പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ട​മ്മ​യു​ടെ പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ; സംഭവം വെള്ളറടയില്‍

വെ​ള്ള​റ​ട: പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ട​മ്മ​യു​ടെ കൈ​യി​ല്‍ നി​ന്ന് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് പി​ടി​ച്ചു വാ​ങ്ങി ക​ത്തി​കാ​ട്ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ര്‍​പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

കാ​ഞ്ഞി​രം​കു​ളം ചാ​വ​ടി മ​ണ​ല്‍​ത്ത​ട്ട് കാ​നാ​ന്‍ കോ​ട്ടേ​ജി​ല്‍ ഷി​ബു എ​സ്. നാ​യ​ര്‍(42)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​പ​ന​ച്ച​മൂ​ട് ജം​ഗ്ഷ​നി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

പ​ന​ച്ച​മൂ​ട്ടി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് പ​ണ​വു​മാ​യി​വ​ന്ന വേ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യു​ടെ 13000 രൂ​പാ​യ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​പ്പ​റി​ച്ചു ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു ബൈ​ക്കി​ല്‍ ഇ​ടി​ച്ച് നി​ല​ത്തു വീ​ണ ഇ​യാ​ള്‍ നാ​ട്ടു​കാ​രെ ക​ത്തി​കാ​ട്ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി പി​ടി​ച്ചു പ​റി​ക്കേ​സി​ലെ പ്ര​തി​യാ​യ ഇ​യാ​ള്‍ വീ​ടു നി​ര്‍​മാ​ണ​ത്തി​ന് വാ​യ്പ​ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​മെ​ന്ന് വാ​ഗ്‌​ദാ​നം ചെ​യ്ത് നി​ര​വ​ധി​പേ​രെ പ​റ്റി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ലും പ്ര​തി​യാ​ണ്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ക​ത്തി​പ്പാ​റ​യി​ലെ കോ​ള​നി​യി​ലെ​ത്തി ലീ​ല​യെ​ന്ന വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ൽ വൈ​ദി​ക വേ​ഷ​ത്തി​ലെ​ത്തി 13000 രൂ​പ ന​ല്‍​കി​യാ​ല്‍ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​യി അ​ഞ്ച് ല​ക്ഷം രൂ​പ സൗ​ജ​ന്യ​മാ​യി ത​ര​പ്പെ​ടു​ത്തി ന​ല്‍​കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി പ​ണം വാ​ങ്ങി​യെ​ന്നും പ​രാ​തി​യു​ണ്ട്.

വീ​ട്ട​മ്മ ആ​ന​പ്പാ​റ​യി​ലെ സ്വ​കാ​ര്യ​പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ സ്വ​ർ​ണം പ​ണ​യം വ​ച്ച് 13000 രൂ​പ ന​ല്‍​കി.​യു​വാ​വി​നെ​യും കൊ​ണ്ട് പോ​ലീ​സ് പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കോ​റോ​ണാ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ശ്രീ​കു​മാ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment