തി​രു​വ​ന​ന്ത​പു​ര​ത്ത് ടി​ടി​ഇ​യെ ആ​ക്ര​മി​ച്ച സംഭവം; കേസെടുത്ത് പോലീസ്

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന​ലെ ടി​ടി​ഇ​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ന്‍​പ​ത്ത​ഞ്ചു വ​യ​സു തോ​ന്നി​ക്കു​ന്ന ഭി​ക്ഷാ​ട​ക​നാ​ണ് പ്ര​തി​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പ​ര​ത്തേ​ക്കു​ള്ള ജ​ന​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സി​ലെ ടി​ടി​ഇ ആ​യ എ​റ​ണാ​കു​ളം പൂ​ക്കാ​ട്ടു​പ​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന കൊ​ര​ട്ടി സ്വ​ദേ​ശി​യാ​യ ടി​ടി​ഇ ജ​യ്‌​സ​ണ്‍ തോ​മ​സാ​ണ് അ​ജ്ഞാ​ത​ന്‍റെ അ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

55 വ​യ​സു​ള്ള ഭി​ക്ഷാ​ട​ക​നാ​ണ് ജ​യ്‌​സ​ണെ ആ​ക്ര​മി​ച്ച​തെ​ന്നു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം-​തി​രു​വ​ന​ന്ത​പു​രം ട്രെ​യി​നു​ക​ളി​ല്‍ ഇ​യാ​ള്‍ ഭി​ക്ഷാ​ട​നം ന​ട​ത്താ​റു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് റെ​യി​ല്‍​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ജ​ന​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സി​ലേ​ക്ക് ടി​ക്ക​റ്റി​ല്ലാ​തെ ക​യ​റാ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​തി ജ​യ്‌​സ​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. കേ​റ്റ​റി​ങ് തൊ​ഴി​ലാ​ളി​യെ ത​ള്ളി​യി​ട്ട് തി​രു​വ​ന​ന്ത​പു​രം സ്‌​റ്റേ​ഷ​നി​ല്‍ മ​റ​ഞ്ഞ അ​ക്ര​മി​യെ ക​ണ്ടെ​ത്താ​നാ​യി ദീ​ര്‍​ഘ​നേ​രം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

അ​ക്ര​മി​യു​ടെ അ​ടി​യേ​റ്റു​ണ്ടാ​യ പ​രു​ക്കു​ക​ളു​മാ​യി ജോ​ലി തു​ട​ര്‍​ന്ന ജെ​യ്‌​സ​ന്‍ എ​റ​ണാ​കു​ള​ത്തെ​ത്തി ചി​കി​ല്‍​സ തേ​ടു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ ടി​ടി​ഇ ആ​ണ് ജെ​യ്‌​സ​ണ്‍. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​ദേ​ഹം റെ​യി​ല്‍​വേ പോ​ലീ​സി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ര്‍ വെ​ള​പ്പാ​യ​യി​ല്‍ വ​ച്ച് എ​റ​ണാ​കു​ളം-​പ​ട്‌​ന എ​ക്‌​സ്പ്ര​സി​ല്‍ റി​സ​ര്‍​വ് കോ​ച്ചി​ല്‍ ക​യ​റി​യ യാ​ത്ര​ക്കാ​ര​നോ​ട് ടി​ക്ക​റ്റ് ചോ​ദി​ച്ച​തി​ന്‍റെ ദേ​ഷ്യ​ത്തി​ല്‍ ടി​ടി​ഇ വി​നോ​ദി​നെ ഒ​ഡി​ഷ സ്വ​ദേ​ശി ര​ജ​നീ​കാ​ന്ത ട്രെ​യി​നി​ല്‍​നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ട​ല്‍ മാ​റും മു​മ്പാ​ണ് അ​ടു​ത്ത സം​ഭ​വം ഉ​ണ്ടാ​യ​ത്.

Related posts

Leave a Comment