മകനെ മർദിക്കുന്നത് കണ്ട് ഓടിയെത്തിയ വീട്ടമ്മ മർദനമേറ്റ് മരിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

സം​ഘ​ർ​ഷ​ത്തി​നി​ടെ വ​യോ​ധി​ക മ​രി​ച്ച സം​ഭ​വം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽശ്രീ​കാ​ര്യം : സം​ഘ​ർ​ഷ​ത്തി​നി​ടെ വ​യോ​ധി​ക കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ സൗ​ത്ത് തു​മ്പ തൈ​വി​ളാ​കം വീ​ട്ടി​ൽ മേ​രി​ബാ​ബു (65) മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ വ​ലി​യ​വേ​ളി സ്വ​ദേ​ശി​ക​ളാ​യ ജോ​സ് സോ​ള​മ​ൻ (43), ജൂ​ഡ് മൈ​ക്കി​ൾ (32) എ​ന്നി​വ​രെ തു​മ്പ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ര​ണ്ടുപേ​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​മാ​ണ് ഇ​രു​വി​ഭാ​ഗ​മാ​യി തി​രി​ഞ്ഞു സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മേ​രി ബാ​ബു​വി​ന്‍റെ മ​ക​നാ​യ സെ​ബാ​സ്റ്റ്യ​ൻ കു​ടും​ബ വീ​ട്ടി​ൽ എ​ത്തി മ​രു​ന്ന് കൊ​ടു​ത്ത​ശേ​ഷം തി​രി​കെ പോ​കാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ മു​ൻ വൈ​രാ​ഗ്യ​മു​ള്ള സ​മീ​പ​വാ​സി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ഇ​തു ക​ണ്ട മേ​രി മ​ക​ന്‍റെ അ​ടു​ത്തേ​യ്ക്കു വ​രിക​യും പി​ടി​ച്ച് മാ​റ്റു​ന്ന​തി​നി​ടെ അ​ക്ര​മി​ക​ളു​ടെ മ​ർ​ദ​ന​ത്തി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ലേക്കുകൊ​ണ്ടുപോ​യ വ​ഴി മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ​മേ​രി​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യാ​ണ്…

Read More

പറക്കാൻ അദാനിവേണ്ട; തിരുവനന്തപുരം വി​മാ​ന​ത്താ​വ​ളത്തിന്‍റെ സ്വ​കാ​ര്യ​വ​ത്ക​രണം; പ്ര​വാ​സി ഭ​വ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ സ​മ​രം

വെ​ഞ്ഞാ​റ​മൂ​ട്: വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നെ​തി​രെ കേ​ര​ള പ്ര​വാ​സി സം​ഘം. സ്വാ​ക​ര്യ വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു കേ​ര​ള പ്ര​വാ​സി സം​ഘം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​വാ​സി ഭ​വ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു സ​മ​രം. ജി​ല്ല​യി​ലെ പ​ത്തൊ​ൻ​പ​ത് ഏ​രി​യാ ക​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

Read More

തി​രുവനന്തപുരം വി​മാ​ന​ത്താ​വ​ളം: കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം പു​നഃ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് നി​യ​മ​സ​ഭ

  തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല സ്വ​കാ​ര്യ ക​ന്പ​നി​ക്ക് ന​ൽ​കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന പ്ര​മേ​യം നി​യ​മ​സ​ഭ പാ​സാ​ക്കി. വി​മാ​ന​ത്താ​വ​ള പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ലുള്ള വാ​ക്‌​പോരിനും സഭ വേദിയായി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ താ​ല്പ​ര്യം പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വി​മ​ന​ത്താ​വ​ളം സ്വ​കാ​ര്യ വ​ത്ക​രി​ച്ച​തെ​ന്ന് പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള ബി​ഡ് ദു​രൂ​ഹ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് അ​വ​കാ​ശം സം​സ്ഥാ​ന​ത്തി​ന് ന​ൽ​ക​ണം എ​ന്നും പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു. കേ​ന്ദ്ര തീ​രു​മാ​നം പൊ​തു​ജ​ന വി​കാ​ര​ത്തി​ന് എ​തി​രാ​ണെ​ന്നും അ​ത് കേ​ന്ദ്ര​ത്തെ നേ​ര​ത്തെ അ​റി​യി​ച്ച​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ പൊ​തു​വാ​യ വി​ഷ​യങ്ങ​ളി​ൽ എ​ന്നും സ​ർ​ക്കാ​ർ നി​ല​പാ​ടി​ന് ഒ​പ്പം പ്ര​തി​പ​ക്ഷം നി​ന്നി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ ര​മേ​ശ് ചെ​ന്നി​ത്ത​ല വി​മാ​ന​ത്താ​വ​ള വി​ഷ​യ​ത്തി​ലും സ​മാ​ന നി​ൽ​പാ​ട് ആ​ണ് കൈ​ക്കൊ​ണ്ട​തെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ പ്ര​മേ​യ​ത്തി​ന്‍റെ അ​ന്ത​സ​ത്ത ഉ​ൾ​ക്കൊ​ള്ളു​ന്നു​വെ​ന്നും പൊ​തുജ​ന​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി പ്ര​മേ​യ​ത്തെ പി​ന്തു​ണ​കു​ന്നു​വെ​ന്നും…

Read More

എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യു​ടെ പി​എ​യ്ക്ക് കോ​വി​ഡ്; നിയമസഭയിൽ നിന്ന് എംഎൽഎയെ മാറ്റി

  തി​രു​വ​ന​ന്ത​പു​രം: എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യു​ടെ പി​എ​യ്ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ അ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം എം​എ​ൽ​എ​യു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്. പി​എ​യു​ടെ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്നാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന സൂ​ച​ന​ക​ൾ. ഇ​തോ​ടെ നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യി​രു​ന്ന എം​എ​ൽ​എ നി​യ​മ​സ​ഭാ ഹോ​സ്റ്റ​ലി​ലേ​ക്ക് മാ​റി. പി​ന്നീ​ടാ​ണ് എം​എ​ൽ​എ​യു​ടെ പി​എ​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ട് എ​ത്തി​യ​ത്. എ​ൽ​ദോ​സ് എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ തു​ട​രു​ക​യാ​ണ്. പി​എ​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​തി​നാ​ൽ ഇ​നി 14 ദി​വ​സം എം​എ​ൽ​എ ക്വാ​റ​ന്‍റൈനി​ലേ​ക്ക് മാ​റേ​ണ്ടി​വ​രും.

Read More

ബാലഭാസ്കറിന്‍റെ മരണം: പ്രകാശ് തമ്പിയെ സിബിഐ ചോദ്യം ചെയ്യുന്നു

തി​രു​വ​ന​ന്ത​പു​രം: വ​യ​ലിനിസ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ​റാ​യി​രു​ന്ന പ്ര​കാ​ശ് ത​മ്പി​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്നു. വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​ണ് പ്ര​കാ​ശ് ത​മ്പി. ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​പ​ക​ട മ​ര​ണ​ത്തി​നു പി​ന്നി​ൽ സ്വ​ർ​ണ​ക്ക​ട​ത്തു ബ​ന്ധ​മു​ണ്ടോ​യെ​ന്നും സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ബാ​ല​ഭാ​സ്‌​ക​റും പ്ര​കാ​ശ് ത​മ്പി​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

വി​ക​സ​നം ഇ​ല്ലാ​തെ കേ​ര​ളം മു​ര​ടി​ച്ചു പോ​ക​ണോ; കേ​ര​ള​ത്തി​ലേ​ത് പാ​ര​വ​യ്ക്കു​ന്ന പ്ര​തി​പ​ക്ഷ​മെ​ന്ന് മ​ന്ത്രി ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. കേ​ര​ള​ത്തി​ലേ​ത് പാ​ര​വ​യ്ക്കു​ന്ന പ്ര​തി​പ​ക്ഷ​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. വി​ക​സ​നം ഇ​ല്ലാ​തെ കേ​ര​ളം മു​ര​ടി​ച്ചു പോ​ക​ണം എ​ന്നാ​ണോ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​പ​ക്ഷം നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണ് മ​ന്ത്രി​യു​ടെ മ​റു​പ​ടി.

Read More

എല്ലാം ശരിയാക്കാൻ റീ​പാ​ക്കിംഗ്; ഓ​ണ കി​റ്റി​ലെ തൂ​ക്ക കു​റ​വ്; പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി തി​ലോ​ത്ത​മ​ൻ

തി​രു​വ​ന​ന്ത​പു​രം: ഓ​ണകി​റ്റി​ല്‍ സാ​ധ​ന​ങ്ങ​ളു​ടെ കു​റ​വു​ണ്ടെ​ന്ന വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്ത​ലി​നെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍. തൂ​ക്ക​ത്തി​ല്‍ കു​റ​വ് വ​ന്ന പാ​ക്ക​റ്റു​ക​ള്‍ റീ​പാ​ക്ക് ചെ​യ്ത് വീ​ണ്ടും വി​ത​ര​ണം ചെ​യ്യു​മെ​ന്നും വി​ജില​ന്‍​സ് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഓ​പ്പ​റേ​ഷ​ന്‍ കി​റ്റ് ക്ലീ​നി​ല്‍ വി​ജി​ല​ന്‍​സ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് സാ​ധ​ന​ങ്ങ​ളു​ടെ കു​റ​വ് ക​ണ്ടെ​ത്തി​യ​ത്. പാ​ക്കിം​ഗ് സ്‌​റ്റോ​റു​ക​ളി​ലും മാ​വേ​ലി സ്‌​റ്റോ​റു​ക​ളി​ലും റേ​ഷ​ന്‍ ക​ട​ക​ളി​ലു​മാ​ണ് വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Read More

ഫേസ്ബുക്ക് പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ യുവതി ഉപേക്ഷിച്ചത് രണ്ടര വയസുള്ള മകനെ; ബന്ധുക്കളുടെ പരാതിയിൽ ഇരുവരേയും പൊക്കി പോലീസ്

ക​ല്ല​റ(തിരുവനന്തപുരം): ക​ല്ല​റ നി​റ​മ​ൺ​ക​ട​വി​ൽ ര​ണ്ട​ര വ​യ​സു​ള​ള കൈ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. ക​ല്ല​റ നി​റ​മ​ൺ​ക​ട​വ് ക​ടു​വാ​ക്കു​ഴി​ക്ക​ര ത​ട​ത്തി​രി​ക​ത്ത് വീ​ട്ടി​ൽ അ​ഭി​രാ​മി (22), വാ​മ​ന​പു​രം മി​തൃ​മ്മ​ല ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ അ​മ​ൽ (23) എ​ന്നി​വ​ര്‍ ആ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ പോ​യ​തി​ന് ശി​ശു​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഇ​രു​വ​ര്‍​ക്കു​മെ​തി​രെ ജാ​മ‍്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ഫേസ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​നൊ​പ്പം കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഭി​രാ​മി​യെ​യും കാ​മു​ക​ന്‍ അ​മ​ലി​നെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മ​ജി​സ്ട്രേ​ട്ടി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. വെ​ഞ്ഞാ​റ​മൂ​ട് സി ​ഐ വി. ​കെ.​വി​ജ​യ​രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ എ​സ്. കു​മാ​ർ , സി ​പി ഒ ​സ​ഫീ​ജ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​റ്റ് ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ളു​ടെ​യും കൈ​ക​ള്‍ ശു​ദ്ധം; എ​ല്‍​ഡി​എ​ഫ് ഭ​ര​ണം തു​ട​രേ​ണ്ട​ത് കേ​ര​ള​ത്തി​ന്‍റെ ര​ക്ഷ​യ്ക്ക് ആ​വ​ശ്യമെന്ന് കോ​ടി​യേ​രി

  തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​ക്ഷേ​പ​ങ്ങ​ളൊ​ന്നും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ യ​ശ​സി​നെ ഇ​ടി​ക്കു​ന്ന​വ​യ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. എ​ല്‍​ഡി​എ​ഫ് ഭ​ര​ണം ഭാ​വി​യി​ൽ തു​ട​രേ​ണ്ട​ത് കേ​ര​ള​ത്തി​ന്‍റെ ര​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​ണെ​ന്നും ദേ​ശാ​ഭി​മാ​നി​യി​ലെ പ്ര​തി​വാ​ര കോ​ള​ത്തി​ൽ കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​റ്റ് ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ളു​ടെ​യും കൈ​ക​ള്‍ ശു​ദ്ധ​മാ​ണ്. തെ​റ്റു​ചെ​യ്യാ​ത്ത​തി​നാ​ലാ​ണ് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തെ സ​ർ​ക്കാ​ർ സ്വാ​ഗ​തം ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ന്ന​ത്തെ ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍ യു​ഡി​എ​ഫി​ന്‍റെ​യും ബിജെപിയുടേയും ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ളെ​പ്പോ​ലെ​യ​ല്ലെ​ന്ന് ഓർക്കണമെന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Read More

എല്ലാം ശരിയാക്കാൻ മന്ത്രി പറയുന്നു, മ​ത്സ്യം മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ൽ​ക്കാം; വ​ഴി​യോ​ര മ​ത്സ്യ​വി​പ​ണ​നം പാ​ടി​ല്ല

തി​രു​വ​ന​ന്ത​പു​രം: വ​ഴി​യോ​ര മ​ത്സ്യ​വി​പ​ണ​നം പാ​ടി​ല്ലെ​ന്നും ത​ദ്ദേ​ശ വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്ക് മ​ത്സ്യ വി​പ​ണ​നം മാ​റ്റ​ണ​മെ​ന്നും നി​ർ​ദേ​ശം. കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സം​സ്ഥാ​ന​ത്തെ മാ​ർ​ക്ക​റ്റു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​തെ​ന്നു മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ലു​ള്ള മാ​ർ​ക്ക​റ്റു​ക​ൾ​ക്കു പു​റ​മേ ഏ​തെ​ങ്കി​ലും സ്ഥ​ല​ത്ത് പു​തി​യ​താ​യി മ​ത്സ്യ വി​പ​ണ​ന സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ങ്കി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കാം. ഏ​തെ​ങ്കി​ലും മാ​ർ​ക്ക​റ്റ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ര​ണം. കോ​വി​ഡ് നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ക്കാ​ര്യ​ത്തി​ൽ വ​ഴി​യോ​ര മ​ത്സ്യ​വി​പ​ണ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നു മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ അ​ഭ്യ​ർ​ഥി​ച്ചു.

Read More