കോ​വി​ഡ് – 19 എ​ന്ന മ​ഹാ​മാ​രി​യെ ലോ​കം നേ​രിടുമ്പോൾ ലി​നി​യെ ഓ​ർ​ക്കാ​തെ ഈ ​കാ​ലം എ​ങ്ങ​നെ ക​ട​ന്നു പോ​കു മെന്ന് മുഖ്യമന്ത്രി


തി​രു​വ​ന​ന്ത​പു​രം: ലി​നി​യെ ഓ​ർ​ക്കാ​തെ ഈ ​കാ​ലം എ​ങ്ങ​നെ ക​ട​ന്നു പോ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലി​നി​യു​ടെ ജീ​വി​തം മ​റ്റു​ള്ള​വ​ർ​ക്ക് ഏ​റ്റ​വും പ്ര​ചോ​ദി​ത​മാ​കു​ന്ന​ത് ഇ​ക്കാ​ല​ത്താ​ണ്.

നി​പ​യെ​ന്ന മ​ഹാ​മാ​രി​ക്കെ​തി​രാ​യി പോ​രാ​ടി സി​സ്റ്റ​ർ ലി​നി വി​ട​വാ​ങ്ങി​യി​ട്ട് ഇ​ന്നേ​ക്ക് ര​ണ്ടു വ​ർ​ഷം തി​ക​യു​ക​യാ​ണ്. കോ​വി​ഡ് – 19 എ​ന്ന മ​ഹാ​മാ​രി​യെ ലോ​കം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വേ​ള​യി​ലാ​ണ് ലി​നി​യു​ടെ ഓ​ർ​മ്മ​ദി​നം ക​ട​ന്നു​പോ​വു​ന്ന​ത്.

ലി​നി​യെ പോ​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് ഈ ​പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ക​രു​ത്തെ​ന്ന് ലി​നി​യെ അ​നു​സ്മ​രി​ച്ച് മു​ഖ്യ​മ​ന്ത്രി ഫെ​യ്സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടു.

പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ലി​നി​ക്ക് നി​പാ ബാ​ധി​ത​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​ത്. അ​ർ​പ​ണ ബോ​ധ​ത്തോ​ടെ രോ​ഗ​ബാ​ധി​ത​രെ ശു​ശ്രൂ​ഷി​ച്ച ലി​നി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​കെ മാ​തൃ​ക​യാ​യി മാ​റി.

​രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കാ​നും രോ​ഗം പ​ട​രാ​തി​രി​ക്കാ​നും കാ​ട്ടു​ന്ന ജാ​ഗ്ര​ത ന​മ്മു​ടെ നാ​ടി​നെ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. ലോ​ക​ത്തി​ൻ്റെ മു​ക്കി​ലും മൂ​ല​യി​ലും മ​ല​യാ​ളി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ എ​ല്ലാം മ​റ​ന്ന് മു​ന്നി​ലു​ണ്ട്.

​രോ​ഗ​ബാ​ധി​ത​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നി​ട​യി​ൽ വൈ​റ​സ് ബാ​ധ ഏ​റ്റ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ രോ​ഗ​മു​ക്തി​ക്കു ശേ​ഷം അ​തേ ജോ​ലി​യി​ലേ​ക്ക് ത​ന്നെ​യെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ന​മു​ക്കാ​കെ ധൈ​ര്യം ന​ൽ​കു​ന്നു. ലി​നി​യു​ടെ ജീ​വി​ത​സ​ന്ദേ​ശം പ്ര​സ​ക്ത​മാ​കു​ന്ന​ത് ഇ​വി​ടെ​യാ​ണ്.

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ലി​നി​യു​ടെ ഓ​ർ​മ്മ​ക​ൾ ന​മു​ക്ക് ക​രു​ത്തേ​കു​മെ​ന്നും മു​ഖ്യ​ന്ത്രി അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ത്തി​ൽ കു​റി​ച്ചു.

Related posts

Leave a Comment