Set us Home Page

ക​ളി​യി​ക്കാ​വി​ള എഎസ്ഐയുടെ കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്ക് ഓ​ട​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു

കൊ​ച്ചി: ക​ളി​യി​ക്കാ​വി​ള​യി​ൽ എ​എ​സ്ഐ​യെ വി​ൽ​സ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്ക് ക​ണ്ടെ​ടു​ത്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ളം കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ഓ​ട​യി​ൽ​നി​ന്നു​മാ​ണ് തോ​ക്ക് ക​ണ്ടെ​ടു​ത്ത​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ ഷ​മീം, തൗ​ഫീ​ഖ് എ​ന്നി​വ​രെ ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ച് കൊ​ച്ചി​യി​ലെ​ത്തി​ച്ച് ന​ട​ത്തി​യ തെളിവെടുപ്പിലാണ് തോ​ക്ക് ക​ണ്ടെ​ടു​ത്ത​ത്.

സൈനികർ ഉപയോഗിക്കുന്ന തോക്കാണ് കണ്ടെത്തിയതെന്നാണ് വിവരം. പ്ര​തി​ക​ളെ പ​ത്തു ദി​വ​സ​ത്തേ​ക്കാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ, പ്ര​തി​ക​ൾ​ക്ക് തോ​ക്ക് ന​ൽ​കി​യ ഇ​ജാ​സ് പാ​ഷ​യെ ബം​ഗ​ളൂ​രു​വി​ൽ​വ​ച്ച് ക​ർ​ണാ​ട​ക പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ അ​ൽ ഉ​മ്മ​യു​ടെ പു​തി​യ രൂ​പ​മാ​യ ത​മി​ഴ്നാ​ട് നാ​ഷ​ണ​ൽ ലീ​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ക​നാ​ണ് ഇ​യാ​ൾ.

ക​ളി​യി​ക്കാ​വി​ള കൊ​ല​പാ​ത​ക​ത്തി​ന്‍റെ ആ​സൂ​ത്ര​ണം ന​ട​ന്ന​ത് കേ​ര​ള​ത്തി​ലെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നി​ടെ കൊ​ല​പാ​ത​ക കേ​സ് എ​ൻ​ഐ​എ ഉ​ട​ൻ ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ്ര​തി​ക​ളു​ടെ അ​ന്ത​ർ​സം​സ്ഥാ​ന തീ​വ്ര​വാ​ദ ബ​ന്ധം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​തീ​രു​മാ​നം.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS