ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ഓ​ട്ടോ​യി​ൽ തട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമം! മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ; പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

വെ​ഞ്ഞാ​റ​മൂ​ട്: ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. പു​ല്ല​മ്പാ​റ ,വെ​ള്ളു മ​ണ്ണ​ടി, പ​ട​യം എ​സ്.​പി. ഭ​വ​നി​ൽ സു​രേ​ഷ് കു​മാ​ർ (51) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: വീ​ടി​നു സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് അ​ന്ന​ദാ​ന​ത്തി​ന് പോ​കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ഓ​ട്ടോ​യി​ലെ​ത്തി​യ പ്ര​തി ക​ട​ത്തി കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട ബൈ​ക്ക് യാ​ത്രി​ക​ൻ ഓ​ട്ടോ ത​ട​ഞ്ഞ് നി​ർ​ത്തി​യെ​ങ്കി​ലും പ്ര​തി കു​ട്ടി​യു​മാ​യി ക​ട​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​സ്ഐ ബി​നി​ഷ് ലാ​ൽ, എ​എ​സ്ഐ ശ​ശി, സി​പി​ഒ​മാ​രാ​യ ഷാ​ജി, അ​ജി​ത്, ഷി​ബി​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment