കാട്ടാക്കടയിൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വം; പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

കാ​ട്ടാ​ക്ക​ട : ത​നി​ച്ച് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ വീ​ടി​നു​ള്ളി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. വി​ള​പ്പി​ൽ​ശാ​ല ചെ​ക്കി​ട്ട​പാ​റ തെ​ക്കേ​പ​ണ്ടാ​ര​വി​ള വീ​ട്ടി​ൽ ര​മ​ണി​യെ (54) ആ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ലൈ​വു​ഡ് കൊ​ണ്ടു​ള്ള വീ​ടി​ന്‍റെ പി​ൻ​വാ​തി​ലി​ന്‍റെ അ​ടി​ഭാ​ഗം ത​ക​ർ​ത്ത് ത​ല പു​റ​ത്തേ​ക്കും ശ​രീ​രം വീ​ടി​നു​ള്ളി​ലും ആ​യി​ട്ടാ​ണ് മൃ​ത​ദേ​ഹം കി​ട​ന്ന​ത്.

പി​ൻ​വാ​തി​ൽ അ​ക​ത്തു​നി​ന്ന് കു​റ്റി​യി​ട്ടി​രു​ന്നു. മു​ൻ​വാ​തി​ൽ പു​റ​ത്തു നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​ണ്. വീ​ടി​നു സ​മീ​പ​ത്തു കൂ​ടെ പോ​യ ര​മ​ണി​യു​ടെ അ​മ്മ സു​മ​തി​യാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ ഡോ​ഗ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​മാ​യ വ​സ്തു​ക്ക​ളൊ​ന്നും വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പോ​ലീ​സ് ഡോ​ഗി​ന് മ​ണം പി​ടി​ക്കാ​നാ​യി​ല്ല.

നോ​ഡ​ൽ എ​സ്പി ഓ​ഫീ​സി​ലെ പോ​ലീ​സ് സ​യ​ന്‍റ​ഫി​ക് ഓ​ഫീ​സ​ർ ആ​ർ.​ആ​ർ. ര​ഞ്ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ, വി​ള​പ്പി​ൽ​ശാ​ല സി​ഐ സ​ജി​മോ​ൻ, എ​സ്ഐ ഷി​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വി​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പോ​സ്റ്റു​മാ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മ​ക്ക​ൾ : ശ്രീ​ജി​ത്ത്, ര​ഞ്ജി​ത്ത്. മ​രു​മ​ക്ക​ൾ: ശ​ര​ണ്യ, പ്രീ​ന.

Related posts