വി​വാ​ഹ വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​നി​ടെ ത​ർ​ക്കം; മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു; സം​ഭ​വം തി​രു​വ​ന​ന്ത​പു​രം അ​ന്പൂ​രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: അ​മ്പൂ​രി​യി​ല്‍ മ​ക​ന്‍ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. അ​മ്പൂ​രി സ്വ​ദേ​ശി തോ​മ​സ് എ​ബ്ര​ഹാം (62) ആ​ണ് മ​രി​ച്ച​ത്. മ​ക​ന്‍റെ ര​ണ്ടാം വി​വാ​ഹ വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണു വി​വ​രം. ത​ര്‍​ക്ക​ത്തി​നി​ടെ മകൻ അ​ച്ഛ​നെ ക​സേ​ര ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ന്‍ ഷാ​നു തോ​മ​സി(38)​നെ വെ​ള്ള​റ​ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ തോ​മ​സി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​ പ​രി​ക്കേ​റ്റു. സം​ഘ​ർ​ഷ​ത്തി​ൽ ഷാ​നു​വി​ന്‍റെ അ​മ്മാ​വ​ൻ വ​ർ​ഗീ​സി​നും വെ​ട്ടേ​റ്റു. ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം കാ​ര​ക്കോ​ണം മെ​ഡ.്‍ കോ​ളേ​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ വെ​ള്ള​റ​ട പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

സ്വ​ർ​ണം ക​ണ്ട് ക​ണ്ണ് മ​ഞ്ഞ​ളി​ച്ചി​ല്ല; വ​നി​താ ക​ണ്ട​ക്ട​റു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ യാ​ത്ര​ക്കാ​രി​ക്ക് സ്വ​ര്‍​ണ ലോ​ക്ക​റ്റ് തി​രി​കെ ല​ഭി​ച്ചു

നെ​യ്യാ​റ്റി​ൻ​ക​ര: ബ​സി​ല്‍​നി​ന്നും ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​ലോ​ക്ക​റ്റ് ഉ​ട​മ​യെ ഏ​ല്‍​പ്പി​ക്കാ​നാ​യ​തി​ന്‍റെ ചാ​രി​താ​ര്‍​ഥ്യ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി വ​നി​താ ക​ണ്ട​ക്ട​ര്‍. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ​നി​ന്ന് മ​ഞ്ച​വി​ളാ​കം വ​ഴി കാ​ര​ക്കോ​ണ​ത്തേ​ക്കു​ള്ള ബ​സി​ല്‍ നി​ന്നാ​ണ് ഡ്യൂ​ട്ടി​ക്കി​ട​യി​ല്‍ ക​ണ്ട​ക്ട​ര്‍ ബി.​എ​സ്. കു​മാ​രി സു​മ​യ്ക്ക് സ്വ​ർ​ണ ലോ​ക്ക​റ്റ് കി​ട്ടി​യ​ത്. തി​ര​ക്കേ​റി​യ ബ​സി​ല്‍ യാ​ത്ര​ക്കാ​രോ​ട് എ​ന്തെ​ങ്കി​ലും സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ ബ​സി​ല്‍ ന​ഷ്ട​പ്പെ​ട്ടോ​യെ​ന്നു ചോ​ദി​ച്ചെ​ങ്കി​ലും ആ​രും പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ക​ണ്ട​ക്ട​ർ വി​വ​രം നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ട്രി​പ്പ് പൂ​ർ​ത്തി​യാ​ക്കി ഡി​പ്പോ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് യാ​ത്രാ​മ​ധ്യേ ന​ഷ്‌​ട​പ്പെ​ട്ട വി​വാ​ഹ​മാ​ല​യി​ലെ അ​ര​പ്പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​ലോ​ക്ക​റ്റ് അ​ന്വേ​ഷി​ച്ച് പ​ഴ​യ​ക​ട കു​ള​ത്തൂ​ർ സ്വ​ദേ​ശി​നി​യാ​യ ആ​ർ.​എ​ൽ. ആ​തി​ര​യും ഭ​ർ​ത്താ​വും സു​മ​യു​ടെ മു​ന്നി​ൽ വ​ന്ന​ത്. രാ​വി​ലെ ഓ​പ്പ​റേ​റ്റ് ചെ​യ്ത ട്രി​പ്പി​ലെ യാ​ത്ര​ക്കാ​രി​യെ ക​ണ്ട​ക്ട​ർ സു​മ തി​രി​ച്ച​റി​ഞ്ഞു. എ​ടി​ഒ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ന​ട​ത്തി​യ ആ​ഭ​ര​ണ പ​രി​ശോ​ധ​ന​യി​ൽ ലോ​ക്ക​റ്റ് അ​ര​പ്പ​വ​ന്‍റെ​താ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് ക​ണ്ട​ക്ട​ർ കു​മാ​രി സു​മ, ഡ്രൈ​വ​ർ പ്ര​ദീ​പ് കു​മാ​ർ, ജ​ന​റ​ൽ ക​ൺ​ടോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ പി.…

Read More

ബൂ​ട്ടി​ട്ട് ച​വി​ട്ട​ല്ലേ സാ​റേ ഞാ​നൊ​രു പാ​വം… പ​രി​ശീ​ല​ന​ത്തി​നി​ട​യി​ലേ​ക്ക് ഇ​ഴ​ഞ്ഞെ​ത്തി ചേര; പോ​ലീ​സു​കാ​ര്‍ ചി​ത​റി​യോ​ടി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ പ​രി​ശീ​ല​ന​ത്തി​നി​ട​യി​ലേ​ക്ക് ചേ​ര ഇ​ഴ​ഞ്ഞെ​ത്തി. ഇ​ന്ന് രാ​വി​ലെ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​നി​ടെ തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ലാ​ണ് സം​ഭ​വം. പാ​മ്പി​നെ ക​ണ്ട​തോ​ടെ പോ​ലീ​സു​കാ​ര്‍ ചി​ത​റി​യോ​ടി. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന‌​ട​ത്തി​യെ​ങ്കി​ലും പാ​മ്പി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Read More

ക​ത്തു​ന്ന വെ​യി​ലേ​റ്റു​ള്ള മ​ര​ണം വ​ർ​ധി​ക്കു​ന്നു; തി​രു​വ​ന​ന്ത​പു​ര​ത്ത് സൂ​ര്യാ​ത​പ​മേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു‌‌

തി​രു​വ​ന​ന്ത​പു​രം: സൂ​ര്യാ​ത​പ​മേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു‌‌. ഇ​ട​വ വെ​ൺ​കു​ളം സ്വ​ദേ​ശി ഷൈ​ൻ (40) ആ​ണ് മ​രി​ച്ച​ത്. വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഷൈ​ന് ക​ഴി​ഞ്ഞ 18നാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ റോ​ഡി​ല്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി. തു​ട​ര്‍​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read More

ലോഡ് ഷെ​ഡ്ഡിം​ഗ് ഉ​ണ്ടാ​കി; വൈദ്യുതി ചാർജ് കൂടുമോയെന്ന കാര്യത്തിൽ മറുപടി പറ‍യാതെ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ഡ് ഷെ​ഡ്ഡിം​ഗ് ഉ​ണ്ടാ​കി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. പു​റ​ത്തുനി​ന്നു വൈ​ദ്യു​തി വാ​ങ്ങാ​ന്‍ വൈ​ദ്യു​തി റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷന്‍റെ അ​നു​മ​തി ല​ഭി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 250 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി പു​റ​ത്തുനി​ന്നു വാ​ങ്ങും. യൂ​ണി​റ്റി​ന് പ​ത്ത് രൂ​പ നി​ര​ക്കി​ല്‍ വൈ​ദ്യു​തി വാ​ങ്ങും. വൈ​ദ്യു​തി വാ​ങ്ങു​ന്ന​തോ​ടെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് താ​ല്‍​ക്കാ​ലി​ക പ​രി​ഹാ​ര​മാ​കും. വൈ​ദ്യു​തി ബി​ല്‍ കു​ടു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ള്‍ മ​റു​പ​ടി പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​ദ്യു​തി വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് കോ​ര്‍​ക​മ്മി​റ്റി യോ​ഗം ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

കി​ളി​മാ​നൂ​രി​ൽ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തി​ന് സൂ​ര്യാ​ത​പ​മേ​റ്റു: കൈയിലും കഴുത്തിലും കാലിലും പൊള്ളലേറ്റു

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ക​ട​ക​ളി​ല്‍ നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തി​ന് സൂ​ര്യാ​ത​പ​മേ​റ്റു. പ​ഴ​യ​കു​ന്നു​മ്മേ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ര്‍മ​സൈനാം​ഗം ല​തി​ക (56) യ്ക്കാ​ണ് പൊ​ള​ള​ലേ​റ്റ​ത്. ഇവരുടെ കൈ​യി​ലും കാ​ലി​ലും ക​ഴു​ത്തി​ലും ശ​രീ​ര​ത്തി​ലും പൊ​ള്ള​ലേ​റ്റു. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. അ​തേ​സ​മ​യം ഇ​ടു​ക്കി​യി​ലും ര​ണ്ട് പേ​ര്‍​ക്ക് സൂ​ര്യാ​ത​പ​മേ​റ്റി​ട്ടു​ണ്ട്. മു​ട്ടം ക​ള​പ്പു​ര​ക്ക​ല്‍ നാ​രാ​യ​ണ​ന്‍, പെ​രു​മ​റ്റം സ്വ​ദേ​ശി​നി ആ​ശ എ​ന്നി​വ​ര്‍​ക്കാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്. ഇ​രു​വ​രും ചി​കി​ത്സ തേ​ടി. സം​സ്ഥാ​ന​ത്ത് നാ​ല് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. പ​ത്ത​നം​തി​ട്ട കോ​ന്നി​യി​ലും ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​രും കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കും ഇ​ടു​ക്കി​യി​ലെ മൂ​ന്നാ​റി​ലും യു​വി ഇ​ന്‍​ഡ​ക്സ് എ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

Read More

എ​ട്ടു വ​യ​സു​കാ​ര​ന്‍ പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം; ഡോ​ക്ട​ര്‍ ഗൗ​ര​വ​മാ​യിപ​രി​ശോ​ധി​ച്ചി​ല്ലെ​ന്നു കു​ട്ടി​യു​ടെ അച്ഛൻ

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴി​ല്‍ പാ​മ്പുക​ടി​യേ​റ്റ് എ​ട്ടു വ​യ​സുകാ​ര​ന്‍ ദി​ക്ഷ​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ താ​ലൂ​ക്കാ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ കു​ട്ടി​യു​ടെ പി​താ​വ് ദി​ലീ​പ്. കാ​ലി​ല്‍ മു​റി​വേ​റ്റ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ ഡോ​ക്ട​ര്‍ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കാ​തെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും ദി​ലീ​പ് ആ​രോ​പി​ച്ചു. കു​ട്ടി​ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട കാ​ര്യ​വും ഛര്‍​ദി​യും ക​ഫ​വും ഉ​ണ്ടാ​യ കാ​ര്യം പ​റ​ഞ്ഞി​ട്ടും ഡോ​ക്ട​ര്‍ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ലെ​ന്നും പി​താ​വ് ആ​രോ​പി​ച്ചു. എ​ന്നാ​ല്‍ ചി​കി​ത്സ ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ര​ക്ത​പ​രി​ശോ​ധ​ന​യി​ല്‍ കു​ട്ടി​ക്ക് പാ​മ്പുക​ടി​യേ​റ്റെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം.

Read More

ഈ​രാ​റ്റി​ന്‍​പു​റം വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല; ചെ​ല​വ​ഴി​ച്ച​ത് കോ​ടി​ക​ള്‍

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ഇ​ള​വ​നി​ക്ക​ര വാ​ര്‍​ഡി​ലെ ഈ​രാ​റ്റി​ന്‍​പു​റ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. കോ​ടി​ക​ള്‍ മു​ട​ക്കി​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന ഈ​രാ​റ്റി​ന്‍​പു​റം വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക​രെ വ​ര​വേ​ല്‍​ക്കു​ന്ന​ത് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡും ര​ണ്ടു ചെ​റി​യ കെ​ട്ടി​ട​ങ്ങ​ളും മാ​ത്ര​മാ​ണ്. നെ​യ്യാ​ര്‍ ര​ണ്ടാ​യി പി​രി​യു​ക​യും പാ​റ​ക്കെ​ട്ടു​ക​ളെ ത​ഴു​കി വീ​ണ്ടും ഒ​ന്നാ​യി ഒ​ഴു​കു​ക​യും ചെ​യ്യു​ന്ന മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ് ഈ​രാ​റ്റി​ന്‍​പു​റ​ത്തെ സ​വി​ശേ​ഷ​ത. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ത്തു വ​ര്‍​ഷം​മു​ന്പ് തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശൗ​ചാ​ല​യ​വും ടി​ക്ക​റ്റ് കൗ​ണ്ട​റും നി​ര്‍​മി​ച്ചി​രു​ന്നു. ഇ​വ ര​ണ്ടും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണ്. റോ​ക്ക് പാ​ര്‍​ക്കും ഹാം​ഗി​ഗ് ബ്രി​ഡ്ജു​മൊ​ക്കെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ വാ​ഗ്ദാ​ന​ങ്ങ​ളാ​യി​ത്ത​ന്നെ അ​വ​ശേ​ഷി​ക്കു​ന്നു. താ​ത്കാ​ലി​ക സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​ണ്ടെ​ങ്കി​ലും ഈ​രാ​റ്റി​ന്‍​പു​റ​ത്ത് നീ​ന്ത​ലി​ല്‍ വൈ​ദ​ഗ്ധ്യ​മു​ള്ള ലൈ​ഫ് ഗാ​ര്‍​ഡു​ക​ളു​ടെ​യും സേ​വ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് കൗ​ണ്‍​സി​ല​ര്‍ ഇ​ള​വ​നി​ക്ക​ര സാം ​ചൂ​ണ്ടി​ക്കാ​ട്ടി. ഈ​രാ​റ്റി​ന്‍​പു​റ​ത്ത് കു​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ പാ​റ​ക്കെ​ട്ടു​ക​ളി​ല്‍ അ​ക​പ്പെ​ട്ടും മ​റ്റും വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം ഒ​ട്ടേ​റെ പേ​ര്‍​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ക്ക​യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച…

Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത്, ബോ​ര്‍​ഡം​ഗം അ​ജി​കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളു​ടെ മൊ​ഴി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി. 2025 ല്‍ ​ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ലേ​ക്കു കൊ​ണ്ടുപോ​യ സം​ഭ​വ​ത്തി​ലാ​ണ് നി​ല​വി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​യി​രു​ന്നു അ​ന്ന് സ്വ​ര്‍​ണപ്പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടുപോ​യ​ത്. ഈ ​സം​ഭ​വം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു നേ​ര​ത്തെ ക​ട​ത്തി​യ സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തുവ​ന്ന​ത്. ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​ക്കേ​സി​ല്‍ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യി​രു​ന്ന എ. ​പ​ത്മ​കു​മാ​ര്‍, ദേ​വ​സ്വം ക​മ്മീ​ഷ​ണ​റും പ്ര​സി​ഡ​നന്‍റുമാ​യി​രു​ന്ന വാ​സു, ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​രാ​രി ബാ​ബു, ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം കെ.​പി.​ശ​ങ്ക​ര്‍​ദാ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കാ​ത്ത​തി​നാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. അ​തേസ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നുശേ​ഷം ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​കേ​സി​ന്‍റെ അ​ന്വേ​ഷ​ണം നി​ല​ച്ചി​രു​ന്നു. 2025 ലെ…

Read More

ലോ​ണ്‍ ആ​പ്പു​കാ​രു​ടെ ഭീ​ഷ​ണി; കോ​ള​ജ് അ​ധി​കൃ​ത​ര്‍ ത​ങ്ങ​ളെ അ​റി​യി​ച്ചി​ല്ലെ​ന്നു നി​തി​ന്‍റെ സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വ്

തി​രു​വ​ന​ന്ത​പു​രം: നി​തി​ന് ലോ​ണ്‍ ആ​പ്പു​കാ​രു​ടെ ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ അ​ക്കാ​ര്യം കോ​ള​ജ് അ​ധി​കൃ​ത​ര്‍​ക്ക് ത​ങ്ങ​ളെ അ​റി​യി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് നി​തി​ന്‍റെ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് അ​ശോ​ക​ന്‍. അ​ധ്യാ​പി​ക​യെ ലോ​ണ്‍ ആ​പ്പി​ല്‍ നി​ന്നും വി​ളി​ച്ച കാ​ര്യം ത​ങ്ങ​ളെ കോ​ള​ജ് അ​ധി​കൃ​ത​രൊ അ​ധ്യാ​പി​ക​യൊ അ​റി​യി​ച്ചി​രു​ന്നി​ല്ല.ടീ​ച്ച​റി​ന്‍റെ ന​മ്പ​ര്‍ റ​ഫ​റ​ന്‍​സി​ന് വേ​ണ്ടി കൊ​ടു​ത്ത​താ​കാം. ടീ​ച്ച​ര്‍​ക്ക് ലോ​ണ്‍ ആ​പ്പു​കാ​രി​ല്‍​നി​ന്നു ല​ഭി​ച്ച സ​ന്ദേ​ശം സ​ഹോ​ദ​രി​ക്കും ല​ഭി​ച്ചി​രു​ന്നു. കോ​ള​ജ് അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ​ക്കും ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും നി​തി​ന്‍ തെ​റ്റ് ചെ​യ്‌​തെ​ങ്കി​ല്‍ ത​ങ്ങ​ളെ കോ​ള​ജ് അ​ധി​കൃ​ത​ര്‍​ക്ക് അ​റി​യി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും അ​ശോ​ക​ന്‍ പ​റ​ഞ്ഞു. ടീ​ച്ച​റെ​ക്കു​റി​ച്ച് നി​തി​ന് ന​ല്ല മ​തി​പ്പും അ​ഭി​പ്രാ​യ​വു​മാ​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More