ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ റോ​ഡു​വ​ക്കി​ൽ: അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു

ആ​ര്യ​നാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ റോ​ഡി​ൽ നി​ര​ത്തി​യി​ട്ട നി​ല​യി​ൽ.​ആ​ര്യ​നാ​ട്: ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​കൂ​ടു​ന്ന തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ റോ​ഡു​വ​ക്കി​ൽ നി​ര​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് അ​പ​ക​ടം വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. കൊ​ടും​വ​ള​വി​നു സ​മീ​പം റോ​ഡി​ൽ ദി​വ​സേ​ന അ​പ​ക​ട​വും ഗ​താ​ഗ​ത കു​രു​ക്കും പ​തി​വെ​ന്നും പ​രാ​തി. പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ആ​ര്യ​നാ​ട് -ആ​ന​ന്ദേ​ശ്വ​രം റോ​ഡി​ൽ ഇ​രു​വ​ശ​ത്തു​മാ​യി തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ ഇ​ടം​പി​ടി​ക്ക​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. പോ​ലീ​സ് പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ലും കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. ഇ​തി​ൽ പ​ല​തും തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ചു. മു​ൻ​പ് സ്റ്റേ​ഷ​നു​മു​ന്നി​ലാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ട​തി​ൽ പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ ഒ​രു വ​ർ​ഷം മു​ൻ​പ് ഈ ​വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ കൊ​ടും​വ​ള​വ് ക​ഴി​ഞ്ഞു​ള്ള പ്ര​ദേ​ശ​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​വും പോ​ലീ​സ് പി​ടി​കൂ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ ത​ന്നെ ഇ​ടം​പി​ടി​ച്ച​തോ​ടെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ധാ​രാ​ളം വാ​ഹ​ന​ങ്ങ​ളാ​യി. ടോ​റ​സ് ലോ​റി ഉ​ൾ​പ്പെ​ടെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. കൊ​ടും​വ​ള​വ് ആ​യ​തി​നാ​ൽ എ​തി​ർ​ദി​ശ​യി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ…

Read More

അ​ണി​ക​ളെ നേ​താ​ക്ക​ൾ നി​യ​ന്ത്രി​ക്ക​ണം; വി​ജ​യം ആ​രു​ടെ​യും ഒ​റ്റ​യ്ക്കു​ള്ള നേ​ട്ടമല്ലെന്ന് അ​ടൂ​ർ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ക​സേ​ര​യെ ചൊ​ല്ലി തെ​രു​വി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. അ​ണി​ക​ളെ നേ​താ​ക്ക​ൾ നി​യ​ന്ത്രി​ക്ക​ണം. ഒ​രി​ക്ക​ലും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ന​ൽ​കി​യ വി​ജ​യം കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു. വി​ജ​യം ആ​രു​ടെ​യും ഒ​റ്റ​യ്ക്ക് ഉ​ള്ള നേ​ട്ടം അ​ല്ല, കൂ​ട്ടാ​യ നേ​ട്ടം. തെ​രു​വ് യു​ദ്ധ​ത്തി​ൽ ആ​രും പ​ങ്കാ​ളി​ക​ളാ​ക്ക​രു​ത്. നേ​താ​ക്ക​ൾ നി​യ​ന്ത്രി​ക്ക​ണം. ശെ​രി​യോ തെ​റ്റോ എ​ന്ന് നേ​താ​ക്ക​ൾ തീ​രു​മാ​നി​ക്ക​ണം. വി​ഷ​യ​ത്തി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് അ​ഭി​പ്രാ​യം പ​റ​ഞ്ഞു​കൂ​ടാ എ​ന്നി​ല്ല. ഘ​ട​ക​ക്ഷി​ക​ളി​ൽ നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടും. ഇ​ന്ന ആ​ള് വ​ര​ണ​മെ​ന്നു​ള്ള അ​ഭി​പ്രാ​യം ഘ​ട​ക​ക​ക്ഷി​ക​ളി​ൽ നി​ന്ന് ഉ​ണ്ടാ​കി​ല്ല എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഫ്ല​ക്‌​സ് ബോ​ര്‍​ഡ് കീ​റി​യ​ത് മ​ര്യാ​ദ​കേ​ടെന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഫ്ല​ക്‌​സ് ബോ​ര്‍​ഡ് കീ​റി​യ​ത് മ​ര്യാ​ദ​കേ​ടാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജ് മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്‍​പ് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ശ​വ​കു​ടീ​ര​ത്തി​ല്‍ പോ​യി അ​നു​ഗ്ര​ഹം തേ​ടി വി​ജ​യി​ച്ച ഒ​രു എം​എ​ല്‍​എ​യും കോ​ണ്‍​ഗ്ര​സ് നേ​താ​വും ഇ​ക്കാ​ര്യ​ത്തി​ല്‍ മൗ​നം പാ​ലി​ക്കു​ന്ന​തി​നെ അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. ജാ​ഥ ന​ട​ത്തു​ന്ന​തി​ല്‍ തെ​റ്റി​ല്ല. എ​ന്നാ​ല്‍ നേ​താ​ക്ക​ളു​ടെ ഫോ​ട്ടോ​യു​ള്ള ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ കീ​റു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സു​കാ​ര്‍ സം​ഘ​ട​നാ മ​ര്യാ​ദ​പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

സ്പാ​യി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പീ​ഡ​ന​ക്കേ​സി​ൽ പി​ടി​യി​ൽ. ക​ഴ​ക്കൂ​ട്ടം, ക​ൽ​പ്പ​ന ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി റി​ബ്സ​ൺ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 23കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി. സ്പാ​യി​ൽ വ​ച്ചാ​യി​രു​ന്നു യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ്പാ ​ന​ട​ത്തി​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യും പി​ടി​യി​ലാ​യി.

Read More

തി​രു​വ​ന​ന്ത​പു​രം-​വേ​ളാ​ങ്ക​ണ്ണി റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു; പു​ന​ലൂ​ർ, ചെ​ങ്കോ​ട്ട വ​ഴി മൂ​ന്ന് സ​ർ​വീ​സു​ക​ൾ

പ​ര​വൂ​ർ: വേ​ന​ല​വ​ധി​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു. മെ​യ് മാ​സ​ത്തി​ലെ മൂ​ന്ന് ബു​ധ​നാ​ഴ്ച​ക​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ (കൊ​ച്ചു​വേ​ളി) നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കും തി​രി​ച്ച് വ്യാ​ഴാ​ഴ്ച​ക​ളി​ൽ വേ​ളാ​ങ്ക​ണ്ണി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​മാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് – വേ​ളാ​ങ്ക​ണ്ണി എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ (06031) മെ​യ് 13, 20, 27 തീ​യ​തി​ക​ളി​ൽ (ബു​ധ​നാ​ഴ്ച) രാ​വി​ലെ 11 ന് ​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടും. പി​റ്റേ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് ട്രെ​യി​ൻ വേ​ളാ​ങ്ക​ണ്ണി​യി​ൽ എ​ത്തും. കൊ​ല്ലം (12.30), പു​ന​ലൂ​ർ (1.40), ചെ​ങ്കോ​ട്ട (4.50), തെ​ങ്കാ​ശി (5.15) എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലെ സ​മ​യ​ക്ര​മം. വി​രു​ദു​ന​ഗ​ർ, മാ​നാ​മ​ധു​രൈ, കാ​രൈ​ക്കു​ടി, തി​രു​വാ​രൂ​ർ, നാ​ഗ​പ​ട്ട​ണം വ​ഴി ട്രെ​യി​ൻ വേ​ളാ​ങ്ക​ണ്ണി​യി​ലെ​ത്തും. തി​രി​കെ​യു​ള്ള വേ​ളാ​ങ്ക​ണ്ണി – തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ (06032) മെ​യ് 14, 21, 28 (വ്യാ​ഴം) തീ​യ​തി​ക​ളി​ൽ…

Read More

കെ.​സി. വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണം; എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍​ക്ക് കെ.​സു​ധാ​ക​ര​ന്‍ ക​ത്ത് ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: കെ.​സി. വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍​ക്ക് കെ.​സു​ധാ​ക​ര​ന്‍ ക​ത്ത് ന​ല്‍​കി. ഇ​ന്ന് രാ​വി​ലെ നി​രീ​ക്ഷ​ക​ര്‍ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം ക​ത്ത് ന​ല്‍​കി​യ​ത്. എം​എ​ല്‍​എ​മാ​രി​ല്‍ നി​ന്നാ​യി​രി​ക്കു​മോ മു​ഖ്യ​മ​ന്ത്രി​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് അ​ങ്ങ​നെ​യും ഇ​ങ്ങ​നെ​യു​മാ​കാ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​ന്നെ പി​ന്തു​ണ​ച്ച​വ​രെ താ​നും പി​ന്തു​ണ​യ്ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ര്‍​ട്ടി​യി​ല്‍ ഒ​രു സ​തീ​ശ​ന്‍ മാ​ത്ര​മ​ല്ല ഒ​രു​പാ​ട് സ​തീ​ശ​ന്‍​മാ​രു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

പ​രാ​ജ​യം പ​രാ​ജ​യം ത​ന്നെ, അ​തി​നു മ​റ്റൊ​രു പേ​രി​ല്ല; ബി​ജെ​പി മൂ​ന്നി​ട​ത്ത് വി​ജ​യി​ച്ച​ത് വ​ലി​യ വി​പ​ത്തെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം പ​രാ​ജ​യം ത​ന്നെ. പ​രാ​ജ​യ​ത്തി​ന് മ​റ്റൊ​രു പേ​രി​ല്ല, ഇ​ത്ര​യും വ​ലി​യ പ​രാ​ജ​യം പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.​ പ​രാ​ജ​യം പ​ഠി​ച്ച് മു​ന്നോ​ട്ടുപോ​കു​മെ​ന്നും എ​ല്‍​ഡി​എ​ഫ് പി​ന്നോ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി മു​ന്നോ​ട്ടുപോ​കും. ബി​ജെ​പി മൂ​ന്നി​ട​ത്ത് വി​ജ​യി​ച്ച​ത് വ​ലി​യ വി​പ​ത്താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ആ​ര് വീ​ഴും ആ​ര് വാ​ഴും? വി​ധി അ​റി​യാ​ൻ ഇ​നി ര​ണ്ട് നാ​ൾ: നെ​ഞ്ചി​ടി​പ്പോ​ടെ കേ​ര​ളം; കൂ​ട്ടി​യും കി​ഴി​ച്ചും മു​ന്ന​ണി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ണ്ണ​ലി​ന് ഇ​നി ര​ണ്ട് ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ പ്ര​തീ​ക്ഷ​യി​ലും ആ​ശ​ങ്ക​യി​ലും മു​ന്ന​ണി​ക​ള്‍. എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ്. ഇ​ത്ത​വ​ണ അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ്. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും മു​ന്‍ വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ വ​ലി​യ മു​ന്നേ​റ്റം നേ​ടാ​ന്‍ സാ​ധി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലും ക​ണ​ക്ക് കൂ​ട്ട​ലി​ലു​മാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം നേ​ടാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ളും ന​ല്ല വി​ജ​യം നേ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. ഭൂ​രി​പ​ക്ഷ ജ​ന​വി​ഭാ​ഗ​വും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​വും ത​ങ്ങ​ള്‍​ക്കൊ​പ്പം നി​ല​കൊ​ണ്ടി​ട്ടു​ണ്ടെ​ന്നാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കു കൂ​ട്ടു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത് ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ആ​ദ​ര്‍​ശ​മു​ള്ള ക​മ്യൂ​ണി​സ്റ്റു​കാ​രും യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് യു​ഡി​എ​ഫ് വി​ജ​യ​പ്ര​തീ​ക്ഷ ഉ​യ​ര്‍​ത്തു​ന്ന​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ഭ​ര​ണ​തു​ട​ര്‍​ച്ച നേ​ടാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ…

Read More

കൈ​ക​ൾ ത​മ്മി​ൽ ചേ​ർ​ത്ത് കെ​ട്ടി ഒ​രു ക​യ​റി​ൽ അ​വ​ർ തൂ​ങ്ങി; വെ​ഞ്ഞാ​റ​മൂ​ട് റബർ തോട്ടത്തിൽ യു​വാ​വും യു​വ​തി​യും മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് വെ​ള​ളാ​ണി​ക്ക​ലി​ൽ യു​വാ​വും യു​വ​തി​യും മ​രി​ച്ച നി​ല​യി​ൽ. പാ​റ​മു​ക​ളി​ലെ റ​ബ​ർ​തോ‌​ട്ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. വെ​ള്ള​നാ​ട് മി​ത്രാ​നി​കേ​ത​ൻ സ്വ​ദേ​ശി ഷി​ബി​ൻ(35), അ​ശ്വ​തി(32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും കൈ​ക​ൾ ത​മ്മി​ൽ ചേ​ർ​ത്ത് കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​രു​വ​രെ​യും കാ​ണാ​താ​യെ​ന്ന് കാ​ട്ടി നേ​ര​ത്തേ പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

Read More

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ടോ​ക്യോ​വ​രെ: ഏ​ഷ്യ​ൻ ഡെ​സ്റ്റി​നേ​ഷ​നു​ക​ൾ തെര​ഞ്ഞ് ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ൾ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്ക് കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യി എ​യ​ർ ​ബി​എ​ൻ​ബി പു​റ​ത്തു വി​ട്ട പു​തി​യ ഡാ​റ്റ വ്യ​ക്ത​മാ​ക്കു​ന്നു. ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ടോ​ക്യോ, ഒ​സാ​ക, ബു​സാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള തി​ര​ച്ചി​ൽ ഗ​ണ്യ​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ തി​രു​വ​ന​ന്ത​പു​രം, പു​രി, ജ​യ്‌​പൂ​ർ, മേ​ഘാ​ല​യ എ​ന്നി​വി​ട​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. പ്ര​ത്യേ​കി​ച്ച് തി​രു​വ​ന​ന്ത​പു​രം 90 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ള​ർ​ച്ച​യോ​ടെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. കൊ​റി​യ​ൻ പോ​പ്പ് സം​സ്കാ​ര​വും ജാ​പ്പ​നീ​സ് പൈ​തൃ​ക​വും, വ്യ​ത്യ​സ്ത ഭ​ക്ഷ​ണ അ​നു​ഭ​വ​ങ്ങ​ളും, എ​ളു​പ്പ​മു​ള്ള യാ​ത്രാ​സൗ​ക​ര്യ​വും ഈ ​പ്ര​വ​ണ​ത​യ്ക്ക് പി​ന്നി​ലെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. കൂ​ടാ​തെ ജെ​ൻ സി ​വി​ഭാ​ഗം യാ​ത്രാ തി​ര​ച്ചി​ലി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

Read More