ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​റെ ദു​ഷ്കരം! പു​ളി പ​റി​ക്കാ​ൻ ക​യ​റി​യ യു​വാ​വ് മ​ര​ത്തി​ൽ കു​ടു​ങ്ങി; ഒടുവില്‍…

വി​ഴി​ഞ്ഞം: കൂ​റ്റ​ൻമ​ര​ത്തി​ൽ പു​ളി പ​റി​ക്കാ​ൻ ക​യ​റി​യ യു​വാ​വ് താ​ഴെ​യി​റ​ങ്ങാ​ൻ ക​ഴി​യാ​തെ മ​ര​ത്തി​ൽ കു​ടു​ങ്ങി. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

മു​ല്ലൂ​ർ ചെ​റി​യ കു​ഴി​യം വി​ള​മേ​ക്ക​രൂ​ക​ത്ത് വീ​ട്ടി​ൽ രാ​ജീ​വ​ (27) നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. കി​ടാ​ര​ക്കു​ഴി ചേ​ന​വി​ള വീ​ട്ടി​ൽ സ​തീ​ഷ് കു​മാ​റി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ പു​ളി​യി​ൽ ക​യ​റി​യ രാ​ജീ​വ​ൻ കൈ ​കാ​ലു​ക​ൾ ത​ള​ർ​ന്ന് അ​വ​ശ​നി​ല​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ഉ​ട​മ​സ്ഥ​ൻ എ​റി​ഞ്ഞ് കൊ​ടു​ത്ത ക​യ​ർ കൊ​ണ്ട് ബ​ന്ധി​ച്ചി​രു​ന്ന​തി​നാ​ൻ താ​ഴെ വീ​ഴാ​തെ പി​ടി​ച്ചി​രു​ന്നു.​വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.

വ​ള​രെ ഉ​യ​ര​ത്തി​ൽ യു​വാ​വ് കു​ടു​ങ്ങി​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​റെ ദു​ഷ്ക​ര​മാ​യി​രു​ന്നു. സീ​നി​യ​ർ ഫ​യ​ർ​മാ​ൻ രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ ,എം.​എ​സ്.​ഹ​രി പ്ര​സാ​ദ്, വി.​ആ​ർ.​അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ വ​ല​യു​ടെ ഉപയോഗിച്ച് യു​വാ​വി​നെ താ​ഴെ​യി​റ​ക്കി.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​മ​മൂ​ർ​ത്തി ,അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ര​വീ​ന്ദ്ര​ൻ, ഫ​യ​ർ​മാ​ൻ​മാ​രാ​യ മോ​ഹ​ന​ൻ, അ​ഭി​ലാ​ഷ് ,വൈ​ജേ​ന്ദ്ര​കു​മാ​ർ, സ​ജി​കു​മാ​ർ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment