മു​ന്നോ​ക്ക സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തോ​ട് യോ​ജി​ക്കു​ന്നു​; സംവരണ കാര്യത്തിൽ ദേശീയ നിലപാടിനോടൊപ്പം കേരളത്തിലെ കോൺഗ്രസുമെന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

  തി​രു​വ​ന​ന്ത​പു​രം: മു​ന്നോ​ക്ക സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തോ​ട് യോ​ജി​ക്കു​ന്നു​വെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. സം​വ​ര​ണ വി​ഷ​യ​ത്തി​ല്‍ ദേ​ശീ​യ നി​ല​പാ​ടാ​ണ് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​നെ​ന്നും സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ അ​ഭി​പ്രാ​യ​ത്തെ മാ​നി​ക്കു​ന്നു​വെ​ന്നും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ സി​പി​എം വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ധാ​ര​ണ​യു​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം യു​ഡി​എ​ഫി​ല്‍ മു​സ്‌​ലിം ലീ​ഗ് മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നെ​തി​രാ​ണ്.

Read More

സ്വിച്ചിട്ട വേഗം വൈദ്യൂതി എത്തി; സ​ഹാ​യി​ക്ക​ണ​മെ​ന്ന് ഒ​മ്പതാം ​ക്ലാ​സു​കാ​രി; വൈ​ദ്യു​തി ന​ൽ​കി മ​ന്ത്രി എം.​എം മ​ണി

കാ​ട്ടാ​ക്ക​ട : സ​ഹാ​യി​ക്ക​ണ​മെ​ന്ന് ഒ​ന്പതാം ​ക്ലാ​സു​കാ​രി മാ​ള​വി​ക​യു​ടെ വീ​ഡി​യോ സ​ന്ദേ​ശം. വീ​ഡി​യോ ക​ണ്ട് മ​ന്ത്രി എം.​എം മ​ണി ക​നി​ഞ്ഞു. ഉ​ട​ൻ വീ​ട്ടി​ൽ വെ​ളി​ച്ച​മെ​ത്തി.​ പൂ​വ​ച്ച​ൽ ഇ​ല​ക്ട്രി​ക് സെ​ക്ഷ​നു കീ​ഴി​ൽ ക​ല്ലു​വാ​ക്കോ​ണ​ത്ത് സ്മി​ത​യും കു​ടും​ബ​വു​മാ​ണ് നാ​ളു​ക​ളാ​യി വൈ​ദ്യു​തി​യി​ല്ലാ​തെ ഇ​രു​ട്ടി​ൽ ക​ഴി​ഞ്ഞ​ത്. പ​രി​മി​ത​മാ​യ ഇ​ട​ത്തി​ൽ പൊ​ളി​ഞ്ഞു വീ​ഴാ​റാ​യി ഇ​രി​ക്കു​ന്ന ഷെ​ഡി​ലാ​ണ് സ്മി​ത​യും മ​ക​ൾ മാ​ള​വി​ക​യും ക​ഴി​യു​ന്ന​ത്. ഇ​തി​നാ​ൽ ത​ന്നെ വൈ​ദ്യു​തി ല​ഭി​ക്കാ​നും മ​റ്റു​മു​ള്ള രേ​ഖ​ക​ൾ ഇ​വ​ർ​ക്ക് ന​ൽ​കാ​നാ​യി​ല്ല. മാ​ള​വി​ക​യു​ടെ പ​ഠ​ന​വും ഇ​രു​ട്ടി​ലാ​യി.​ ഇ​തി​നി​ടെ​യാ​ണ് മ​ന്ത്രി​ക്ക് വീ​ഡി​യോ സ​ന്ദേ​ശം അ​യ​യ്ക്കാ​ൻ മാ​ള​വി​ക തീ​രു​മാ​നി​ച്ച​ത്. വി​ഷ​യം മ​ന്ത്രി എം.​എം. മ​ണി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ കു​ടു​ബ​ത്തി​ന് വൈ​ദ്യു​തി ല​ഭി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഒ​പ്പം കെ​എ​സ്ഇ​ബി വ​ർ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ (സി​ഐ​ടി​യു) സ​മ​യോ​ചി​ത ഇ​ട​പെ​ട​ലും ആ​യ​പ്പോ​ൾ ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ലാ​യി. അ​സോ​സി​യേ​ഷ​ൻ സി​ഐ​ടി​യു സം​സ്ഥാ​ന​നേ​തൃ​ത്വം വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കാ​ട്ടാ​ക്ക​ട ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യ രാ​ജീ​വി​നേ​യും സം​സ്ഥാ​ന ക​മ്മി​റ്റി…

Read More

 മോ​ഷ്ടി​ച്ച  ബൈ​ക്കി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് മോ​ഷ​ണം: പ​രു​ന്ത് അ​നിയും ബ്രൂ​സി​ലി ബി​ജുവും ചില്ലറക്കാരല്ല; വിവിധ ജില്ലകളിലായി 200ലധികം കേസുകൾ

തി​രു​വ​ന​ന്ത​പു​രം: മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് ക​വ​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​വ​ന്ന രണ്ടുപേ​രെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് പി​ടി​കൂ​ടി. മ​ണ​ക്കാ​ട് കാ​ല​ടി ത​ളി​യ​ല്‍ തോ​പ്പി​ല്‍ വീ​ട്ടി​ല്‍ പ​രു​ന്ത് അ​നി എ​ന്നു വി​ളി​ക്കു​ന്ന അ​നി​ല്‍​കു​മാ​ര്‍ (36), ഉ​ളി​യാ​ഴ്തു​റ പൗ​ഡി​ക്കോ​ണം പാ​ണ​ന്‍​വി​ള ബി​ന്ദു ഭ​വ​നി​ല്‍ ബ്രൂ​സി​ലി ബി​ജു എ​ന്നു വി​ളി​ക്കു​ന്ന ബി​ജു (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ചാ​ല​ക്കു​ഴി ലെ​യി​നി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബൈ​ക്കു​മാ​യി ഇ​രു​ട്ടി​ല്‍ മ​റ​ഞ്ഞു​നി​ന്ന പ്ര​തി​ക​ളെ നൈ​റ്റ് പ​ട്രോ​ളിം​ഗ് ന​ട​ത്തി​യ പോലീസ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഇ​രു​വ​രെ​യും പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചെ​മ്പ​ഴ​ന്തി അ​ഗ്രി ഇം​പ്രൂ​വ്മെന്‍റ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള നീ​തി സ്റ്റോ​റി​ല്‍ പൂ​ട്ട് പൊ​ളി​ച്ച് ക​ട​ന്ന് 15,000 രൂ​പ ക​വ​ര്‍​ന്ന സം​ഭ​വം, നെ​ടു​മ​ങ്ങാ​ട് അ​ഴീ​ക്കോ​ട് സ​പ്ലൈ​കോ മാ​ര്‍​ക്ക​റ്റി​ന്‍റെ ഷ​ട്ട​ര്‍ ലോ​ക്ക് പൊ​ട്ടി​ച്ച് ക​യ​റി സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സ്, ശ്രീ​കാ​ര്യം…

Read More

മൂന്നര പവന്‍റെ മാല പൊട്ടിച്ചെടുത്തത് നീ​ല ഷ​ർ​ട്ടും വെ​ള്ള ഹെ​ൽ​മ​റ്റുംവച്ചെയാൾ; ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് മടങ്ങുകയായിരുന്ന യു​വ​തി​യെ മ​ർ​ദി​ച്ച് സ്വ​ർ​ണ​മാ​ല​കവർന്നെന്ന് പരാതി

കാ​ട്ടാ​ക്ക​ട: ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യെ മ​ർ​ദി​ച്ച് സ്വ​ർ​ണ​മാ​ല​യു​മാ​യി ക​ട​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സം​ഭ​വം. കാ​ട്ടാ​ക്ക​ട ശ്രീ​കൃ​ഷ്ണ​പു​രം റോ​ഡി​ൽ കു​ള​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. കാ​ട്ടാ​ക്ക​ട പു​ലി​യൂ​ർ​കോ​ണം രാ​ഹു​ൽ നി​വാ​സി​ൽ ബി​ന്ദു​വി​ന്‍റെ സ്വ​ർ​ണ മാ​ല​യാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യ ആ​ൾ നെ​ഞ്ചി​ലും മു​തു​കി​ലും മ​ർ​ദി​ച്ച ശേ​ഷം പൊ​ട്ടി​ച്ചു ക​ട​ന്ന​ത്.​മൂ​ന്ന​ര പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർണ​മാ​ല​യും ര​ണ്ടു ലോ​ക്ക​റ്റും ഉ​ൾ​പ്പെടെ ക​ള്ള​ൻ കൊ​ണ്ടു​പോ​യി. കാ​ട്ടാ​ക്ക​ട ഭാ​ഗ​ത്തു നി​ന്നും ശ്രീ​കൃ​ഷ്ണപു​രം റോ​ഡി​ലൂ​ടെ അ​മ്പ​ലക്കു​ള​ത്തി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് എ​തി​ർദി​ശ​യി​ലൂ​ടെ പാ​ഞ്ഞു വ​ന്ന ഇ​രു​ച​ക്ര വാ​ഹ​നം ബി​ന്ദു​വി​ന്‍റെ അ​രി​കി​ൽ നിർത്തി​യ ശേ​ഷം സം​ശ​യം ചോ​ദി​ക്കു​ക​യും തു​ട​ർ​ന്ന് മ​ർ​ദി​ച്ച​തി​നു​ശേ​ഷം സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചു ക​ട​ക്കു​ക​യും ചെ​യ്ത​ത്. സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ലെ സു​ര​ക്ഷാ കാമ​റ​യി​ൽ ക​ള്ള​ന്‍റെ ദ്യ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. യു​വ​തി​യെ പി​ന്തു​ട​ർ​ന്നു വ​ന്ന ക​ള്ള​ൻ ഇ​വ​രെ ക​ട​ന്നുപോ​യ ശേ​ഷം തി​രി​കെ എ​ത്തി​യാ​ണ് കൃ​ത്യം നി​ർ​വ​ഹി​ച്ച​ത് എ​ന്നു സി ​സി ടി​വി…

Read More

കണ്ണ്നിറയണ്ട,എല്ലാം ശരിയാവും; വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ നാ​ഫെ​ഡി​ൽ നി​ന്നു 1800 ട​ണ്‍ സ​വാ​ള വരുന്നു

  തി​രു​വ​ന​ന്ത​പു​രം: കു​തി​ച്ചു ക​യ​റു​ന്ന വി​ല പി​ടി​ച്ചു നി​ർ​ത്തു​ന്ന​തി​നാ​യി നാ​ഫെ​ഡി​ൽ നി​ന്നു 1800 ട​ണ്‍ സ​വാ​ള വാ​ങ്ങും. അ​ടു​ത്ത​യാ​ഴ്ച ഇ​തു വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങും. സ്പൈ​കോ, ഹോ​ർ​ട്ടി​കോ​ർ​പ്, ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന​യാ​ണ് സ​വാ​ള വാ​ങ്ങു​ന്ന​ത്. സ്പൈ​കോ 1000 ട​ണ്ണും ഹോ​ർ​ട്ടി​കോ​ർ​പ് 500 ട​ണ്ണും ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് 300 ട​ണ്ണും സ​വാ​ള​യാ​ണു വാ​ങ്ങു​ന്ന​ത്. ത​ക്കാ​ളി, ഉ​ള്ളി, ഉ​രു​ള​ക്കി​ഴ​ങ്ങ് എ​ന്നി​വ കേ​ന്ദ്ര പ​ദ്ധ​തി വ​ഴി സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു നേ​രി​ട്ടു വാ​ങ്ങാ​ൻ അ​നു​മ​തി തേ​ടി മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കു ക​ത്ത​യ​ച്ചു. ധ​ന, ഭ​ക്ഷ്യ- പൊ​തു​വി​ത​ര​ണ, സ​ഹ​ക​ര​ണ, കൃ​ഷി മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Read More

വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്തു; കൃത്യത്തിന് ശേഷം പ്രതികൾ നേതാക്കളെ വിളിച്ചതിന് തെളിവുണ്ടെന്ന് പോലീസ്

വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വെ​മ്പാ​യം അ​നി​ൽ​കു​മാ​ർ, കോ​ൺ​ഗ്ര​സ് വാ​മ​ന​പു​രം ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. തേ​മ്പാം​മൂ​ട് ജം​ഗ്ഷ​നി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളാ​യ ഹ​ഖ് മു​ഹ​മ്മ​ദ്, മി​ഥി​ലാ​ജ് എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ. പ്ര​തി​ക​ൾ കൃ​ത്യ​ത്തി​ന് ശേ​ഷം അ​നി​ൽ​കു​മാ​ർ, പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട്ട​തി​ന് തെ​ളി​വ് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ എ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി എ​സ്.​വൈ.​സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.  

Read More

 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോയി പീഡിപ്പിച്ചു; മധ്യവയസ്കൻ പോലീസ് പിടിയിൽ

നെ​ടു​മ​ങ്ങാ​ട് : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ക​ര​കു​ളം മു​ദി​ശാ​സ്താം​കോ​ട് ചെ​ക്കാ​ല​മു​ക​ൾ ഐ​എ​ച്ച്ഡി​പി കോ​ള​നി ഗോ​ൾ​ഡ​ൻ വാ​ലി ഗാ​ർ​ഡ​ൻ ഹൗ​സ് ന​മ്പ​ർ നാ​ലി​ൽ സു​രേ​ഷ് (53 )നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 19ന് ​രാ​ത്രി 8.30ന് ​പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് ഡി ​വൈ എ​സ്പി ഉ​മേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി . ​രാ​ജേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ സു​നി​ൽ​ഗോ​പി, ഷി​ഹാ​ബു​ദ്ദീ​ൻ, എ​എ​സ്ഐ എ​സ്.​പി.​ഷി​ബു, സി​പി​ഒ ഷി​ലു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

Read More

മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​വരെക്കുറിച്ച് വിവരം നൽകിയെന്നാരോപിച്ച് വീട് കയറി ആക്രമണം

പാ​റ​ശാ​ല : മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​യാ​ളെ എ​ക്സൈ​സി​ന് ഒ​റ്റി​കൊ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ചു വീ​ട് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും വീ​ട്ടി​ൽ​സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​നാ​യി​രം രൂ​പ മോ​ഷ്ടി​ച്ച​താ​യും പ​രാ​തി. ആ​രു​ശേ​രി​ചി​റ​ക്കു​ള​ത്തി​നു സ​മീ​പം മു​റ്റാ​റ്റു​വി​ള വ​സ​ന്ത​ഭ​വ​നി​ൽ മി​ഥു​ൻ (33)നു ​വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.​പാ​റ​ശാ​ല പോ​ലീ​സ് കേ​സെ​ടു​ത്തു​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ 21നു ​രാ​ത്രി 12 ന് ​എ​ക്സൈ​സ് സം​ഘം ഒ​രാ​ളെ പി​ടി​ച്ചു​കൊ​ണ്ടു​വ​രു​ക​യും വീ​ടി​നു​പു​റ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യാ​സ​ഹോ​ദ​ര​നോ​ട് അ​ദ്ദേ​ഹ​ത്തെ അ​റി​യാ​മോ​യെ​ന്നു ചോ​ദി​ച്ചെ​ങ്കി​ലും അ​റി​യി​ല്ലെ​ന്ന് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. രാ​ത്രി ര​ണ്ടോ​ടെ ഏ​ഴോ​ളം പേ​ർ വ​രു​ന്ന സം​ഘം ഗേ​റ്റ് അ​ടി​ച്ചു​ത​ക​ർ​ത്തു വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ക​യും വീ​ടി​നു മു​ൻ​വ​ശ​ത്തു വ​ച്ചി​രു​ന്ന ര​ണ്ടു ബൈ​ക്കു​ക​ൾ​അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും വീ​ട്ടി​ലെ ജ​ന​ൽ പാ​ളി​ക​ളും ,ക​ത​കും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും​ചെ​യ്തു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഘം മ​ട​ങ്ങി​യ​തി​നു ശേ​ഷം ബ​ന്ധു​വി​ന്‍റെ വാ​ഹ​നം വി​ളി​ച്ചു​വ​രു​ത്തി ഭാ​ര്യ​വീ​ട്ടി​ൽ പോ​വു​ക​യാ​യി​രു​ന്നു .തു​ട​ർ​ന്ന് സം​ഘം മ​ട​ങ്ങി​വ​രു​ക​യും പി​ൻ വ​ശ​ത്തെ വാ​തി​ൽ​പൊ​ളി​ച്ചു അ​ക​ത്തു​ക​യ​റി വീ​ട്ടി​നു​ള്ളി​ലെ സാ​ധ​ന​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. കെ​എ​സ്എ​ഫ്ഇ​യി​ൽ അ​ട​യ്ക്കാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന…

Read More

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച ക​ഞ്ചാ​വ് സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ; ജീവിക്കാൻ മാഫിയകളെ പേടിക്കേണ്ട അവസ്ഥയെന്ന് നാട്ടുകാർ

കാ​ട്ടാ​ക്ക​ട: ക​ഞ്ചാ​വ് സം​ഘം പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു. ര​ണ്ടു പേ​ർ പി​ടി​യി​ൽ. പ​ട്ട​കു​ളം ക​ല്ലാ​മം ഭാ​ഗ​ത്താ​ണ് ക​ഞ്ചാ​വ് സം​ഘം പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്. കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ എ ​എ​സ് ഐ ​ഉ​ൾ​പ്പ​ടെ മൂ​ന്നു പോ​ലീ​സു​കാ​രെ​യാ​ണ് സം​ഘം മ​ർ​ദി​ച്ച​ത്. പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു . ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ഈ ​ഭാ​ഗ​ത്ത് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ക്കു​ന്നുവെ​ന്ന വി​വ​രം അ​റി​ഞ്ഞ് പ്ര​ദേ​ശ​ത്തു നി​രീ​ക്ഷ​ണ​ത്തി​നാ​യി എ​ത്തി​യ പോ​ലീ​സ് സം​ഘം വ​ഴി​യി​ൽ കൂ​ട്ടം കൂ​ടി നി​ന്ന ചി​ല​രോ​ട് കാ​ര്യം അ​ന്വേ​ഷി​ച്ച​തോ​ടെ ഇ​വ​ർ മ​റ്റു സം​ഘ​ങ്ങ​ളെ വി​ളി​ച്ചു വ​രു​ത്തി പോ​ലീ​സി​നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മാ​രാ​ക​യു​ധ​ങ്ങ​ളു​മാ​യി ആ​യി​രു​ന്നു സം​ഘം പോ​ലീ​സി​നെ മ​ർ​ദി​ച്ച​ത്. മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ക്ര​മിസം​ഘം വാ​ഹ​ന​ത്തി​നു മു​ന്നി​ൽ ക​യ​റി മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ക്കു​ക​യും വാ​ഹ​ന​ത്തി​ന്‍റെ മു​ക​ളി​ൽ ക​യ​റി നി​ന്നു അ​സ​ഭ്യം വി​ളി​ച്ചും ഭീ​ഷ​ണി​മു​ഴ​ക്കി​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല്…

Read More

തി​രുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൃ​ത​ദേ​ഹം മാ​റി​പ്പോ​യ സം​ഭ​വം; ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ടു

  തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹം മാ​റി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ​തി​രെ ന​ട​പ​ടി. മോ​ർ​ച്ച‍​റി​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു വി​ട്ടു. ഇ​യാ​ൾ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു. ആ​ർ​എം​ഒ​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.ഒ​ക്ടോ​ബ​ർ ആ​ദ്യ​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വെ​ണ്ണി​യൂ​ർ സ്വ​ദേ​ശി ദേ​വ​രാ​ജ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന് പ​ക​രം ബ​ന്ധു​ക്ക​ൾ​ക്ക് അ​ജ്ഞാ​ത​ന്‍റെ മൃ​ത​ദേ​ഹം ന​ൽ​കി​യ​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം മാ​റി​പ്പോ​യ​കാ​ര്യം അ​റി​ഞ്ഞ​ത്.

Read More