ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ബീവറേജസ് ഗോഡൗണിൽ നിന്നും മദ്യം മോഷണം പോയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞുട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും എക്സൈസ് വിജിലൻസ് ഓഫീസർ മുഹമ്മദ് ഷാഫി. മോഷണം നടന്ന ബീവറേജസ് ഗോഡൗണിലും പരിസര പ്രദേശത്തും വിജിലൻസ് ഓഫീസർ മുഹമ്മദ് ഷാഫിയും അസിസ്റ്റന്റ് കമ്മീഷണർ സുനുവും ചേർന്ന് പരിശോധന നടത്തി. നിലവിൽ 130 കെയ്സ് മദ്യം മോഷണം പോയതയാണ് കണക്കാക്കുന്നത്. ഗോഡൗണിലെ സ്റ്റോക്ക് പരിശോധന പൂർത്തിയായാൽ മാത്രമേ നഷ്ടത്തിന്റെ കണക്ക് വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു. വർക്കലയിൽ നിന്ന് മദ്യം പിടികൂടിയതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രതിയെ തിരിച്ചറിഞ്ഞുട്ടെണ്ടെന്നും മറ്റുള്ളവരെയും ഉടൻ പിടികൂടാൻ ആകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഏപ്രിൽ 27ന് ശേഷം ഗോഡൗൺ പ്രവർത്തിച്ചിട്ടില്ല. കഴിഞ്ഞ എട്ടിനുശേഷമുള്ള ആറു ദിവസങ്ങളിലായാണ് മദ്യം കടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും സ്ഥാപനത്തിനകത്ത് നിന്ന് മോഷണത്തിന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.…
Read MoreCategory: TVM
ആരാണ് ആ രണ്ടുപേര്‍..? ബീവറേജസിന്റെ ആറ്റിങ്ങല്‍ ഗോഡൗണില്‍ നിന്ന് 130 കെയ്സ് മദ്യം മോഷണം പോയി; മോഷണം നടന്നത് നാല് ദിവസങ്ങളിലായി…
ആറ്റിങ്ങല്‍: ബീവറേജസ് കോര്‍പ്പറേഷന്റെ ആറ്റിങ്ങല്‍ ഗോഡൗണില്‍ നിന്ന് 130 പെട്ടികളിലെ 1170 ലിറ്റര്‍ മദ്യം മോഷണം പോയി. ഗോഡൗണിലെ സ്റ്റോക്ക് പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ നഷ്ടത്തിന്റെ യഥാര്‍ഥ കണക്ക് വ്യക്തമാകൂവെന്ന് അധികൃതര്‍ പറഞ്ഞു. ഏകദേശം 20 ലക്ഷം രൂപയുടെ മദ്യം നഷ്ടപ്പെട്ടതയാണ് പ്രാഥമിക നിഗമനം. ഗോഡൗണിനകത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ടുപേരുടെ ചിത്രങ്ങള്‍ ലഭ്യമായിട്ടുണ്ട്. നാല് ദിവസങ്ങളിലായാണ് മോഷണം നടന്നിട്ടുള്ളത്. ഗോഡൗണിന്റെ പിന്‍വശത്തെ മേല്‍ക്കൂരയുടെ ഷീറ്റ് ഉയര്‍ത്തി അകത്തുകടന്നാണ് മോഷണം നടത്തിയത്. വ്യാഴാഴ്ച വര്‍ക്കലയ്ക്കു സമീപം മൂങ്ങോട്ട് നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 54 ലിറ്റര്‍ വിദേശമദ്യം എക്സൈസ് സംഘം പിടികൂടിയിരുന്നു. വിശദപരിശോധനയില്‍ മദ്യം വ്യാജമല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് കുപ്പികളിലെ ബാച്ച് നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് ആറ്റിങ്ങല്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മദ്യമാണതെന്ന് വ്യക്തമായതും വന്‍മോഷണത്തിന്റെ വിവരം പുറത്തറിഞ്ഞതും. ഏപ്രില്‍ 27നു ശേഷം ഗോഡൗണ്‍ പ്രവര്‍ത്തിച്ചിട്ടില്ല. മേയ്എട്ടിനു ശേഷമുള്ള…
Read Moreകുടുംബ വഴക്കിനെ തുടർന്ന് പെട്രോൾ ബോംബ് പൊട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
മെഡിക്കൽ കോളജ്: പെട്രോൾ ബോംബ് ശരീരത്തിൽ വീണു പൊട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നെയ്യാറ്റിൻകര അരുവിയോട് സ്വദേശി വർഗീസ് (47) ആണ് മരണപ്പെട്ടത്. മേയ് 12നായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് സംഘർഷം ഉണ്ടാവുകയും ഇയാളുടെ ശരീരത്തിൽ പെട്രോൾ ബോംബ് വീഴുകയും ചെയ്യുന്നത്. ഏറെ ഗുരുതരാവസ്ഥയിലായ ഇയാളെ വാഴയിലയിൽ പൊതിഞ്ഞ നിലയിലാണ് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നത്. തല ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം ഭീകരമായി പൊള്ളലേറ്റ അവസ്ഥയിലായിരുന്നു.90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബേൺ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെ ഇന്നലെ അർധരാത്രിയോടു കൂടിയായിരുന്നു മരണം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
Read Moreഎല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ; ഡെങ്കിപ്പനി വീണ്ടും വരാൻ സാധ്യത; മുൻകരുതലുകൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലവർഷം വരികയാണ്. മൂന്നോ നാലോ വർഷം കൂടുമ്പോൾ ഡെങ്കിപ്പനി ശക്തമായി വരുന്ന പ്രവണതയുണ്ട്. 2017-ൽ വ്യാപകമായി ഡെങ്കിപ്പനി വന്നിരുന്നു. ഈ വർഷവും അങ്ങനെ ഉണ്ടാവാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇനി മുതൽ എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. വീടും പരിസരവും വൃത്തിയായി കൊണ്ടു നടക്കുകയും കൊതുകുകളെ പ്രതിരോധിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreപാൽ സംഭരണ പ്രതിസന്ധിക്ക് ഉടൻ പരിഹാരം മന്ത്രി ജെ. ചിഞ്ചുറാണി
തിരുവനന്തപുരം: പാൽ സംഭരണ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാനത്തെ മൂന്നു മേഖലകളിൽ പ്രവർത്തിക്കുന്ന ക്ഷീര സഹകരണ യൂണിയനുകളുടെ നേതൃത്വത്തിൽ പാൽ സംഭരണം ഊർജിതമായി നടത്തണമെന്നും മന്ത്രി നിർദേശിച്ചു. പാൽ സംഭരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ മന്ത്രി അടിയന്തര യോഗവും വിളിച്ചു. അധികമായി സംഭരിക്കുന്ന പാൽ അംഗനവാടികൾ, ഡൊമിസിലിയറി കെയർ സെന്റർ, കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ, അതിഥി തൊഴിലാളി ക്യാമ്പുകൾ, ആദിവാസി കോളനികൾ തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും തയാറാക്കി. കൂടുതൽ പാൽ സംഭരിച്ച് ലഭ്യമായ സ്ഥലങ്ങളിലെ പാൽപ്പൊടി ഫാക്ടറികളിൽ എത്തിച്ച് പാൽപ്പൊടിയാക്കി മാറ്റി നിലവിലെ പ്രതിസന്ധി തരണംചെയ്യാനുള്ള പദ്ധതിയും തയാറായിട്ടുണ്ട്. നിലവിൽ 80 ശതമാനം സംഭരണംവരെ സാധ്യമാകുന്നുണ്ട്. ഒരാഴ്ചമുൻപ് വരെ 60 ശതമാനം മാത്രമായിരുന്നു സംഭരണം. തിങ്കളാഴ്ചയോടെ സംഭരണം 100 ശതമാനം എത്തുമെന്നും അതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും…
Read Moreനാട് വിറപ്പിച്ച കാട്ട് പോത്ത് ഒടുവിൽ കാട് കയറി; കൂട്ടംതെറ്റിയ പോത്ത് ഒടുവിൽ വഴികണ്ടെത്തിപോയെന്ന് വനംവകുപ്പ്
വിതുര: നാട്ടിലിറങ്ങിയ കാട്ടുപോത്ത് തിരികെ കാടുകയറിയതായി വനംവകുപ്പ് അധികൃതർ. നാട്ടുകാർ കാട്ടുപോത്തിനെ കണ്ടസ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഈ നിഗമനത്തിലെത്തിയത്. വിതുര ഈഞ്ചപ്പുരി ആറ്റിൻപുറത്തെ റബർ തോട്ടത്തിൽ കഴിഞ്ഞ ദിവസം കണ്ട പോത്ത് പ്രദേശത്ത് ഭീതി വിതച്ചിരുന്നു.വാമനപുരം ആറിന്റെ മറുകരയിലെ വനത്തിൽ നിന്നോ പെരിങ്ങമ്മല ഭാഗത്തു നിന്നോ വന്നതാകാം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സാധാരണയായി ഈ ഭാഗങ്ങളിൽ കാട്ടുപോത്തിറങ്ങാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ ഒരു ദിവസത്തിലധികം ഇവയെ കാണാറില്ല. കൂട്ടം തെറ്റിയതിനാൽ വഴി കണ്ടെത്താൻ ബുദ്ധിമുട്ടിയാകാം പോത്ത് റോഡിലിറങ്ങിയതെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച തെന്നൂർ റോഡിലൂടെ പൊന്നാംചുണ്ട് പാലത്തിനടുത്തായി ചുറ്റിക്കറങ്ങിയ പോത്ത് അതു വഴി വന്ന ബൈക്ക് യാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അരമണിക്കൂറോളം റോഡിൽ നിന്നതോടെ വാഹനങ്ങൾ പലതും വഴിമാറിയാണ് പോയത്. തിങ്കളാഴ്ച വനപാലകർ എത്തി പരിശോധിച്ചെങ്കിലും പോത്തിനെ കണ്ടില്ല.
Read Moreബിന്ദുവിന്റെ കൂട്ടുകാരൻ നാഗരാജനും പോയതോടെ കേരളത്തിലെ ഏക സിംഹ സഫാരി പാർക്ക് അടച്ചു പൂട്ടൽ ഭീഷണിയിൽ
കാട്ടാക്കട: നെയ്യാർ സിംഹ സഫാരി പാർക്ക് അടച്ചു പൂട്ടുമോയെന്ന ആശങ്കയിൽ നാട്ടുകാർ.സഫാരി പാർക്കിലുണ്ടായിരുന്ന നാഗരാജൻ എന്ന സിംഹം ചത്തതോടെ ഇനിയവശേഷിക്കുന്നത് പ്രായാധിക്യം ചെന്ന ബിന്ദുവെന്ന സിംഹം മാത്രമാണ്. ഗുജറാത്തിലെ സുക്കർബാഗ് മൃഗശാലയിൽ നിന്നും ലക്ഷങ്ങൾ മുടക്കി കൊണ്ടു വന്ന സിംഹം ചത്തതോടെയാണ് സഫാരിപാർക്ക് അടച്ചുപൂട്ടുമോയെന്ന ആശങ്കയുണ്ടായത്. സഫാരി പാർക്കിന്റെ ആകർഷകത്വം വീണ്ടെടുക്കാൻ ഏഷ്യൻ വംശജരായ സിംഹങ്ങളെ എത്തിക്കാൻ നടപടയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സഫാരിപാർക്കിൽ വന്ധ്യകരണം നടപ്പിലാക്കിയതോടെ പാർക്കിന്റെ പ്രവർത്തനം അവതാളത്തിലായെന്ന് ആരോപണമുണ്ട്. കേരളത്തിലെ ഏക സിംഹസഫാരി പാർക്കായ നെയ്യാർ പാർക്ക് വനം വകുപ്പിന്റെ കരുണതേടുന്ന നിലയിലാണ്. നെയ്യാർ അണക്കെട്ട് തുരുത്തിൽ 9.065 സ്വക്കയർ കി.മീറ്റിൽ തലയുയർത്തി നിൽക്കുന്നതാണ് സിംഹപാർക്ക്. മുളങ്കാടുകൾ അതിരിടുന്ന ഈ തുരുത്തിൽ സിംഹങ്ങൾക്ക് ഒരു കാലത്ത് പ്രതാപമായിരുന്നു. പശ്ചിമഘട്ടവികസനപദ്ധതിയിൽപ്പെടുത്തി 1985 ൽ ആരംഭിച്ച പാർക്ക് ഏറെക്കാലം നെയ്യാറിന്റെ ആകർഷകമായിരുന്നു. ബോട്ട് വഴിയും വാഹനം വഴിയും…
Read Moreഭാഗ്യം തുണയായി; പാറക്കൂട്ടങ്ങൾ അടർന്നു വീണു വീട് തകർന്നു: ആറംഗം അത്ഭുതകരമായി രക്ഷപ്പെട്ടു; മുറ്റത്ത് നിന്നിരുന്ന ആടിന്റെ ദേഹത്തുകൂടി കൂറ്റൻ പാറ കയറിയിറങ്ങി
വിഴിഞ്ഞം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് പാറവിളയിലെ പാറക്കൂട്ടങ്ങളുടെ ഒരു ഭാഗം അടർന്നു വീടിനു സമീപത്തേക്കുവീണു. പാഞ്ഞു വന്ന കൂറ്റൻ പാറകൾ വീടിന്റെ മുൻവശം തകർത്ത് ഉള്ളിലേക്ക് ഇടിച്ച് കയറിയെങ്കിലും വയോധിക ഉൾപ്പെടെയുള്ള ആറംഗ സംഘം പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. മുറ്റത്ത് നിന്നിരുന്ന രണ്ട് ആടുകളിൽ ഒന്നിന്റേ ദേഹത്തുകൂടി കൂറ്റൻ പാറ കയറിയിറങ്ങി ആട് ചത്തു. കോവളം പറവിളപ്ലാവിള വീട്ടിൽ അശോകന്റെ കോൺക്രീറ്റ് വീടിന് മുകളിലേക്കാണ് ഇന്നലെ രാവിലെ പത്തോടെ കൂറ്റൻ പാറക്കൂട്ടങ്ങൾ അടർന്ന് വീണത്. ഈ സമയം അശോകന്റെ ഭാര്യ രാധ, മക്കളായ അനിൽകുമാർ ,അനീഷ് കുമാർ, ആതിര, രാധയുടെ സഹോദരി ലീല എന്നിവരും വീട്ടിലുണ്ടായിരുന്നു. അൻപത് മീറ്ററോളം ഉയരത്തിൽ നിന്നുള്ള പാറകൾ അടന്ന് താഴെക്ക് പതിച്ച് വീടിന്റെ മുൻവശം തകരുന്ന സമയത്ത് പുറകുവശത്തുകൂടി വീട്ടുകാർ പുറത്തിറങ്ങി രക്ഷപ്പെട്ടു. ഇതിനിടയിൽ കൂടുതൽ…
Read Moreതിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയുടെ കാന്റിനിലാണ് തീപിടിച്ചത്. ആശുപത്രിക്കുള്ളിലേക്കും പുക പടർന്നതോടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ ഇവിടെ നിന്നും ഒഴിപ്പിച്ചു. അഗ്നിശമനസേനയുടെ മൂന്ന് യുണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആശുപത്രിലുണ്ടായിരുന്ന രോഗികളെ മറ്റ് ബ്ലോക്കിലേക്കും ഗുരുതരാവസ്തയിലുള്ളവരെ വേറെ ആശുപത്രികളിലേക്കുമാണ് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.
Read Moreവാഗ്ദാനം വെറും പാഴ്വാക്കായി; വിതുര ഗവൺമെന്റ് ഹോമിയോ ആശുപത്രി കെട്ടിട നിർമാണം പ്രഖ്യാപനത്തിൽ ഒതുങ്ങി
വിതുര: വിതുര ഹോമിയോ ആശുപത്രിക്കു സ്വന്തമായി കെട്ടിടം നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പ് പ്രഖ്യാപനത്തിൽ ഒതുങ്ങി.വിതുര പൊന്മുടി റോഡിൽ കെപിഎസ്എം ജംഗ്ഷനിലെ വാടകക്കെട്ടിടത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെത്തണമെങ്കിൽ പടിക്കെട്ടിലൂടെ ഇറങ്ങണം.കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ആശുപത്രിക്ക് കെട്ടിടം നിർമിക്കുമെന്ന് വർഷങ്ങൾക്ക് മുമ്പ് അധികാരികൾ നൽകിയ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല.പഞ്ചായത്തിൽ മുഴുവൻ പ്രതിരോധ മരുന്നുകൾ ഉൾപ്പടെ വിതരണം ചെയ്യുന്ന മലയോരത്തെ പ്രധാന ആരോഗ്യ കേന്ദ്രത്തിനാണ് ഈ അവസ്ഥ. കെട്ടിടത്തിൽ ആകെയുള്ള രണ്ടു ചെറിയ മുറികളിലൊന്ന് ഡോക്ടറുടെ മുറിയാണ്. പരിശോധന നടത്തുന്നതിനുള്ള സ്ഥലസൗകര്യം പോലും ഇതിനില്ല. മറ്റൊന്നിൽ പ്രവർത്തിക്കുന്ന ഫാർമസി യുടെ സ്ഥിതിയും ദയനീയമാണ്. രോഗികൾക്ക് വിശ്രമിക്കാനുള്ള സ്ഥലമില്ലാത്തതാണ് മറ്റൊരു പ്രശ്നം.കെട്ടിടം നിർമിക്കാൻ ആദ്യം 51 ലക്ഷം അനുവദിച്ചതായും പിന്നീട് 62. ലക്ഷമാക്കി ഉയർത്തിയതായും പഞ്ചായത്ത് ഭരണസമിതി അറിയിച്ചിരുന്നു. പേപ്പാറ റോഡരികിൽ അങ്കണവാടിയോട് ചേർന്നുള്ള പഞ്ചായത്തു…
Read More