തിരുവനന്തപുരം: രാജ്യത്തെ മതരാഷ്ട്രമാക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും ജീവിക്കാനുള്ള ഇടമാണ് മതേതര ഇന്ത്യ. കേന്ദ്രസർക്കാർ രാജ്യത്തെ പ്രത്യേക മാർഗത്തിലേക്ക് കൊണ്ടുപോകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വനിയമത്തിനെതിരേയുള്ള എൽഡിഎഫ്, യുഡിഎഫ് സംയുക്ത സത്യഗ്രഹ സമരം പാളയം രക്തസാക്ഷിമണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയെ തകർക്കുന്ന ബില്ലാണ് ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയത്. മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടാണ് കേരളത്തിനുള്ളത്. കേന്ദ്രസർക്കാരിനെതിരേയുള്ള ഈ സമരത്തിൽ കേരളത്തിന്റേത് ഒറ്റ സ്വരമാണ്. ഭരണഘടനയെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലിം മത പണ്ഡിതൻമാർ, അടൂർ ഗോപാലകൃഷ്ണൻ, സാഹിത്യകാരൻ പത്മനാഭൻ, മന്ത്രിമാരായ ഇ.പി.ജയരാജൻ, വി.എസ്.സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, എ.കെ ബാലൻ ഉൾപ്പെടെയുള്ളവരും വിവിധ കക്ഷി നേതാക്കളും സത്യഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പ്രതിഷേധ പരിപാടി.…
Read MoreCategory: TVM
വിമാനത്തിൽ നിന്ന് രണ്ടു കിലോ സ്വർണം പിടി കൂടി; വഞ്ചിയൂർ പോലീസ് സ്റ്റേഷനിലെ എസ്ഐയും വനിതാ സുഹൃത്തിനേയും ചോദ്യം ചെയ്യുന്നു; ദുബായ് യാത്രയേക്കുറിച്ച് എസ്ഐയുടെ മറുപടിയിങ്ങനെ…
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട . ദുബായിൽ നിന്നും തിരുവനന്തപുരത്തേയ്ക്കു വന്ന എമിറേറ്റ്സ് വിമാനത്തിലെ സീറ്റിനുള്ളിൽ നിന്നാണ് രണ്ടു കിലോ സ്വർണം പിടി കൂടിയത്. സ്വർണം കണ്ടെത്തിയ സീറ്റിലിരുന്ന വഞ്ചിയൂർ പോലീസ് സ്റ്റേഷനിലെ ക്രൈം എസ്ഐ സഫീറിനേയും സഹയാത്രക്കാരിയായ പ്രിജി സിമിയേയും ഡിആർഐ ചോദ്യം ചെയ്യുകയാണ്. ഇന്നു രാവിലെ നാലിനാണ് സംഭവം. ദുബായിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന എമിറേറ്റ്സ് വിമാനത്തിൽ സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പരിശോധന നടത്തുകയായിരുന്നു. സ്വർണം കണ്ടെത്തിയ സീറ്റിൽ യാത്ര ചെയ്തിരുന്നത് വഞ്ചിയൂർ ക്രൈം എസ്ഐയും വനിതാ സുഹൃത്തുമായിരുന്നു. ഇവരെ ഡിആർഐ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവർ രണ്ടുപേരും ദുബായിലേക്ക് പോയതും തിരികെ വന്നതും ഒന്നിച്ച് ടിക്കറ്റെടുത്താണ്. കൂടാതെ വിമാനത്തിലെ അതേ നിരയിലുണ്ടായിരുന്ന മറ്റു യാത്രക്കാരേയും ചോദ്യം ചെയ്യുന്നുണ്ട്. എസ്ഐ സഫീർ…
Read Moreകേരളത്തിന് പൗരത്വ നിയമം നടപ്പാക്കാതെ മാറി നിൽക്കാനാകില്ലെന്ന ഗവർണറുടെ പ്രസ്താവന; രൂക്ഷ വിമർശനവുമായി മന്ത്രി. ഇ.പി.ജയരാജൻ
തിരുവനന്തപുരം: കേരളത്തിന് പൗരത്വ നിയമം നടപ്പാക്കാതെ മാറി നിൽക്കാനാകില്ലെന്ന കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാന്റെ പ്രസ്താവനക്കെതിരെ മന്ത്രി ഇ.പി.ജയരാജൻ രംഗത്ത്. കേരള ഗവർണർ ബിജെപിയുടെ അജണ്ട നടപ്പാക്കുകയല്ല വേണ്ടതെന്നും കടമ നിർവഹിക്കണമെന്നും മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. കേരളത്തിന്റെ ഒറ്റപ്പെട്ട ശബ്ദം അധികാരികളെ അറിയിക്കാനാണ് ഇന്ന് സംയുക്തമായി സത്യഗ്രഹ പ്രതിഷേധ സമരം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. പാർലമെന്റിലെ ഇരുസഭകളും പാസ്സാക്കിയ ദേശീയ പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കാതെ കേരളത്തിന് മാറി നിൽക്കാനാകില്ലെന്ന് ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഗവർണറുടെ പ്രസ്താവനക്കെതിരെ മന്ത്രിമാർ നിശിത വിമർശനവുമായി ഇന്നലെ രംഗത്ത് വന്നിരുന്നു. കൂടാതെ രാജ്ഭവനിലേക്ക് രാത്രിയിൽ ഡിവൈഎഫ്ഐ, കഐസ് യു, എംഎസ്എഫ്, എസ്ഡിപിഐ സംഘടനകൾ മാർച്ച് നടത്തിയിരുന്നു. മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Read Moreപൗരത്വ ഭേദഗതി ബിൽ: സംസ്ഥാനത്ത് തിങ്കളാഴ്ച സംയുക്ത പ്രക്ഷോഭം
തിരുവനന്തപുരം: ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് സംയുക്ത പ്രക്ഷോഭം. ഭരണ-പ്രതിപക്ഷ പാര്‍ട്ടികൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് യോജിച്ച പ്രതിഷേധം നടത്താനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. മന്ത്രിമാരും കക്ഷിനേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കും. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണിത്. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭരണ-പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
Read Moreസംസ്ഥാന സർക്കാരിനെതിരേ സാമ്പത്തിക പ്രതിസന്ധി വിവരിച്ചുകൊണ്ട് യുഡിഎഫിന്റെ ധവളപത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധി വിവരിച്ചുകൊണ്ട് യുഡിഎഫ് ധവളപത്രം പുറത്തിറക്കി. സർക്കാർ നികുതി പിരിവിൽ വൻ അനാസ്ഥ കാട്ടുന്നുവെന്ന് ധവളപത്രത്തിൽ യുഡിഎഫ് ആരോപിക്കുന്നു. ധൂർത്തും അഴിമതിയും പെരുകി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത സാന്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ക്യാബിനറ്റ് റാങ്കുള്ള അനാവശ്യ തസ്തികകൾ സൃഷ്ടിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ആദ്യമായാണ് യുഡിഎഫ് ധവളപത്രം പുറത്തിറക്കുന്നത്.
Read Moreപൗരത്വ ഭേദഗതി ബിൽ പിൻവലിക്കണം; 17ന് ഹർത്താൽ ; രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എൻ.ആർ.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 17 ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കാൻ വെൽഫെയർ പാർട്ടി, എസ്ഡിപിഐ, ബിഎസ്പി എന്നിവയുൾപ്പെടുന്ന സംയുക്ത യോഗം തീരുമാനിച്ചു. ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിനെതിരെയുളള ജനാധിപത്യ പ്രതിഷേധത്തിൽ പങ്കാളികളായി ഹർത്താൽ വൻ വിജയമാക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു. രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. മത-ജാതി പരിഗണനകൾക്ക് അതീതമായ ഭരണഘടന നിർവചിച്ച ഇന്ത്യൻ പൗരത്വം മുസ്ലികൾക്ക് നിഷേധിക്കുക എന്ന ആര്.എസ്.എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളതെന്ന് സംയുക്ത യോഗം ആരോപിച്ചു.
Read Moreകട്ടിംഗും ഷേവിംഗും പൂര്‍ണമായും സൗജന്യം! സ്റ്റൈൽമന്നന്റെ പിറന്നാൾ ‘ഫ്രീ’ ആക്കി ആഘോഷിച്ച് ആരാധകൻ ഇസൈക്കി മുത്തു
പാറശാല: തമിഴ്സിനിമ സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ പിറന്നാള്‍ വേറിട്ട രീതിയിൽ ആഘോഷിച്ചു ആരാധകൻ ഇസൈക്കി മുത്തു. രജനിയുടെ കടുത്ത ആരാധകനായ ഇസൈക്കിമുത്തു പരശുവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന രജാ ഹെയര്‍ സ്റ്റൈല്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ഇന്നലെ ഷോപ്പില്‍ എത്തിയ മുഴുവന്‍ ആളുകള്‍ക്കും കട്ടിംഗും ഷേവിംഗും പൂര്‍ണമായും സൗജന്യമാക്കിയാണ് പ്രിയതാരത്തോട് ആദരവ് പ്രകടിപ്പിച്ചത്. തിരുനല്‍വേലി അമ്പാസമുദ്രം സ്വദേശിയായ മുത്തു എന്ന് വിളിക്കുന്ന ഇസൈക്കിമുത്തു കഴിഞ്ഞ 10 വര്‍ഷമായി പരശുവയ്ക്കലിലെ ജനങ്ങള്‍ക്ക് പ്രിയപെട്ടവനാണ്. 10 വയസുമുതല്‍ രജനീകാന്തിന്റെ സിനിമകള്‍ കണ്ട് തുടങ്ങിയ മുത്തു, ഏറെക്കുറെ എല്ലാ ചിത്രങ്ങളും കണ്ടു കഴിഞ്ഞു എന്നാണ് പറയുന്നത്. ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ദര്‍ബാറിന് ആശംസകളര്‍പ്പിച്ച് കടയുടെ പുറത്ത് ബോര്‍ഡ് സ്ഥാപിച്ച് ഇന്നത്തെ സര്‍വീസ് സൗജന്യമെന്ന് അറിയിച്ചപ്പോഴാണ് നാട്ടുകാരും വിവരം അറിയുന്നത്. രാവിലെ മുതല്‍ നിരവധി പേരാണ് മുത്തുവിന്റെ കടയിലേക്ക് ഒഴുകി എത്തിയത്. സഹായികളായി കടയില്‍ രണ്ടുപേര്‍ കൂടെ…
Read Moreതിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന് അറസ്റ്റിൽ
കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണന് അറസ്റ്റിൽ. കൊച്ചി സിബിഐ കേന്ദ്രത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾ ഏറെനാളായി ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ രാധാകൃഷ്ണനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയലിലേക്ക് മാറ്റും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന സ്വര്‍ണം പരിശോധന കൂടാതെ പുറത്തെത്തിക്കാന്‍ രാധാകൃഷ്ണന് സ്വര്‍ണക്കടത്തുകാരെ സഹായിച്ചതായി തെളിഞ്ഞതോടെയാണ് അറസ്റ്റ്.
Read Moreകണ്ടു മറക്കുന്ന ടെലിവിഷൻ രീതിയിലേക്ക് സിനിമ മാറുന്നത് വലിയ അപകടമാണെന്ന് അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: സാങ്കേതിക രംഗത്തെ വളർച്ച സിനിമയ്ക്കു ഗുണപരമായ മാറ്റങ്ങൾ സമ്മാനിക്കുമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പഴയ ശൈലിയിലുള്ള സിനിമാ നിർമാണവും ശേഖരണവും ഇന്നും അനിവാര്യമാണെന്ന് ചിന്തിക്കുന്നതിൽ അർഥമില്ല. സാങ്കേതിക മികവ് പ്രയോജനപ്പെടുത്തി മികച്ച ചിത്രങ്ങൾ നിർമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽസ് ഇൻ സ്ട്രീമിംഗ് ടൈംസ് എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കണ്ടു മറക്കുന്ന ടെലിവിഷൻ രീതിയിലേക്ക് സിനിമ മാറുന്നത് വലിയ അപകടമാണ്. സിനിമ അഭ്രപാളിയിൽ തന്നെ സൂക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മേളയില്‍ ഇന്ന് 52 സിനിമകൾ തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് കാഴ്ചയുടെ വൈവിധ്യങ്ങളുമായി 52 സിനിമകൾ. ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച പാസ്ഡ് ബൈ സെൻസറും പ്രേക്ഷകരുടെ ആവശ്യപ്രകാരം പുന:പ്രദർശനം നടത്തുന്ന നോ ഫാദേഴ്സ് ഇൻ കാശ്മീരും ആണ് ഇതിൽ പ്രധാനം. രാത്രി 8:30 ന് നിശാഗന്ധിയിലാണ്…
Read Moreകഞ്ചാവുമായി പിടിയിലായ പ്രതി വിലങ്ങുമായി ഓടി രക്ഷപ്പെട്ടു; 5 മണിക്കൂറിനുശേഷം നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി; പ്രതിയുടെ പേരിൽ നിരവധി മോഷണക്കേസുകളുണ്ടെന്ന് പോലീസ്
നെയ്യാറ്റിന്‍കര: ഊരുട്ടുകാലയില്‍ നാലരക്കിലോ കഞ്ചാവുമായി പിടികൂടിയ പ്രതി കൈവിലങ്ങുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത് നെയ്യാറ്റിന്‍കര പോലീസിനെ മണിക്കൂറുകളോളം വട്ടം ചുറ്റിച്ചു. ആലുവ എച്ചൂര്‍ കേച്ചേരിപറമ്പില് ഗോകുല്‍ എന്ന് വിളിക്കുന്ന പാതാളം സുരേഷ് (23) ആണ് പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ 10 .30 ഓടെ നെയ്യാറ്റിന്‍കര തഹസില്‍ദാറിന്റെ സാന്നിധ്യത്തില്‍ പരിശോധനകള്‍ നടക്കുന്നതിനിടെയാണ് പ്രതി പോലീസുകാരനെ തട്ടിത്തെറിപ്പിച്ച് ആദ്യം ഓടാന്‍ ശ്രമിക്കുന്നത്. 15 മീറ്ററോളം സാഹസികമായി ഓടിയ പ്രതിയെ ഊരുട്ടുകാലയിലെ ചുമട്ട് തൊഴിലാളി തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുകയും തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ജീപ്പില്‍ കയറ്റിയ പ്രതി 15 മിനിറ്റിനു ശേഷം ഒരു കൈയിലുണ്ടായിരുന്ന വിലങ്ങ് ഊരി ജീപ്പിന്റെ ഡോര്‍ തുറന്ന് രക്ഷപ്പെടുകയായിരുന്നു. ഊരുട്ടുകാല ജി ആര് പബ്ലിക് സകൂളിന്റെ പുറകില്‍ വന്‍ പോലീസ് സംഘം തമ്പടിച്ച് പരിശോധനകള്‍ ശക്തിപ്പെടുത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നരക്കുശേഷം…
Read More