തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി മോഹൻലാൽ. കൂടുതല്‍ നന്നായും സുന്ദരമായും നയിക്കാന്‍ ആര്യയ്ക്ക് കഴിയട്ടെയെന്നും തിരുവനന്തപുരത്തെത്തുമ്പോള്‍ നേരിട്ട് കാണാമെന്നും മോഹന്‍ലാല്‍ ആര്യയോട് പറഞ്ഞു. ഫോണിലൂടെയാണ് മോഹൻലാൽ ആര്യയെ അഭിനന്ദിച്ചത്. “ലാലേട്ടൻ വിളിച്ചതിൽ ഒരുപാട് സന്തോഷം. വരുമ്പോൾ എന്തായാലും നേരിട്ട് കാണാം. ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്താണ് ഞാൻ’ എന്നും ആര്യ മോഹൻലാലിന് മറുപടി നൽകി. തിരുവനന്തപുരം നഗരസഭ മുടവന്മുകള് വാര്‍ഡിലെ വോട്ടറാണ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമാണ് 21കാരിയായ ആര്യയെ മേയർ സ്ഥാനത്തേക്ക് സിപിഎം നിയോഗിച്ചത്.
Read MoreCategory: TVM
തുറന്ന ജയിലിൽ നിന്ന് രണ്ട് കൊലക്കേസ് പ്രതികൾ ജയിൽചാടി; അന്വേഷണം ഊർജിതമാക്കി പോലീസ്
കാട്ടാക്കട : നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് രണ്ട് കൊലക്കേസ് പ്രതികൾ തടവുചാടി. തേവൻകോട് അനക്സിൽ നിന്നുമാണ് ഇവർ രക്ഷപ്പെട്ടത്. തിരുവനന്തപുരം വട്ടപ്പാറയിൽ എസ് എസ് എൽ സി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കാട്ടാക്കട വീരണകാവ് സ്വദേശി രാജേഷും ഭാര്യയെ കൊന്ന കേസിലെ പ്രതി കന്യാകുമാരി കൊല്ലങ്കോട് സ്വദേശി ശ്രീനിവാസനുമാണ് ജയിൽ ചാടിയത്. ഇന്നലെ രാത്രി എട്ടു മണിയോടെ യാണ് പ്രതികളെ കാണാനില്ല എന്ന വിവരം ജയിൽ അധിക്യതർക്ക് ലഭിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇവരുടെ അസാന്നിധ്യം തിരിച്ചറിയുന്നത്. തുടർന്ന് ജയിൽവളപ്പിൽ മിന്നൽ പരിശോധന നടത്തി. ഏതാണ്ട് 500 ഏക്കറോളം വരുന്നതാണ് ജയിൽ വളപ്പ്. ഇവിടെ കൃഷിയുമുണ്ട്. ക്യഷി ചെയ്യുന്നതിനായി തടവുകാർ പോകാറുണ്ട്. ഇവിടെ ഒളിച്ചിരുന്ന് രക്ഷപ്പെട്ടതാകാമെന്ന് അധിക്യതർ കരുതുന്നു. ജയിൽ അധിക്യതർ നെയ്യാർഡാം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്തു. കൊലക്കേസിലെ…
Read Moreജീവകാരുണ്യ പ്രവർത്തനം മറ; ആഷിക് ആറു മാസക്കാലമായി കള്ളനോട്ടിനു പിന്നാലെ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം വൻ കള്ളനോട്ടടി സംഘത്തെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കള്ളനോട്ട് നിർമാണവും വിതരണവും നടത്തിയിരുന്നത് മുഖ്യപ്രതി ആഷിക് തോന്നയ്ക്കൽ (35) എന്നറിയപ്പെടുന്ന ആഷിക് ഹുസൈനെന്ന് പോലീസ്. കള്ളനോട്ട് വിതരണത്തിന് ജീവകാരുണ്യ പ്രവർത്തനങ്ങളെ മറയാക്കിയിരുന്നുവെന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ ബന്ധങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് വർക്കല പോലീസ് പറഞ്ഞു. കഴിഞ്ഞ ആറ് മാസക്കാലമായി കള്ളനോട്ട് നിർമാണവും വിതരണവും നടത്തി വരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ 2000, 500 രൂപയുടെ കള്ളനോട്ടുകൾ ആഷിക്കിന്റെ നേതൃത്വത്തിലുള്ള പ്രതികൾ വിതരണം ചെയ്ത് വന്നിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. റിമാന്റിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ആഷിക്കിന്റെ പിന്നിൽ വേറെയും കൂട്ടാളികൾ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. എട്ട് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി കാട്ടായിക്കോണം മേലെവിളയിൽ വാടകയ്ക്ക്…
Read Moreസർക്കാർ ആവശ്യപ്പെട്ടാൽ നോ പറയാൻ സാധിക്കില്ല; ഗവർണറുടെ നടപടി ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: ഭരണഘടനാ അധികാരത്തെ മറികടന്നുകൊണ്ടാണു ഗവർണർ നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മൻചാണ്ടി. ഗവർണറുടെ നടപടി ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ടാൽ ഒരു സാഹചര്യത്തിലും നോ പറയാൻ സാധിക്കില്ല. ഇതിനെ എതിർക്കാൻ സർക്കാർ ഭയപ്പെടുന്നത് പോലെയാണു മൃദുസമീപനം കാണുന്പോൾ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടു പ്രമേയം പാസാക്കാനായി ബുധനാഴ്ച വിളിച്ചുചേർക്കാൻ നിശ്ചയിച്ച നിയമസഭാ സമ്മേളനത്തിനാണ് ഗവർണർ അനുമതി നിഷേധിച്ചത്. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി, നിയമസഭ വിളിച്ചുചേർക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നു ഗവർണർ സർക്കാരിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മന്ത്രിസഭാ യോഗം ചേർന്നാണ് ജനുവരി എട്ടിനു നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാൻ തീരുമാനിച്ചത്. മന്ത്രിസഭാ നിർദേശം കഴിഞ്ഞ ഞായറാഴ്ച ഗവർണർ അംഗീകരിച്ചു. തൊട്ടടുത്ത തിങ്കളാഴ്ച മന്ത്രിസഭാ യോഗം ചേർന്നു എട്ടു മുതലുള്ള നിയമസഭാ…
Read Moreകർഷക സമരത്തിന് ഐക്യദാർഡ്യം; പിന്തുണയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. സംയുക്ത കർഷക സമിതി രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് പ്രതിക്ഷേധം നടത്തുന്നത്. മുഖ്യമന്ത്രിയ്ക്കൊപ്പം മറ്റ് മന്ത്രിമാരും സമരമുഖത്തെത്തും. പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിന് ഇടയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവിലിറങ്ങുന്നത്. നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ ഒരു മണിക്കൂർ നിയമസഭ കൂടാനുള്ള സർക്കാർ ശുപാർശയാണ് ഗവർണർ തള്ളിയത്.
Read Moreസുഗതകുമാരി ഗുരുതരാവസ്ഥയിൽ; മരുന്നുകളോട് പ്രതികരിക്കുന്നില്ല
തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരി ഗുരുതരാവസ്ഥയിൽ. ശ്വസനപ്രക്രിയ പൂർണമായും വെന്റിലേറ്റർ സഹായത്തിലാണ്. കടുത്ത ന്യുമോണിയയുമുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Read Moreമുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയം, വിമർശിച്ചത് ലീഗിനെ, മുസ്ലിംകളെ അല്ല; പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: മുസ്ലിം ലീഗിനെ വിമർശിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പ്രസ്താവനയിൽ ലീഗിനെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്, അല്ലാതെ മുസ്ലിംകളെ കുറിച്ചല്ലെന്നും വിജയരാഘവൻ പ്രതികരിച്ചു. മതേതര ചേരിയിലുള്ള മുസ്ലിംകളെ ലീഗ് മതമൗലിക പക്ഷത്തെത്തിച്ചു. കോണ്‍ഗ്രസ് അതിന്റെ ഫലം പറ്റി. ഇത് തുറന്നു കാണിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
Read Moreമാണി സി. കാപ്പൻ മുന്നണി വിടുമെന്നുളള മാധ്യമറിപ്പോർട്ടുകൾ മാധ്യമ സൃഷ്ടിയാണെന്ന് എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: മാണി സി. കാപ്പൻ മുന്നണി വിടുമെന്നുളള പ്രചാരണത്തെ നിഷേധിച്ചു മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതു സംബന്ധിച്ച മാധ്യമറിപ്പോർട്ടുകൾ മാധ്യമ സൃഷ്ടിയാണെന്നും അത്തരമൊരു ചർച്ചയും പാർട്ടിയിലോ മുന്നണിക്കകത്തോ വ്യക്തിപരമായോ നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പാലാ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത് സ്വാഭാവികമായ ഒരു ഡിമാൻഡാണ്. എൻസിപി എൽഡിഎഫിൽ വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന ഘടക കക്ഷിയാണ്. പാലാ സീറ്റ് എൽസിപിക്കു വേണമെന്നത് അവരെ സംബന്ധിച്ച് തർക്ക വിഷയമേ അല്ലെന്നും ശശീന്ദ്രൻ പറഞ്ഞു. പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നു മാണി സി. കാപ്പൻ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൂട്ടായ പ്രവർത്തനവും സർക്കാർ ചെയ്ത നല്ല പ്രവർത്തനങ്ങളുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കാഴ്ച വെക്കാൻ കാരണമായത്. പാലാ നിയോജക മണ്ഡലത്തിൽ തനിക്ക് കിട്ടിയ ഭൂരിപക്ഷം ഇത്തവണ കേരള…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം : കോവളം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോവളം, മുക്കോല സ്വദേശികളായ നെൽസൺ(20), ബബായ്ഘോഷ്(19) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.ദിവ്യ.വി.ഗോപിനാഥിന്റെ നിർദേശാനുസരണം കോവളം എസ്എച്ച്ഒ യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കോവളം എസ്എച്ച്ഒ പി.അനിൽകുമാർ, എസ്ഐമാരായ അനീഷ്കുമാർ, മണികണ്ഠനാശാരി, എ.എസ്ഐ ശ്രീകുമാർ, സിപിഒമാരായ ഷൈജു, രാജേഷ് ബാബു, അരുൺ, ലജീവ്, ശ്രീകാന്ത്, വിജിത, സുജിത, കാവേരി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
Read Moreമൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞ്! അമ്മത്തൊട്ടിൽ പുതിയ അതിഥി അരുണ
തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ നിന്ന് കഴിഞ്ഞ ദിവസം പുലർച്ചെ 4.20 ന് മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുതിയ അതിഥിക്ക് ഇന്ത്യൻ സ്വതന്ത്യസമര പ്രവർത്തകയും അറിയപ്പെട്ടിരുന്ന എഴുത്തുകാരിയും വാഗ്മിയും അധ്യാപികയുമായിരന്ന ഭാരതരത്നം അരുണ ആസിഫ് അലിയുടെ ഓർമ്മകൾ സ്മരിച്ച് പെൺകരുത്തിന് അരുണ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാൻ പത്രകുറിപ്പിൽ അറിയിച്ചു. കുരുന്നിനെ തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് ആരോഗ്യ പരിശോധനകൾ നടത്തി. സംസ്ഥാനത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനും ശേഷം ലഭിക്കുന്ന 280-ാ മത്തെ കുട്ടിയും തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 144-ാമത്തെ കുരുന്നുമാണ് പുതിയ അതിഥി. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികളാരെങ്കിലുമുണ്ടെങ്കിൽ സമിതിയുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ഡോ.ഷിജൂഖാൻ പത്രകുറിപ്പിൽ അറിയിച്ചു.
Read More