സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭൂനികുതി ഇനി മൊബൈൽ ആപ്പിലൂടെ അടയ്ക്കാം. ഇ-സർവീസസ് എന്ന ആപ്ലിക്കേഷൻ അടക്കം റവന്യു വകുപ്പിന്റെ ഏഴ് സേവനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. നവീകരിച്ച ഇ- പേയ്മെന്റ് പോർട്ടൽ, 1666 വില്ലേജുകൾക്ക് ഒൗദ്യോഗിക വെബ്സൈറ്റുകൾ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഭൂനികുതി അടയ്ക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻ, തണ്ട പ്പേർ അക്കൗണ്ട ്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്എംബി സ്കെച്ച്, ലൊക്കേഷൻ സ്കെച്ച് എന്നിവ ഓണ്‍ലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കാനുള്ള ഓണ്‍ലൈൻ മൊഡ്യൂൾ എന്നിവയാണ് ഒരുക്കുന്നത്. ഭൂനികുതി ഓണ്‍ലൈനായും സ്വന്തം മൊബൈലിൽ നിന്നു റവന്യൂ ഇ-സർവീസസ് എന്ന ആപ്ലിക്കേഷൻ വഴിയും അടക്കാം. ഇതിനായി നേരിട്ട് വില്ലേജ് ഓഫീസിൽ എത്തേണ്ട തില്ല. വർഷാവർഷം ഒടുക്കേണ്ട നികുതി സംബന്ധിച്ച…
Read MoreCategory: TVM
ശശി തരൂരിന് കെ. സുധാകരൻ ഫോണ്‍ കോൾ ചെയ്തെങ്കിൽ ടോൾ സമര പരിഹാരമുണ്ടായേനേയെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ശശി തരൂർ എംപിക്ക് ഒരു ഫോണ്‍ കോൾ ചെയ്തെങ്കിൽ തിരുവല്ലം ടോൾ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമായിരുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രക്കുറിപ്പിൽ വ്യക്തമാക്കി . മന്ത്രി എന്ന നിലയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പ്രശ്നം ചൂണ്ടിക്കാട്ടി താൻ കത്ത് നൽകിയിട്ടുണ്ട്. പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി മറുപടി നൽകുകയും ചെയ്തു. പാർലമെന്റ് അംഗമായ ശശി തരൂർ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കേണ്ടതായിരുന്നു. മലയാളിയായ കേന്ദ്രമന്ത്രി വി. മുരളീധരനും സമരത്തിന് ആധാരമായ ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കാനാവില്ല. ദേശീയപാത സംബന്ധിച്ച നയപരമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. തിരുവനന്തപുരം പാർലമെന്റ് മണ്ഡലവുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളിലും ശശിതരൂരിന്റെ സാന്നിധ്യമോ ശ്രദ്ധയോ ഉണ്ടാകാറില്ല. ഇതിനു പരിഹാരം കാണാനുള്ള നിർദേശവും കെപിസിസി പ്രസിഡന്റ് എംപിക്ക്…
Read Moreവിശ്വാസവഞ്ചന! തടവുചാടിയ പ്രതിയെ പിടിക്കാൻ പ്രത്യേക സംഘം; പൂജപ്പുര പോലീസ് തൂത്തുക്കുടിയിലേക്ക്
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയ കൊലക്കേസ് പ്രതി ജാഹിർ ഹുസൈൻ (48) നെ പിടികൂടാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായയുടെ നിർദേശാനുസരണം പൂജപ്പുര സിഐ റോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. തൂത്തുക്കുടി സ്വദേശിയായ ജാഹിർ ഹുസൈൻ പൂജപ്പുര ജയിലിന് പുറത്തെത്തിയ ശേഷം ഓട്ടോറിക്ഷയിൽ തന്പാനൂരിലെത്തി അവിടെ നിന്നും തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ പിടികൂടാൻ സിറ്റി പോലീസ് തമിഴ്നാട് പോലീസിന്റെ സഹായം തേടി. തടവുകാരന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ തമിഴ്നാട് പോലീസിന് കൈമാറി. പൂജപ്പുര പോലീസ് ഇന്ന് തമിഴ്നാട് തൂത്തുക്കുടിയിലേക്ക് തിരിക്കും. വിശ്വാസവഞ്ചന! ഇന്നലെ രാവിലെയാണ് ജാഹിർ ഹുസൈൻ ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ചാലയിലെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ 2017 ജൂണിൽ ഇയാളെ തിരുവനന്തപുരം സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2011…
Read Moreഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച ശേഷം കിണറ്റിൽ ചാടിയ അമ്മയും കുഞ്ഞും മരിച്ചു
കിളിമാനൂർ: രണ്ടാം ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച ശേഷം യുവതിയും അഞ്ചു വയസുള്ള കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു. നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊടുവഴന്നൂർ, പന്തുവിള, സുദിൻ ഭവനിൽ ബിന്ദു (40), റെജിൻ (5) എന്നിവരാണ് മരിച്ചത്. ഭർത്താവ് രജിലാലിനെ ( 40 ) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബവഴക്കാണ് പ്രശ്നത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ബിന്ദുവിന് ആദ്യ ഭർത്താവിൽ ഒരു മകനുണ്ട്. ബന്ധുക്കൾ ആരും തന്നെ സഹകരിക്കാറില്ലായിരുന്നുവെന്നും പറയുന്നു.
Read More“പോലീസ് സൂപ്പറാണ്’; ആനി രാജയുടെ വിമർശനം തള്ളി കാനം രാജേന്ദ്രൻ പറഞ്ഞതിങ്ങനെ…
തിരുവനന്തപുരം: പോലീസിനെതിരായ സിപിഐ ദേശീയ വനിതാ നേതാവ് ആനി രാജയുടെ പ്രസ്താനവയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് പരാതികളില്ലെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാരും പോലീസിനെതിരേ വിമര്‍ശനം ഉന്നയിച്ചിട്ടില്ല. കേരളത്തിലെ പാര്‍ട്ടിക്കും അങ്ങനെയൊരു വിമര്‍ശനം ഇല്ല. കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പോലീസ് നടപടികള്‍ മനപ്പൂർവമാണോയെന്നാണ് ആനി രാജ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനു പിന്നില്‍ ആര്‍എസ്എസ് ഗ്യാംഗ് ആണെന്ന വിമര്‍ശനവുമാണ് ആനി രാജ നടത്തിയത്.
Read Moreഈ ക്ലാസിൽ മന്ത്രിമാർ ഹാജർ..! ഭരണം പഠിപ്പിക്കാൻ മന്ത്രിമാർക്കു സ്പെഷല്‍ ക്ലാസ്
തിരുവനന്തപുരം: മന്ത്രിമാരെ ഭരണം പഠിപ്പിക്കാനൊരുങ്ങി സർക്കാർ. മന്ത്രിസഭാംഗങ്ങൾക്കു ഭരണസംബന്ധമായ വിഷയങ്ങളിൽ മൂന്നു ദിവസത്തെ പരിശീലനം നൽകാൻ തീരുമാനമായി. ഈ മാസം 20 മുതൽ 22 വരെ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റിലാണ് (ഐഎംജി) പരിശീലനം. ഭരണതലത്തിൽ പ്രാവീണ്യമുള്ള മുൻ ചീഫ് സെക്രട്ടറിമാർ അടക്കമുള്ളവർ ക്ലാസെടുക്കും. കൂടാതെ വിദേശത്തുനിന്ന് അടക്കമുള്ള വിവിധ വിഷയങ്ങളിലെ വിദഗ്ധരും മന്ത്രിമാർക്കു ക്ലാസെടുക്കാനെത്തും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ദിവസേന മൂന്നു ക്ലാസുകൾ വീതമാണു നൽകുക. സംസ്ഥാനത്തു രണ്ടാം തവണയാണ് മന്ത്രിമാർക്കു പരിശീലനം നൽകുന്നത്.
Read Moreവ്യാജ ലൈസൻസുള്ള തോക്കുകൾ;തലസ്ഥാനത്ത് പിടിയിലായ കാഷ്മീർ സ്വദേശികളെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: വ്യാജ ലൈസൻസുമായി തോക്കുകൾ കൈവശം വച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത കാഷ്മീർ സ്വദേശികളെ വിശദമായി ചോദ്യം ചെയ്യുന്നു. കേന്ദ്ര ഇന്റലിജൻസ്, മിലിട്ടറി ഇന്റലിജൻസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പ്രതികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വരികയാണ്. കാഷ്മീർ സ്വദേശികളായ ഷൗക്കത്തലി(27), ഷുക്കൂർ അഹമ്മദ് (21), മുഷ്താഖ് ഹസൈൻ (24), ഗുൽസൽമാൻ (22), മുഹമ്മദ് ജാവേദ് (23) എന്നിവരെയാണ് കരമന പോലീസ് ഇന്നലെ രാത്രിയിൽ അറസ്റ്റ് ചെയ്തത്. എടിഎം കൗണ്ട റുകളിൽ പണം നിറയ്ക്കാൻ പോകുന്ന വാഹനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരായാണ് ഇവർ പ്രവർത്തിച്ച് വന്നിരുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് തോക്ക് ഉപയോഗിക്കുന്ന എല്ലാവരും ബന്ധപ്പെട്ട പോലീസ് സ്്റ്റേഷനുകളിൽ തോക്കുകൾ കൈമാറണമെന്നും ലൈസൻസ് ഹാജരാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നു.ആ സമയത്ത് ഇവർ ലൈസൻസുകൾ മാത്രം പോലീസിന് നൽകിയ ശേഷം തോക്കുകൾ ഉപയോഗിക്കുകയായിരുന്നു. ഇവരുടെ തോക്കുകളുടെ ലൈസൻസ് കാഷ്മീരിലെ രജൗറി എഡിഎമ്മിന് പോലീസ് അയച്ച്…
Read Moreമൂന്നുവയസുകാരിയെ പോലീസ് കാറിൽ തനിച്ചാക്കി ലോക്ക് ചെയ്തതായി ആരോപണം ! മാതാപിതാക്കൾ മാധ്യമങ്ങൾക്കു മുന്നിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരിയോടു പൊലീസിസ് ക്രൂരത കാട്ടിയതായി ആരോപിച്ച് മാതാപിതാക്കൾ മാധ്യമങ്ങൾക്കു മുന്നിൽ. കഴിഞ്ഞ ഫെബ്രുവരിയിൽ ബാലരാമപുരത്താണ് സംഭവം. അമിത വേഗതയുണ്ടെന്ന പേരില്‍ പിടിച്ച കാറില്‍ മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി പൊലീസുദ്യോഗസ്ഥന് കാർ ലോക്ക് ചെയ്തതായി മാതാപിതാക്കളായ ഷിബുകുമാറും ഭാര്യയും മാധ്യമങ്ങളോടു പറഞ്ഞു. ഫെബ്രുവരി 23 ന് രാവിലെ 11 ന് ധനുവച്ചപുരത്ത് നിന്ന് ഷിബുകുമാറും ഭാര്യയും മൂന്ന് വയസ്സുകാരിയായ മകളും കാറില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാലരാമപുരത്തിന് തൊട്ടുമുമ്പ് വാഹനവേഗത പരിശോധിക്കുന്ന ഇന്റര്‍സെപ്ടര്‍ വാഹനത്തിലുണ്ടായ പൊലീസുദ്യോഗസ്ഥര്‍ ഷിബുകുമാറിന്റെ വാഹനം തടഞ്ഞു നിര്‍ത്തി അമിത വേഗതയ്ക്ക് 1500 രൂപ പിഴ വേണമെന്ന് ആവശ്യപ്പെട്ടു. ഒന്നര വര്‍ഷത്തിലേറെയായി കൊവിഡ് കാരണം വരുമാനം ഇല്ലാതായത് ചൂണ്ടിക്കാട്ടിയെങ്കിലും ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങുമ്പോള്‍ അതിവേഗതയില്‍ പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം പൊലീസുദ്യോഗസ്ഥനോട് പറഞ്ഞതോടെ ഷിബുവിനെ മര്‍ദിക്കാനൊരുങ്ങി. ഇത് കണ്ട്…
Read Moreമക്കൾക്ക് ഒരു തുണ്ട് ഭൂമിപോലും നൽകാതെ സ്വത്തെല്ലാം നാടിന് നൽകിയ സരസ്വതി ബായി യാത്രയായി
കാട്ടാക്കട : കോടികൾ വിലവരുന്ന ഭൂസ്വത്ത് വിളപ്പിൽ സർക്കാർ ആശുപത്രിക്ക് ദാനം നൽകിയ വിളപ്പിൽശാല അമ്പലത്തുംവിള ജെ. സരസ്വതി ബായി (96) യാത്രയായി. ഏറെനാളായി അസുഖ ബാധിതയായി കിടപ്പിലായിരുന്നു. ചൊവ്വാഴ്ച രാത്രി 11 ന് ആയിരുന്നു അന്ത്യം. കുടുംബ ഓഹരിയായി കിട്ടിയ ഒന്നേകാൽ ഏക്കർ ഭൂമിയിൽ ഒരേക്കർ 1957 ലാണ് സരസ്വതി ബായി വിളപ്പിൽശാല സർക്കാർ ആശുപത്രിക്ക് സൗജന്യമായി നൽകിയത്. ഇന്ന് ഈ ഭൂമിക്ക് പത്ത് കോടിയോളം രൂപ വിലവരും. ശേഷിച്ച 25 സെന്റ് പാവങ്ങൾക്ക് വീടുവയ്ക്കാൻ നൽകി. മക്കൾക്കുപോലും ഓഹരി നൽകാതെയാണ് സരസ്വതീഭായി ഈ പുണ്യകർമ്മം ചെയ്തത്. 1961 ൽ വിളപ്പിൽശാല ആശുപത്രി സരസ്വതീബായി നൽകിയ സ്ഥലത്തു പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള സരസ്വതീബായിയെയും ഭർത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അഭിനന്ദിച്ചു. ഭൂമി നൽകിയതിനു പകരമായി മക്കൾക്കോ കൊച്ചു മക്കൾക്കോ സർക്കാർ ജോലിയും അന്ന്…
Read Moreന്യൂസ് ചാനൽ ഒരുക്കി ഊരൂട്ടമ്പലം ശ്രീ സരസ്വതി വിദ്യാലയത്തിലെ വിദ്യാർഥികൾ ശ്രദ്ധേയരാകുന്നു
കാട്ടാക്കട: വിദ്യാർഥികൾക്ക് സ്വന്തമായൊരു ന്യൂസ് ചാനൽ. മുതിർന്ന വാർത്ത അവതാരകയെ പോലെ ഒരു വിദ്യാർഥിനി അവതരിപ്പിക്കുന്ന ന്യൂസ് ബുള്ളറ്റിൻ. ഊരൂട്ടമ്പലം ശ്രീ സരസ്വതി വിദ്യാലയത്തിലെ വിദ്യാർഥികളുടെ ന്യൂസ് ചാനലാണിത്. വാർത്തകൾ വായിക്കുന്നത് മാത്രമല്ല ബുള്ളറ്റിനുകൾ ഷൂട്ട് ചെയ്യുന്നത് മുതൽ എഡിറ്റ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ദൗത്യം വരെ ഏറ്റെടുത്തിരിക്കുന്നതും സ്കൂൾ കുട്ടികളാണ്. അധ്യയനം ക്ലാസ് മുറികളിൽ നിന്നും ഡിജിറ്റലായി മാറുകയും ദൃശ്യമാധ്യമങ്ങളുടെ പ്രാധാന്യം കുട്ടികളടക്കം തിരിച്ചറിയുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലാണ് മാറനല്ലൂരിലെ ഊരുട്ടമ്പലം ശ്രീസരസ്വതി വിദ്യാലയത്തിലെ വിദ്യാർഥികൾ സ്വന്തമായൊരു ന്യൂസ് ചാനൽ ആരംഭിച്ച് അധ്യാപകരെയും രക്ഷകർത്താക്കളെയുമടക്കം അമ്പരപ്പിച്ചിരിക്കുന്നത്. ഈ കോവിഡ് കാലത്ത് അരങ്ങിലും അണിയറയിലും വിദ്യാർഥികൾ നേതൃത്വം നൽകുന്ന ചാനൽ അനുദിനം ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.സ്കൂളിന്റെ നേതൃത്വത്തിലുള്ള സരസ്വതി വിദ്യാലയമെന്ന യൂട്യൂബ് ചാനലിലെ വീഡിയോ എഡിറ്റ് ചെയ്യുന്ന പ്ലസ്ടു വിദ്യാർഥികളായ കൃഷ്ണനുണ്ണിയും ശിവയുമാണ് ഈ വാർത്താചാനലിന് നേതൃത്വം നൽകുന്നത്. ഇവരുടെ…
Read More