കു​റ്റ​ബോ​ധം തോ​ന്നി..! മോ​ഷ്ടി​ച്ച വ​സ്തു ക​വ​റി​ൽ കെ​ട്ടി തി​രി​കെ എ​ത്തി​ച്ചു; കൂ​ടെ ഒ​രു കു​റി​പ്പും…

കാ​ട്ടാ​ക്ക​ട: മോ​ഷ്ടി​ച്ച വ​സ്തു ക​വ​റി​ൽ കെ​ട്ടി തി​രി​കെ എ​ത്തി​ച്ചു കൂ​ടെ ഒ​രു കു​റി​പ്പും മോ​ഷ​ണം ന​ട​ത്തി​യ​തി​ന് ഖേ​ദി​ക്കു​ന്നു​വെ​ന്ന് ക​ള്ള​ന്‍റെ ക​ത്ത്.

വി​ള​പ്പി​ൽ​ശാ​ല​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ്ട്ടാ​വി​നു കു​റ്റ​ബോ​ധം തോ​ന്നി കെ​ട്ടി​ടം പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ത്തു മോ​ഷ്ടി​ച്ച പ​മ്പ് തി​രി​കെ കൊ​ണ്ട് വ​ച്ച​ത്.

വി​ള​പ്പി​ല്‍​ശാ​ല കു​ന്നും​പു​റം ശാ​ന്തി​നി​കേ​ത​ന്‍ സ്കൂ​ളി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ര​ഞ്ജി​ത്ത്, ഷി​ജി​ന്‍ എ​ന്നി​വ​രു​ടെ വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം എ​ത്തി​ക്കു​ന്ന പ​മ്പ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മോ​ഷ​ണം പോ​യി​രു​ന്നു.

ര​ഞ്ജി​ത്തി​ന്‍റെ വീ​ടു​പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്നാ​ണ് പ​മ്പ് ന​ഷ്ട​പ്പെ​ട്ട​ത്. വീ​ടു​പ​ണി​ക്കാ​യി ഇ​റ​ക്കി​യി​രു​ന്ന ക​മ്പി, സി​മ​ന്‍റ് തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളും ഇ​വ​രു​ടെ സ്ഥ​ല​ത്തു നി​ന്നും ഇ​ട​യ്ക്കി​ടെ മോ​ഷ​ണം പോ​യി​രു​ന്നു .

ഇ​തു സം​ബ​ന്ധി​ച്ച് വി​ള​പ്പി​ല്‍​ശാ​ല പോ​ലീ​സി​ൽ പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു. പ​മ്പ് മോ​ഷ​ണം പോ​യ​പ്പോ​ള്‍ വീ​ണ്ടും പ​രാ​തി​യു​മാ​യി ഇ​വ​ർ എ​ത്തി.

തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ പ​തി​വ് പോ​ലെ വീ​ടു​പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ള്‍ ക​വ​റി​ൽ ആ​ക്കി​യ നി​ല​യി​ൽ പ​മ്പ് ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ മോ​ഷ​ണം പോ​യ പ​മ്പ് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു കൂ​ടെ ക​ത്തും.

Related posts

Leave a Comment