ബോധവല്‍ക്കരണ ക്ലാസ്സിനിടയില്‍ പാമ്പു പിടുത്തക്കാരന്റെ ചുണ്ടില്‍ പാമ്പ് കടിച്ചു; സംഭവം തിരുവനന്തപുരത്ത്

ക​ല്ല​റ(​തി​രു​വ​ന​ന്ത​പു​രം): ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ്സി​നി​ട​യി​ൽ പാ​മ്പു​പി​ടി​ത്ത​ക്കാ​ര​ന് പാ​മ്പി​ന്റെ ക​ടി​യേ​റ്റു. വ​നം വ​കു​പ്പി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ വി​തു​ര സ്വ​ദേ​ശി സ​ന​ൽ​രാ​ജ് (40) നാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്.​

ഇ​ന്ന​ലെ വൈ​കി​ട്ട് 3.30ന് ​മ​ഠ​ത്ത​റ ചോ​ഴി​യ​ക്കോ​ട് എ​ൽ.​പി സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ൽ വ​നം​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ്സ് എ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു സ​ന​ൽ​രാ​ജ്.​കു​ട്ടി​ക​ളെ കാ​ണി​ക്കു​വാ​നാ​യി ബാ​ഗി​ൽ നി​ന്നും പാ​മ്പി​നെ പു​റ​ത്തെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ പാ​മ്പ് ഇ​യാ​ളു​ടെ ചു​ണ്ടി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ഇ​യാ​ളെ ക​ണ്ടു നി​ന്ന​വ​ർ ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം അ​വി​ടെ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.​അ​റു​പ​ത്തി​മൂ​ന്ന് രാ​ജ​വെ​മ്പാ​ല അ​ട​ക്കം ആ​യി​ര​ത്തി​ല​ധി​കം പാ​മ്പു​ക​ളെ സ​ന​ൽ രാ​ജ് ഇ​തി​ന​കം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Related posts

Leave a Comment