തുടർന്ന് വയറുവേദന വരികയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.
Read Moreപ്രേംനസീർ ചിത്രത്തിലെ പിക്നിക്ക് ഹാൾ മ്യൂസിയമാക്കാൻ ശ്രമിച്ചു; ഇപ്പോൾ ഹാളുമില്ല, മ്യൂസിയവുമില്ല
കാട്ടാക്കട: പിക്നിക്ക് എന്നപേരിൽ ശശികുമാർ സംവിധാനം ചെയ്ത പ്രേംനസീർ ചിത്രത്തിലെ പിക്നിക്ക് ഹാൾ.. നെയ്യാർഡാമിലെ ആകർഷകമായി മാറിയ ആ ഹാൾ ചിത്രീകരണത്തിന് വേദിയായപ്പോൾ ചിത്രത്തിന് ഇട്ട പേരും അതായിരുന്നു. സഞ്ചാരികൾക്ക് അടയാളമായിരുന്ന പിക്നിക്ക് ഹാൾ ഇടിച്ചു നിരത്തി ഇവിടെ മ്യൂസിയം സ്ഥാപിക്കാൻ നടത്തിയ ശ്രമം എങ്ങും എത്തിയില്ല. 2017 ൽ തുടങ്ങിയ പദ്ധതി ഇപ്പോൾ എങ്ങും എത്താത്ത നിലയിൽ. മുൻപ് വിവാഹങ്ങൾക്കും മറ്റു പരിപാടികൾക്കും പിക്നിക് ഹാൾ പൊതുജനങ്ങൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. അന്ന് ഡാമിലെ പിക്നിക്ക് ഹാൾ ആയിരുന്നു എല്ലാം. നെയ്യാറിലെ രാഷ്ട്രീയ പാർട്ടികളുടെ ഉൾപ്പെടെ മിക്ക സമ്മേളനങ്ങളും ചേരുന്നതും ഇവിടെ വച്ചായിരുന്നു. ഡാമിലെത്തുന്ന സഞ്ചാരികൾക്ക് കൂടി ഉപകാരപ്പെട്ട ഒന്നായിരുന്നു പിക്നിക്ക് ഹാൾ. സിനിമ കൂടി ഹിറ്റ് ആയതോടെ പിക്നിക്ക് ഹാളിന്റെ പേരും വർധിച്ചു. എന്നാൽ കാലപ്പഴക്കം കാരണം ഹാൾ ഉപയോഗശൂന്യമായതോടെ പൊതു പരിപാടികൾക്ക് ഇവിടെ ആരും…
Read Moreവീടിന്റെ ടെറസിൽനിന്ന് പിതാവിനെ തള്ളിയിട്ട് മകൻ; പരിക്കേറ്റ വിനോദിന്റെ ആദ്യഭാര്യയിലുള്ള മകൻ വിപിന്റെ ക്രൂരതയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കാട്ടാക്കട: വീടിന്റെ ടെറസിൽ നിന്ന് മകൻ തള്ളിയിട്ട പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. മകൻ അറസ്റ്റിൽ. അന്തിയൂർക്കോണം കാപ്പിവിള പുത്തൻവീട്ടിൽ വിനോദിനെയാണ് (56) ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മകൻ വിപിൻ ( 20 ) തള്ളിയിട്ടത്. മകനെ മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞത്: വിനോദിന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് വിപിൻ. മാതാവിന്റെ അമ്മയോടൊപ്പം തമിഴ്നാട് ഊരമ്പിലാണ് വിപിൻ താമസിക്കുന്നത്. സംഭവ ദിവസം രാത്രി എട്ടോടെ വിപിൻ അന്തിയൂർക്കോണത്തെത്തി പിതാവുമായി സംസാരിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായി. രാത്രി മദ്യപിച്ചെത്തിയ വിപിൻ അന്തിയൂർക്കോണത്തെ വീട്ടിലെത്തി ടെറസിന് മുകളിൽ കയറി. ഇതറിഞ്ഞ് വിനോദ് അവിടെയെത്തി മകനുമായി വീണ്ടും വാക്ക് തർക്കവും പിടിവലിയുമായി. ഇതിനിടെ അടിയേറ്റ് വിനോദ് അബോധാവസ്ഥയിലായി. തുടർന്ന് വിനോദിനെ ടെറസിൽ നിന്നും താഴേയ്ക്ക് തള്ളിയിടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വിപിൻ മൊഴി നൽകി. ഈ സമയം വിനോദ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.…
Read Moreതൊഴിൽ അന്വേഷകർക്ക് ഇതാഒരവസരം; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മെഡിക്കല്‍കോളജ്: മെഡിക്കല്‍ കോളജില്‍ താഴെ പറയുന്ന തസ്തികകളിലേയ്ക്ക് കരാര്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. 1. റിസര്‍ച്ച് അസിസ്റ്റന്റ്. ഒഴിവുകളുടെ എണ്ണം: ഒന്ന്. വിദ്യാഭ്യാസ യോഗ്യത: സയന്‍സിലോ ബന്ധപ്പെട്ട വിഷയത്തിലോ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും നേടിയ ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റര്‍ ഡിഗ്രി. പ്രായപരിധി: 30 വയസ്. പ്രതിമാസ ശമ്പളം : 31000/- രൂപ. കരാര്‍ കാലാവധി ഒരു വര്‍ഷമാണ്. 2. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍. ഒഴിവുകളുടെ എണ്ണം: ഒന്ന്. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോര്‍ഡ് നടത്തുന്ന ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ പ്ലസ് ടു പാസായിരിക്കണം. കംപ്യൂട്ടറില്‍ മിനിട്ടില്‍ 15000 കീ ഡിപ്രഷന്‍സ് ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനവും ബേസിക് നേഴ്സിംഗിലോ ഫിസിയോ തെറാപ്പിയിലോ സ്പീച്ച് ആൻഡ് ലാംഗ്വേജിലോ ഉള്ള വിജയം അഭിലഷണീയ യോഗ്യതയാണ്. പ്രായം: 25 വയസ്. പ്രതിമാസ ശമ്പളം:…
Read Moreഇരുട്ടിന്റെ മറവിൽ റോഡിൽ മാലിന്യം നിക്ഷേപിച്ച് യുവാവ്; ഓടിച്ചിട്ട് പിടിച്ച് കൗൺസിലർ സുരകുമാരി; ഒപ്പം ചേർന്ന് നാട്ടുകാരും; പിന്നെ സംഭവിച്ചതറിഞ്ഞാൽ…
പേരൂര്‍ക്കട: രാത്രിയുടെ മറവില്‍ മാലിന്യനിക്ഷേപം നടത്തിയ ആളെ കിണാവൂർ വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പിന്തുടര്ന്നു പിടികൂടി. വാര്‍ഡ് പരിധിയില്‍ പഴയ മുടിപ്പുര റോഡിലാണ് മാലിന്യം നിക്ഷേപിച്ചത്. പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം കൊണ്ടുവന്ന മുട്ടട സ്വദേശിയായ യുവാവിനെയാണ് കഴിഞ്ഞദിവസം രാത്രി കൗണ്‍സിലര്‍ ആര്. സുരകുമാരിയും നാട്ടുകാരും ചേര്‍ന്നു പിടികൂടിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ 100 മീറ്ററോളം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മാലിന്യം ഇയാളെക്കൊണ്ട് എടുപ്പിച്ചു. മുടിപ്പുര റോഡില്‍ മാലിന്യനിക്ഷേപം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. റോഡിന്റെ വശങ്ങളില് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കൊണ്ടിട്ട മാലിന്യം പിന്നീട് ഹെല്‍ത്ത് അധികൃതർ ചേര്‍ന്ന് നീക്കി.
Read Moreകെ-റെയിൽ വരുമ്പോൾ ആരും വഴിയാധാരമാകില്ല; നടപ്പിലാകുന്നത് അമ്പതു വർഷത്തേക്കുള്ള വികസനമാണെന്ന് കോടിയേരി ബാലകൃഷ്ണൻ
പാറശാല: കെ-റെയിലിനായി ഭൂമി വിട്ടു നൽകുന്നവരുടെകൂടെ സർക്കാരും പാർട്ടിയും കൂടെയുണ്ടാകുമെന്നും ആരും വഴിയാധാരമാകില്ലന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭൂമി വിട്ടു കൊടുക്കുന്നവർക്ക് മാർക്കറ്റുവിലയുടെ നാലിരട്ടിയും മുനിസിപ്പാലിറ്റി മേഖലയിൽ രണ്ടര ഇരട്ടിയും നൽകും. സിപിഎം ജില്ലാ സമാപന സമ്മേളനം വെർച്വലായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ പദ്ധതിയുടെ ഇരട്ടി തുക മുടക്കി ഹൈ സ്പീഡ് ട്രെയിൻ സർവീസ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നവരാണ് കഴിഞ്ഞ യുഡിഎഫ് സർക്കാർ. വികസന പദ്ധതികൾ നടപ്പിലായാൽ ഇനി കേരളത്തിൽ കോൺഗ്രസും ബിജെപിയും കാണില്ലന്നുള്ള തിരിച്ചറിവാണ് പദ്ധതിയെ എതിർക്കാൻ കാരണമെന്നും പറഞ്ഞ അദ്ദേഹം അടുത്ത അഞ്ചു വർഷത്തേക്കുള്ള വികസനമല്ല മറിച്ചു അമ്പതു വർഷത്തെ വികസനമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഇന്ത്യയെ സർവനാശത്തിലേക്ക്നയിക്കുന്നു: പാറശാല : കേന്ദ്ര സർക്കാർ നിരന്തിരമായി ജനവിരുദ്ധ തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ സമീപനമാണ് സ്വീകരിച്ചുവരുന്നതെന്നും ബിജെപി ഭരണം രാജ്യത്തെ…
Read Moreആനാവൂർ നാഗപ്പൻ വീണ്ടും സിപിഎം ജില്ലാ സെക്രട്ടറി; സംഘടനാ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൽ എ സമ്പത്ത് ജില്ലാ കമ്മറ്റിക്ക് പുറത്ത്
തിരുവനന്തപുരം: ആനാവൂർ നാഗപ്പനെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു. മൂന്ന് വനിതകളേയും മൂന്ന് യുവജന സംഘടന നേതാക്കളേയും ജില്ല കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തി. സംഘടനാ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടർന്ന് മുൻ എംപിയായ സന്പത്തിനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. നിലവിൽ മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സന്പത്ത്. കെ.പി.പ്രമോഷ്, ജെ.എസ്. ഷിജുഖാൻ, വി.അന്പിളി, ഷൈലജബീഗം,എസ്.കെ.പ്രീജ, ഡി.കെ.ശശി, ആർ. ജയദേവൻ, വി.എ. വിനീഷ്, എസ്.പി.ദീപക് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ. എസ്.കെ.പ്രീജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജ ബീഗം, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ വി.അന്പിളി എന്നിവരെയാണ് പുതുതായി ഉൾപ്പെടത്തിയ വനിതകൾ. 13 ന് ആരംഭിച്ച ജില്ല സമ്മേളനം ഇന്നലെ…
Read Moreശാന്തകുമാരിയുടെ ജീവനെടുത്തത് തുണയായിരിക്കുമെന്ന് കരുതി അഭയം നൽകിയവർ! വയോധിക അറിഞ്ഞിരുന്നില്ല താന്‍ അഭയം നൽകിയവർ ജീവന് വിലപറയുമെന്ന്…
വിഴിഞ്ഞം: മകന്റെയും കൂട്ടുകാരന്റെയും ആക്രമണത്തിൽ നിന്ന് റഫീക്കയെ രാവും പകലും സംരക്ഷിച്ചിരുന്ന ശാന്തകുമാരിയുടെ ജീവൻ സഹായം സ്വീകരിച്ചവർ തന്നെയെടുത്തു. ഒറ്റക്ക് താമസിക്കുന്ന തനിക്ക് ഒരു തുണയായിരിക്കുമെന്ന് കരുതി അഭയം നൽകിയവർ ജീവന് വിലപറയുമെന്ന് നിഷ്കളങ്കയായ വയോധിക അറിഞ്ഞിരുന്നില്ല. റഫീക്കയും മകൻ റഫീക്കും കൂട്ടുകാരൻ അൽ അമീനും വാടകയ്ക്ക് താമസിക്കാൻ എത്തിയ വീടിന് കഷ്ടിച്ച് നൂറ് മീറ്റർ മാറിയുള്ള ഒരു ഷീറ്റ് മേഞ്ഞ വീടിലാണ് ശാന്തകുമാരിയുടെ താമസം. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് നാഗപ്പൻ മരണമടഞ്ഞു. വിവാഹ ശേഷം മകൻ സനൽകുമാർ വെങ്ങാനൂരിലേക്കും മകൾ ശിവകല ആന്ധ്രായിലേക്കും താമസം മാറ്റി. മകന്റെ വീട്ടിലേക്ക് പോകുമെങ്കിലും കൂടുതൽ ദിവസവും കുടുംബവീട്ടിൽ ഒറ്റക്കായിരുന്നു താമസം. അധികം ആരുമായും ബന്ധമില്ലെങ്കിലുംഒരു മാസം മുൻപ് വാടകയ്ക്ക താമസിക്കാൻ എത്തിയ റഫീക്കയും കുടുംബവുമായി കൂടുതൽ അടുത്തു . മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന റഫീക്കിന്റെയും അൽഅമീന്റെയും ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ…
Read Moreവിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചു; മുഖം കണ്ടപ്പോൾ ആൾമാറിപ്പോയെന്ന് മനസിലാക്കി റോഡിൽ തള്ളി; നാലംഗ സംഘത്തെ കുടുക്കി പോലീസ്
നെടുമങ്ങാട്: വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി മർദിച്ചു റോഡിൽ തള്ളിയ കേസിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര അഴിക്കോട് കൈലയം നൂറ മൻസിലിൽ മാലിക്കിനെ ആക്രമിച്ച കേസിലെ പ്രതികളായ പത്താംകല്ല് നാലുതുണ്ടത്തിൽ മേലേക്കര വീട്ടിൽ സുല്ഫ(42), നെടുമങ്ങാട് പത്താംകല്ല് നാലുതുണ്ടത്തിൽ മേലേക്കര വീട്ടിൽ സുനീർ (39), നെടുമങ്ങാട് പത്താംകല്ല് ഫാത്തിമ മൻസിലിൽ അയൂബ് (43), അരുവിക്കര ഇരുമ്പ കുന്നത്ത്നടയിൽ ചേമ്പുവിളകോണത്തിൽ നിഷാ വിലാസത്തിൽ ഷാജഹാൻ (56) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ ഏഴിന് അരുവിക്കര സ്വദേശിയും മണ്ടക്കുഴി ജംംഗ്ഷനിലെ ചിക്കൻ സ്റ്റാളിലെ ജോലിക്കാരനുമായ മാലിക്കിനെ കടയിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി. സുൽഫിയും സുനീറും മണ്ടക്കുഴി ജംഗ്ഷനിൽ നടത്തി വന്നിരുന്ന ഫർണിച്ചർ ഷോപ്പും തണ്ണിമത്തൻ വിൽപ്പന കേന്ദ്രവും അടിച്ചു തകർത്തത് മാലിക്കും ചേർന്നാണെന്നു തെറ്റിദ്ധരിച്ചാണ് മാലിക്കിനെ തട്ടിക്കൊണ്ട് പോയതെന്ന് പോലീസ്…
Read More