ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ക​ള്ള​നോ​ട്ട് കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ; വ്യാ​ജ​രേ​ഖ ച​മ​ച്ച് ര​ണ്ടു​വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് വ​ല​യി​ൽ കു​ടു​ക്കി​യ​ത്


പാ​ലോ​ട്: വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ക​ള്ള​നോ​ട്ട് കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തെ​ന്നൂ​രി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട് വ​ട​ക​ര വൈ​ക്കി​ല​ശേ​രി പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹം​ജാ​ദ് (26), ക​ണ്ണൂ​ർ ത​യ്യി​ൽ സ​ജി​നാ മ​ൻ​സി​ലി​ൽ സ​ജി​ന (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഹം​ജ​ദി​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ വീ​ട്ടു​ട​മ​സ്ഥ​ന് ന​ൽ​കാ​തെ ഒ​പ്പ​മു​ള്ള യു​വ​തി​യു​ടെ​യും അ​മ്മ​യു​ടെ​യും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ന​ൽ​കി​യാ​ണ് വാ​ട​ക​ച്ചീ​ട്ട് എ​ഴു​തി​യി​രു​ന്ന​തെ​ന്നും ഇ​വ​രു​ടെ ആ​ധാ​ർ കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യ​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

2018ൽ ​ക​ള്ള​നോ​ട്ട് കേ​സി​ൽ​ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച ഹം​ജാ​ദ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം ബീ​മാ​പ​ള്ളി​യി​ലും പി​ന്നീ​ട് തെ​ന്നൂ​രും താ​മ​സ​മാ​ക്കി.

മൊ​ബൈ​ൽ ഫോ​ൺ ക​ട​ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​യാ​ളെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.
ക​ട​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത ലാ​പ്ടോ​പ്, മൊ​ബൈ​ൽ, പ്രി​ന്‍റ​ർ എ​ന്നി​വ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു.

നെ​ടു​മ​ങ്ങാ​ട് എ​എ​സ്പി രാ​ജ്പ്ര​സാ​ദി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മ​നോ​ജ്, എ​സ്ഐ​മാ​രാ​യ നി​സാ​റു​ദീ​ൻ, ബാ​ബു​കാ​ണി, ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ റ​ഹിം, ഉ​ദ​യ​ൻ, വി​നോ​ദ്, അ​നി​ൽ​കു​മാ​ർ, സ​ജീ​വ്, സു​രേ​ഷ്ബാ​ബു, റി​യാ​സ്, ഗീ​ത, സു​ജു​കു​മാ​ർ, വി​നീ​ത്, സ​ഹീ​ഹ​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts

Leave a Comment