കൊല്ലം: തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ കുളത്തുപ്പുഴ മുപ്പതടി പാലത്തിന് സമീപത്ത് നിന്നും പാകിസ്ഥാന് നിര്‍മിത വെടിയുണ്ടകള്‍ ലഭിച്ചിട്ട് നാലുമാസമായിട്ടും ഇതുവരെയും അന്വേഷണം എങ്ങുമെത്തിയില്ല. 12 പാക് നിര്‍മ്മിത വെടിയുണ്ടയും, 2 ചൈനീസ് നിര്‍മിതമായ വെടിയുണ്ടകളുമടക്കം 14 വെടിയുണ്ടകളാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് പ്രധാന പാതയോരത്ത് നിന്നും കണ്ടെടുക്കുന്നത്. ആദ്യം നിസാരവല്‍ക്കരിച്ച കേസില്‍ വെടിയുണ്ടകള്‍ പാകിസ്ഥാന് നിര്‍മിതമാണ് എന്ന് കണ്ടെത്തിയതോടെ അന്വേഷണത്തിന്റെ ഗതി മാറി. കേസില്‍ ചില നിര്‍ണ്ണായക സൂചനകള്‍ ലഭിച്ചതായി പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് തലവന്‍ എഡിജിപി ടോമിന് തച്ചങ്കരിയും സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ തലവന്‍ അനൂപ് ജോണ്‍ കുരുവിളയും അടക്കമുള്ളവര്‍ സ്ഥലത്ത് നേരിട്ടെത്തി അന്വേഷണത്തിന് നേതൃത്വം നല്കി. കൊച്ചിയില്‍ നിന്നും എന്‍ഐഎ സംഘവും സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. അന്ന് സ്ഥലത്ത് എത്തിയ എഡിജിപി ടോമിന് തച്ചങ്കരി…
Read MoreCategory: TVM
വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച അഞ്ചംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ; നാലുപേർ ഒളവിൽ
കാട്ടാക്കട: വീട്ടിൽ അതിക്രമിച്ചു കടന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അഞ്ചംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മാറനല്ലൂർ നീറമൺകുഴി കീഴ്പ്പട്ടുവിള ചാനൽക്കര വീട്ടിൽ സന്തോഷിനെ (40-ലാലു) ആക്രമിച്ച കേസിൽ തടിമില്ല് ജീവനക്കാരൻ വലിയവിള നിരപ്പുകോണം സന്തോഷ് ഭവനിൽ അരുൺകുമാറിനെയാണ് (27-സന്തോഷ്) മാറനല്ലൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയാണ് അഞ്ചംഗ അക്രമിസംഘം സന്തോഷിനെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വെട്ടിപ്പരിക്കേല്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്തോഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമി സംഘത്തിലെ നാലുപേർ ഒളിവിലാണ്. പ്രദേശത്തെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് സംഘത്തിലുൾപ്പെട്ടതെന്നും കിളികോട്ടുകോണം വലിയവിള, നീറമൺകുഴി, ഊരൂട്ടമ്പലം, മഞ്ഞറമൂല, കീഴ്പാട്ടുവിള തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘത്തിലുൾപ്പെട്ടവരാണ് രണ്ട് വർഷം മുമ്പ് ഊരൂട്ടമ്പലം സ്വദേശിയായ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ വെട്ടിപ്പരിക്കേല്പിച്ചതെന്നും പോലീസ് പറഞ്ഞു.
Read Moreസെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങൾക്കു നിയന്ത്രണം; സാമൂഹിക അകലം പാലിക്കാതെ സമരം നടത്തിയാൽ കേസെടുക്കുമെന്ന പോലീസ്
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങൾക്കു നിയന്ത്രണം. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരങ്ങൾക്ക് അനുമതി നൽകേണ്ടതില്ലെന്നു സിറ്റി പോലീസ് കമ്മീഷണർ പോലീസിനു നിർദേശം നൽകി. സെക്രട്ടേറിയറ്റിനു മുന്നിൽ സാമൂഹിക അകലം പാലിക്കാതെ സമരം നടത്തിയാൽ കേസെടുക്കാനും നിർദേശിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങൾ ഒഴിവാക്കാനുള്ള സർക്കാർ നിർദേശത്തിന്റെ ഭാഗമായാണു പോലീസ് നടപടി. അതേസമയം സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങൾ വിലക്കിയിട്ടില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ സമരം അനുവദിക്കുകയുള്ളുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Read Moreകാർഷിക മേഖലയിൽ വലിയ മാറ്റമുണ്ടാക്കുന്ന, തോട്ടങ്ങളിലെ ഫലവൃക്ഷകൃഷിയുടെ കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തോട്ടങ്ങളുടെ അടിസ്ഥാന സ്വഭാവം നിലനിർത്തിക്കൊണ്ട് ഫലവൃക്ഷങ്ങൾ കൃഷി ചെയ്യാൻ അനുവദിക്കുന്നതിന് ബന്ധപ്പെട്ട നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതൊരു നയപരമായ പ്രശ്നമാണ്. എൽഡിഎഫ് കൂടി ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. ഈ മാറ്റം വരുത്തിയാൽ കാർഷിക മേഖലയിൽ വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാർഷികോല്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന “സുഭിക്ഷകേരളം’ പദ്ധതിയിൽ തോട്ടം മേഖലക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. സംസ്ഥാനത്ത് കൃഷിയോടുള്ള താല്പര്യം വർധിച്ചുവരികയാണ്. കാർഷിക സംസ്കാരത്തിന്റെ തിരിച്ചുവരവാണിത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത് ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യാനാണ് സുഭിക്ഷകേരളം ആവിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉല്പാദനം വർധിക്കുമ്പോൾ വിപണി വിപുലമാക്കണം. ഇതിനായി ശാസ്ത്രീയമായ വിപണന സംവിധാനം ഏർപ്പെടുത്തും. ഓൺലൈൻ മാർക്കറ്റിംഗ് പരമാവധി പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ്; സ്വയം നിരീക്ഷണത്തിൽ പോയി മന്ത്രി സുനിൽ കുമാർ
തിരുവനന്തപുരം: കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. തൃശൂരിൽ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക പങ്കെടുത്ത യോഗത്തിൽ മന്ത്രിയും ഉണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് മന്ത്രി ഞായറാഴ്ച രാത്രി മുതൽ സ്വയം നിരീക്ഷണത്തിലേക്ക് മാറിയത്. മന്ത്രിയുടെ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മേയ് 15ന് തൃശൂർ കോർപറേഷൻ ഓഫീസിലായിരുന്നു യോഗം ചേർന്നത്. ഈ യോഗത്തിൽ പങ്കെടുത്ത കോർപറേഷനിലെ ആരോഗ്യവിഭാഗം ഉയർന്ന ഉദ്യോഗസ്ഥയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് മന്ത്രി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ക്വാറന്റീനിൽ പ്രവേശിച്ചത്. തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ക്വാറന്റീനിൽ പ്രവേശിച്ചു. കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ ബോർഡ് നൽകുന്ന നിർദേശം അനുസരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
Read Moreകാമുകിയുടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഒരാൾ അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
വിതുര: കാമുകിയുടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാൾ അറസ്റ്റിൽ. തൊളിക്കോട് തേവൻപാറ ഈന്തിവിള തടത്തരികത്ത് വീട്ടിൽ ഷറഫുദ്ദീൻ (41) ആണ് അറസ്റ്റിലായത്. വിവാഹിതനായ ഇയാൾക്കൊരു പെൺകുട്ടിയുണ്ടെന്ന് പോലീസ് പറഞ്ഞു. ഗർഭിണിയായ പെൺകുട്ടി പ്രതിയുടെ ഭീഷണിയെത്തുടർന്ന് ഇക്കാര്യം മറച്ചുവച്ചു. ആറാംമാസം വീടിനുള്ളിൽ പ്രസവിച്ച പെൺകുട്ടിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ മെഡിക്കൽ കോളജിനടുത്തുള്ള ലോഡ്ജിൽ നിന്നാണ് പിടിയിലായത്. വിതുര പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, എസ്ഐ എസ്. എൽ. സുധീഷ്, എഎസ്ഐ സജികുമാർ, സിപിഒ ശ്യാം, എസ്സിപിഒ പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .
Read Moreപട്ടാപ്പകല്‍ വീട്ടമ്മയുടെ പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ; സംഭവം വെള്ളറടയില്‍
വെള്ളറട: പട്ടാപ്പകല്‍ വീട്ടമ്മയുടെ കൈയില്‍ നിന്ന് പണമടങ്ങിയ ബാഗ് പിടിച്ചു വാങ്ങി കത്തികാട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കാഞ്ഞിരംകുളം ചാവടി മണല്‍ത്തട്ട് കാനാന്‍ കോട്ടേജില്‍ ഷിബു എസ്. നായര്‍(42)ആണ് അറസ്റ്റിലായത്.ഇന്നലെ രാവിലെ 11 ന് പനച്ചമൂട് ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. പനച്ചമൂട്ടിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്ന് പണവുമായിവന്ന വേങ്കോട് സ്വദേശിയായ വീട്ടമ്മയുടെ 13000 രൂപായടങ്ങിയ ബാഗ് തട്ടിപ്പറിച്ചു ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ബൈക്കില്‍ ഇടിച്ച് നിലത്തു വീണ ഇയാള്‍ നാട്ടുകാരെ കത്തികാട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടുകയായിരുന്നു. നിരവധി പിടിച്ചു പറിക്കേസിലെ പ്രതിയായ ഇയാള്‍ വീടു നിര്‍മാണത്തിന് വായ്പതരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപേരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലും പ്രതിയാണ്. കഴിഞ്ഞ ബുധനാഴ്ച കത്തിപ്പാറയിലെ കോളനിയിലെത്തി ലീലയെന്ന വീട്ടമ്മയുടെ വീട്ടിൽ വൈദിക വേഷത്തിലെത്തി 13000 രൂപ നല്കിയാല് ഒരു മാസത്തിനുള്ളില്‍…
Read Moreനിയന്ത്രണങ്ങൾ കടുപ്പിക്കും! വൈറസിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു
തിരുവനന്തപുരം: വൈറസിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ഉറവിടം കണ്ടെത്താൻ കഴിയാത്ത കോവിഡ് ബാധിതരായ മൂന്നു പേർ മരണപ്പെട്ടതിനു പിന്നാലെ, തലസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗബാധ സ്ഥിരീകരിച്ച നാലു പേർക്ക് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചതും ഓട്ടോ ഡ്രൈവർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനാകാത്തതുമാണ് നഗരത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഇദ്ദേഹത്തിനും ഭാര്യയ്ക്കും ഇളയമകൾക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ഇന്നലെ മൂത്ത മകൾക്കും രോഗം സ്ഥിരീകരിച്ചു.കഴിഞ്ഞ 12 ന് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയ ശേഷവും രോഗബാധയുണ്ടെന്നറിയാതെ ഇദ്ദേഹം നിരവധി പേരുമായി ഇടപഴകിയിരുന്നു. പിന്നീട് ഭാര്യയ്ക്കും മകൾക്കും ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോഴാണ് പരിശോധന നടത്തുന്നത്. സീരിയലുകളിലും മറ്റും ജൂണിയർ…
Read Moreബാലാവകാശ കമ്മീഷന് ചെയര്‍മാനായി തലശേരി സ്വദേശി; അട്ടിമറിശ്രമവുമായി തിരുവനന്തപുരം ലോബി
സ്വന്തം ലേഖകൻ തലശേരി: സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍മാനായി തലശേരി വടക്കുമ്പാട് സ്വദേശി അഡ്വ.കെ.വി മനോജ് നിയമിതനാകും. മനോജിന്റെ നിയമനത്തെ അട്ടിമറിക്കാന്‍ തിരുവനന്തപുരം ലോബി സജീവമായി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ബാലവകാശ കമ്മീഷന് ഓഫീസിലെ മുന്‍ ജീവനക്കാരന്റെ നേതൃത്വത്തിലാണ് മനോജിന്റെ നിയമനത്തെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നത്. ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ പോസ്റ്റിലേക്ക് അപേക്ഷ നല്കിയ തലശേരി സെഷന്‍സ് ജഡ്ജിയായി വിരമിച്ച പാലക്കാട് സ്വദേശിനി ടി.ഇന്ദിരക്കെതിരേയും ഈ ലോബി സജീവമായി രംഗത്തെത്തിയിരുന്നു. ടി. ഇന്ദിര ക്രമപ്രകാരമല്ല അപേക്ഷ നല്‍കിയതെന്നായിരുന്നു പ്രചാരണം. 27 പേരാണ് അവസാന ഘട്ടത്തില്‍ ഈ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ വിവിധ ജില്ലകളില്‍ പങ്കെടുത്തത്. ആദ്യ ഘട്ടങ്ങളില്‍ ടി. ഇന്ദിരയുടെ പേരാണ് പരിഗണനയിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നീക്കമാണ് നടന്നത്. ഒടുവില്‍ മനോജിനെ നിയമിക്കുമെന്ന വിവരം പുറത്ത് വന്നപ്പോഴാണ് മനോജിനെതിരെ ശക്തമായ നീക്കം ആരംഭിച്ചിട്ടുള്ളത്. തലശേരി ബാറിലെ അഭിഭാഷകനും മൂന്ന് വര്‍ഷക്കാലം…
Read Moreമുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശം വിവരക്കേടിന്റെ അങ്ങേയറ്റമെന്ന് എ. വിജയരാഘവൻ
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ഷൈലജയ്ക്കെതിരേയുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശം വിവരക്കേടിന്റെ അങ്ങേയറ്റമാണെന്ന് എൽഡിഎഫ് കൺവീനർ എ.വിജയ രാഘവൻ. തനിക്ക് മാന്യതയും പക്വതയും ഇല്ലെന്ന് മുല്ലപ്പള്ളി നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പൊതുപ്രവർത്തകൻ ഒരിക്കലും ഇങ്ങനെ നിലവിട്ട് പെരുമാറാൻ പാടില്ലെന്നും വിജയരാഘവൻ രാഷ്ട്രദീപികയോട് പറഞ്ഞു. കോവിഡ് പ്രതിരോധ രംഗത്ത് നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യമന്ത്രിയെയും സർക്കാരിനെയും അതിൽ നിന്ന് പിൻതിരിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന്റെ ഭാഗമാണ് മുല്ലപ്പള്ളിയുടെ പരാമർശം. കോവിഡ് രോഗത്തിന്റെ ഗൗരവം ഇതുവരെ പ്രതിപക്ഷത്തിന് മനസിലായിട്ടില്ല. അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ വിലകുറഞ്ഞ പരാമർശങ്ങളുമായി സർക്കാരിനെ ആക്രമിക്കുന്നത്. വിവരക്കേടിന്റെ ചാന്പ്യൻപട്ടം നേടാൻ വേണ്ടി കോൺഗ്രസ് നേതാക്കളായ എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയുമൊക്കെ മത്സരിക്കുകയാണെന്നും വിജയരാഘവൻ പരിഹസിച്ചു.
Read More