തിരുവനന്തപുരം : കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കേരള വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറെ വിജിലൻസ് അറസ്റ്റു ചെയ്തു. വാട്ടർ അഥോറിറ്റി പബ്ലിക് ഹെൽത്ത് നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ജോണ്‍ കോശിയാണു വെള്ളയന്പലത്തുള്ള പിഎച്ച് ഡിവിഷൻ ഓഫീസിൽ വച്ച് 25,000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ അറസ്റ്റ് ചെയ്തത്. അമൃത് പദ്ധതി പ്രകാരം ശ്രീകാര്യത്തെ ചെക്കാലമുക്ക് മുതൽ സൊസൈറ്റിമുക്ക് വരെയുള്ള പൈപ്പുകൾ മാറ്റുന്ന ജോലികൾ പൂർത്തീകരിച്ച ശേഷം കരാറുകാരനായ മനോഹരൻ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ കൊടുത്ത ബിൽ മൂന്ന് മാസമായിട്ടും പാസായില്ല. കരാറുകാരൻ ജോണ്‍ കോശിയെ നേരിട്ട് കണ്ട് നിരവധി തവണ ബിൽ മാറിത്തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബിൽ പാസാക്കുന്നതിന് 10000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതു കൊടുക്കാൻ കരാറുകാരൻ തയാറായില്ല. പകരം കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചു. പതിനഞ്ചു ദിവസത്തിനുള്ളിൽ ബിൽ തുക മാറിക്കൊടുക്കുവാൻ…
Read MoreCategory: TVM
ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വീട്ടിൽ മോഷണം ; പണയം വച്ച് കിട്ടിയ ഒരു ലക്ഷത്തി ഇരുപത്തി ആറായിരത്തിഅഞ്ഞൂറ് രൂപയും കള്ളൻ കൊണ്ടുപോയി
നെടുമങ്ങാട് : ആളില്ലാതിരുന്ന സമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് പണം കവര്‍ന്നതായി പരാതി. കരിപ്പൂര്‍ ഇരുമരം പോസ്റ്റ് ഓഫീസിനുസമീപം കരകുളം എച്ച്സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരു ലക്ഷത്തി ഇരുപത്തി ആറായിരത്തി അഞ്ഞൂറ് രൂപ മോഷണംപോയതായി ഉടമപറഞ്ഞു.ബന്ധുവിന്റെ വിവാഹസത്കാരത്തിന് പങ്കെടുക്കാന്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഉണ്ണികൃഷ്ണനും ഭാര്യയും കുട്ടികളും പാരിപ്പള്ളിയില്‍ പോയതായിരുന്നു. തിരികെ ഞായറാഴ്ച രാത്രി വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കിടപ്പ് മുറിയിലെ കബോര്‍ഡുകള്‍ തകര്‍ത്തനിലയിലും അലമാരയിലെ തുണികള്‍ തറയില്‍ വലിച്ചുവാരിയിട്ടനിലയിലുമായിരുന്നു. ബാങ്കില്‍ വച്ചിട്ടുള്ള സ്വര്‍ണപ്പണയത്തിന്റെ പണമാണ് മോഷ്ടിക്കപ്പെടതെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.വലിയമലപോലീസ് കേസെടുത്തു. ഡോഗ്സ്ക്വാഡ്,ഫിങ്കര്‍പ്രിന്റ് വിഭാഗം എന്നിവര്‍ പരിശോധന നടത്തി.
Read Moreവ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി വീട്ടമ്മയ്ക്ക് അസ്ലീല സന്ദേശം അയയ്ക്കൽ; ഭർത്താവ് ചോദ്യം ചെയ്തതിന്റെ വൈരാഗ്യം തീർത്തത് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പോത്തൻകോട്ടെ സംഭവം ഇങ്ങനെ…
പോത്തൻകോട്: രാത്രി വീടുകയറി അക്രമിച്ച് വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് പിടിയിൽ. ശ്രീകാര്യം മേലാംകോണം പുതുവൽ പുത്തൻവീട്ടിൽ സിബി (28), മണ്ണന്തല മുളപ്പറക്കോണം രാജ് നിവാസിൽ അനന്തു (26) എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ11ന് നന്നാട്ടുകാവ് മുറമേൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുനിലിന്റെ വീട്ടീലാണ് പ്രതികൾ അക്രമണം നടത്തിയത്. അക്രമത്തിൽ സുനിലിന്റെ ഭാര്യയ്ക്കുവെട്ടേറ്റിരുന്നു. പ്രതികൾ ഫെയിസ് ബുക്കിൽ വ്യാജ പ്രെഫൈൽ ഉണ്ടാക്കി അതിൽ നിന്നും സുനിലിന്റെ ഭാര്യയ്ക്ക് മോശം മെസേജുകൾ അയച്ചിരുന്നു. തുടർന്ന് ഫെയിസ് ബുക്കിൽ നിന്നും ലഭിച്ച ഫോൺ നമ്പരിന്റെ അടിസ്ഥാനത്തിലാണ് സിബിയെയും അനന്തുവിനെയും സുനിൽ തിരിച്ചറിഞ്ഞത്. സുനിൽ ഫോണിലുടെ സിബിയെ ബന്ധപ്പെട്ടുകയും തുടർന്ന് ഉണ്ടായ വൈരാഗ്യമാണ് പ്രതികൾ സുനിലിന്റെ വീടിനു നേരെ അക്രമം നടത്തിയത്. അക്രമത്തിന് ശേഷം പ്രതികൾ സുഹൃത്തിന്റെ വീട്ടിൽ ഒളിവിലായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ…
Read Moreയുവാക്കളുടെ മയക്കുമരുന്ന് ഉപയോഗം വിലക്കി; ചോദ്യം ചെയ്തവരുടോള്ള വൈരാഗ്യം തീർത്തത് വീട്ടുമറ്റത്തിട്ടിരുന്ന വാഹനങ്ങൾ കത്തിച്ച്
പാറശാല : മയക്കുമരുന്ന് ഉപയോഗം വിലക്കിയതിനെ തുടർന്ന് വീടുകളുടെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ഇരുചക്ര വാഹനവും കത്തിച്ചനിലയിൽ കണ്ടെത്തി. കൊടവിളാകം പാലക്കുഴി വീട്ടിൽ പ്രശാന്തിന്റെ കാറും പാലക്കുഴി വീട്ടിൽ ഷൈൻ കുമാറിന്റെ ഇരുചക്ര വാഹനവുമാണ് ഇന്ന് പുലർച്ചെ കത്തിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ കത്തി . ഇരുചക്രവാഹനം പൂർണമായും കത്തി നശിച്ചു. പെട്രോൾ കൊണ്ട് വന്നതെന്ന് സംശയിക്കുന്ന കുപ്പി പൊട്ടിച്ചനിലയിൽ പ്രശാന്തിന്റെ വീടിനു മുന്നിൽ നിന്നും കണ്ടെത്തി. വീടിനോടു ചേർത്തിട്ടിരുന്ന കാർ പൂർണമായും കത്തിനശിക്കാത്തതിനാൽ വൻദുരന്തം ഒഴിവായി . ഷൈൻ കുമാറിന്റെ വീടിനോടു ചേർന്നുള്ള ഫർണിച്ചർ കടയ്ക്കു മുന്നിൽ വച്ചിരുന്ന ഇരുചക്രവാഹനം റോഡിന്റെ വശത്തോട്ടു മാറ്റിവച്ചാണ് കത്തിച്ചത്. ഇന്ന് പുലർച്ചെ 3 .30നാണ് സംഭവം .പ്രദേശത്തു പിടിമുറുക്കി വരുന്ന കഞ്ചാവ് മാഫിയയാണ് ഇതിന് പിന്നിലെന്ന് വാഹന ഉടമകൾ ആരോപിച്ചു. പാലക്കുഴിയിൽ പ്രവർത്തിച്ചിരുന്ന ആംഗൻവാടി…
Read Moreഅറ്റകുറ്റപ്പണി എടുത്ത് ജീവിക്കുന്നതിനിടെ മോഷ്ടിച്ചത് ഓട്ടോ റിക്ഷ; രമേശിന്റെ പൊളിച്ചടുക്ക് ജോലി പൊളിച്ചടുക്കി പോലീസ്
തിരുവനന്തപുരം: റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര, വെട്ടിക്കവല കണ്ണംകോട് സ്വദേശി രമേശിനെയാണ് (47) കന്റോൺമെന്റ്പോലീസ് പിടികൂടിയത്. കഴിഞ്ഞ 27ന് തന്പാനൂർ രാജാജി നഗറിൽ ശാലുവിന്റെ ഓട്ടോറിക്ഷ ഇയാൾ മോഷ്ടിച്ചത്. മെക്കാനിക്കായ രമേശൻ നേരത്തെ കരമന ഭാഗത്ത് വാടകക്ക് താമസിച്ചിരുന്നു. അപകടത്തിൽ പെടുന്നതും തകരാറ് സംഭവിച്ചതുമായ ഓട്ടോകൾ കുറഞ്ഞവിലക്കെടുത്ത് അറ്റകുറ്റപ്പണി പൂർത്തിയാക്കി നൽകുകയാണ് ഇയാളുടെ രീതി. ഇതിനിടയിലാണ് കഴിഞ്ഞ മാസം റോഡിൽ പാർക്ക് ചെയ്തിരുന്ന ശാലുവിന്റെ ഓട്ടോയുമായി കൊട്ടാരക്കരയിലേക്ക് കടന്നുകളഞ്ഞത്. സിസി അടക്കാത്തനിനാൽ ബാങ്കുകാർ വാഹനം എടുത്തോണ്ട് പോയെന്നായിരുന്നു ശാലു ആദ്യം കരുതിയത്. ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് വാഹനം മോഷണം പോയതാണെന്ന വിവരം അറിയുന്നത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി കാമറകൾ അടക്കം പരിശോധിച്ചിരുന്നു.
Read Moreഇത് ഇവിടെ സ്ഥിരം പരിപാടി! വാനരന്മാരും തെരുവുനായ്ക്കളും ഏറ്റുമുട്ടി; ഒടുവില്‍ ഇരുകൂട്ടര്‍ക്കും നഷ്ടം…
കാട്ടാക്കട: വാനരന്മാരും തെരുവുനായ്ക്കളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു കുരങ്ങും തെരുവുനായയും ചത്തു. വിളവൂർക്കൽ പഞ്ചായത്തിലെ മൂലമൺ, വിഴവൂർ വാർഡുകളിൽ ഇന്നലെ നടന്ന പോരാട്ടത്തിലാണ് ഒരു കുരങ്ങും ഒരു തെരുവുനായയും ചത്തുവീണത്. കുരങ്ങുകളും നായ്ക്കളും തമ്മിലുള്ള ആക്രമണം ഇവിടെ പതിവാണെന്നും പലപ്പോഴും ഇരുഭാഗത്തും വലിയ പരുക്കുകൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജഡങ്ങൾ വനംവകുപ്പിന്റെ നിർദേശ പ്രകാരം വനം വന്യജീവി സംരക്ഷണസമിതി പ്രവർത്തകർ കുഴിച്ചുമൂടി. മുക്കുന്നിമലയുടെ താഴ്വാരമായ വിളവൂർക്കൽ പഞ്ചായത്തിൽ വാനരശല്യം രൂക്ഷമാണ്. കൃഷി, വീട്ടു സാധനങ്ങൾ നശിപ്പിക്കുക തുടങ്ങിയ പതിവ് ശല്യത്തിനു പുറമേ ഇപ്പോൾ വളർത്തുമൃഗങ്ങളെയും കുരങ്ങുകൾ ഉപദ്രവിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
Read Moreസുമലതയും സെൽവമുത്തുവുമായി നിരന്തരം വഴക്കും പ്രശ്നങ്ങളും ഉണ്ടായിരുന്നു! ! കൊലപാതകവാർത്ത വിശ്വസിക്കാനാവാതെ നാട്ടുകാർ; പറയുന്നത് ഇങ്ങനെ…
അന്പൂരി: അന്പൂരി കുട്ടമലയിൽ ഭർത്താവ് വെട്ടേറ്റു മരിച്ച സംഭവത്തിൽ ഭാര്യ കസ്റ്റഡിയിൽ. കണ്ടംത്തിട്ട ജിബിൻ ഭവനിൽ സെൽവമുത്ത് (52) വെട്ടേറ്റ് മരിച്ച സംഭവത്തിലാണ് ഭാര്യ സുമലതയെ നെയ്യാർ ഡാം പോലീസ് കസ്റ്റഡിയിലെടുത്തത്. ടാപ്പിംഗ് തൊഴിലാളിയും കെഎസ്ആർടിസിയുടെ താത്കാലിക ഡ്രൈവറായിരുന്ന സെൽവമുത്തു ജോലിക്കിടെ വീണ് പരിക്കേറ്റ് കിടപ്പിലാണെന്നാണ് സുമലത സമീപവാസികളോട് പറഞ്ഞത്. സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോൾ സെൽവമുത്തുവിന്റെ തലയിലും കഴുത്തിലും വെട്ടേറ്റ മുറിവുകൾ കണ്ടെത്തിയത്. തുടർന്ന് നെയ്യാർഡാം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സുമലതയും സെൽവമുത്തുവുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും സുമലത മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും നാട്ടുകാർ പറയുന്നത്. സുമലതയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. മരിച്ച സെൽവമുത്ത്. മൂത്തമകൻ ജിബിൻ ബംഗളൂരൂവിലാണ്. ഭിന്നശേഷിക്കാരനായ ജിത്തുവും നാലുവയസുകാരൻ ജിനോയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭിന്നശേഷിക്കാരനായ ജിത്തുവിൽ നിന്നും ബഡ്സ് സ്കൂൾ അധ്യാപികയുടെ സഹായത്തോടെ വിവരങ്ങൾ പോലീസ്…
Read Moreപാർക്കിൽ കളിക്കാൻ പോയ മകന്റെ കൈ തല്ലിയൊടിച്ചു; ആർമി ഉദ്യോഗസ്ഥനെതിരേപോലീസ് കേസെടുത്തു
തിരുവനന്തപുരം: കളിക്കാൻ പോയതിന്റ പേരിൽ പതിനാലുകാരനായ മകനെ മർദിച്ച ആർമി ഉദ്യോഗസ്ഥനായ പിതാവിനെതിരേ പോലീസ് കേസെടുത്തു. പാങ്ങോട് മിലിട്ടറി ക്യാംന്പിലെ ഹവിൽദാർ ബി.ഡി. പ്രസാദിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി പൂജപ്പുര പോലീസ് കേസെടുത്തത്. ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയിലാണ് നടപടി. മർദനത്തിൽ കുട്ടിയുടെ കൈക്ക് പൊട്ടലുണ്ടായെന്നും ദേഹത്ത് അടികൊണ്ട പാടുകളുണ്ടെന്നുമാണ് ചൈൽഡ്ലൈൻ അധികൃതർ വ്യക്തമാക്കുന്നത്. ആർമി ക്വാട്ടേഴ്സിനോടനുബന്ധിച്ചുള്ള കുട്ടികളുടെ പാർക്കിൽ കളിക്കാൻ പോയതിനാണ് പിതാവ് തന്നെ മർദിച്ചതെന്നാണ് കുട്ടി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. പിതാവ് മർദിച്ചതിനെ തുടർന്ന് വീട് വിട്ട് ഓടിപ്പോയ കുട്ടിയെ തന്പാനൂർ റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ റെയിൽവേ പോലീസ് കണ്ടെത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ കാര്യം തിരക്കിയപ്പോഴാണ് കുട്ടി കാര്യം വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് റെയിൽവേ പോലീസ് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ ചികിത്സയ്ക്കായി ജനറൽ…
Read Moreഉറിയാക്കോട് പറക്കുംതളികയെ വെട്ടിപ്പരിക്കേൽപ്പിച്ചത് കുടുംബ പ്രശ്നം; നാലുപേർ പോലീസ് പിടിയിൽ
കാട്ടാക്കട : ക്രിമിനൽ കേസുകളിൽ പ്രതിയായ പറക്കുംതളിക ബൈജുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച നാലംഗ സംഘത്തെ വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തു. ഉറിയാക്കോട് പൊന്നെടുത്തകുഴി മലങ്കരപ്പള്ളിക്കു സമീപം ബഥേൽ മന്ദിരത്തിൽ സ്റ്റീഫൻസൺ(48) സ്റ്റീഫൻസന്റെ മക്കളായ സാംജി സ്റ്റീഫൻ (28) , സാജൻ സ്റ്റീഫൻ (25). അവരുടെ ബന്ധുവായ ലിജോ (37) എന്നിവരെ ശ്രീകാര്യത്തെ ഒളിസങ്കേതത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ തലയ്ക്കും കൈകാലുകൾക്കും വെട്ടേറ്റ ബൈജു മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപരമായ വിഷയമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നാലുവർഷത്തിനിടിയിൽ ഇരുകൂട്ടരും മുൻപ് രണ്ടുതവണ ഏറ്റുമുട്ടിയിരുന്നു. 2018ൽ നെടിയവിളയിൽ ബൈജുവിനു നേരേ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ബൈജു ബന്ധുവായ ലിജുവിനെ പൊന്നെടുത്തകുഴി കവലയിൽ റോഡിലിട്ടു വെട്ടിയിരുന്നു.
Read Moreഒരാഴ്ച്ചക്കാലം നീണ്ട തയാറെടുപ്പുകള്‍..! ആദ്യം വാങ്ങിയ കത്തി അത്രപോരെന്നുകണ്ട് പിന്നീട് മാറ്റി വാങ്ങി; സൂര്യഗായത്രിയുടെ കൊലപാതകം: അരുണിനെ തെളിവെടുപ്പിനെത്തിച്ചു
നെടുമങ്ങാട് : ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രി (20)യെ 33 തവണ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണിനെ(28) പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനെത്തിച്ചു. അന്വേഷണ ഉദ്ദ്യോഗസ്ഥനായ വലിയമല സിഐ സജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. സൂര്യയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന കരുപ്പൂര് ഉഴപ്പാക്കോണത്തെ വീട്, കൊലപാതകത്തിനു ശേഷം ഒളിച്ചിരിക്കാന്‍ ശ്രമിച്ച സ്ഥലങ്ങള്‍, കുത്തിക്കൊല്ലാന്‍ കത്തിവാങ്ങിയ സ്ഥലം എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതക ശ്രമത്തിനിടെ കൈകള്‍ക്ക് പരിക്കേറ്റ അരുണിന്റെ ചികിത്സയും തുടരുന്നുണ്ട്. ഒരാഴ്ച്ചക്കാലം നീണ്ട തയാറെടുപ്പുകള്‍ക്കൊടുവിലാണ് അരുണ്‍ സൂര്യയെ കൊന്നതെന്ന് പോലീസ് പറയുന്നു. സൂര്യയോട് കടുത്ത വൈരാഗ്യം മനസില്‍ സൂക്ഷിച്ചിരുന്ന അരുണ്‍ കുത്തിക്കൊല്ലാനാവശ്യമായ കത്തി കാട്ടാക്കടയ്ക്കു സമീപത്തെ ഒരു കടയില്‍നിന്നുമാണ് വാങ്ങിയത്. ആദ്യം വാങ്ങിയ കത്തി അത്രപോരെന്നുകണ്ട് പിന്നീട് മാറ്റി വാങ്ങി. ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് നേരത്തേ തന്നെ മാറ്റി മറ്റൊരു നമ്പര്‍ വച്ചു. സംഭവം…
Read More