വീട്ടമ്മ കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ ആൾക്കും ദേഹാസ്വാസ്ഥ്യം; ഒടുവില്‍…

വെ​ഞ്ഞാ​റ​മൂ​ട്: വെ​ള്ളം കോ​രു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ വീ​ട്ട​മ്മ​യ്ക്കും ര​ക്ഷി​ക്കാ​നി​റ​ങ്ങി കി​ണ​റ്റി​ൽ കു​ടു​ങ്ങി​യ അ​യ​ൽ​വാ​സി​ക്കും വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷ​ക​രാ​യി. പ​ര​മേ​ശ്വ​രം ശ്രീ ​മു​രു​ക ഭ​വ​നി​ൽ ക​വി​ത (45) യാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ വീ​ണ​ത്. ഇ​വ​രെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ അ​യ​ൽ​വാ​സി​യാ​യ ഗോ​പി ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് കി​ണ​റ്റി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി 7.30 നാ​യി​രു​ന്നു സം​ഭ​വം. നാ​ൽ​പ​ത് അ​ടി​യോ​ളം താ​ഴ്ച​യു​ള​ള കി​ണ​റ്റി​ലാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി ര​ക്ഷാ സേ​ന സ്ഥ​ല​ത്ത് എ​ത്തി. ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ ര​ഞ്ജി​ത്ത് ക​യ​ർ വ​ല​യു​മാ​യി കി​ണ​റ്റി​ലി​റ​ങ്ങി ഇ​വ​രെ ക​ര​യ്ക്കു ക​യ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സേ​ന ത​ന്നെ ആ​ബു​ല​ൻ​സി​ൽ ഇ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​നു, ര​ഞ്ജി​ത്ത്, അ​രു​ൺ മോ​ഹ​ൻ, കി​ര​ൺ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

Read More

​തല​പോ​യാ​ലും ഒ​പ്പി​ടി​ല്ല, ഇ​ഡി സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി; പരിശോധനയെക്കുറിച്ച് ബി​നീ​ഷി​ന്‍റെ ഭാ​ര്യാ​മാ​താ​വിന്‍റെ വെളിപ്പെടുത്തൽ

  തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സം​ഘം ചി​ല രേ​ഖ​ക​ളി​ല്‍ ഒ​പ്പി​ടാ​ന്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യെ​ന്ന് ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ കു​ടും​ബം. വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത രേ​ഖ​ക​ൾ കാ​ണി​ച്ചി​ല്ലെ​ന്നും ത​ല​പോ​യാ​ലും ഒ​രു രേ​ഖ​യി​ലും ഒ​പ്പി​ടി​ല്ലെ​ന്നും കു​ഞ്ഞ് പേ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഭാ​ര്യ​മാ​താ​വ് പ​റ​ഞ്ഞു. ഒ​പ്പി​ട​രു​തെ​ന്ന് ബ​ന്ധു​ക്ക​ളും ഇ​വ​രോ​ട് ആവശ്യപ്പെട്ടു. ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​ന്റെ ഇ​ട​പെ​ടീ​ലി​നെ തു​ട​ര്‍​ന്ന് വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ കു​ടും​ബം ഗേ​റ്റി​ന് പു​റ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബ​ന്ധു​ക്ക​ള്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രോ​ട് സം​സാ​രി​ച്ചി​രു​ന്നു. കു​ട്ടി​യു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യെ​ന്നും അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വു​ക​ള്‍ ഉ​ട​ന്‍ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

Read More

ബി​നീ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം മ​ട​ങ്ങി; ത​ട​ഞ്ഞ് കേ​ര​ള പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ മ​രു​തും​കു​ഴി​യി​ലെ വീ​ട്ടി​ല്‍ നി​ന്നും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ട​ങ്ങി. എ​ന്നാ​ല്‍ ഇ​വ​രെ വീ​ടി​നു മു​ന്‍​പി​ല്‍ വ​ച്ച് കേ​ര​ള പോ​ലീ​സ് ത​ട​ഞ്ഞു. ഇ​ഡി, സി​ആ​ർ​പി​എ​ഫ്, ക​ർ​ണാ​ട​ക പോ​ലീ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ ബി​നീ​ഷി​ന്‍റെ ബ​ന്ധു​ക്ക​ള്‍ പൂ​ജ​പ്പു​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​ഡി​യെ​യും സം​ഘ​ത്തെ​യും ത​ട​ഞ്ഞ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​വ​രെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാ​ശം​ങ്ങ​ള്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും പി​ന്നീ​ട് ന​ല്‍​കാ​മെ​ന്ന മ​റു​പ​ടി​യാ​ണ് ഇ​വ​ര്‍​ക്ക് ല​ഭി​ച്ച​ത്. പി​ന്നീ​ട് പോ​ലീ​സ് ഇ​വ​രെ മ​ട​ങ്ങാ​ന്‍ അ​നു​വ​ദി​ച്ചു. 26 മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​ത്.

Read More

“കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ വെ​ള്ളാ​ന’; ആ​രോ​പ​ണ​വു​മാ​യി കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ വെ​ള്ളാ​ന​യാ​ണെ​ന്നും ശ​ത​കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് കെ​സി​എ​യി​ല്‍ ന​ട​ന്ന​തെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ സു​ഹൃ​ത്തും ക​ണ്ണൂ​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ മു​ഹ​മ്മ​ദ് അ​ന​സി​ന്‍റെ ത​ല​ശേ​രി​യി​ലെ വീ​ട്ടി​ല്‍ ഇ​ഡി റെ​യ്ഡി​ന് എ​ത്തി​യ​ത് പി​ന്നാ​ലെ​യാ​ണ് സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം. അ​ന​സു​മാ​യി 2012 വ​രെ ബി​നീ​ഷി​ന് ബി​സി​ന​സ് പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു. ബി​നീ​ഷി​നെ​തി​രാ​യ ഇ​ഡി അ​ന്വേ​ഷ​ണം സി​പി​എ​മ്മി​ന്‍റെ അ​പ​ച​യ​ത്തി​ന് തെ​ളി​വാ​ണ്. സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​വും കേ​ര​ള​ത്തി​ലെ അ​ഴി​മ​തി​യു​ടെ പ​ങ്ക് പ​റ്റി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് കേ​ന്ദ്രം കോ​ടി​യേ​രി​യെ​യും പി​ണ​റാ​യി​യെ​യും സം​ര​ക്ഷി​ക്കു​ന്ന​ത്. ധാ​ർ​മി​ക​ത ഉ​ണ്ടെ​ങ്കി​ൽ പി​ണ​റാ​യി​യേ​യും കോ​ടി​യേ​രി​യേ​യും സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

Read More

ബാ​ർ കോ​ഴ; ചെ​ന്നി​ത്ത​ല​യു​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി​തേ​ടി വി​ജി​ല​ൻ​സ്

തി​രു​വ​ന​ന്ത​പു​രം: ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​എ​സ്. ശി​വ​കു​മാ​ര്‍, കെ. ​ബാ​ബു എ​ന്നി​വ​ര്‍​ക്കെ​തി​രെ​യു​ള്ള ബി​ജു ര​മേ​ശി​ന്‍റെ പ​രാ​തി​യി​ന്മേ​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ അ​നു​മ​തി തേ​ടി വി​ജി​ല​ന്‍​സ്. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ​രാ​തി​യി​ല്‍ ര​ഹ​സ്യ​പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണ സം​ഘം വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി. ബാ​ര്‍ ലൈ​സ​ന്‍​സ് ഫീ​സ് കു​റ​യ്ക്കാ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. ​ബാ​ബു, വി.​എ​സ്. ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഒ​രു കോ​ടി രൂ​പ കോ​ഴ ന​ല്‍​കി​യെ​ന്നാ​യി​രു​ന്നു ബി​ജു ര​മേ​ശ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Read More

ഒടുവിൽ കടുവ അകത്ത്, ആ കഥ ഇങ്ങനെ… കടുവ രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം തുടങ്ങി; വീണ്ടും ചാടാതിരിക്കാൻ കടുവയെ നിരീക്ഷിച്ച് വനപാലക സംഘം;

കാട്ടാക്കട: നെ​യ്യാ​ർ ​സ​ഫാ​രി​ പാ​ർ​ക്കി​ലെ കൂട്ടിൽനിന്നും ചാടിപ്പോയ കടുവയെ പിടികൂടാൻ രാത്രി മുഴുവൻ പകലാക്കിയ ​ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് പ​റ​യാ​ൻ ഭീ​തി​ക​ളു​ടെ വാ​ക്കു​ക​ളേ​യു​ള്ളൂ. 1984ൽ ​നെ​യ്യാ​ർ​ ഡ​ാമി​ലെ മ​ര​കു​ന്നം എ​ന്ന തു​രു​ത്തി​ൽ ആ​രം​ഭി​ച്ച സിം​ഹ ​സ​ഫാ​രി​ പാ​ർ​ക്കി​ന്‍റെ നി​ല​വി​ലെ ശോ​ച്യാ​വ​സ്ഥ​യാ​ണ് നാ​ട്ടു​കാ​രി​ൽ ഭീ​തി ജ​നി​പ്പി​ക്കു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത് പേ​രി​ന് മാ​ത്രം.നെ​യ്യാ​ർ ​സ​ഫാ​രി​ പാ​ർ​ക്കി​ൽ ഇ​പ്പോ​ൾ ര​ണ്ടു സിം​ഹ​ങ്ങ​ൾ മാ​ത്രം. അ​തി​നാ​ൽ ത​ന്നെ ന​വീ​ക​ര​ണ​ത്തി​ന് വ​ലി​യ ഫ​ണ്ടും കി​ട്ടാ​റി​ല്ല. സിം​ഹ​ങ്ങ​ളെ പാ​ർ​പ്പി​ക്കാ​ൻ വേ​ണ്ടി ത​യ്യാ​റാ​ക്കി​യ കൂ​ടു​ക​ളാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്ത് എ​വി​ടെ​നിന്നും പി​ടി​കൂ​ടു​ന്ന ക​ടു​വ, പു​ലി എ​ന്നി​വ​ർ​ക്ക് സം​ര​ക്ഷ​ണ ക​വ​ച​മൊ​രു​ക്കു​ന്ന​ത്. കൂ​ടു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്. ഈ ​സ്ഥി​തി​യാ​ണ് ക​ടു​വ കൂ​ടു​പൊ​ളി​ച്ച് പു​റ​ത്തു​ചാ​ടാ​ൻ കാ​ര​ണ​മാ​യ​ത്. വ​യ​നാ​ട് ജി​ല്ല​യി​ലെ കു​റി​ച്യാ​ട് കേ​ന്ദ്ര​ത്തി​ൽ പു​റം നാ​ട്ടി​ലി​റ​ങ്ങു​ന്ന ക​ടു​വ​ക​ളെ പാ​ർ​പ്പി​ക്കാ​ൻ പ്ര​ത്യേ​ക കേ​ന്ദം ഒ​രു​ങ്ങു​ന്നു​ണ്ട്. ഇ​ന്ന​ലെ മ​യ​ക്കു​വെ​ടി​വെ​ച്ച് കൂ​ട്ടി​ലാ​ക്കി​യ ക​ടു​വ​യെ ഇ​വി​ടെ എ​ത്തി​ക്കാ​നാ​ണ് നീ​ക്കം . ഒ​രു പ​ക്ഷേ…

Read More

മു​ല്ല​പ്പ​ള്ളി​ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി

  തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി. പീ​ഡ​ന​ത്തി​നി​ര​യാ​യ സ്ത്രീ​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ലാ​ണ് പ​രാ​തി​ക്കാ​രി വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ ന​ട​ത്തി​യ​ത് തീ​ര്‍​ത്തും മ്ലേ​ച്ഛ​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണെ​ന്നും മോ​ശ​മാ​യ വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മു​ല്ല​പ്പ​ള്ളി ത​ന്നെ അ​പ​മാ​നി​ച്ചു​വെ​ന്നും പ​രാ​തി ന​ല്‍​കി​യ ശേ​ഷം യു​വ​തി പ​റ​ഞ്ഞു. സ്ത്രീ​ക​ള്‍ ഇ​ന്ന ഇ​ന്ന ഗ​ണ​ത്തി​ല്‍​പ്പെ​ട്ട​വ​രാ​ണെ​ന്ന് പ​റ​യാ​ന്‍ മു​ല്ല​പ്പ​ള്ളി​ക്ക് എ​ന്ത് അ​ധി​കാ​ര​മാ​ണു​ള്ള​ത്. മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ശേ​ഷം ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത് കൊ​ണ്ട് എ​ന്ത് കാ​ര്യ​മാ​ണു​ള്ള​ത്. താ​ന്‍ മ​രി​ക്ക​ണ​മെ​ന്ന​താ​ണ് അ​വ​രു​ടെ ആ​വ​ശ്യം. എ​ന്താ​യാ​ലും താ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ല. മു​ല്ല​പ്പ​ള്ളി കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​ത്. സോ​ളാ​ര്‍ കേ​സി​ല്‍ കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്കെ​തി​രെ താ​ന്‍ പ​രാ​തി ന​ല്‍​കു​മ്പോ​ൾ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യാ​ണ്. താ​ന്‍ പ​രാ​തി ഉ​ന്ന​യി​ച്ച നേ​താ​ക്ക​ള്‍​ക്കെ​തി​രെ മു​ല്ല​പ്പ​ള്ളി ഒ​രു അ​ച്ച​ട​ക്ക ന​ട​പ​ടി പോ​ലും…

Read More

ഈ​ന്ത​പ്പ​ഴ വി​ത​ര​ണം; കെ.​ടി. ജ​ലീ​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

  തി​രു​വ​ന​ന്ത​പു​രം: ഈ​ന്ത​പ്പ​ഴ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കൊ​ല്ലം സ്വ​ദ​ശി​യാ​യ ഹൃ​ദേ​ശ് ആ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ഖേ​ന ഇ​റ​ക്കു​മ​തി ചെ​യ്ത ഈ​ന്ത​പ്പ​ഴം, മ​ന്ത്രി സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു​വെ​ന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​രോ​പി​ക്കു​ന്നു. ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്ത​തി​നാ​ല്‍ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Read More

അറസ്റ്റ് ‘മുൾമുന’യിൽ ഇന്ന് കേ​ന്ദ്ര ക​മ്മി​റ്റി; ബിനീഷ് കോടിയേരിയുടെ പ്രശ്നം അജണ്ടയിലില്ല; ആരെങ്കിലും ഉന്നയിച്ചാൽ മാത്രം ചർച്ചയെന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ‌ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ അ​റ​സ്റ്റും സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രി​ക്കെ ഇ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി ഡ​ൽ​ഹി​യി​ൽ കൂ​ടു​ന്നു. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി​യാ​ണ് യോ​ഗം കൂ​ടു​ന്ന​ത്.ബി​നീ​ഷ് കോ​ടി​യേ​രി പ്ര​ശ്നം യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട​യി​ലി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വി​ഷ​യം ആ​രെ​ങ്കി​ലും യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചാ​ൽ മാ​ത്രം ച​ർ​ച്ച ചെ​യ്തേ​ക്കും എ​ന്നാ​ണ് നേ​താ​ക്ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​തെ​ങ്കി​ലും ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ അ​റ​സ്റ്റ് വി​ഷ‍​യം യോ​ഗത്തിൽ ഉയരാൻ തന്നെയാണ് സാ​ധ്യ​ത. ഇ​ന്നും നാ​ളെ​യു​മാ​യാ​ണ് യോ​ഗം ചേ​രു​ക.  സ്വ​ർ​ണ​ക്ക​ട​ത്ത് വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ട് മു​ന്പേ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പി​ന്തു​ണ​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു . മു​ഖ്യ​മ​ന്ത്രി രാ​ജി വ​യ്ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന നിലപാaടാണ് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എം.​വി ഗോ​വി​ന്ദ​ൻ മാ​സ്റ്റ​റും സ്വീ​ക​രി​ച്ച​ത്.…

Read More

മുന്നോക്ക സംവരണം; ലീഗിനെ തള്ളാനും കൊള്ളാനും വയ്യാതെ കോൺഗ്രസ്;  കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി ചേരുന്നു

തി​രു​വ​ന​ന്ത​പു​രം: മു​ന്നോ​ക്ക സം​വ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള മു​സ്‌‌ലിം ലീ​ഗി​ന്‍റെ എ​തി​ർ​പ്പ് കോ​ൺ​ഗ്ര​സി​ൽ ചി​ന്താ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തി​നി​ടെ ഈ ​വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് തീ​രു​മാ​നി​ക്കാ​ൻ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി ചേ​രു​ന്നു. ദേ​ശീ​യ ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സം​വ​ര​ണ​ത്തെ അ​നു​കൂ​ലി​ക്കു​ന്പോ​ൾ സം​സ്ഥാ​ന​ത്ത് മു​സ്‌‌ലിം ലീ​ഗി​ന്‍റെ നി​ല​പാ​ട് കോ​ൺ​ഗ്ര​സി​നെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പി​ന്നോ​ക്ക സം​ഘ​ട​ന​ക​ളെ കൂ​ടെ​ക്കൂ​ട്ടി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് മു​സ്‌‌ലിം ലീ​ഗ്. ദേ​ശീ​യ നി​ല​പാ​ടി​നെ ത​ള്ളാ​ൻ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നാ​വി​ല്ല. അ​തേ​സ​മ​യം മു​സ്‌‌ലിം ലീ​ഗി​ന്‍റെ നി​ല​പാ​ട് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നു​മാ​വി​ല്ല. മു​ന്നാ​ക്ക​ക്കാ​രി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് സം​വ​ര​ണം വേ​ണ​മെ​ന്നും എ​ന്നാ​ല​ത് പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളു​ടെ സം​വ​ര​ണം കു​റ​ച്ചു​കൊ​ണ്ടാ​ക​രു​തെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ മു​ന്പേ​യു​ള്ള നി​ല​പാ​ട്. നി​ല​വി​ലു​ള്ള സം​വ​ര​ണ​ത്തെ ഒ​രു​ത​ര​ത്തി​ലും ബാ​ധി​ക്കാ​ത്ത​വി​ധ​മാ​യി​രി​ക്കും സാ​മ്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കു​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​കെ സീ​റ്റി​ന്‍റെ പ​ത്തു​ശ​ത​മാ​നം വ​രെ സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​നാ​യി നീ​ക്കി​വയ്ക്കാ​മെ​ന്നാ​ണ് കേ​ന്ദ്ര നി​യ​മം. മു​ന്നോ​ക്ക സം​വ​ര​ണ വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫി​നെ​തി​രെ ആ​ർ​ച്ച് ബി​ഷ​പ്പ് ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ൽ…

Read More