തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർഥികളുടെ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. സമരം നടത്തുന്ന എൽജിഎസ് റാങ്ക് ഹോൾഡേസുമായി ചർച്ച നടത്താൻ മന്ത്രി എ.കെ. ബാലനെ ചുമതലപ്പെടുത്തി. മന്ത്രിയുടെ ഓഫീസിൽവച്ച് ചർച്ച നടക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് വ്യക്തമായ സാഹചര്യത്തിൽ കൂടിയാണ് സർക്കാർ ഇടപെടലെന്നാണ് സൂചന. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുടെ ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഇനിയും രണ്ട് മാസങ്ങൾ കൂടി ഉള്ളതിനാൽ ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തുമെന്നും നേരത്തെ സർക്കാർ അറിയിച്ചിരുന്നു. റാങ്ക് ലിസ്റ്റ് നീട്ടാനാകില്ലെന്ന് സർക്കാർ വീണ്ടും വ്യക്തമാക്കിയതോടെ സിപിഒ ഉദ്യോഗാർഥികളും സമരം ശക്തമാക്കിയിട്ടുണ്ട്.
Read MoreCategory: TVM
കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാൻ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാൻ നിർദേശം. കോവിഡ് കൂടുതൽ പിടിമുറുക്കുകയും മറ്റ് സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്തെ കോവിഡ് പരിശോധനകളും കൂടുതൽ കർശനമാക്കി. മൊബൈൽ ആർടിപിസിആർ ലാബുകൾ കേരളം സജ്ജമാക്കും. ഇതിനായി സ്വകാര്യ കമ്പനിയ്ക്ക് ടെൻഡർ നൽകി. 448 രൂപ മാത്രമായിരിക്കും ഇവിടങ്ങളിൽ പരിശോധന നിരക്ക്. കുറഞ്ഞ നിരക്കിൽ പരിശോധന നടത്തുന്നത് കൂടുതൽ പേർക്ക് സൗകര്യമായിരിക്കും. ഇതോടൊപ്പം ആർടിപിസിആർ പരിശോധനയ്ക്ക് പുതിയ മാർഗ നിർദേശവും സർക്കാർ പുറത്തിറക്കി. സംസ്ഥാനത്ത് കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാനാണ് പുതിയ മാർഗ നിർദേശം . സർക്കാർ സംവിധാനങ്ങൾക്ക് പുറമേ പരിശോധന ഔട്ട് സോഴ്സ് ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. കോവിഡ് പരിശോധന ഫലത്തിൽ വീഴ്ച്ച ഉണ്ടായാൽ ലാബിന്റെ ലൈസൻസ് റദ്ദാക്കും. 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം നൽകണം. അതിന്…
Read Moreമത്സ്യബന്ധന കരാറിന് പിന്നിൽ മുഖ്യമന്ത്രി; മന്ത്രി മേഴ്സികുട്ടിയമ്മ രാജിവയ്ക്കണം; പൂന്തുറയിൽ ഉപവാസ സമരം ആരംഭിച്ചു ചെന്നിത്തല
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഒപ്പിട്ടത്. ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സ്പ്രിംക്ലർ കരാറിലും ഇത് പോലെയാണ് സംഭവിച്ചത്. ശിവശങ്കറിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ആഴക്കടൽ മത്സ്യബന്ധനക്കരാറിൽ സർക്കാർ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. മന്ത്രി മേഴ്സികുട്ടിയമ്മ രാജിവയ്ക്കുക, പ്രോസസിംഗ് യൂണിറ്റിന് വേണ്ടി അമേരിക്കൻ കന്പനിക്ക് നൽകിയ നാല് ഏക്കർ ഭൂമി സർക്കാർ തിരിച്ചെടുക്കുക എന്നി ആവശ്യങ്ങളിൽ സർക്കാർ ഇതുവരെയും അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. മത്സ്യബന്ധന നയത്തിൽ സർക്കാർ സ്വീകരിച്ച നയം പിൻവലിക്കുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് നടത്തുന്ന അന്വേഷണം സ്വീകാര്യമല്ല. ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയും ചേർന്നാണ് കരാറിൽ ഏർപ്പെട്ടത്. അങ്ങനെയിരിക്കെ ടി.കെ. ജോസിന്റെ അന്വേഷണം പ്രഹസനമാകും. ജൂഡീഷ്യൽ…
Read Moreചികിത്സാപ്പിഴവോ അനാസ്ഥയോ;നെയ്യാറ്റിൻകരയിലെ നവജാതശിശുവിന്റെ മരണം:പോലീസ് അന്വേഷിക്കും
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം എസ്.എ.ടി യിലേയ്ക്ക് റഫര്‍ ചെയ്യപ്പെട്ട നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. ഇന്നലെ രാവിലെയാണ് വെണ്‍പകല്‍ സ്വദേശിനി ഹരിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സിസേറിയനായിരുന്നു. പ്രസവശേഷം കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി യിലേയ്ക്ക് ജനറല്‍ ആശുപത്രി അധികൃതര്‍ റഫര്‍ ചെയ്തതായി പോലീസ് പറഞ്ഞു. കുഞ്ഞിനെ ബന്ധുക്കള്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി സി.ഐ അറിയിച്ചു. ചികിത്സാപ്പിഴവോ അനാസ്ഥയോ സംഭവിച്ചിട്ടുണ്ടോ എന്നത് അന്വേഷണത്തിലേ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreപകൽ ചൂട് കൂടുന്നു; കുട്ടികൾ, പ്രായമായവർ , ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം;മുന്നറിയിപ്പുമായി ദുരന്ത നിവാരണ അഥോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയത്ത് താപനില കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അഥോറിറ്റി. 11 മുതൽ മൂന്നു വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി. സൂര്യാഘാതം, സൂര്യാതപം, നീർജലീകരണം എന്നിവയിൽ പ്രത്യേക ജാഗ്രത പാലിക്കണം. കുട്ടികൾ, പ്രായമായവർ , ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ സേനയുടെ നിർദേശമുണ്ട്
Read Moreശബരിമല, പൗരത്വനിയമ കേസുകൾ പിൻവലിക്കും; മന്ത്രിസഭാ തീരുമാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം, പൗരത്വനിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ തീരുമാനം. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നീക്കം. ശബരിമല വിഷയത്തിൽ 2300ലധികം കേസുകളായിരിക്കും പിൻവലിക്കുക. ശബരിമല കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. അധികാരത്തിൽ വന്നാൽ ഈ കേസുകൾ പിൻവലിക്കുമെന്ന് യുഡിഎഫും നിലപാടെടുത്തിരുന്നു. അതേസമയം, സര്‍ക്കാരിന്റേത് വൈകിവന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്ലിം ലീഗും അഭിപ്രായപ്പെട്ടു. ഉപാധികൾ ഇല്ലാതെയായിരിക്കണം ശബരിമല കേസുകൾ പിൻവലിക്കേണ്ടതെന്നും ഇതിൽ ക്രിമിനൽ കുറ്റങ്ങൾ ഇല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പറഞ്ഞു.
Read Moreയതീഷ് ചന്ദ്ര കേരളം വിടുന്നു; മാറ്റം കർണാടക കേഡറിലേക്ക്; വൈപ്പിനിലെ ലാത്തിചാർജും ലോക്ഡൗണിൽ പുറത്തിറങ്ങിയ വരെ ഏത്തമിടീച്ചും വിവാദങ്ങളുടെ കളിത്തോഴൻ…
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കര്‍ണാടക കേഡറിലേക്ക് മാറാനൊരുങ്ങി ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്ര. മൂന്നു വർഷത്തേക്ക് കർണാടക കേഡറിലേക്ക് മാറാനുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. കഴിഞ്ഞ മാസമാണ് യതീഷ് ചന്ദ്ര കെഎപി നാലാം ബറ്റാലിയന് മേധാവിയായി ചുമതലയേറ്റത്. കണ്ണൂർ എസ്പി ആയിരിക്കെയാണ് കെഎപി നാലാം ബറ്റാലിയൻ മേധാവിയാകുന്നത്. വിവാദങ്ങൾക്ക് ഒട്ടും കുറവില്ലാത്ത ഐപിഎസ് ഓഫീസറായിരുന്നു യതീഷ് ചന്ദ്ര. വൈപ്പിന്‍ സമരക്കാരെ ലാത്തിചാര്‍ജ് ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ലോക്ക്ഡൗൺ സമയത്ത് നിയമം പാലിക്കാത്തവരെ ഏത്തമിടീച്ച സംഭവവും വിവാദമായിരുന്നു. ശബരിമല വിവാദങ്ങൾക്കിടെ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായുണ്ടായ തർക്കം യതീഷ് ചന്ദ്രയെ വാർത്തകളിൽ നിറച്ചിരുന്നു.
Read Moreമനസിന് സുഖമില്ല,യാത്രപോകുന്നു; കോൺസൽ ജനറലിന്റെ മുൻഗൺമാൻ ജയഘോഷിനെ വീണ്ടും കാണാതായതായി ഭാര്യയുടെ പരാതി
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സൽ ജനറലിന്റെ മുൻഗണ്മാനായിരുന്ന ജയഘോഷിനെ കാണാതായ സംഭവത്തിൽ തുന്പ പോലീസ് മാൻ മിസിംഗിന് കേസെടുത്തു. ജയഘോഷിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജയഘോഷിന്റെ സുഹൃത്തുക്കളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് അന്വേഷണം നടത്തി. ഇന്ന് രാവിലെ വരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തുന്പ കരിമണൽ സ്വദേശിയായ ജയഘോഷിനെ ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. ജയഘോഷിന്റെ ഇരുചക്രവാഹനവും മൊബൈൽ ഫോണും നേമം പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചനിലയിലായിരുന്നു. വാഹനത്തിൽ നിന്നും ഒരു കത്തും കണ്ടെടുത്തിരുന്നു. മനസിന് സുഖമില്ലാത്തതിനാൽ കുറച്ച് ദിവസത്തേക്ക് വിനോദയാത്രക്ക് പോകുകയാണെന്നായിരുന്നു കത്തിലെ ഉള്ളടക്കമെന്ന് പോലീസ് പറഞ്ഞു.ഇത് രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാകുന്നത്. നേരത്തെയും ജയഘോഷിനെ കാണാതായിട്ടുണ്ട്. വിവാദമായ സ്വർണക്കടത്ത് കേസിനിടെ ജൂലായ് 16ന് ജയഘോഷിനെ കാണാതായിരുന്നു. അടുത്ത ദിവസം കൈയിൽ മുറിവേറ്റ നിലയിൽ അവശനിലയിലാണ് ജയഘോഷിനെ കണ്ടെത്തിയത്. ജയഘോഷിനെ നാട്ടുകാരും…
Read More2000 ഡോളർ വാങ്ങി ഭർത്താവ് ഉപേക്ഷിച്ച യുവതിയുമായി മാലി സ്വദേശിയുടെ വിവാഹം നടത്തി; വ്യാജവിവാഹ സർട്ടിഫിക്കറ്റ് കൊടുത്തത് മുട്ടന്‍പണി
തിരുവനന്തപുരം: വ്യാജവിവാഹ സർട്ടിഫിക്കറ്റ് നിർമിച്ച് യുവതിയെ മാലി സ്വദേശിയ്ക്ക് വിവാഹം ചെയ്തു കൊടുത്ത് പണം തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. വള്ളക്കടവ് സ്വദേശി ഹാജ നിസാമുദീൻ (48), മുട്ടത്തറ വടുവത്ത് കോവിൽ സ്വദേശി ആനന്ദ് (41) എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ പ്രധാന പ്രതിയായ മണക്കാട് ഗംഗാ നഗറിൽ ഡോ.അസീസ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്ത് ചികിത്സയ്ക്ക് എന്ന പേരിൽ എത്തിയ മാലി സ്വദേശിയായ യൂസഫ് അബ്ദുൾ കരീമിൽ നിന്ന് സംഘം 2000 ഡോളർ വാങ്ങി ഭർത്താവ് ഉപേക്ഷിച്ച യുവതിയുമായി വിവാഹം നടത്തിയെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഒാൾ ഇന്ത്യ മുസ്ലിം കൗൺസിൽ എന്ന സംഘടനയുടെ പേരിലുള്ള വ്യാജലെറ്റർ പാഡിൽ വിവാഹം മുസ്ലീം ജമാഅത്ത് ഹാളിൽ വച്ച് നടത്തിയതായുള്ള വ്യാജവിവാഹ സർട്ടിഫിക്കറ്റ് വാങ്ങിയെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മാലിയിലേയ്ക്ക്…
Read More“മോശമായി സംസാരിച്ചു’: മന്ത്രി കടകംപള്ളിക്കെതിരേ പരാതിയുമായി പിഎസ്സി ഉദ്യോഗാർഥികൾ
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ മോശം പരാമർശനം നടത്തിയെന്ന പരാതിയുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാർഥികൾ. സമരക്കാര്‍ സർക്കാരിനെ നാണം കൊടുത്തിയെന്നും പത്തു വർഷം റാങ്ക് പട്ടിക നീട്ടിയാലും നിങ്ങൾക്ക് നിയമനം കിട്ടുമോയെന്നും മന്ത്രി ചോദിച്ചുവെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് മന്ത്രി കടകംപള്ളിയെ ഉദ്യോഗാര്‍ഥികള്‍ കണ്ടത്. മന്ത്രിയുടെ പ്രതികരണം ഞെട്ടിച്ചുവെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. അതേസമയം, ഉദ്യോഗാർഥികളോട് മോശമായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് മന്ത്രി രംഗത്തെത്തി. താൻ ആരോടും മോശമായി സംസാരിച്ചിട്ടില്ല. എന്നാൽ 500-ന് മുകളിലാണ് റാങ്കെന്ന് തന്നോട് പറഞ്ഞ വനിത ഉദ്യോഗാര്‍ഥിയോട് 10 വർഷം കഴിഞ്ഞാൽ ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് മാത്രമാണ് ചോദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Read More