ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യും ഗാ​യി​ക​യു​മാ​യ ജാ​ഗി ജോണ്‍ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ലയിൽ; ​​​ജാ​​​ഗി ജോ​​​ണി​​​ന്‍റെ മരണത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

പേ​രൂ​ർ​ക്ക​ട: ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യും ഗാ​യി​ക​യു​മാ​യ ജാ​ഗി ജോ​ണി​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ദു​രൂ​ഹ​ത കാ​ണു​ന്നി​ല്ലെ​ന്ന് പേ​രൂ​ർ​ക്ക​ട പോ​ലീ​സ് അ​റി​യി​ച്ചു. അ​ബ​ദ്ധ​ത്തി​ൽ ഉ​ണ്ടാ​യ വീ​ഴ്ച​യി​ൽ ആ​കാം മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. അ​തേ​സ​മ​യം പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ മ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത കൈ​വ​രി​ക​യു​ള്ളൂ എ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​വ​താ​ര​ക​യും ബ്യൂ​ട്ടി അ​ഡ്വൈ​സ​റു​മാ​യ കു​റ​വ​ൻ​കോ​ണം വി​ക്ര​മ​പു​രം ഹി​ൽ 199ൽ ​ജാ​ഗി ജോ​ണി​നെ (48) ആ​ണ് വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ജാ​ഗി​യും അ​മ്മ ഗ്രേ​സ് ജോ​ണും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സം. അ​ടു​ക്ക​ള​യി​ലാ​ണ് ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ മു​റി​വു​ണ്ടെ​ങ്കി​ലും ത​ല​ടി​യി​ച്ചു വീ​ണ​പ്പോ​ൾ സം​ഭ​വി​ച്ച​താ​കാ​മെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​തു​വ​രെ പോ​ലീ​സി​ന് അ​സ്വാ​ഭാ​വി​ക​ത​യൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​ന്നു രാ​വി​ലെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മോ​ർ​ച്ച​റി​യി​ൽ…

Read More

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ബഷീറിന്‍റെ മരണം;  ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഓ​ടി​ച്ചി​രു​ന്ന കാ​ര്‍ മ​ണി​ക്കൂ​റി​ല്‍ 120 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ഫോ​റ​ന്‍​സി​ക്   റിപ്പോർട്ട്

തിരുവനന്തപുരം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​ര്‍ കാ​റി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഓ​ടി​ച്ചി​രു​ന്ന കാ​ര്‍ മ​ണി​ക്കൂ​റി​ല്‍ 120 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ലാ​ബി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫി​സി​ക്സ് ഡി​വി​ഷ​ന്റേ​ത് ഒ​ഴി​കെ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ ലാ​ബ് അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി. വാ​ഹ​ന​ത്തി​ന്‍റെ വേ​ഗം ക​ണ്ടു​പി​ടി​ക്കാ​നാ​യി അ​ന്വേ​ഷ​ണ സം​ഘം വെ​ള്ള​യ​മ്പ​ല​ത്തെ കെ​എ​ഫ്സി​ക്ക് മു​ന്നി​ല്‍ നി​ന്നു​ള്ള ദൃ​ശ്യം ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ ന​ല്‍​കി​യി​രു​ന്നു. ഈ ​ദൃ​ശ്യം പ​രി​ശോ​ധി​ച്ച​തി​നാ​ലാ​ണ് വാ​ഹ​നം അ​തി​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ വേ​ഗം സം​ബ​ന്ധി​ച്ച എ​ന്‍​എ​ബി​എ​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍റെ പു​തി​യ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ത​യ്യാ​റാ​ക്കേ​ണ്ട അ​ന്തി​മ റി​പ്പോ​ര്‍​ട്ട് മാ​ത്ര​മാ​ണ് ഇ​നി ന​ല്‍​കാ​നു​ള്ള​ത്. ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ നി​ന്നു​ള്ള ഫ​ലം വൈ​കു​ന്ന​തു​കൊ​ണ്ടാ​ണ് കേ​സി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കാ​ന്‍ വൈ​കു​ന്ന​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക സം​ഘം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

 കാട്ടാക്കടയിൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വം; പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

കാ​ട്ടാ​ക്ക​ട : ത​നി​ച്ച് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ വീ​ടി​നു​ള്ളി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. വി​ള​പ്പി​ൽ​ശാ​ല ചെ​ക്കി​ട്ട​പാ​റ തെ​ക്കേ​പ​ണ്ടാ​ര​വി​ള വീ​ട്ടി​ൽ ര​മ​ണി​യെ (54) ആ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ലൈ​വു​ഡ് കൊ​ണ്ടു​ള്ള വീ​ടി​ന്‍റെ പി​ൻ​വാ​തി​ലി​ന്‍റെ അ​ടി​ഭാ​ഗം ത​ക​ർ​ത്ത് ത​ല പു​റ​ത്തേ​ക്കും ശ​രീ​രം വീ​ടി​നു​ള്ളി​ലും ആ​യി​ട്ടാ​ണ് മൃ​ത​ദേ​ഹം കി​ട​ന്ന​ത്. പി​ൻ​വാ​തി​ൽ അ​ക​ത്തു​നി​ന്ന് കു​റ്റി​യി​ട്ടി​രു​ന്നു. മു​ൻ​വാ​തി​ൽ പു​റ​ത്തു നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​ണ്. വീ​ടി​നു സ​മീ​പ​ത്തു കൂ​ടെ പോ​യ ര​മ​ണി​യു​ടെ അ​മ്മ സു​മ​തി​യാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ ഡോ​ഗ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​മാ​യ വ​സ്തു​ക്ക​ളൊ​ന്നും വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പോ​ലീ​സ് ഡോ​ഗി​ന് മ​ണം പി​ടി​ക്കാ​നാ​യി​ല്ല. നോ​ഡ​ൽ എ​സ്പി ഓ​ഫീ​സി​ലെ പോ​ലീ​സ് സ​യ​ന്‍റ​ഫി​ക് ഓ​ഫീ​സ​ർ ആ​ർ.​ആ​ർ. ര​ഞ്ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട്…

Read More

താ​ൻ പ​റ​യു​ന്ന​താ​ണ് പാ​ർ​ട്ടി നി​ല​പാ​ട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സം​യു​ക്ത സ​മ​ര​ത്തി​നി​ല്ല; ത​ന്‍റെ നി​ല​പാ​ട് മാ​റ്റ​ണ​മെ​ങ്കി​ൽ പാ​ർ​ട്ടി യോ​ഗം ചേ​ർ​ന്ന് തീരനമാനിക്കട്ടെയെന്ന് കടുപ്പിച്ച് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സം​യു​ക്ത സ​മ​ര​ത്തി​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.‌ സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ച്ച് സ​മ​ര​മി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സം​യു​ക്ത​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന നി​ല​പാ​ടി​നെ​തി​രെ വി​മ​ർ​ശ​ന​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ല്ല​പ്പ​ള്ളി​യു​ടെ വി​ശ​ദീ​ക​ര​ണം. താ​ൻ പ​റ​യു​ന്ന​താ​ണ് പാ​ർ​ട്ടി നി​ല​പാ​ട്. ത​ന്‍റെ നി​ല​പാ​ട് മാ​റ്റ​ണ​മെ​ങ്കി​ൽ പാ​ർ​ട്ടി യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​നി​ക്ക​ണം. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഉ​ദ്ദേ​ശ​ശു​ദ്ധി ചോ​ദ്യം ചെ​യ്യു​ന്നി​ല്ലെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​ശ​യ വ്യ​ക്ത​ത​യു​ള്ള നേ​താ​ക്ക​ളെ​യാ​ണ് നാ​ടി​ന് ആ​വ​ശ്യം. നി​ല​പാ​ടു​ക​ളി​ൽ താ​ൻ ഒ​രി​ക്ക​ലും വി​ട്ടു​വീ​ഴ്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു മൃ​ദു ഹി​ന്ദു​ത്വ സ​മീ​പ​ന​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു. ബി​ജെ​പി​യെ സ​ന്തോ​ഷി​പ്പി​ക്കാ​നാ​ണ് പി​ണ​റാ​യി​യു​ടെ ശ്ര​മം. ഫാ​സി​സ്റ്റ് വി​രു​ദ്ധ സ​മ​ര​ത്തി​ൽ സി​പി​എ​മ്മി​ന് ആ​ത്മാ​ർ​ഥ​യി​ല്ല. കൂ​ത്തു​പ​റ​മ്പി​ൽ ജ​യി​ക്കാ​നാ​യി കെ.​ജി.​മാ​രാ​രെ പി​ണ​റാ​യി സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഉ​ദു​മ​യി​ൽ കെ.​ജി.​മാ​രാ​രെ പി​ന്തു​ണ​യ്ക്കാ​ൻ പി​ണ​റാ​യി പ്ര​വ​ർ​ത്ത​ക​രെ അ​യ​ച്ചെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ൽ ഭ​ര​ണ​കൂ​ട…

Read More

ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ ഗ​വ​ർ​ണ​ർ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്; ഗ​വ​ർ​ണ​ർ​ക്കെ​തി​രേ രൂ​ക്ഷവി​മ​ർ​ശ​ന​വു​മാ​യി  ഇ.​ടി. മുഹ​മ്മ​ദ് ബ​ഷീ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​സ്ലിം ലീ​ഗ് എം.​പി. ഇ.​ടി. മുഹ​മ്മ​ദ് ബ​ഷീ​ർ. ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ ഗ​വ​ർ​ണ​ർ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ആ ​ഉ​ത്ത​ര​വാ​ദി​ത്വം ഗ​വ​ർ​ണ​ർ നി​റ​വേ​റ്റു​ന്നി​ല്ലെ​ന്നും ഇ.​ടി.മു​ഹ​മ്മ​ദ് ബ​ഷീ​ർ കു​റ്റ​പ്പെ​ടു​ത്തി. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ എ​ൽ​ഡി​എ​ഫു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത സ​മ​ര​മാ​കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ലീ​ഗി​ന്‍റെ നി​ല​പാ​ടും ഇ​ത് ത​ന്നെ​യാ​ണ്. പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ എ​ൽ​ഡി​എ​ഫി​ന്‍റെ മ​നു​ഷ്യ​ച​ങ്ങ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യൂ​ത്ത് ലീ​ഗ് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പോ​സ്റ്റ് ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. ഇ​ന്ന് രാ​വി​ലെ മു​ത​ലാ​ണ് ധ​ർ​ണ ആ​രം​ഭി​ച്ച​ത്.

Read More

പണത്തിനുവേണ്ടി വളർത്തുമകനും സുഹൃത്തുക്കളും ചേർന്ന് വയോധികയെ  കൊന്നകേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

നേ​മം: പ​ള്ളി​ച്ച​ൽ സ്വ​ദേ​ശി​നി​യാ​യ കൗ​സ​ല്യ​യെ (80) കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ​ ക്കൂ​ടി ന​രു​വാ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യ​ണി​മൂ​ട് മ​ണ്ണാ​റ​മു​ട്ടം കോ​ള​നി​യി​ൽ ദേ​വ​ക​ൻ (പി​ക്കി, 28), അ​യ​ണി​മൂ​ട് മ​ണ്ണാ​റ​മു​ട്ടം കോ​ള​നി​യി​ൽ സു​രേ​ഷ് ബാ​ബു (ത​വ​ക്ക​ള ബാ​ബു ,41) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. കൗ​സ​ല്യ​യു​ടെ വ​ള​ർ​ത്തു​മ​ക​നാ​യ അ​യ​ണി​മൂ​ട് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ അ​യ്യ​പ്പ​ൻ (26) നെ ​പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 29 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വീ​ട്ടി​നു​ള്ളി​ൽ ബോ​ധ​ര​ഹി​ത​യാ​യി കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൗ​സ​ല്യ പീ​ന്നി​ട് വീ​ട്ടി​ൽ വ​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ള​ർ​ത്തു​മ​ക​നാ​യ അ​യ്യ​പ്പ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് വ​യോ​ധി​ക​യെ ദേ​ഹോ​പ​ദ്ര​വം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​താ​യി മ​ന​സി​ലാ​ക്കി​യ പ്ര​തി​ക​ൾ ഒ​ളി​വി​ൽ ക​ഴി​യ​വെ​യാ​ണ് ന​രു​വാ​മൂ​ട് ഇ​ൻ​സ്പെ​ക്ട​ർ കെ.​ധ​ന​പാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ ​എ​സ്ഐ​മാ​രാ​യ…

Read More

ജ​ന​സം​ഖ്യ ര​ജി​സ്റ്റ​ർ പു​തു​ക്കു​ന്ന ന​ട​പ​ടി​ക​ൾ കേ​ര​ള​ത്തി​ൽ നി​ർ​ത്തി​വ​യ്ക്കും; ഉ​ത്ത​ര​വി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​ർ പു​തു​ക്കു​ന്ന ന​ട​പ​ടി​ക​ൾ കേ​ര​ള​ത്തി​ൽ നി​ർ​ത്തി​വ​യ്ക്കും. ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​റി​ലെ വി​വ​ര​ങ്ങ​ൾ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന ആ​ശ​ങ്ക​ക​ൾ ഉ​ള്ള​തി​നാ​ൽ ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. പൊ​തു​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സെ​ൻ​സ​സ് ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റെ സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് അ​നി​വാ​ര്യ​മാ​യ ഒ​രു സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കാ​യ​തി​നാ​ൽ നി​ല​വി​ലു​ള്ള രീ​തി​യി​ൽ സെ​ൻ​സ​സി​നോ​ടു​ള്ള സ​ഹ​ക​ര​ണം തു​ട​രാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. എ​ന്നാ​ൽ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള ആ​ശ​ങ്ക​ക​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണ്. ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ​വി​ധം ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ പു​തു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹ​ക​രി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ എ​തി​ർ​ക്കു​ന്ന സ​ർ​ക്കാ​ർ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​ർ പു​തു​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ പു​തു​ക്ക​ലു​മാ​യി…

Read More

പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ അ​ടി​ച്ചൊ​തു​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാരിന്‍റെ ശ്ര​മം; പൗ​ര​ത്വ ബി​ല്ലി​നെ​തി​രാ​യ സം​യു​ക്ത സ​മ​ര​ത്തെ സ്വാ​ഗ​തം ചെ​യ്ത് ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ സം​യു​ക്ത​മാ​യ ന​ട​ത്തി​യ സ​മ​ര​ത്തെ സ്വാ​ഗ​തം ചെ​യ്ത് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് ബി​ജെ​പി ഇ​ത​ര ക​ക്ഷി​ക​ൾ ഒ​ന്നി​ക്ക​ണം. സം​യു​ക്ത സ​മ​ര​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ങ്കെ​ടു​ത്ത​തി​നെ​യും ഉ​മ്മ​ൻ ചാ​ണ്ടി സ്വാ​ഗം ചെ​യ്തു. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ അ​ടി​ച്ചൊ​തു​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് ക​ണ്ടി​ല്ലെ​ന്ന് വ​യ്ക്കാ​ൻ ക​ഴി​യി​ല്ല. മാ​ധ്യ​മ​ങ്ങ​ളെ പോ​ലും ത​ട​യു​ന്ന പ്ര​വ​ണ​ത ഒ​രു​കാ​ല​ത്തു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ സം​യു​ക്ത സ​മ​ര​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ട​ക്ക​മു​ള്ള യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത​തി​നെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​തി​ർ​ത്തി​രു​ന്നു. ഇ​ത്ത​രം സ​മ​ര​ങ്ങ​ൾ ഇ​നി​യു​ണ്ടാ​വി​ല്ലെ​ന്നും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വോ​ട്ട് തേ​ടാ​നു​ള്ള സി​പി​എം ശ്ര​മ​മാ​ണ് സം​യു​ക്ത സ​മ​ര​മെ​ന്നു​മാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ വി​മ​ർ​ശ​നം.

Read More

ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ൽ  മു​ക്കു​പ​ണ്ടം പ​ണ​യം വച്ച് ത​ട്ടി​പ്പ്: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

കാ​ട്ടാ​ക്ക​ട: ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ചു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ലെ മുഖ്യ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. ത​മി​ഴ്നാ​ട് ഡി​ണ്ടി​ഗ​ൽ അ​മ്പ​ല​ത്തു​റ സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ൻ (രാ​മു,40) ആ​ണ് പിടിയിലാ​യ​ത്. സ​മാ​ന കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ടു തേ​നി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​നെ കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം പോ​ലീ​സ് അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ഡി​ണ്ടി​ഗ​ൽ സ്വ​ദേ​ശി ഉ​മ​യും രാ​മ​ച​ന്ദ്ര​നും ചേ​ർ​ന്നാ​ണ് വ്യാ​ജ ആഭ​ര​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച് ഇ​ട​നി​ല​ക്കാ​ർ വ​ഴി പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ പ​ദ്ധ​തി​യി​ട്ട​ത്. ഉ​മ ഒ​ളി​വി​ലാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ള​പ്പി​ൽ​ശാ​ല കാ​രോ​ട് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഭ​ര​ത് കു​മാ​ർ (30), വി​ള​പ്പി​ൽ​ശാ​ല കൊ​ല്ലം​കോ​ണം ഷീ​ബാ ഭ​വ​നി​ൽ ഷാ​ജി ജേ​ക്ക​ബ് (48), പു​ളി​യ​റ​ക്കോ​ണം ച​ന്ത​വി​ള വീ​ട്ടി​ൽ ര​മേ​ശ് കു​മാ​ർ (46), ത​മി​ഴ്നാ​ട് ഡി​ണ്ടി​ഗ​ൽ സ്വ​ദേ​ശി​ക​ളാ​യ പാ​ണ്ടി സെ​ൽ​വ​ൻ (30), പ്രേം​കു​മാ​ർ (29) എ​ന്നി​വ​രെ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ്…

Read More

ഒരുവര്‍ഷമായി പീഡനം! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍; ബൈക്കും കസ്റ്റഡിയില്‍

പാ​റ​ശാ​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പാ​റ​ശാ​ല പോ​ലീ​സ്അ​റ​സ്റ്റ് ചെ​യ്തു.​തൃ​ക്ക​ണ്ണാ​പു​രം മെ​ഴി​യ​റ​ത്ത​ല വീ​ട്ടി​ൽ അ​ര​വി​ന്ദ് (23) അ​മ​ര​വി​ള ക​ണ്ണ​ങ്കു​ഴി കു​ഴി​വി​ള വീ​ട്ടി​ൽ പ്ര​ദീ​ഷ് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രു​വ​ർ​ഷ​മാ​യി പീ​ഡ​നം തു​ട​ർ​ന്ന് വ​രു​ക​യാ​യി​രു​ന്നുവെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​പെ​ൺ​കു​ട്ടി​യെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യ ബൈ​ക്കു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​അ​ര​വി​ന്ദി​ന്‍റെ പേ​രി​ൽ സ്റ്റേ​ഷ​നി​ൽ ര​ണ്ട് കേ​സു​ക​ളു​ണ്ട്. പാ​റ​ശാ​ല എ​സ്എ​ച്ച്ഒ ​റി​യാ​സ്ഖാ​ൻ, എ​സ് ഐ​ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ്ചെയ്തത്.

Read More