കാട്ടാക്കട: നെയ്യാർ സിംഹ സഫാരി പാർക്കിലെ ഏക സിംഹമായ ബിന്ദു ഇന്ന് രാവിലെ ചത്തു. 21 വയസ് പ്രായമുള്ള സിംഹം രാവിലെ ആറിനാണ് ചത്തത്. വാർധക്യം മൂലമാണ് മരിച്ചതെന്ന് വനം വകുപ്പ് പറയുന്നു. പോസ്റ്റ് മാർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. സിംഹ സവാരി പാർക്കിൽ ഇനി സിംഹം ഇല്ല. ചികിത്സയ്ക്കായി കൊണ്ടുവന്ന രണ്ടു കടുവകളാണ് ഇപ്പോൾ ഇവിടുള്ളത്. കഴിഞ്ഞ മേയ് 18 നാണ് നാഗരാജൻ എന്ന സിംഹം ചത്തത്. സഫാരി പാർക്കിൽ ജനിച്ച സിംഹമാണ് ബിന്ദു. ഇനി സഫാരി പാർക്ക് ഓർമയിൽ ഒതുങ്ങുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ഇവിടേക്ക് എഷ്യൻ വംശജരായ സിംഹങ്ങളെ കൊണ്ടുവരാൻ തീരുമാനിച്ചത് പ്രകാരം ഗുജറാത്തിൽ നിന്നും രണ്ടു സിംഹങ്ങളെ എത്തിച്ചിരുന്നു. ആ രണ്ടു സിംഹങ്ങളും ചത്തു. ഇനി പാർക്ക് നവീകരിക്കുമോ അടച്ചു പൂട്ടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
Read MoreCategory: TVM
ദേവികുളം എംഎൽഎ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു; തമിഴിൽ തന്നെ
തിരുവനന്തപുരം: ദേവികുളം എംഎൽഎ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ 8.30ന് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇത്തവണയും തമിഴിൽ തന്നെയായിരുന്നു എംഎൽഎയുടെ സത്യപ്രതിജ്ഞ. മേയ് 24ന് നടത്തിയ സത്യപ്രതിജ്ഞയിൽ അപാകത കണ്ടെത്തിയതിനെത്തുടർന്നാണ് എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. എ.രാജ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. എ.രാജയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് നിയമ വകുപ്പിനോട് സ്പീക്കർ റിപ്പോർട്ട് തേടിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എ. രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കർ ആവശ്യപ്പെട്ടത്.
Read Moreവിദേശത്തു പോകുന്നവര്‍ക്കു രണ്ടാം ഡോസ് വാക്സിന് നേരത്തേ നല്‍കും; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ പോകുന്നവര്‍ക്കു കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന് നാലു മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പല വിദേശ രാജ്യങ്ങളിലും വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്.നിലവില്‍ രജിസ്ട്രേഷനായി ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇവ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ അവയാണ് രേഖപ്പെടുത്തുക. അതുപോലെതന്നെ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിന് 12 മുതല്‍ 16 ആഴ്ചയ്ക്കുള്ളിലാണ് എടുക്കാനാവുക. ഇത് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 18 മുതല്‍ 45 വയസുവരെയുള്ളവരുടെ വാക്സിനേഷന് മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു. വിദേശരാജ്യങ്ങളിലേക്ക്…
Read Moreയുവാവ് തോടിനു സമീപം മരി്ച നിലയിൽ; മൃതദേഹത്തിൽ മുതികിലും തലയ്ക്കും വെട്ടേറ്റ പാടുകൾ
തിരുവനന്തപുരം : ചിറയിൻകീഴ് മുടപുരം തെങ്ങുംവിള മുക്കോണി തോടിനു സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. അരയതുരത്തി സ്വദേശി അജിത് (31) ആണ് മരിച്ചതെന്ന് പോലീ സ് പറഞ്ഞു. ഇയാളുടെ പേരിൽ അടി പിടി കേസുകൾ നിലവിലുണ്ട്. മൃതദേഹത്തിൽ മുതികിലും തലയ്ക്കും വെട്ടുകളുടെ പാടുണ്ട്. ഇന്ന് രാവിലെ എട്ടോടെ വയൽ പാടത്തു കൂടി നടന്നു പോയ ആളുകളാണ് മൃതദേഹം കണ്ടത്. ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി. ആറ്റിങ്ങൽ ഡിവൈഎസ്പി ഹരിയുടെ നേതൃത്വ ത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഞ്ചാവ്, മദ്യപാനം ഉൾപ്പെടെ നടക്കുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. ഈ വിവരം പോലീസിൽ നിരവധി തവണ അറിയിച്ചിട്ടും പോലീസ് ശ്രദ്ധിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു .
Read Moreഅമ്മയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; വർഷങ്ങൾക്ക് മുമ്പ് ഭർത്താവും കിണറ്റിൽ വീണാണ് മരിച്ചതെന്ന് പോലീസ്
തിരുവനന്തപുരം: കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ അമ്മയേയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലയ്ക്കാമുക്ക് 12-ാം വാർഡിൽ വാണിയൻ വിളാകം വീട്ടിൽ താമസിക്കുന്ന ബിന്ദു(35) മകൾ ദേവയാനി(8) എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെത്തുടർന്ന് ബിന്ദുവിന്റെ അമ്മ പോലീസിനെ അറിയിക്കുകയും പോലീസ് വീട്ടിലെത്തി ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ആറ്റിങ്ങൽ ഫയർഫോഴ്സും കടയ്ക്കാവൂർ പോലീസും ചേർന്നുള്ള തെരച്ചിലിനൊടുവിലാണ് കിണറ്റിൽ നിന്ന് ഇരുവരെയും കണ്ടെത്തുന്നത്. വഞ്ചിയൂർ ക്ഷേമനിധി ബോർഡിലെ എൽ ഡി ക്ലർക്ക് ആണ് ബിന്ദു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുറച്ചു നാളുകൾക്കു മുൻപ് ബിന്ദുവിന്റെ ഭർത്താവ് പ്രവീൺ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ കാല് വഴുതി വെള്ളത്തിൽ വീണു മരണപ്പെട്ടിരുന്നു.
Read Moreഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ റോബിൻഹുഡ് ‘മുങ്ങി’; വെറുംകയ്യോടെ മടങ്ങി കേരള പോലീസ്
തിരുവനന്തപുരം: തലസ്ഥാനത്ത് ഭീമ ജ്വല്ലറി ഉടമ ബി ഗോവിന്ദന്റെ വീട്ടിൽ മോഷണം നടത്തി മുങ്ങിയ അന്തർ സംസ്ഥാന മോഷ്ടാവ് റോബിൻഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇർഫാനെ കസ്റ്റഡിയിലെടുക്കാൻ ഗോവയിലേക്ക് പോയ കേരളാ പോലീസ് വെറും കൈയോടെ മടങ്ങി. ഗോവയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇര്‍ഫാനെ പനാജി പൊലീസ് പിടികൂടിയിരുന്നു. പിന്നീട് 24ന് ഹാജരാകണമെന്ന വ്യവസ്ഥയിൽ കോടതി ഇർഫാന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇർഫാൻ അന്ന് ഹാജരായിരുന്നില്ല. ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം ഇർഫാനെ കസ്റ്റഡിയിലെടുക്കാൻ ഗോവയിലെത്തിയ തിരുവനന്തപുരം മ്യൂസിയം പോലീസിന് വെറും കൈയോടെ മടങ്ങേണ്ടി വന്നത്. കഴിഞ്ഞ മാസമാണ് ഭീമ ജ്വല്ലറി ഉടമ ഡോ ബി.ഗോവിന്ദന്റെ കവടിയാറിലുള്ള വൻ സുരക്ഷാ സന്നാഹങ്ങൾ ഉള്ള വീട്ടിൽ നിന്ന് മൂന്നു ലക്ഷം രൂപയുടെ സ്വർണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും 60000 രൂപയും മോഷണം പോയത്. സി സി ടി വി ദൃശ്യങ്ങളിൽ…
Read Moreമുല്ലപ്പള്ളിയെ അപമാനിച്ചവർ നാളെ പശ്ചാത്തപിക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തെ തുടർന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമർശനവും സൈബർ ആക്രമണവും നടത്തുന്നവർക്കെതിരെ കടുത്ത വിമർശനവുമായി രമേശ് ചെന്നിത്തല. ആദർശ സുരഭിലമായ ഒരു ജീവിതം നയിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും പാർട്ടിയും സമൂഹവും നീതി കാട്ടിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും ഫേസ് ബുക്കിൽ പങ്കു വച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. അദ്ദേഹം അര്‍ഹിക്കാത്ത വിമര്‍ശനവും പരിഹാസവും നിരത്തി അപമാനിക്കാനുള്ള നീക്കവും ധാരാളമായി ഉണ്ടായി.എനിക്കും അദ്ദേഹത്തിനും സി.പി.എമ്മിന്റെ സൈബര്‍ വെട്ടുകിളിക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല. കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനും അവഹേളിക്കാനും സി.പി.എമ്മിന്റെ സൈബര്‍ സംവിധാനം എല്ലാ ഘട്ടത്തിലും പ്രവര്‍ത്തിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റും വിജയിച്ചത്. അന്ന് മുല്ലപ്പള്ളിയെയോ ഉമ്മന്‍ചാണ്ടിയേയോ എന്നെയോ ആരും അഭിനന്ദിച്ചു കണ്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ഉത്തരവാദിത്വം മുല്ലപ്പള്ളിക്ക് മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ തോല്‍വിയുടെ…
Read Moreഇത്തരം പ്രഹസനങ്ങള്‍ പാടില്ല, രമ ബാഡ്ജ് ധരിച്ചെത്തിയത് പരിശോധിക്കുമെന്ന് സ്പീക്കർ
തിരുവനന്തപുരം: വടകര എംഎല്‍എ കെ.കെ രമ സത്യപ്രതിജ്ഞയ്ക്ക് ബാഡ്ജ് ധരിച്ചെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ്. നിയമസഭയുടെ പെരുമാറ്റച്ചട്ടത്തില്‍ ഇത്തരം പ്രഹസനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ വേളയിലാണ് കെ.കെ. രമ ടി.പി. ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജുമായി നിയമസഭയിൽ എത്തിയത്. ഇതിനെതിരേയാണ് സ്പീക്കർക്ക് പരാതി ലഭിച്ചത്.
Read Moreപൂന്തുറയിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു; ഏഴുപേരെ രക്ഷപ്പെടുത്തി
തിരുവനന്തപുരം : പൂന്തുറയിൽനിന്ന് വിവിധ വള്ളത്തിൽ കടലിൽ മീൻപിടിക്കാൻ പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്സൻ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് രാവിലെ അടിമലത്തുറയിൽ നിന്നും കണ്ടെത്തി. ഏഴു പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതായി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഡാർവിൻ, നെപ്പോളിയൻ, തോമ, ജോസ്, പീറ്റർ, രാജു, ജോയ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരമാണ് വിവിധ വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോയത്. വൈകുന്നേരത്തുണ്ടായ ശക്തമായ കാറ്റിൽപ്പെട്ടു വള്ളങ്ങൾ തകരുകയായിരുന്നു. ഇന്നലെ മുതൽ നേവിയും കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ഡേവിഡ്സന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ച റിയിലേക്ക് മാറ്റി. മന്ത്രി ആന്റണി രാജുവും സജി ചെറിയാനും വിഴിഞ്ഞത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി തീരരക്ഷസേന അധികൃതരുമായി ചർച്ച നടത്തി. വേണ്ട പിന്തുണയുണ്ടാകുമെന്നും മന്ത്രിമാർ ഉറപ്പ് നൽകി.…
Read Moreആർക്കും കയറാം ഈ വന ഭൂമിയിൽ, ഏതു വാഹനത്തിലും പോകാം, വേണമെങ്കിൽ ഇവിടെ തങ്ങുകയും ചെയ്യാം! ഇവിടെ ചെക്ക് പോസ്റ്റുകൾ നോക്കുകുത്തികളാകുന്നു
കാട്ടാക്കട: ആർക്കും കയറാം ഈ വന ഭൂമിയിൽ. ഏതു വാഹനത്തിലും പോകാം. വേണമെങ്കിൽ ഇവിടെ തങ്ങുകയും ചെയ്യാം. 1992 ൽ പരുത്തിപ്പള്ളി വനം വിഭാഗത്തിലേയും നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതത്തിലേയും വന ഭൂമി ചേർത്ത് ബയോളജിക്കൽ പാർക്ക് പദ്ധതി തയാറാക്കിയത് . കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അത് തടഞ്ഞതോടെ പദ്ധതി സർക്കാർ ഉപേക്ഷിച്ചു. പിന്നെ ഈ വന ഭൂമി വന്യജീവി സങ്കേതമായി മാറ്റുകയായിരുന്നു. അതുകൊണ്ട് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി ചട്ടവും കൊണ്ടുവന്നു. എന്നാൽ ആ ചട്ടം ഇപ്പോൾ പാലിക്കുന്നില്ല. കുറ്റിച്ചൽ പഞ്ചായത്തിലെ ഈ വന മേഖലയിൽ 27 ആദിവാസി സെറ്റിൽമെന്റുകളാണുള്ളത്. ഏകദേശം 3000 ത്തോളം വനവാസികളാണ് ഇവിടെ പാർക്കുന്നത്. ആദിവാസി ഊരുകളിലേക്ക് പുറത്തുനിന്നുള്ളവർക്ക് കടന്നു ചെല്ലാൻ കർശന നിയന്ത്രണമാണ് വനം വകുപ്പ് ഏർപ്പെടുത്തിയിരിക്കുത്. എന്നാൽ ഈ നിയന്ത്രണങ്ങൾ പലപ്പോഴും പാലിക്കപ്പെടുന്നില്ല . കോട്ടൂർ സ്റ്റാൻഡിലെ ടാക്സികൾ,…
Read More