തു​ട​ർ​ഭ​ര​ണ സാ​ധ്യ​ത​യും പോ​ളിം​ഗ് ട്രെ​ൻ​ഡും പ​രി​ശോ​ധി​ക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രാ​നി​രി​ക്കെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​ന്നു ചേ​രും. തു​ട​ർ​ഭ​ര​ണ സാ​ധ്യ​ത​യും പോ​ളിം​ഗ് ട്രെ​ൻ​ഡും പ​രി​ശോ​ധി​ക്കു​ന്ന യോ​ഗ​ത്തി​ൽ പ്രാ​ഥ​മി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടു​ക​ളും ച​ർ​ച്ച​യാ​കും. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ ത​രം​ഗം പ്ര​ത്യ​ക്ഷ​മാ​യി കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് ശ​നി​യാ​ഴ്ച ചേ​ർ​ന്ന സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​വും വി​ല​യി​രു​ത്തി​യ​ത്. 72-80 സീ​റ്റു​ക​ളി​ൽ ഇ​ട​തു​മു​ന്ന​ണി​ക്കു വി​ജ​യി​ക്കാ​നാ​കും. 12 സീ​റ്റു​ക​ളി​ൽ ഉ​റ​പ്പാ​യും വി​ജ​യി​ക്കാ​നാ​കും. മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ. അ​നി​ൽ, കെ. ​രാ​ജ​ൻ, ജെ. ​ചി​ഞ്ചു​റാ​ണി, പി. ​പ്ര​സാ​ദ് എ​ന്നി​വ​ർ വി​ജ​യി​ക്കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. അ​ടൂ​രി​ലും ചി​റ​യി​ൻ​കീ​ഴി​ലും ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ന്ന​ത്. എ​ങ്കി​ലും ഈ ​ര​ണ്ടു സീ​റ്റു​ക​ളി​ലും വി​ജ​യി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭം​ഗി​യാ​യി ന​ട​ത്താ​ൻ ഇ​ട​തു​മു​ന്ന​ണി​ക്കാ​യെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഫ​ലം വ​ന്ന​തി​നു ശേ​ഷം കൂ​ടു​ത​ൽ വി​ല​യി​രു​ത്ത​ലു​ക​ളി​ലേ​ക്കു ക​ട​ക്കാ​നും നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.

Read More

വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ മ​ണ്ണ് ച​തി​ക്കി​ല്ല: മ​ത്സ​രം യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ലാ​യി​രു​ന്നെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ മ​ണ്ണ് ച​തി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​മു​ര​ളീ​ധ​ര​ന്‍. ജ​യം ഉ​റ​പ്പാ​ണെ​ന്നും അ​യ്യാ​യി​ര​ത്തി​നും പ​തി​നാ​യി​ര​ത്തി​നും ഇ​ട​യി​ലു​ള്ള ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ അ​ടി​യൊ​ഴു​ക്കൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. സം​സ്ഥാ​ന​ത്ത് നൂ​റ് സീ​റ്റി​ല്‍ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ ക​വ​ര്‍​ച്ച​: കൊ​ട്ടാ​ര​ത്തി​ന​ക​ത്തുനി​ന്ന് സ​ഹാ​യം ല​ഭി​ച്ച​താ​യി സൂചന​

തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ ക​വ​ര്‍​ച്ച​യി​ൽ കൊ​ട്ടാ​ര​ത്തി​ന​ക​ത്തുനി​ന്നു മോ​ഷ​ണ​ത്തി​ന് സ​ഹാ​യം ല​ഭി​ച്ച​താ​യി പോ​ലീ​സി​ന് നി​ര്‍​ണാ​യ​ക സൂ​ച​ന ല​ഭി​ച്ചു. കൊ​ട്ടാ​ര​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍, കു​ടും​ബാം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നാ​ണ് ചി​ല നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ച​ത്. ഗൗ​രി ല​ക്ഷ്മി ഭാ​യി​യു​ടെ മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​മൂ​ല്യ​മാ​യ വ​ജ്ര, സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ര്‍​ച്ച ചെ​യ്ത​ത്. ര​ണ്ട് കോ​ടി​യി​ല്‍​പ​രം രൂ​പ വി​ല​വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ക​ന്‍റോണ്‍​മെന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് നി​ല​വി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ കൊ​ട്ടാ​ര​ത്തി​ലു​ള്ള​വ​ര്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചി​ല്ലെ​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തുവ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കൊ​ട്ടാ​ര​ത്തി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ പേ​രു​ടെ​യും മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കൂ​ടാ​തെ നേ​ര​ത്തെ വി​ര​ല​ട​യാ​ള​ങ്ങ​ളും ശേ​ഖ​രി​ച്ചി​രു​ന്നു. നി​ല​വി​ല്‍ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചി​ല​യാ​ളു​ക​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

Read More

സം​സ്ഥാ​ന​ത്ത് ഭ​ര​ണ വി​രു​ദ്ധ​ വി​കാ​ര​മി​ല്ലെന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഭ​ര​ണ വി​രു​ദ്ധ​വി​കാ​ര​മി​ല്ലെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. ഭ​ര​ണ​തു​ട​ര്‍​ച്ച​യ്ക്കു​ള്ള ജ​ന​വി​ധി​യാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് വ്യാ​പ​ക​മാ​യി ക​ള​വ് പ്ര​ച​രി​പ്പി​ക്കു​ക​യും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​ന്‍ യു​ഡി​എ​ഫ് ശ്ര​മി​ച്ചു. എ​ല്‍​ഡി​എ​ഫ് സം​സ്ഥാ​ന​ത്ത് വ​ലി​യ വി​ക​സ​ന​മാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്. പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലും വ​ലി​യ വി​ക​സ​നം ന​ട​ത്തി. 1950 കോ​ടി രൂ​പ​യു​ടെ വി​ക​സന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി. സ്‌​കൂളു​ക​ള്‍, റോ​ഡു​ക​ള്‍, പാ​ല​ങ്ങ​ള്‍, ഗ​വ. ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വി​ക​സ​നം ന​ട​പ്പി​ലാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

​ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ടു, പി​ന്നെ​യ​ത് ചാ​റ്റാ​യി ഫോ​ൺ​വി​ളി ആ​യി: സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ച്ചു; 18- കാ​ര​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു. 18-കാ​ര​ൻ അ​റ​സ്റ്റി​ൽ. പൂ​വ​ച്ച​ൽ പേ​ഴു​മൂ​ട്, പു​ത്ത​ൻ​പ​ള്ളി റോ​ഡ​രി​ക​ത്തു​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് നാ​ഥ​റി​നെ​യാ​ണ് തി​രു​വ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​യാ​ണ് യു​വാ​വ് പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്.പി​ന്നീ​ട് നി​ര​ന്ത​രം ചാ​റ്റ് ചെ​യ്തും കോ​ളു​ക​ളി​ലൂ​ടെ​യും പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധം പു​ല​ർ​ത്തി. ആ ​സൗ​ഹൃ​ദം മു​ത​ലെ​ടു​ത്താ​ണ് യു​വാ​വ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ഡാ​ഷ് മോ​ന്‍ പ്ര​യോ​ഗം ചീ​പ്പാ​യി​പ്പോ​യെ​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ ഡാ​ഷ് മോ​ന്‍ പ്ര​യോ​ഗം ചീ​പ്പാ​യി​പ്പോ​യെ​ന്നും ഇ​ത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​ മു​ര​ളീ​ധ​ര​ന്‍. രേ​വ​ന്ത് റെ​ഡ്ഡി സി​നി​മ ഡ​യ​ലോ​ഗി​ലെ ഒ​രു ഭാ​ഗ​മാ​ണ് ത​മാ​ശ രൂ​പേ​ണ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ​റ​ഞ്ഞ​ത്. പി​ണ​റാ​യി വി​ജ​യ​നും മ​റ്റൊ​രു സി​നി​മ​യി​ലെ ഡ​യ​ലോ​ഗ് പ​റ​യാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹം അ​തി​ന് ത​യാ​റാ​കാ​തെ ത​രം​താ​ണ രീ​തി​യി​ല്‍ സം​സാ​രി​ച്ച​ത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​യി​പ്പോ​യെ​ന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ നി​ന്നു ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും ന​ട​ത്തു​ന്ന​ത്. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ താ​ന്‍ ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

വേ​ന​ൽ​മ​ഴ കു​റ​ഞ്ഞു; കു​തി​ച്ചു ക​യ​റി പ​ക​ൽ​ച്ചൂ​ട്; ശ​രാ​ശ​രി പ​ക​ൽ താ​പ​നി​ല 36 ഡി​ഗ്രി​ക്ക​ടു​ത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ൽ താ​പ​നി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ന്നു. പ്ര​തീ​ക്ഷി​ച്ച​തു പോ​ലെ വേ​ന​ൽ മ​ഴ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളി​ലും ശ​രാ​ശ​രി പ​ക​ൽ താ​പ​നി​ല 36 ഡി​ഗ്രി സെ​ൽ​ഷ​സി​ന​ടു​ത്തു​ത​ന്നെ തു​ട​രു​ക​യാ​ണ്. പാ​ല​ക്കാ​ട് പ​ക​ൽ​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യം കു​റ​ഞ്ഞെ​ങ്കി​ലും ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ ശ​രാ​ശ​രി പ​ക​ൽ താ​പ​നി​ല 36.8 ഡി​ഗ്രി സെ​ൽ​ഷ​സാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല 35.8 ഡി​ഗ്രി​യും പു​ന​ലൂ​രി​ൽ 36.2 ഡി​ഗ്രി​യും കോ​ട്ട​യ​ത്ത് 36.5 ഡി​ഗ്രി​യും കൊ​ച്ചി​യി​ൽ 35.5 ഡി​ഗ്രി​യും കോ​ഴി​ക്കോ​ട് 35.2 ഡി​ഗ്രി​യും ക​ണ്ണൂ​രി​ൽ 36.5 ഡി​ഗ്രി​യു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ട​വി​ട്ട് വേ​ന​ൽ​മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച മ​ഴ ല​ഭി​ക്കാ​ത്ത​താ​ണ് ചൂ​ടേ​റ്റു​ന്ന​ത്. ഇ​തി​നു പു​റ​മെ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്. മേ​യ് മാ​സ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ടാ​ണ് ഇ​പ്പോ​ൾ​ത​ന്നെ സം​സ്ഥാ​ന​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യി​ല്ലെ​ങ്കി​ൽ കേ​ര​ളം ഉ​ഷ്ണ​ത​രം​ഗ ആ​ശ​ങ്ക​യു​ടെ നി​ഴ​ലി​ലാ​കു​മെ​ന്നും കാ​ലാ​വ​സ്ഥാ…

Read More

എ​ന്താ​യി​രു​ന്നു ആ ​കൂ​ടി​ക്കാ​ഴ്ച​യു​ടെ ഡീ​ലു​ക​ൾ; മു​ഖ്യ​മ​ന്ത്രി​ക്കു തു​റ​ന്ന ക​ത്തെ​ഴു​തി കെ​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ട് തു​റ​ന്ന ക​ത്തി​ലൂ​ടെ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ഐസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സി. വേ​ണു​ഗോ​പാ​ൽ. ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് മുഖ്യമന്ത്രി ഉ​ത്ത​രം പ​റ​യു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നതായും കത്തിലുണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​വാ​ക്കി ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ താ​ങ്ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​ന്നി​ലെ അ​ജ​ൻ​ഡ എ​ന്താ​യി​രു​ന്നു ? അ​വി​ടെ​യാ​ണോ ‘ഡീ​ൽ’ രൂ​പ​പ്പെ​ട്ട​ത് ? ഡ​ൽ​ഹി​യി​ൽ കേ​ര​ള ഹൗ​സി​ൽ ഇ​തേപോ​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​വാ​ക്കി കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ന് താ​ങ്ക​ൾ പ്ര​ഭാ​ത ഭ​ക്ഷ​ണ വി​രു​ന്നു ന​ൽ​കി​യ​ത് എ​ന്തു ‘ഡീ​ൽ’ ഉ​റ​പ്പി​ക്കാ​നാ​യി​രു​ന്നു ? കേ​ന്ദ്ര മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യു​മാ​യി താ​ങ്ക​ൾ ഡ​ൽ​ഹി​യി​ൽ പ​ല ത​വ​ണ ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​ട്ടു​ണ്ട്. പ​ക്ഷേ, ഡ​ൽ​ഹി​ക്കു പു​റ​ത്ത് താ​ങ്ക​ൾ ഗ​ഡ്ക​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​ട്ടു​ണ്ടോ ? എ​ന്തി​നാ​യി​രു​ന്നു അ​ത്? അ​ത് ഡീ​ലി​ന്‍റെ ഭാ​ഗം ആ​യി​രു​ന്നോ? തുടങ്ങി 10 ചോദ്യങ്ങളാണ്…

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സി​പി​എം ദേ​ശീ​യ പാ​ർ​ട്ടി അ​ല്ലാ​താ​വു​മെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യി​ൽ ചെ​ങ്കൊ​ടി നാ​ട്ടു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന സി​പി​എം നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യു​ന്ന​തോ​ടെ ദേ​ശീ​യ പാ​ർ​ട്ടി അ​ല്ലാ​താ​വു​മെ​ന്നു ചെ​റി​യാ​ൻ ഫി​ലി​പ്പ്. ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യി​രു​ന്ന സി​പി​എം ഇ​പ്പോ​ൾ പ​തി​മൂ​ന്നാ​മ​ത്തെ പാ​ർ​ട്ടി​യാ​ണ്. ലോ​ക്സ​ഭ​യി​ൽ 4 സീ​റ്റും വോ​ട്ട് 1.76 ശ​ത​മാ​ന​വും മാ​ത്രം. ഒ​രു ദേ​ശീ​യ പാ​ർ​ട്ടി​യാ​കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലൊ​ന്ന് നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന പാ​ർ​ട്ടി​യാ​ക​ണ​മെ​ന്ന​താ​ണ്. കേ​ര​ള​ത്തി​ൽ തു​ട​രു​മെ​ങ്കി​ലും പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​പി​എം സം​സ്ഥാ​ന പാ​ർ​ട്ടി​യാ​കാ​ൻ സാ​ധ്യ​ത​യി​ല്ല. സം​സ്ഥാ​ന പാ​ർ​ട്ടി​യാ​ക​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് ആ​റു ശ​ത​മാ​നം വോ​ട്ടും ര​ണ്ടു നി​യ​മ​സ​ഭാ സീ​റ്റും നേ​ട​ണം. മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 11 ലോ​ക്‌​സ​ഭാ സീ​റ്റും കു​റ​ഞ്ഞ​ത് ര​ണ്ടു ശ​ത​മാ​നം വോ​ട്ടും നേ​ട​ണ​മെ​ന്ന​താ​ണ് മ​റ്റൊ​രു മാ​ന​ദ​ണ്ഡം.​അ​ല്ലെ​ങ്കി​ൽ, നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി നാ​ലു ലോ​ക്സ​ഭാ സീ​റ്റും ആ​റു ശ​ത​മാ​നം വോ​ട്ടും നേ​ട​ണം. ഈ ​ര​ണ്ടു മാ​ന​ദ​ണ്ഡ​പ്ര​കാ​ര​വും സി​പി​എ​മ്മി​ന് ദേ​ശീ​യ പാ​ർ​ട്ടി​യാ​കാ​ൻ ക​ഴി​ഞ്ഞ…

Read More

എൽഡിഎഫിനു തു​ട​ര്‍ഭ​ര​ണം ഉ​റ​പ്പ്; സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ സോ​ണി​യാ​ഗാ​ന്ധി​ക്ക് പ​ങ്കി​ല്ലെ​ന്ന് എം.​എ. ബേ​ബി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ സോ​ണി​യാ​ഗാ​ന്ധി​ക്ക് പ​ങ്കി​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. പ​ങ്ക് തെ​ളി​യി​ക്കു​ന്ന യാ​തൊ​രു രേ​ഖ​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ത്ത​വ​ണ​യും തു​ട​ര്‍ ഭ​ര​ണം ഉ​റ​പ്പാ​ണെ​ന്നും നൂ​റ് സീ​റ്റി​ല​ധി​കം എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ സ​മ​യം ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ സോ​ണി​യാ​ഗാ​ന്ധി​ക്ക് ഉ​ള്‍​പ്പെ​ടെ പ​ങ്കു​ണ്ടെ​ന്നാ​ണ് സി​പി​എം നേ​താ​ക്ക​ള്‍ പ്ര​ച​ര​ണം ന​ട​ത്തി വ​ന്നി​രു​ന്ന​ത്. എം.​എ.​ബേ​ബി​യു​ടെ അ​ഭി​പ്രാ​യം സി​പി​എ​മ്മി​നെ വെ​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യെ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശം ന​ട​ത്തി​യ രാ​ഹു​ല്‍​ഗാ​ന്ധി​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. സ്വ​ര്‍​ണം ക​ട്ട​വ​രും വാ​ങ്ങി​യ​വ​രും സ്വ​ന്തം വീ​ട്ടി​ല്‍ എ​ങ്ങ​നെ വ​ന്നു​വെ​ന്ന് രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ച​ത്

Read More