ബി​ഗ് സ​ലൂ​ട്ട് ..! കാറ്റിലും മഴയിലും വി​ശ്ര​മ​മി​ല്ലാ​തെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ

വെ​ഞ്ഞാ​റ​മൂ​ട്: കാ​റ്റി​ലും മ​ഴ​യി​ലും താ​റു​മാ​റാ​യ വൈ​ദ്യു​തി വി​ത​ര​ണം പു​ന​ഃസ്ഥാ​പി​ക്കാ​ൻ രാ​പ്പ​ക​ലി​ല്ലാ​തെ അ​ധ്വാ​നി​ക്കു​ക​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ഇ​ബി സെ​ക്‌​ഷ​നി​ലെ 28 ലൈ​ൻ​മാ​ൻ​മാ​ർ. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും എ​ടു​ത്തു ത​ന്നെ​യാ​ണ് ജീ​വ​ന​ക്കാ​ർ വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി എ​ടു​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രെ ടീ​മു​ക​ളാ​യി തി​രി​ച്ച് ഓ​രോ ടീ​മി​നും ര​ണ്ടു ദി​വ​സം എ​ന്ന രീ​തി​യി​ലാ​ണ് ലോ​ക്ഡൗ​ൺ കാ​ല​ത്തെ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സ​ജീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ജ​യ​ശ്രീ, സ​ബ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ ദീ​പ​ക്, അ​ജാ​സ്, അ​രു​ൺ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ദു​രി​തം വി​ത​യ്ക്കു​ന്ന കാ​റ്റും മ​ഴ​യും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​തോ​ടെ​യാ​ണ് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സെ​ക്‌​ഷ​ൻ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി​ഭാ​രം ഇ​ര​ട്ടി​യാ​യ​ത്.ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രു​ന്നു. മ​ഴ​യ്ക്കൊ​പ്പം ആ​ഞ്ഞു​വീ​ശു​ന്ന കാ​റ്റി​ൽ മ​ര​ങ്ങ​ൾ വീ​ണു വൈ​ദ്യു​ത തൂ​ണു​ക​ൾ ഒ​ടി​യു​ന്ന​തും ലൈ​നു​ക​ൾ മു​റി​ഞ്ഞു വീ​ഴു​ന്ന​തു​മാ​ണ് നി​ല​വി​ൽ വൈ​ദ്യു​തി നി​ല​യ്ക്കാ​നു​ള്ള…

Read More

ഇ​നി നാ​ഗ​രാ​ജ​നി​ല്ല;  ബി​ന്ദു​ ത​നി​ച്ച്;നെ​യ്യാ​ർ സ​ഫാ​രി പാ​ർ​ക്കി​ലെ സിംഹം ചത്തു; കോ​വി​ഡ് ടെ​സ്റ്റി​നാ​യി സാ​മ്പി​ൾ എ​ടു​ത്തു

കാ​ട്ടാ​ക്ക​ട : നെ​യ്യാ​ർ സിം​ഹ​സ​ഫാ​രി പാ​ർ​ക്കി​ലെ നാ​ഗ​രാ​ജ​ൻ ച​ത്തു. ഇ​നി പാ​ർ​ക്കി​ൽ ആ​കെ​യു​ള്ള​ത് ഒ​രു സിം​ഹം മാ​ത്രം. ഗു​ജ​റാ​ത്തി​ലെ ഗീ​ർ വ​ന​ത്തി​ൽ നി​ന്നും കൊ​ണ്ടു വ​ന്ന 12 വ​യ​സു​ള്ള നാ​ഗ​രാ​ജ​ൻ എ​ന്ന സിം​ഹ​മാ​ണ് ഇ​ന്ന​ലെ ച​ത്ത​ത്. ഒ​രാ​ഴ്ച​യോ​ള​മാ​യി കൂ​ട്ടി​ൽ ക​യ​റാ​തെ ന​ട​ന്നി​രു​ന്ന സിം​ഹ​ത്തെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​ർ​ക്കി​ലെ ഒ​ര​റ്റ​ത്തു ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ഫാ​രി പാ​ർ​ക്ക് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 2019 സെ​പ്റ്റം​ബ​റി​ൽ ഗു​ജ​റാ​ത്തി​ൽ സു​ക്ക​ർ ബാ​ഗ് മൃ​ഗ​ശാ​ല​യി​ൽ നി​ന്നും ഇ​ണ​ക​ളാ​യ നാ​ഗ​രാ​ജ​നെ​യും രാ​ധ എ​ന്ന പെ​ൺ​സിം​ഹ​ത്തെ​യും ത​ല​സ്ഥാ​ന​ത്തു എ​ത്തി​ച്ച​ത്. യാ​ത്ര​യി​ൽ ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം രാ​ധ തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ വ​ച്ചു ത​ന്നെ ച​ത്തു. പി​ന്നീ​ട് സ​ഫാ​രി പാ​ർ​ക്കി​ലേ​ക്ക് നാ​ഗ​രാ​ജ​നെ എ​ത്തി​ച്ചു. ഇ​വി​ടെ കു​റ​ച്ചു ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​നും പ​രി​ചാ​ര​ക​രു​മാ​യി ഇ​ണ​ങ്ങു​ന്ന​തി​നും വേ​ണ്ടി പ്ര​ത്യേ​ക കൂ​ട്ടി​ൽ പാ​ർ​പ്പി​ക്കു​ക​യും ശേ​ഷം സ്വ​ത​ന്ത്ര ആ​വാ​സ വ്യ​വ​സ്ഥ എ​ന്ന നി​ല​ക്ക് കൂ​ടു തു​റ​ന്നു പാ​ർ​ക്കി​നു​ള്ളി​ൽ വി​ടു​ക​യും…

Read More

സ​ത്യ​പ്ര​തി​ജ്ഞാ മാ​മാ​ങ്കം ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ല; കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ച​ട​ങ്ങ് ടി​വി​യി​ൽ കാ​ണു​മെ​ന്ന് യു​ഡി​എ​ഫ്

  തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ന്‍. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ത്യ​പ്ര​തി​ജ്ഞാ മാ​മാ​ങ്കം ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ല. മ​ന്ത്രി​മാ​ര്‍ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങാ​ണ് ന​ട​ത്തേ​ണ്ട​ത്. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് പോ​ലെ ടി​വി​യി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ കാ​ണു​മെ​ന്നും ഹ​സ​ന്‍ പ​റ​ഞ്ഞു.

Read More

പാ​ർ​ട്ടി തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു, കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെന്ന് ഷൈ​ല​ജ

  തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ പാ​ർ​ട്ടി തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് കെ.​കെ. ഷൈ​ല​ജ. എ​ല്ലാ തീ​രു​മാ​ന​വും പാ​ർ​ട്ടി​യു​ടേ​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ മ​റ്റൊ​രു പ്ര​തി​ക​ര​ണ​ത്തി​നും ഇ​ല്ലെ​ന്ന് അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.മു​ഖ്യ​മ​ന്ത്രി ഒ​ഴി​കെ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​മാ​രെ​ല്ലാം പു​തു​മ​ഖ​ങ്ങ​ളാ​യി​രി​ക്ക​ണ​മെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് തീ​രു​മാ​ന​ത്തി​ലാ​ണ് ഷൈ​ല​ജ​യെ​ ഒ​ഴി​വാ​ക്കി​യ​ത്. എ​ന്നാ​ൽ പാ​ര്‍​ട്ടി വി​പ്പ് എ​ന്ന പ​ദ​വി അ​വ​ർ​ക്ക് ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Read More

വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണത്തെ പ്രതിസന്ധിയിലാക്കി ടൗട്ടെ ചുഴലിക്കാറ്റ്; നിർമാണത്തിലിരുന്ന പുലിമുട്ട് കടലിലേക്ക് ഒലിച്ചുപോയി

വി​ഴി​ഞ്ഞം: ഓ​ഖി​ക്കു പി​ന്നാ​ലെ ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റും വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ​ത്തെ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി. നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്ന പു​ലി​മു​ട്ടി​ന്‍റെ ക​ല്ലു​ക​ളും ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ​ഒ​ലി​ച്ചു​പോ​യി. കോ​ട്ട​പ്പു​റം ക​രി​മ്പ​ള്ളി​ക്ക​ര തീ​ര​ത്തു​നി​ന്ന് 3.1 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന പു​ലി​മു​ട്ടി​ന്‍റെ 175 മീ​റ്റ​ർ ഭാ​ഗം തി​ര​യ​ടി​യി​ൽ ത​ക​ർ​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും ഭാ​ഗ​ത്തെ ക​രി​ങ്ക​ല്ല്ഒ​ലി​ച്ചു​പോ​യ​താ​യി ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ജി​ല്ല​യി​ലെ പാ​റ​മ​ട​ക​ളി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തി​ച്ച മൂ​ന്നു​ല​ക്ഷ​ത്തോ​ളം ട​ൺ ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ൾ​ക്ക​ട​ൽ വ​രെ 850മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ പു​ലി​മു​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. തി​ര​യ​ടി​യി​ൽ ഇ​തി​ന്‍റെ 200 മീ​റ്റ​റോ​ളം ഭാ​ഗം നേ​ര​ത്തെ​യും​ക​ട​ലെ​ടു​ത്തി​രു​ന്നു.​ കേ​ടു​പാ​ടി​ന്‍റെ യ​ഥാ​ർ​ഥ ചി​ത്രം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദാ​നി ഗ്രൂ​പ്പ് പ​റ​യു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക​കം കാ​ല​വ​ർ​ഷം തു​ട​ങ്ങു​ന്ന​തോ​ടെ തു​റ​മു​ഖ നി​ർ​മാ​ണം വീ​ണ്ടും മ​ന്ദ​ഗ​തി​യി​ലാ​കും. ക​രാ​ർ പ്ര​കാ​രം 2019 ഡി​സം​ബ​റി​ൽ തു​റ​മു​ഖം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങേ​ണ്ട​താ​യി​രു​ന്നു. 2017 ൽ ​വീ​ശി​യ ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ല്‍ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​ണ്ടാ​യ നാ​ശ​ന​ഷ്ടം ചൂ​ണ്ടി​ക്കാ​ണി​ച്ച്അ​ദാ​നി…

Read More

 ചവച്ച് തുപ്പിയില്ലെങ്കിൽ ഇവർ തോറ്റുപോകും;  വെ​റ്റി​ല​ക​ര്‍​ഷ​ക​ര്‍​ക്ക് ദു​രി​ത​കാ​ലം; 160 രൂപയിൽ നിന്ന് വിലയിടിഞ്ഞ് വീണത് 10 രൂപയിലേക്ക്

നെ​ടു​മ​ങ്ങാ​ട് : കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് വി​പ​ണി​യി​ല്‍ വെ​റ്റി​ല​യ്ക്ക് വി​ല​യി​ടി​ഞ്ഞ​തോ​ടെ വെ​റ്റി​ല​ക​ര്‍​ഷ​ക​ര്‍​ദു​രി​ത​ത്തി​ൽ.​നൂ​റ് വെ​റ്റി​ല​യു​ള്ള ഒ​രു​കെ​ട്ടി​ന് അ​ഞ്ചു​മു​ത​ല്‍ 10രൂ​പ വ​രെ മാ​ത്ര​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന​ത്. ആ​റു​മാ​സം മു​മ്പ് വ​രെ കെ​ട്ടി​ന് 160 രൂ​പ ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ള്‍ അ​ഞ്ച് രൂ​പ​യ്ക്ക് വി​ല്‍​ക്കേ​ണ്ടി വ​രു​ന്ന​ത്. വി​വാ​ഹ​ത്തി​നും ഉ​ത്സ​വ​ങ്ങ​ള്‍​ക്കും പൂ​ജ​യ്ക്കും ചി​കി​ത്സ​ക്കും ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വെ​റ്റി​ല​യ്ക്ക് വി​ല​യി​ടി​ഞ്ഞ​തോ​ടെ​യാ​ണ് ക​ര്‍​ഷ​ക​ര്‍ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യ​ത്. കോ​വി​ഡ് വ​ന്ന​തോ​ടെ വി​വാ​ഹ​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളും നി​ല​ച്ചു. ഇ​തോ​ടെ വെ​റ്റി​ല​യു​ടെ ആ​വ​ശ്യ​ക​ത​യും ചെ​ല​വും കു​റ​ഞ്ഞു. പ​ന​വൂ​ര്‍, ആ​നാ​ട്, വി​തു​ര, വെ​ള്ള​നാ​ട്, അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് വെ​റ്റി​ല​ക്കൊ​ടി​യി​ലൂ​ടെ ജീ​വി​തം ക​ണ്ടെ​ത്തു​ന്ന​ത്. നെ​ടു​മ​ങ്ങാ​ട് ച​ന്ത​യാ​ണ് ഇ​വ​രു​ടെ​യെ​ല്ലാം ആ​ശ്ര​യം.ആ​ഴ്ച്ച​യി​ല്‍ ര​ണ്ടു​ദി​വ​സം ച​ന്ത​യി​ല്‍ വെ​റ്റി​ല​യു​മാ​യെ​ത്തി​യാ​ല്‍ നി​രാ​ശ​രാ​യി മ​ട​ങ്ങാ​നാ​ണ് വി​ധി​യെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. 3000മു​ത​ല്‍ 4000രൂ​പ വ​രെ കി​ട്ടി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ 300രൂ​പ പോ​ലും തി​ക​ച്ചു കി​ട്ടു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ആ​റു​മു​ത​ല്‍, ഏ​ഴു​മാ​സം വ​രെ ന​ല്ല പ​രി​ച​ര​ണം…

Read More

ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ; അടച്ച് പൂട്ടിയ റോഡിലൂടെ എ​മ​ർ​ജ​ൻ​സി ആം​ബു​ല​ൻ​സു​ക​ൾ​ ക​ട​ന്നു പോ​കു​ന്ന​തി​ന് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം

തി​രു​വ​ന​ന്ത​പു​രം: ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.​അ​തേ സ​മ​യം പൂ​ർ​ണ​മാ​യും അ​ട​ച്ച ബ്ലോ​ക്കിം​ഗ് പോ​യി​ന്‍റു​ക​ളി​ലൂ​ടെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി ആം​ബു​ല​ൻ​സു​ക​ൾ​ക്ക് ക​ട​ന്നു പോ​കു​ന്ന​തി​ന് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും പു​റ​ത്തു പോ​കു​ന്ന​തി​നു​മാ​യി എ​ൻ​ട്രി എ​ക്സി​റ്റ് പോ​യി​ന്‍റു​ക​ള്‍ ഏ​ഴാ​യി പു​ന ക്ര​മീ​ക​രി​ച്ചു. ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചേ​ങ്കോ​ട്ടു​കോ​ണം, വെ​ട്ടു റോ​ഡ്, മ​ണ്ണ​ന്ത​ല​യി​ലെ മ​രു​തൂ​ർ, പേ​രൂ​ർ​ക്ക​ട വ​ഴ​യി​ല, പൂ​ജ​പ്പു​ര​ക​ണ്ട​മ​ൺ​ക​ട​വ്, നേ​മം​പ​ള്ളി​ച്ച​ൽ, വി​ഴി​ഞ്ഞം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ച​പ്പാ​ത്ത് എ​ന്നീ സ്ഥ​ല​ങ്ങ​ങ്ങ​ളാ​ണ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലേ​യ്ക്കു​ള്ള എ​ൻ​ട്രി​എ​ക്സി​റ്റ് പോ​യി​ന്‍റു​ക​ള്‍. തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ആ​റ്റി​ന്‍​കു​ഴി,പ​ള്ളി​തു​റ,വി​ള​യി​ല്‍​കു​ളം ജം​ഗ്ഷ​ൻ, തി​രു​വ​ല്ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കാ​ക്കാ​മൂ​ല , നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​പ്പ​നം​കോ​ട് ,പു​ന്ന​മൂ​ട്, വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഉ​ച്ച​ക്ക​ട ,വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വെ​ള്ളൈ​ക്ക​ട​വ്,നെ​ട്ട​യം , മ​ണ്ണ​ന്ത​ല പോ​ലീ​സ്…

Read More

സ​ത്യ​വാ​ങ്മൂ​ലം കൈ​യി​ലി​ല്ല! പോ​ലീ​സ് വാഹനം പിടിച്ചെടുത്തു; നടന്നുവീട്ടിലെത്തിയ ഗൃഹനാഥൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട്: സ​ത്യ​വാ​ങ്മൂ​ലം കൈ​യി​ലി​ല്ലാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ വ​യോ​ധി​ക​നെ പോ​ലീ​സ് പി​ടി​കൂ​ടി തി​രി​ച്ച​യ​ച്ചു. ഇ​രു​ച​ക്ര​വാ​ഹ​നം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കാ​ൽ​ന​ട​യാ​യി തി​രി​ച്ചെ​ത്തി​യ ഇ​ദ്ദേ​ഹം വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ന​ഗ​രൂ​ർ, ക​ട​വി​ള കൊ​ടി​വി​ള വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ (56) ആ​ണ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹം ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. രാ​വി​ലെ 8.30 മ​ണി​യോ​ടെ ന​ഗ​രൂ​ർ ആ​ൽ​ത്ത​റ​മൂ​ട് ജം​ഗ്ഷ​നി​ലെ ക​ട​യി​ൽ നി​ന്നും പ​ഴം വാ​ങ്ങി നി​ൽ​ക്ക​വേ​യാ​ണ് ന​ഗ​രൂ​ർ പോ​ലീ​സ് സു​നി​ൽ​കു​മാ​റി​നെ പി​ടി​കൂ​ടി​യ​ത്. കൈ​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം വി​ട്ട​യ​ച്ചു. ര​ണ്ടു​കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​രം ന​ട​ന്ന് വീ​ട്ടി​ലെ​ത്തി​യ ഇദ്ദേ​ഹം കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​രേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഹൃ​ദ്രോ​ഗി​യാ​യി​രു​ന്ന സു​നി​ൽ​കു​മാ​ർ മ​രു​ന്നു​വാ​ങ്ങാ​നാ​യി ന​ഗ​രൂ​ർ ജം​ഗ്ഷ​നി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലേ​ക്ക് പോ​യ​താ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. സി​ദ്ധാ​ർ​ഥ് ഏ​ക മ​ക​നാ​ണ്.

Read More

മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പാ​ണ് പ്ര​ധാ​നം ;ര​ണ്ടു മ​ന്ത്രി​സ്ഥാ​നം ചോ​ദി​ച്ചു, കി​ട്ടി​യ​ത് ഒ​രു മ​ന്ത്രി​യും ചീ​ഫ് വി​പ്പ് സ്ഥാ​ന​വുമെന്ന് ജോ​സ് കെ. ​മാ​ണി

  തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ലെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ൽ പൂ​ർ​ണ തൃ​പ്ത​രെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. ര​ണ്ടു ക്യാ​ബി​ന​റ്റ് പ​ദ​വി​ക​ളാ​ണ് പാ​ർ​ട്ടി​ക്ക് ല​ഭി​ച്ച​ത്. ഒ​രു മ​ന്ത്രി​യും ചീ​ഫ് വി​പ്പ് സ്ഥാ​ന​വു​മാ​ണി​തെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ര​ണ്ട് മ​ന്ത്രി​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ​രി​മി​തി​ക​ൾ കൊ​ണ്ടാ​ണ് ഒ​രു മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ച​ത്. മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പാ​ണ് പ്ര​ധാ​നം അ​ത് മ​ന​സി​ലാ​ക്കി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ജോ​സ് വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​യു​ടെയും ചീഫ് വി​പ്പി​ന്‍റെ​യും തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; വിലയതുറ‍യിൽ വീടുകൾ കടലെടുത്തു; 180 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം. വ​ലി​യ​തു​റ, പൂ​ന്തു​റ, പ​ള്ളി​ത്തു​റ, അ​ഞ്ചു​തെ​ങ്ങ്, പൊ​ഴി​യൂ​ർ തീ​ര​ങ്ങ​ളി​ൽ മ​ണ​ൽ​തി​ട്ട ത​ക​ർ​ന്ന് തീ​രം ക​വ​ർ​ന്ന് ക​ട​ൽ മു​ന്നേ​റി. തീ​ര​ത്തെ 180 ലേ​റെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.​വ​ലി​യ​തു​റ​യി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ നി​ര​വി​ധി വീ​ടു​ക​ളു​ടെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച നാ​ളു​ക​ളി​ൽ ക​ട​ലേ​റ്റ​മു​ണ്ടാ​യ​പ്പോ​ൾ മൂ​ന്നാം നി​ര​യി​ലു​ണ്ടാ​യി​രു​ന്ന വീ​ടു​ക​ളാ​ണ് ഇ​ന്ന​ല​ത്തെ ക​ട​ലേ​റ്റ​ത്തി​ൽ ത​ക​ർ​ന്ന​ത്. കൊ​ച്ചു​തോ​പ്പ് മേ​ഖ​ല​യി​ലും ഇ​ന്ന​ലെ ക​ട​ൽ ക​യ​റു​ക​യും വീ​ടു​ക​ളി​ലേ​ക്ക് ക​ട​ൽ ഇ​ര​ച്ചു​ക​യ​റു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ കൊ​ച്ചു​തോ​പ്പി​ലെ ഫ്രെ​ഡി​യു​ടെ വീ​ട് ത​ക​ർ​ന്നു​വീ​ണു. ജോ​ർ​ജി​ന, ലി​ൻ​ഡ, ബേ​ബി എ​ന്നി​വ​രു​ടെ വീ​ടു​ക​ളും ത​ക​ർ​ന്നു. ഇ​വി​ടെ മു​പ്പ​തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.​പൂ​ന്തു​റ​യി​ലു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. അ​ഞ്ചു​തെ​ങ്ങി​ലും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്്. ക​ട​ൽ ഭി​ത്തി ക​ട​ന്ന് വെ​ള്ളം അ​ക​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​ണ്.  

Read More