കാട്ടാക്കട: മോഷ്ടിച്ച വസ്തു കവറിൽ കെട്ടി തിരികെ എത്തിച്ചു കൂടെ ഒരു കുറിപ്പും മോഷണം നടത്തിയതിന് ഖേദിക്കുന്നുവെന്ന് കള്ളന്റെ കത്ത്. വിളപ്പിൽശാലയിലാണ് കഴിഞ്ഞ ദിവസം മോഷ്ട്ടാവിനു കുറ്റബോധം തോന്നി കെട്ടിടം പണി നടക്കുന്ന സ്ഥലത്തു മോഷ്ടിച്ച പമ്പ് തിരികെ കൊണ്ട് വച്ചത്. വിളപ്പില്‍ശാല കുന്നുംപുറം ശാന്തിനികേതന്‍ സ്കൂളിനു സമീപത്തെ പുരയിടത്തിൽ നിർമാണം പുരോഗമിക്കുന്ന രഞ്ജിത്ത്, ഷിജിന് എന്നിവരുടെ വീട്ടിലേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്ന പമ്പ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയിരുന്നു. രഞ്ജിത്തിന്റെ വീടുപണി നടക്കുന്ന സ്ഥലത്തു നിന്നാണ് പമ്പ് നഷ്ടപ്പെട്ടത്. വീടുപണിക്കായി ഇറക്കിയിരുന്ന കമ്പി, സിമന്റ് തുടങ്ങിയ സാധനങ്ങളും ഇവരുടെ സ്ഥലത്തു നിന്നും ഇടയ്ക്കിടെ മോഷണം പോയിരുന്നു . ഇതു സംബന്ധിച്ച് വിളപ്പില്‍ശാല പോലീസിൽ പരാതിയും നല്‍കിയിരുന്നു. പമ്പ് മോഷണം പോയപ്പോള്‍ വീണ്ടും പരാതിയുമായി ഇവർ എത്തി. തുടര്‍ന്ന് ഇന്നലെ രാവിലെ പതിവ് പോലെ വീടുപണി…
Read MoreCategory: TVM
എം.സി. ജോസഫൈനെതിരെ കേന്ദ്ര വനിതാ കമ്മീഷന് പരാതി നൽകി ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈനെതിരെ കേന്ദ്ര വനിതാ കമ്മീഷന് പരാതി നല്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ഗാർഹീക പീഡനത്തെ ശ്ലാഘിക്കുന്ന നടപടിയാണ് ജോസഫൈന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇതിനു മുൻപും ഇരകളോടൊപ്പം നിൽക്കാതെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോഷകാസംഘടനാ മേധാവിയായി പ്രവർത്തിക്കുന്ന ജോസഫൈൻ സ്വീകരിച്ചതെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ അറിയിച്ചുവെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ശോഭാ സുരേന്ദ്രന് വ്യക്തമാക്കി.
Read Moreകേരളീയ സമൂഹത്തിന് അപമാനം; ജോസഫൈനെ പുറത്താക്കണമെന്ന് എഐഎസ്എഫ്
തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശമായിപെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളീയ സമൂഹത്തിന് അപമാനമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണമെന്നും എഐഎസ്എഫ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. സ്വകാര്യ ചാനലിന്റെ ഫോണ്‍ ഇന്‍ പരിപാടിയുടെ ഭാഗമായ ഹെൽപ് ഡെസ്ക് എന്നതിൽ പങ്കെടുക്കവെ ജോസഫൈൻ നടത്തിയ പരാമർശമാണ് വിവാദമായത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും പറഞ്ഞ യുവതിയോട് “എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി. എന്നാൽ യുവതിയോട് “അനുഭവിച്ചോളു’ എന്ന് പറഞ്ഞത് മോശം അർഥത്തിലല്ലെന്ന് ജോസഫൈൻ ഇന്ന് പ്രതികരിച്ചിരുന്നു. പോലീസിൽ പരാതിപ്പെടേണ്ട കേസാണിതെന്ന് ഉന്നയിക്കാനാണ് ശ്രമിച്ചതെന്നും അധ്യക്ഷ വ്യക്തമാക്കി.
Read Moreവിവാഹ വാഗ്ദാനം നൽകി പീഡനം, തട്ടിപ്പ് !ആരോഗ്യവകുപ്പ് ജീവനക്കാരൻ നാല് വർഷത്തിനുശേഷം പിടിയിൽ
നേമം: വിവാഹ വാഗ്ദാനം നൽകി നാൽപ്പത്തിരണ്ടുകാരിയെ പീഡിപ്പിച്ച ശേഷം സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി നാലുവർഷത്തിനുശേഷം പോലീസ് പിടിയിൽ. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ വഞ്ചിയൂർ അംബിക സദനത്തിൽ സാജു (53) വിനെയാണ് നരുവാമൂട് പോലീസ് പിടികൂടിയത്. പരാതിക്കാരിയുടെ രണ്ടുലക്ഷത്തിലേറെ രൂപയും ആറുപവന്റെ സ്വർണാഭരണങ്ങളും കവർന്ന ഇയാൾ വിവാഹിതനാണെന്ന വിവരം മറച്ചുവച്ചതായും പോലീസ് പറഞ്ഞു. സംസ്ഥാനത്ത് പലേടത്തും ഒളിവിൽ കഴിഞ്ഞ പ്രതിയെ കാട്ടാക്കട ഡിവൈഎസ്പി എസ്.ഷാജി, നരുവാമൂട് ഇൻസ്പെക്ടർ നോബിൾ മാനുവൽ, എസ്ഐ അജീന്ദ്രകുമാർ, എസ്സിപിഒ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ തിരുമല നിന്നുമാണ് അറസ്റ്റുചെയ്തത്.
Read Moreനില്ക്കണ നില്പ് കണ്ടാ..! വാക്സിൻ സ്വീകരിക്കാൻ ഒരുമിച്ച് എത്തിയത് നൂറുകണക്കിനുപേര്‍; അതും ക്രിട്ടിക്കല്‍ കണ്ടെയിൻമെന്റ് സോണില്‍പ്പെട്ട പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍
വെള്ളറട : ക്രിട്ടിക്കല്‍ കണ്ടെയിൻമെന്റ് സോണില്‍പ്പെട്ട പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ എത്തിയത് നൂറുകണക്കിനുപേർ. വെള്ളറട പഞ്ചായത്തിന്റെ കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഇന്നലെ രാവിലെ മുതല്‍ വാക്സിന് സ്വീകരിക്കാൻ നൂറുകണക്കിനുപേർ ഒരുമിച്ച് എത്തിയത്. 23 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ വാക്സിന് നല്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെയുള്ള പഞ്ചായത്ത്, ഹെല്‍ത്ത് അധികൃതര്‍ക്കുണ്ടായ വിഴ്ചയാണ് വന്‍ ജനകൂട്ടങ്ങള്‍ക്ക് ഇടവരുത്തിയതെന്ന ആക്ഷേപം ശക്തമാവുകയാണ്. പെട്ടെന്ന് ഉണ്ടായ ജനക്കൂട്ടത്തെ നിയന്ത്രിക്കുവാന്‍ പോലീസിനു നന്നേ പണിപ്പെടേണ്ടിയുംവന്നു. അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായതായ വീഴ്ച്ച കണക്കിലെടുത്ത് പഞ്ചായത്ത് ജനറല്‍ ബോഡി കൂടുകയും ഇന്നു മുതല്‍ വാക്സിന് വിതരണം പനച്ചമൂട് എല്‍എംഎസ് എല്‍പിഎസിലും പ്രാഥമിക കേന്ദ്രത്തിലുമായി രണ്ടിടങ്ങളിലാക്കുകയും ചെയ്തു.
Read Moreഅഞ്ച് ദിവസം മാത്രം പ്രായം! കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയിൽ കാറിടിച്ചു; നവജാതശിശു അത്ഭുതകരമായി രക്ഷപെട്ടു; കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി സംശയം
ചവറ: അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയിൽ കാറിടിച്ചു. നവജാത ശിശു അത്ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ദേശീയ പാതയിൽ കെഎംഎംഎൽ സ്പോഞ്ച് കമ്പനിക്ക് സമീപമായിരുന്നു അപകടം നടന്നത്. ചവറ കൊറ്റംകുളങ്ങര സ്വദേശികളായ ഗോപാലകൃഷ്ണപിള്ള ഭാര്യ ഉഷ ഇവരുടെ മകൾ രേവതിയും രേവതിയുടെ അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെയായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്. കാർ ഇടിച്ചതിനെ തുടർന്ന് ഓട്ടോ കരണം മറിഞ്ഞു യാത്രികർ ഓട്ടോയുടെ അടിയിൽ പെടുകയായിരുന്നു . പരിക്കേറ്റവരെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രസവ ശേഷം വീട്ടിലെത്തിയ രേവതിക്ക് അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടർന്ന് കരുനാഗപ്പളിയിലെ ആശുപത്രിയിലേക്കു പോകും വഴിയാണ് അപകടം. രേവതിയുടെ കാൽ ഒടിഞ്ഞതിനെ തുടർന്ന് കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സതേടി. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന തൃശൂർ സ്വദേശികളായ നാല് യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോയിൽ…
Read Moreനന്ദൻകോട്ടെ ആത്മഹത്യ! വില്ലനായത് ലോക്ഡൗൺ; ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കുന്നത് ഇങ്ങനെ…
പേരൂർക്കട: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് പരമാവധി ശ്രമിച്ചു എങ്കിലും ആ കുടുംബത്തിന് അത് കഴിയാതെ വന്നു. ലോക് ഡൗൺ മൂലം ഉണ്ടായ ഗുരുതരമായ സ്ഥിതിവിശേഷം ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിൽ ആക്കിയതോടെയാണ് കുടുംബം ആത്മഹത്യയിലേക്ക് തിരിഞ്ഞത്. ബന്ധുക്കളും സുഹൃത്തുക്കളും ഇതാണ് വ്യക്തമാക്കുന്നത്. മുണ്ടക്കയം സ്വദേശിയായ മനോജും കുടുംബവും എട്ടുവർഷം മുമ്പാണ് നന്തൻകോട്ടെ വീട്ടിൽ താമസമാക്കിയത്. സ്വർണപ്പണിക്കാരനായ മനോജ്കുമാർ, ചാലയിലെ ജ്വല്ലറികളിൽ നിന്നും ലഭിക്കുന്ന ഓർഡർ അനുസരിച്ച് സ്വർണാഭരണങ്ങൾ നിർമിച്ച് നൽകിയാണ് കുടുംബം പോറ്റിയിരുന്നത്. ഭാര്യ രഞ്ജുവിന് ഒരു സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലി ഉണ്ടായിരുന്നെങ്കിലും മകൾ വളർന്നതോടെ അവളുടെ സുരക്ഷയെ ഓർത്ത് ജോലി ഉപേക്ഷിച്ചു. പിന്നീട് ഭർത്താവിനൊപ്പം രഞ്ജുവും സ്വർണാഭരണ നിർമാണത്തിൽ പങ്കുചേർന്നു. എന്നാൽ ആദ്യ ലോക്ഡൗണോടെ കുടുംബം കൂടുതൽ പ്രതിസന്ധിയിലായി. വീട്ടുവാടകയും മറ്റു ചെലവുകളും മകളുടെ വിദ്യാഭ്യസ ചെലവുമെല്ലാം ബാദ്ധ്യതയായി മാറിയതോടെ പണിക്കായി…
Read Moreകുടുംബ പ്രശ്നത്തെ തുടർന്ന് സ്വർണപ്പണിക്കാരൻ വിഷം കഴിച്ചു മരിച്ചു; ഭർത്താവിന്റെ വിയോഗം അറിഞ്ഞ് ഭാര്യയും മകളും സയനൈഡ് കഴിച്ചു
തിരുവനന്തപുരം: നന്തൻകോടിന് സമീപം ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മനോജ്കുമാർ (45), ഭാര്യ രഞ്ജു (38), മകൾ അമൃത (16) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ മനോജ് കുമാറിനെ വീട്ടിലെ സിറ്റൗട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ അയൽവാസികളെ അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് മനോജിനെ മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മനോജ് മരിച്ചുവെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് രഞ്ജുവും മകളും വിഷം കഴിച്ച് മരിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇന്ന് പുലർച്ചെ ബന്ധുക്കൾ രഞ്ജുവിന്റെ വീട്ടിലെത്തി വിളിച്ചു . വാതിൽ തുറക്കാതായതിനെ തുടർന്ന് പോലീസിന്റെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയെയും മകളെയും കിടപ്പ് മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മുറിക്കകത്ത് നിന്നും സയനൈഡിന്റെ കുപ്പി കണ്ടെടുത്തുവെന്നും ഇവർ സയനൈഡ് കുടിച്ച് ആത്മഹത്യ…
Read Moreബാറുകളും വിദേശമദ്യവിൽപ്പന ശാലകളും അടഞ്ഞുകിടക്കുന്ന ദിവസങ്ങളിൽ മദ്യവിൽപ്പന; വീട്ടമ്മ കുടുങ്ങി, ഭര്‍ത്താവ് മുങ്ങി
ശ്രീകാര്യം: ബാറുകളും വിദേശമദ്യവിൽപ്പന ശാലകളും അടഞ്ഞുകിടക്കുന്ന ദിവസങ്ങളിൽ വിദേശമദ്യം വീട്ടിൽ ശേഖരിച്ചു വിൽപ്പന നടത്തിയിരുന്ന വീട്ടമ്മയെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. പൗഡിക്കോണം വാർഡിൽ ഗാന്ധി പുരം മാവുകോട്ടുകോണം വീട്ടിൽ സുജ (48) ആണ് അറസ്റ്റിലായത്. പോലീസ് എത്തുന്നതു കണ്ട് ഓടി രക്ഷപ്പെട്ട ഇവരുടെ ഭർത്താവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.പിടിയിലായ സ്ത്രീയുടെ വീട്ടിൽ നിന്നും കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 2.25 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പോലീസ് പിടികൂടി. പൗഡിക്കോണം, ഗാന്ധി പുരം ഭാഗങ്ങളിൽ വിദേശമദ്യവും മയക്കുമരുന്നും വൻതോതിൽ വിൽപ്പന നടക്കുന്നതായി കഴക്കൂട്ടം അസി.പോലീസ് കമ്മീഷണർ ഷൈനു തോമസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെയാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്. സർക്കാർ വക വിദേശമദ്യവിൽപ്പന ശാലകളിൽ നിന്നും വൻതോതിൽ മദ്യം വാങ്ങി വച്ചായിരുന്നു ഇവർ ഇവിടെ വിൽപ്പന നടത്തിയിരുന്നത്. ശ്രീകാര്യം എസ്എച്ച്ഒ മഹേഷ് പിള്ള, എസ്ഐബി…
Read Moreദുരന്തങ്ങൾ ഒന്നിന് മീതെ ഒന്നായി പെയ്തിറങ്ങുകയാണ് ഈ ചെറിയ വീട്ടിലേക്ക്! സങ്കടങ്ങളുടെ കൂരയിലേക്ക് ഒരു ദുരന്തം കൂടി
പത്തനാപുരം: ദുരന്തങ്ങൾ ഒന്നിന് മീതെ ഒന്നായി പെയ്തിറങ്ങുകയാണ് ഈ ചെറിയ വീട്ടിലേക്ക്. കുടുംബത്തിന് ഒടുവിൽ അത്താണിയാകേണ്ടിയിരുന്ന നജീറ മരണത്തിന് കീഴടങ്ങേണ്ടി വന്നത് ആർ സിസി അധികൃതരുടെ അശ്രദ്ധ മൂലവും. ആറ് മാസം മുന്‍പാണ് നജീറയുടെ മാതാവ് നസീമയ്ക്ക് അർബുദം സ്ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്നു. തൊണ്ടയ്ക്ക് ബാധിച്ച അർബുദരോഗത്തെ തോൽപ്പിക്കാൻ ഓപ്പറേഷൻ നടത്തി. മേയ് പതിനഞ്ചിന് ഡിസ്ചാർജ് ആകേണ്ടതായിരുന്നു. പക്ഷേ അന്നേ ദിവസം തന്നെയാണ് തകർച്ചയിലായ ലിഫ്റ്റിന്റെ രൂപത്തിൽ നജീറയെ വിധി തോൽപ്പിക്കാനെത്തിയത്. നസീമയ്ക്ക് ലഭിച്ചിരുന്ന വിധവാ പെൻഷനും തൊഴിലുറപ്പ് തൊഴിൽ വേതനവുമായിരുന്നു കുടുംബത്തിന്റെ വരുമാനം. രണ്ടര വർഷം മുന്‍പാണ് തമിഴ്നാട് സ്വദേശിയായ ഇസ്മായിൽ നജീറയെ വിവാഹം ചെയ്യുന്നത്. പ്ലംബിംഗ് പണിക്കാരനായ ഇസ്മായിലിന് ശാരീരിക അവശതകൾ കൂടി ആയതോടെ ജോലിയ്ക്ക് പോകാൻ കഴിയാത്ത സ്ഥിതിയുമായി. ഇതിനിടെയാണ് നസീമയ്ക്ക് കാൻസർ രോഗം സ്ഥിരീകരിച്ചത്. ബന്ധുക്കളുടെയും സുമനസുകളായ നാട്ടുകാരുടെയും…
Read More