എഡിജിപിയാക്കി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തോട് പ്രതികരിച്ച് ഡിജിപി ജേക്കബ് തോമസ്. തരംതാഴ്ത്തൽ അല്ല തരം തിരിക്കലാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. തരംതാഴ്ത്തലിനെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല, എസ്ഐയായി പരിഗണിച്ചാലും കുഴപ്പമില്ല- അദ്ദേഹം പറഞ്ഞു. എസ്ഐ പോസ്റ്റ് കിട്ടിയാലും സ്വീകരിക്കുമെന്നും പോലീസിലെ ആ പോസ്റ്റിനും അതിന്റേതായ വിലയുണ്ടെന്നും പറഞ്ഞ ജേക്കബ് തോമസ് സ്രാവുകൾക്കൊപ്പം ഉള്ള നീന്തൽ അത്ര സുഖകരമല്ലെന്നും കൂട്ടിച്ചേര്‍ത്തു. നിരന്തരം കേസുകളില്‍പ്പെടുന്നതും ഔദ്യോഗിക പദവിയിലിരിക്കെ പുസ്തകമെഴുതിയതും തരംതാഴ്ത്തല്‍ നടപടികളിലേക്ക് നീങ്ങാന്‍ കാരണമായതായാണ് വിലയിരുത്തല്‍. മെയ് 31 ന് സര്‍വ്വീസില്‍ വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിരെ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
Read MoreCategory: TVM
അങ്ങനെ സ്രാവുകൾക്കൊപ്പം നീന്തണ്ട; നിരന്തരമായ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ; ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്തും
തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടറും ഡിജിപിയുമായ ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്തും. നിരന്തരമായ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തെന്ന് ആരോപിച്ചാണ് നടപടി. ഇത് സംബന്ധിച്ച ശിപാർശ സംസ്ഥാനം കേന്ദ്രത്തിനു കൈമാറി. ജേക്കബ് തോമസിനോട് സർക്കാർ വിശദീകരണം തേടും. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡിജിപിയാണ് ജേക്കബ് തോമസ്. സർവീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതിയെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. വരുന്ന മെയ് മാസം 31 ന് വിരമിക്കാനിരിക്കെയാണ് നടപടി. സംസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനെ തരംതാഴ്ത്താനുള്ള തീരുമാനം ഇതാദ്യമായാണ്. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം’ എഴുതിയത് ചട്ടവിരുദ്ധമായാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച മൂന്നംഗസമിതി സർക്കാരിന് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ.അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. തുറമുഖ ഡയറക്ടറായിരിക്കെ…
Read Moreഗ്രൂപ്പ് കളി 100 കടന്ന്..! കെപിസിസിക്ക് ജംബോ ഭാരവാഹി പട്ടിക തന്നെ? രാജി ഭീഷണിയിലുറച്ച് മുല്ലപ്പള്ളി
ന്യൂഡൽഹി: കെപിസിസി ഭാരവാഹിപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ആറ് വർക്കിംഗ് പ്രസിഡന്റുമാർ, അഞ്ച് വൈസ് പ്രസിഡന്റുമാർ, 30 ജനറൽ സെക്രട്ടറിമാർ, 60 സെക്രട്ടറിമാർ, ഒരു ട്രഷറർ എന്ന നിലക്കാണ് നിലവിലെ പട്ടിക. ഇങ്ങനെ വരുമ്പോൾ പട്ടിക 100ലേറെപ്പേരുള്ള ജംബോ പട്ടികയാകാനാണ് സാധ്യത. അതേമയം, പട്ടിക വെട്ടിച്ചുരുക്കിയില്ലെങ്കിൽ രാജി വയ്ക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഈ പട്ടിക വെട്ടിച്ചുരുക്കാനാണ് ഗ്രൂപ്പ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. പട്ടിക വെട്ടിച്ചുരുക്കാൻ സഹകരിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം ഗ്രൂപ്പ് നേതാക്കൾ മുഖവിലക്കെടുത്തില്ലെന്നാണ് വിവരം. ഒരാഴ്ച്ചയായി നടക്കുന്ന ചർച്ചകളിൽ അന്തിമ തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കമാൻഡ് രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും തലസ്ഥാനത്തേക്ക് വിളിപ്പിച്ചത്. ജനറൽ സെക്രട്ടറി പദത്തിലേക്ക് ഇരു ഗ്രൂപ്പും 14 വീതം പേരുകളാണ് കൈമാറിയത്. ഇതിനൊപ്പം സെക്രട്ടറിമാർ, വർക്കിംഗ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ എന്നിവർ കൂടി ചേരുന്നതോടെ ഭാരവാഹി പട്ടികയിലെ അംഗങ്ങളുടെ…
Read Moreപൗരത്വ ഭേദഗതി: ജനവികാരം മാനിച്ച് കോടതി തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്ന് ചെന്നിത്തല
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിന്മേൽ ജനവികാരം മനസിലാക്കി സുപ്രീംകോടതി തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമം അസാധുവാക്കപ്പെടുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകളെയും ചെന്നിത്തല അതിരൂക്ഷമായി വിമർശിച്ചു. നിയമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പറയാൻ അമിത് ഷാ അല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ചെന്നിത്തല തുറന്നടിച്ചു.
Read Moreഗവർണർ പദവിയുടെ പരിമിതികൾ മനസിലാക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയാറാകണമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ നിലപാട് കടുപ്പിച്ച ഗവർണറെ തള്ളി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ നിയന്ത്രിക്കുവാനോ മൂക്കുകയറിടുവാനുള്ള ഒരു നീക്കവും അംഗീകരിക്കുവാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത് നിയമപരമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനും കേരളത്തിന്റെ പൊതുവികാരത്തിനും അനുയോജ്യമായ തുടർ നടപടിയാണ് സർക്കാർ കൈക്കൊണ്ടതെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു. ചട്ടങ്ങൾ പ്രകാരം തീരുമാനം ഗവർണറെ അറിയിച്ചോ ഇല്ലയോയെന്നത് സർക്കാർ വിശദീകരിക്കേണ്ട സാങ്കേതിക പ്രശ്നം മാത്രമാണെന്നും അതിന്റെ പേരിൽ ഗവർണർ നടത്തുന്ന വിവാദ പരാമർശങ്ങൾ സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ജനാധിപത്യ ഭരണ ക്രമത്തിൽ ഗവർണർമാർ സ്വീകരിക്കേണ്ട മര്യാദകളും മിതത്വവും ഉണ്ട്. അത് മറികടന്നാണ് ഗവർണറുടെ പ്രതികരണങ്ങൾ. അതുകൊണ്ട് പരസ്യമായ…
Read Moreഗവർണറുടെ ഭരണഘടനാ വ്യാഖ്യാനം തെറ്റാണ്; ആദ്യം ഭരണഘടന വായിച്ച് മനസിലാക്കൂ; ഗവർണർക്കെതിരേ തുറന്നടിച്ച് യെച്ചൂരി
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ വിമർശനവുമായി വീണ്ടും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണകാര്യത്തിൽ ഗവർണറുടെ ഇടപെടലും നിലപാടും ന്യായീകരണമില്ലാത്തതാണ്. ഗവർണറുടെ ഭരണഘടനാ വ്യാഖ്യാനം തെറ്റാണ്. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ എന്താണന്നുള്ളത് അദ്ദേഹം ഭരണഘടന വായിച്ച് മനസിലാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ഗവർണർ പദവി ഇല്ലാതാക്കുകയാണ് വേണ്ടതെന്ന തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്നും യെച്ചൂരി വ്യക്തമാക്കി. സ്വതന്ത്ര ഇന്ത്യയിൽ ഗവർണർ പദവിയുടെ പ്രസക്തി എന്തെന്ന് എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ ചർച്ചകൾ ഉയരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ വിശദീകരണം ഗവര്‍ണര്‍ തള്ളിയതിനു പിന്നാലെയാണ് യെച്ചൂരിയുടെ വിമർശനം
Read Moreകളിയിക്കാവിള എസ്എസ്ഐയുടെ കൊലപാതകം; കസ്റ്റഡി അപേക്ഷയിൽ വിധി ചൊവ്വാഴ്ച
തിരുവനന്തപുരം: കളിയിക്കാവിളയിൽ സ്പെഷൽ എസ്ഐ വിൽസണെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിടുന്നതില്‍ തീരുമാനം ചൊവ്വാഴ്ച. മുഖ്യപ്രതികളായ തൗഫീക്കിന്റെയും അബ്ദുള്‍ ഷമീമിന്റെയും കസ്റ്റഡി അപേക്ഷയിൽ ചൊവ്വാഴ്ച മൂന്നു മണിക്ക് കുഴിതുറൈ ജുഡീഷൽ മജിസ്ട്രേറ്റ് കോടതി വിധി പറയും. പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിടരുതെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. കസ്റ്റഡിയിൽ വിട്ടാൽ പ്രതികളുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകർ വ്യക്തമാക്കി. പ്രതികൾക്ക് വേണ്ടി രണ്ട് അഭിഭാഷകരാണ് ഹാജരായത്. പ്രതികൾക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി തമിഴ്നാട് പോലീസ് അറിയിച്ചിരുന്നു.
Read Moreഒന്നുറക്കെ വിളിച്ചിരുന്നെങ്കിൽ..! മംഗലാപുരത്തെ മലയാളികൾക്കെതിരേകേസെടുത്ത സംഭവം; ഇടപെടണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ്
തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം മലയാളികൾക്കെതിരെ കർണാടക പോലീസ് കേസെടുത്ത സംഭവത്തിൽ ഇടപെടാതെ കേരള പോലീസും സർക്കാരും. അന്ന് മംഗലാപുരത്ത് ഇല്ലാതിരുന്നവർക്കെതിരെ പോലും കർണാടക പോലീസ് കേസെടുത്തെന്ന ആക്ഷേപം നിലനിൽക്കുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും കർണാടക ആഭ്യന്തര വകുപ്പുമായി സംസാരിക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നെങ്കിലും ഔദ്യോഗികമായി ഇതുവരെ ആരും ഈ ആവശ്യവുമായി കേരള സർക്കാരിനെ സമീപിച്ചിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് ആഭ്യന്തര വകുപ്പുമായി സംസാരിച്ചപ്പോൾ ഇതേ ആവശ്യവുമായി സർക്കാരിനെ ആരും സമീപിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. കർണാടക സംസ്ഥാനത്ത് നടന്ന ക്രൈമിൽ നടപടിയേടുക്കേണ്ടത് അവരാണ്. അതിൽ സംസ്ഥാനത്തിന് ഇടപെടാനാകില്ലെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.്
Read Moreഞാൻ ഒരു പൗരനായി പറയട്ടെ..!ഗവർണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നുവെന്ന് ഒ.രാജഗോപാൽ
ന്യൂഡൽഹി: വിവിധ വിഷയങ്ങളിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം തുടരുന്നതിനെ വിമർശിച്ച് ബിജെപി എംഎൽഎ ഒ. രാജഗോപാൽ. ഗവർണറും മുഖ്യമന്ത്രിയും മര്യാദയുടെ അതിർവരന്പുകൾ ലംഘിക്കുകയാണ്. ഇരുവരും സംയമനം പാലിക്കണമെന്നും രാജഗോപാൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതിനു വേണ്ടിയാകണം അധികാരങ്ങളിൽ ഇരിക്കുന്നവർ ശ്രദ്ധിക്കേണ്ടത്. എന്നാൽ ഇവിടെ അതല്ല സംഭവിക്കുന്നത്. മുഖ്യമന്ത്രിയും ഗവർണറും പരസ്യപ്രസ്താവന നടത്തുന്നത് ശരിയല്ല. പൗരൻ എന്ന നിലയിലാണ് തന്റെ പ്രതികരണമെന്നും രാജഗോപാൽ പറഞ്ഞു.
Read Moreഒന്നാണ് ഞങ്ങൾ..! ഗവർണറും സർക്കാരും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് മന്ത്രി ബാലൻ
തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് നിയമമന്ത്രി എ.കെ. ബാലൻ. വ്യക്തിപരമായ പ്രശ്നങ്ങളൊന്നും ഇവിടെയില്ല. നിയമം വ്യാഖ്യാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉണ്ടായതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. വിവാദങ്ങളിൽ കൂടുതൽ പ്രകോപനമുണ്ടാക്കാൻ ആരും ശ്രമിക്കരുത്. സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിയമപരമായി തന്നെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും മന്ത്രി ബാലൻ പറഞ്ഞു.
Read More