ബി​ജെ​പി അ​ന്ത​സി​ല്ലാ​ത്ത പാർട്ടി; സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ൽ വ​മ്പ​ൻ സ്രാ​വു​ക​ൾ കു​ടു​ങ്ങുമെന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ൽ വ​മ്പ​ൻ സ്രാ​വു​ക​ൾ കു​ടു​ങ്ങു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ബി​ജെ​പി അ​ന്ത​സി​ല്ലാ​ത്ത പാ​ർ​ട്ടി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ത​ള്ളി​പ്പ​റ​യു​ന്ന​ത് മ​ന​സി​ലാ​ക്കാം. എ​ന്നാ​ൽ സ്വ​ന്തം ചാ​ന​ലി​നെ ത​ള്ളി​പ്പ​റ​യു​ന്ന​ത് എ​ന്തി​നാ​ണ്. കേ​ന്ദ്ര​സ​ഹ​മ​ന്ത്രി​യും ത​ള്ളി​പ്പ​റ​ഞ്ഞു. പെ​റ്റ​മ്മ​യെ ഇ​വ​ർ എ​ന്ന് ത​ള്ളി​പ്പ​റ​യു​മെ​ന്ന് നോ​ക്കി​യാ​ൽ​മ​തി​യെ​ന്നും ക​ട​കം​പ​ള്ളി പ​രി​ഹ​സി​ച്ചു. ജ​നം ഇ​തൊ​ന്നും വി​ശ്വ​സി​ക്കി​ല്ല. ബി​ജെ​പി അ​ന്ത​സി​ല്ലാ​ത്ത പാ​ര്‍​ട്ടി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

കുടിപ്പിച്ചിട്ടേ കാര്യമുള്ളൂ..! ഇ​ഷ്ട​മു​ള്ള ഔട്ടലെ​റ്റ് തെ​ര​ഞ്ഞെ​ടു​ക്കാ​നും പി​ൻ​കോ​ഡ് മാ​റ്റാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ബെ​വ്ക്യു ആ​പ്പി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​നി ഇ​ഷ്ട​മു​ള്ള സ്ഥ​ല​ത്തു​നി​ന്നു മ​ദ്യം വാ​ങ്ങാം. ഉ​പ​ഭോ​ക്താ​വി​ന് ഇ​ഷ്ട​മു​ള്ള ഔട്ടലെ​റ്റ് തെ​ര​ഞ്ഞെ​ടു​ക്കാ​നും പി​ൻ​കോ​ഡ് മാ​റ്റാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ബെ​വ്ക്യു ആ​പ്പി​ൽ ല​ഭ്യ​മാ​യി. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ഈ ​സൗ​ക​ര്യ​ങ്ങ​ൾ ആ​പ്പി​ൽ ല​ഭ്യ​മാ​യ​തെ​ന്ന് ആ​പ്പ് നി​ർ​മാ​താ​ക്ക​ളാ​യ ഫെ​യ​ർ​കോ​ഡ് ടെ​ക്നോ​ള​ജീ​സ് പ​റ​ഞ്ഞു. മ​ദ്യം ബു​ക്ക് ചെ​യ്യാ​ൻ ആ​പ്പി​ൽ ലോ​ഗി​ൻ ചെ​യ്യു​ന്പോ​ൾ ത​ന്നെ പി​ൻ​കോ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ഔ​ട്ട്​ലെ​റ്റുക​ളു​ടെ പ​ട്ടി​ക ല​ഭി​ക്കും. ഇ​തി​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്​ലെ​റ്റു​ക​ൾ, ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ഷോ​പ്പ്, കെ​റ്റി​ഡി​സി, ബാ​റു​ക​ൾ എ​ന്നി​വ പ്ര​ത്യേ​കം കാ​ണി​ക്കും. പു​തി​യ ഓ​പ്ഷ​നു​ക​ൾ വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് എ​വി​ടെ​നി​ന്നും മ​ദ്യം വാ​ങ്ങാ​ൻ ടോ​ക്ക​ണ്‍ എ​ടു​ക്കാ​ൻ ഉ​പ​ഭോ​ക്താ​വി​ന് ക​ഴി​യും. ഓ​രോ ഔ​ട്ട്​ലെ​റ്റു​ക​ളി​ലെ​യും മ​ദ്യ​ത്തി​ന്‍റെ വി​വ​ര​വും അ​റി​യാ​ൻ സാ​ധി​ക്കും. മ​ദ്യ ഉ​പ​ഭോ​ക്താ​ക്ക​ൾ ഏ​റെ നാ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഈ ​ഓ​പ്ഷ​നു​ക​ൾ. കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നാ​ണു മ​ദ്യ വി​ത​ര​ണം ബെ​വ്ക്യൂ ആ​പ്പ് വ​ഴി​യാ​ക്കി​യ​ത്. എ​ന്നാ​ൽ ഔ​ട്ട്​ലെ​റ്റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് മ​ദ്യം വാ​ങ്ങു​ന്ന​വ​ർ​ക്ക് അ​വ​സ​രം…

Read More

ഓണത്തിന് കുടിക്കാൻ കിട്ടാതെ ആരും ബുദ്ധിമുട്ടരുത്! ടോക്കൺ നിയന്ത്രണം മാറ്റി, എപ്പോൾവേണമെങ്കിലും ബുക്ക് ചെയ്ത് മദ്യം വാങ്ങാം; ഓ​ണ​ക്കാ​ല​ത്ത് മ​ദ്യ​വി​ല്പ​ന​യി​ൽ  നൽകിയ സ്പെഷൽ ഓഫർ അറിയാം…

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ലം പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്തെ മ​ദ്യ​വി​ല്പ​ന​യി​ൽ എ​ക്സൈ​സ് വ​കു​പ്പ് കൂ​ടു​ത​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചു. മ​ദ്യ​വി​ത​ര​ണ​ത്തി​നാ​യി ന​ട​പ്പാ​ക്കി​യ ബെ​വ്ക്യു ആ​പ്പി​ലൂ​ടെ ഒ​രു ദി​വ​സം 600 ടോ​ക്ക​ണ്‍ വ​രെ അ​നു​വ​ദി​ക്കും. നി​ല​വി​ൽ ഒ​രു ദി​വ​സം 400 ടോ​ക്ക​ണ്‍ മാ​ത്ര​മാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. മ​ദ്യ​വി​ല്പ​ന സ​മ​യം രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ രാ​ത്രി വ​രെ ഏ​ഴ് വ​രെ​യാ​ക്കി. നി​ല​വി​ൽ ഇ​ത് അ​ഞ്ച് വ​രെ​യാ​യി​രു​ന്നു. ഓ​ണ​ക്കാ​ല​ത്തു​ണ്ടാ​യേ​ക്കാ​വു​ന്ന തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​ത്. ഒ​രു ത​വ​ണ ടോ​ക്ക​ണ്‍ എ​ടു​ത്തു മ​ദ്യം വാ​ങ്ങി​യ​വ​ർ​ക്ക് വീ​ണ്ടും മ​ദ്യം വാ​ങ്ങാ​ൻ മൂ​ന്ന് ദി​വ​സ​ത്തെ ഇ​ട​വേ​ള നി​ർ​ബ​ന്ധ​മാ​ക്കി​യ​തും താ​ത്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. ഇ​നി ഏ​ത് ദി​വ​സ​വും മ​ദ്യം വാ​ങ്ങാം. ബെ​വ്ക്യൂ വ​ഴി​യു​ള്ള മ​ദ്യ​വി​ല്പ​ന ആ​രം​ഭി​ച്ച ശേ​ഷം സം​സ്ഥാ​ന​ത്തെ ബെ​വ്കോ-​ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ളി​ൽ മ​ദ്യ​വി​ല്പ​ന കു​റ​ഞ്ഞി​രു​ന്നു. അ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന ശി​പാ​ർ​ശ ബെ​വ്കോ​യും, ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡും സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​തിന്‍റെ…

Read More

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീ​പി​ടി​ത്തം അ​ട്ടി​മ​റി​യ​ല്ലെ​ന്ന് ക​ട​കം​പ​ള്ളി​ക്ക് എ​ങ്ങ​നെ അ​റി​യാം; ഇക്കാര്യത്തിൽ വൈദഗ്ദ്യം മുണ്ടെയെന്ന ചോദ്യവുമായി ​സു​രേ​ന്ദ്ര​ൻ

  തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീ​പി​ടി​ത്തം അ​ട്ടി​മ​റി​യ​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് എ​ങ്ങ​നെ അ​റി​യാ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ മ​ന്ത്രി വാ​ളെ​ടു​ക്കു​ക​യാ​ണ്. അ​ട്ടി​മ​റി​യ​ല്ലെ​ങ്കി​ൽ എ​ന്തി​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു. എ​ങ്ങ​നെ​യാ​ണ് ഒ​രു മ​ന്ത്രി സ്വ​ഭാ​വി​ക​മാ​യി തീ ​ക​ത്തി​യ​താ​ണെ​ന്ന് പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ വൈ​ദഗ്ദ്യം ഉ​ണ്ടോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​തി​ലെ സ​ത്യം പു​റ​ത്തു​വ​രാ​ൻ ഇ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഇ​ത് സ്വ​ഭാ​വി​ക​മാ​യ തീ​പി​ടി​ത്ത​മാ​യി മാ​റു​മെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

മത്സ്യത്തൊഴിലാളികൾക്ക് അതിവേഗ രക്ഷ; അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള മറൈൻ ആംബുലൻസ് നീരണിഞ്ഞു

തിരുവനന്തപുരം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഇ​നി അ​തി​വേ​ഗം ര​ക്ഷാ ക​വ​ചം. അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രെ ക​ട​ലി​ൽ വ​ച്ച് ത​ന്നെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി വ​ള​രെ വേ​ഗം ക​ര​യി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന മ​റൈ​ൻ ആം​ബു​ല​ൻ​സു​ക​ൾ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. കൊ​ച്ചി​ന്‍ ഷി​പ്പ്‌യാ​ര്‍​ഡി​ല്‍ നി​ര്‍​മി​ച്ച അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള മ​റൈ​ൻ ആം​ബു​ല​ൻ​സ് ബോ​ട്ടു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. ക​ട​ൽ സു​ര​ക്ഷ​യ്ക്കാ​യി മൂ​ന്ന് അ​ത്യാ​ധു​നി​ക മ​റൈ​ൻ ആം​ബു​ല​ൻ​സു​ക​ളാ​ണ് ത​യാ​റാ​കു​ന്ന​ത്. ആ​ദ്യ​ത്തെ ആം​ബു​ല​ൻ​സ് ബോ​ട്ടാ​യ പ്ര​തീ​ക്ഷ മു​ഖ്യ​മ​ന്ത്രി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ബോ​ട്ട് കൊ​ച്ചി​ൻ ഷി​പ് യാ​ർ​ഡി​ൽ നി​ന്നു വി​ഴി​ഞ്ഞ​ത്തേ​ക്ക് തി​രി​ച്ചു. ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി അ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തീ​ക്ഷ,പ്ര​ത്യാ​ശ, കാ​രു​ണ്യ എ​ന്നീ മ​റൈ​ൻ ആം​ബു​ല​ൻ​സു​ക​ളാ​ണ് ഇ​ന്ന് നീ​ര​ണി​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് മേ​ഖ​ല​ക​ള്‍​ക്കാ​യാ​ണ് മ​റൈ​ൻ ആം​ബു​ല​ൻ​സു​ക​ൾ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഞ്ച് പേ​ർ​ക്ക് ഒ​രേ സ​മ​യം ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ന​ൽ​കാ​ൻ സാ​ധി​ക്കും. പ്രാ​ഥ​മി​ക…

Read More

 വൈറസുണ്ട്, സൂ​ക്ഷി’ച്ചോ​ണം’; ഓ​ഫീ​സു​ക​ളി​ൽ പൂ​ക്ക​ള​ങ്ങ​ൾ പാ​ടി​ല്ല, കൂ​ട്ടം കൂ​ടി​യു​ള്ള സ​ദ്യ​ക​ൾ​ക്കും വി​ല​ക്ക്

  തി​രു​വ​ന​ന്ത​പു​രം: ഓ​ണാ​ഘോ​ഷ​ത്തി​ന് സ​ർ‌​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. ഓ​ഫീ​സു​ക​ളി​ലെ പൂ​ക്ക​ള​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കൂ​ട്ടം കൂ​ടി​യു​ള്ള സ​ദ്യ​ക​ൾ പാ​ടി​ല്ലെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. പൂ​ക്ക​ള​മി​ടാ​ൻ‌ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പൂ​ക്ക​ൾ വാ​ങ്ങ​രു​തെ​ന്നും നി​ർ​ദേ​ശി​ക്കു​ന്നു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു. രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം. ക​ട​യു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ച് ആ​ളെ പ്ര​വേ​ശി​പ്പി​ക്ക​ണം ഒ​രു സ​മ​യം പ്ര​വേ​ശി​ക്കാ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. സാ​നി​റ്റൈ​സ​ർ ക​ട​യു​ട​മ​ക​ൾ ന​ൽ‌​ക​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. താ​ൽ‌​ക്കാ​ലി​ക​മാ​യി കൂ​ടു​ത​ൽ പൊ​തു​മാ​ർ​ക്ക​റ്റു​ക​ൾ സ​ജ്ജീ​ക​രി​ക്ക​ണം. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ‌ ക​ള​ക്ട​ർ​മാ​ർ‌ വ്യാ​പാ​രി​ക​ളു​ടെ യോ​ഗം വി​ളി​ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. വ്യാ​പ​ര​മേ​ള​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Read More

തീ​പി​ടി​ത്തം യാ​ദൃ​ശ്ചി​ക​മ​ല്ല; ചീ​ഫ് സെ​ക്ര​ട്ട​റി അ​വി​ശ്വാ​സ് മേ​ത്ത​യാ​യെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം യാ​ദൃ​ശ്ചി​ക​മ​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന​യെ ര​ക്ഷി​ക്കാ​നാ​ണ് ഫ​യ​ലു​ക​ൾ ന​ശി​പ്പി​ച്ച​ത്. തീ​പി​ടി​ത്തം അ​ട്ടി​മ​റി​യാ​ണെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി അ​വി​ശ്വാ​സ് മേ​ത്ത​യാ​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പൊ​തു​ഭ​ര​ണ​വ​കു​പ്പി​ലു​ള്ള പൊ​ളി​റ്റി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലും പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സി​ലു​മാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ്ര​ധാ​ന ഫ​യ​ലു​ക​ളും ക​ത്തി​പ്പോ​യ​തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നാ​ണു വി​വ​രം. എ​ന്നാ​ൽ, പ്ര​ധാ​ന ഫ​യ​ലു​ക​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു പൊ​തു​ഭ​ര​ണ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​റോ​ടു ചി​ല രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ല​ഭ്യ​മാ​യ രേ​ഖ​ക​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നു ന​ൽ​കി​യ​താ​യി ചീ​ഫ് സെ​ക്ര​ട്ട​റി നേ​ര​ത്തേ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ തേ​ടു​ന്ന രേ​ഖ​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഓ​ഫീ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം വ​ള​രെ വേ​ഗം രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.

Read More

അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ സ്വ​ത​ന്ത്ര നി​ല​പാ​ട്; ജോ​സ് കെ. ​മാ​ണി​യോ​ട് മൃ​ദു​സ​മീ​പ​നം വേ​ണ്ടെ​ന്ന് കെ​പി​സി​സി

  തി​രു​വ​ന​ന്ത​പു​രം: അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ സ്വ​ത​ന്ത്ര നി​ല​പാ​ട് സ്വീ​ക​രി​ച്ച ജോ​സ് കെ. ​മാ​ണി​യോ​ട് മൃ​ദു​സ​മീ​പ​നം വേ​ണ്ടെ​ന്ന് കെ​പി​സി​സി. കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​നെ​തി​രെ ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​വാ​നാ​ണ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ചേ​രു​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ജോ​സ് വി​ഭാ​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​തേ​സ​മ​യം, കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യെ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും പു​റ​ത്താ​ക്കി​യ​തി​നു ശേ​ഷം വീ​ണ്ടും അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ന്ന​ത് എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നു​മാ​ണ് ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞ​ത്. നി​യ​മ​സ​ഭാ രേ​ഖ പ്ര​കാ​രം വി​പ്പ് ന​ല്‍​കാ​നു​ള്ള അ​ധി​കാ​രം റോ​ഷി അ​ഗ​സ്റ്റി​നാ​ണെ​ന്നും വി​പ്പ് ന​ല്‍​കാ​ന്‍ മു​ന്ന​ണി​യ്ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

ഓണത്തെ വരവേൽക്കാം, ജാഗ്രത കൈവെടിയാതെ; ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ പ​രി​മി​ത​പ്പെ​ടു​ത്ത​ണം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ണാ​ഘോ​ഷം വീ​ടു​ക​ളി​ല്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി ഹാ​ളു​ക​ള്‍, ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​രു​ത്. ഓ​ഫീ​സു​ക​ളി​ലും പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​മു​ള്ള ആ​ഘോ​ഷ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ഒ​ഴി​വാ​ക്ക​ണം. ബ​ന്ധു​വീ​ടു​ക​ളി​ലും സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളി​ലും സൗ​ഹൃ​ദ സ​ന്ദ​ര്‍​ശ​നം ഒ​ഴി​വാ​ക്ക​ണം.കാ​റി​ല്‍ നാ​ലു​പേ​രി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര ചെ​യ​രു​ത്. ഓ​ട്ടോ​റി​ക്ഷ​യി​ല്‍ പ​ര​മാ​വ​ധി മൂ​ന്ന് പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാം. ഒ​രേ സ​മ​യം പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. ക​ട​യു​ട​മ കോ​വി​ഡ് 19 ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ക​ട​യി​ല്‍ എ​ത്തു​ന്ന​വ​രു​ടെ വി​വ​രം പോ​ര്‍​ട്ട​ലി​ല്‍ ന​ല്‍​കു​ക​യും വേ​ണം. ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ട​ക​ളി​ല്‍ ടോ​ക്ക​ണ്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്ത​ണം. എ​സി ഒ​ഴി​വാ​ക്ക​ണം. എ​സി മു​റി​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന​വ​ര്‍ 15 മി​നു​ട്ടി​ല്‍ കൂ​ടു​ത​ല്‍ അ​വി​ടെ ചെ​ല​വ​ഴി​ക്ക​രു​ത്. ക്യു ​സം​വി​ധാ​നം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി ത​റ​യി​ല്‍ അ​ട​യാ​ള​പെ​ടു​ത്ത​ണം. ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലെ…

Read More

ഏ​ഴു ര​ക്ത​സാ​ക്ഷി​ക​ളെ സൃ​ഷ്ടി​ച്ച  നെ​യ്യാ​റ്റി​ന്‍​ക​ര വെ​ടി​വ​യ്പ് സ്മാ​ര​കം തി​രു​വോ​ണ നാ​ളി​ല്‍ നാ​ടി​നു സ​മ​ര്‍​പ്പി​ക്കും

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര വെ​ടി​വ​യ്പി​ന്‍റെ സ്മാ​ര​ക​മാ​യി അ​ത്താ​ഴ​മം​ഗ​ല​ത്ത് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ വീ​ര​രാ​ഘ​വം തി​രു​വോ​ണ നാ​ളി​ല്‍ നാ​ടി​നു സ​മ​ര്‍​പ്പി​ക്കും .നെ​യ്യാ​റ്റി​ന്‍​ക​ര വെ​ടി​വ​യ്പ്പി​ന്‍റെ 82-ാം വാ​ര്‍​ഷി​ക​ദി​ന​മാ​യ 31 ന് ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ സ്മാ​ര​കം ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വി​താം​കൂ​ർ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന ഏ​ടു​ക​ളി​ലൊ​ന്നാ​യ നെ​യ്യാ​റ്റി​ന്‍​ക​ര വെ​ടി​വ​യ്പി​ന്‍റെ ചി​ത്രീ​ക​ര​ണ​മാ​ണ് വീ​ര​രാ​ഘ​വം എ​ന്ന ശീ​ര്‍​ഷ​ക​ത്തി​ല്‍ ത​യാ​റാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 1938 ഓ​ഗ​സ്റ്റ് 31 നാ​യി​രു​ന്നു ഏ​ഴു ര​ക്ത​സാ​ക്ഷി​ക​ളെ സൃ​ഷ്ടി​ച്ച വെ​ടി​വ​യ്പ്. തി​രു​വി​താം​കൂ​ര്‍ സ്റ്റേ​റ്റ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. കെ. ​പ​ത്മ​നാ​ഭ​പി​ള്ള​യെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്തു കൊ​ണ്ടു​പോ​യ​തി​ന്‍റെ ബാ​ക്കി​യാ​യി ഉ​യ​ര്‍​ന്ന പ്ര​ക്ഷോ​ഭ​മാ​ണ് വെ​ടി​വ​യ്പ്പി​ല്‍ ക​ലാ​ശി​ച്ച​ത്. മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കി സം​ഘ​ര്‍​ഷാ​ത്മ​ക​മാ​യ നി​ല​യി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന ജ​ന​ക്കൂ​ട്ട​ത്തോ​ട് പ​ട്ടാ​ള മേ​ധാ​വി ജ​ന​റ​ല്‍ വാ​ട്കീ​സ് പി​രി​ഞ്ഞു പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ആ​രും കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ര്‍​ന്ന് ന​ട​ന്ന വെ​ടി​വ​യ്പ്പി​ല്‍ അ​ത്താ​ഴ​മം​ഗ​ലം രാ​ഘ​വ​ന്‍, ക​ല്ലു​വി​ള പൊ​ടി​യ​ന്‍, ന​ടൂ​ര്‍​ക്കൊ​ല്ല കു​ട്ട​ന്‍, കു​ട്ട​ന്‍​പി​ള്ള, വാ​റു​വി​ളാ​കം മു​ത്ത​ന്‍​പി​ള്ള,…

Read More