തിരുവനന്തപുരം: കേരളത്തിലെ പുറമ്പോക്കുകളിൽ ഉൾപ്പെടെ കഴിയുന്നവർക്ക് റേഷൻ കാർഡ് നൽകുന്നതിന് പ്രത്യേക പരിപാടി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ കളക്ടർമാർ ഇത് പ്രത്യേക ദൗത്യമായി കാണണം. റേഷൻ കാർഡില്ലാത്ത എത്രപേരുണ്ടെന്ന കണക്കെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കണം. ജില്ലാ കളക്ടർമാർ മുമ്പ് നടത്തിയ രീതിയിൽ പൊതുജന സമ്പർക്ക പരിപാടികൾ നടത്തണം. മന്ത്രിമാർ പങ്കെടുക്കേണ്ടതുണ്ടെങ്കിൽ അവരെക്കൂടി സഹകരിപ്പിച്ച് പരാതി പരിഹാരം നടത്തണം. താലൂക്ക് അടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കൽ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടയ വിതരണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണം. കൂടുതൽ പട്ടയം വിതരണം ചെയ്യേണ്ട ഇടുക്കി പോലെയുള്ള ജില്ലകളിൽ സർവേ വേഗത്തിൽ പൂർത്തിയാക്കാൻ സ്വകാര്യ സർവേയർമാരുടെ സേവനം പരിഗണിക്കണം. ഗ്രാമീണ റോഡുകൾ അടുത്ത വർഷത്തെ…
Read MoreCategory: TVM
മൊബൈയിൽ ഫോൺ ഉപയോഗം സഹായകമായി; കഞ്ചാവ് കടത്ത് കേസിൽ മുങ്ങി നടന്നിരുന്ന ഒന്നാം പ്രതി പിടിയിൽ
തിരുവനന്തപുരം: കഞ്ചാവ് കടത്ത് കേസിൽ ഒളിവിലായിരുന്ന പ്രതിയെ റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല അയിരൂർ സ്വദേശി ഷംസു എന്ന് വിളിയ്ക്കുന്ന ഷംസുദ്ദീൻ (40) ആണ് അറസ്റ്റിലായത്.ജനുവരിയിൽ ട്രെയിൻ മാർഗം കഞ്ചാവ് കടത്തിയ കേസിൽ മൂന്ന് പ്രതികളെ റെയിൽവെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഷംസുദ്ദീൻ തമിഴ്നാട്ടിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലും ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. റെയിൽവെ എസ്പി. മഞ്ജുനാഥിന്റെ നിർദേശാനുസരണം റെയിൽവെ ഇൻസ്പെക്ടർ എ.ജയകുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. പ്രതിയുടെ മൊബൈൽ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീനെ പിടികൂടാൻ സാധിച്ചത്. തിരുവനന്തപുരം റെയിൽവെ എസ്ഐ. സുരേഷ്കുമാർ, എഎസ്ഐമാരായ നളിനാക്ഷൻ, രാജേഷ്, സിപിഒമാരായ വിവേക്, അനിൽ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read Moreതിരുവനന്തപുരം സ്വർണക്കടത്ത് കേസ്: പ്രതികളെ സിബിഐ ചോദ്യം ചെയ്തു
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളെ സിബിഐ ചോദ്യം ചെയ്തു. കരുതൽ തടങ്കലിൽ കഴിയുന്ന മുഖ്യ പ്രതികളായ പ്രകാശ് തമ്പി, അഡ്വ. ബിജു, സെറീന എന്നിവരെയാണ് ചോദ്യം ചെയ്തത്. സിബിഐയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ പൂജപ്പര സെൻട്രൽ ജയിലിൽ എത്തിയാണ് ചോദ്യം ചെയ്യൽ നടത്തിയത്. കേസിൽ ഒളിവിലുള്ള കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണന്റെ വീട്ടിലെത്തി സിബിഐ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകി. ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും നീക്കമുണ്ട്.
Read Moreസംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് ഹോളിഡേ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: സർക്കാരിനെതിരായ വിമർശനങ്ങൾ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് ഹോളിഡേ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ യാതൊരു തരത്തിലുള്ള വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് തുറന്നടിച്ച ചെന്നിത്തല ധനമന്ത്രി തോമസ് ഐസക്കിന് തൽസ്ഥാനത്ത് തുടരാൻ ധാർമിക അവകാശമില്ലെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിലും ചെന്നിത്തല സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മന്ത്രിതല സംഘത്തിന്റെ വിദേശയാത്ര, 70 സർക്കാർ കോളജുകളിലെ യൂണിയൻ ചെയർമാൻമാരെ വിദേശത്തേക്ക് അയക്കുന്ന സംഭവം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു ചൊവ്വാഴ്ച ചെന്നിത്തല സർക്കാരിനെതിരെ തിരിഞ്ഞത്.
Read Moreവഴിയാത്രക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച് പണവും മൊബൈയിലും കവർന്ന സംഭവം; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പൊക്കി പോലീസ്
തിരുവനന്തപുരം: വഴിയാത്രക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും അപഹരിച്ച കേസിൽ രണ്ട് പേരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. വെയിലൂർ കൈലാത്ത് കോണം ബാലഭദ്രദേവീക്ഷേത്രത്തിന് സമീപം വത്സല ഭവനിൽ വിമിൻ മോഹൻ (34), കിഴുവിലം ഇടയ്ക്കോട് കെ.കെ.ഭവനത്തിൽ സജീവ് എന്ന് വിളിയ്ക്കുന്ന സജി (44) എന്നിവരാണ് അറസ്റ്റിലായത്. കുറക്കട മരങ്ങാട്ട് കോണം സ്വദേശി ശേഷസായിയെ ഇക്കഴിഞ്ഞ മാസം പതിനാറാം തീയതി തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പണവും മൊബൈൽ ഫോണും പ്രതികൾ അപഹരിച്ചുവെന്ന് പോലീസ് പറഞ്ഞു. ഏറെ നാളായി ഒളിവിലായിരുന്ന പ്രതികളെ ചിറയിൻകീഴ് ഇൻസ്പെക്ടർ എച്ച്. എൽ.സജീഷ്, എസ്ഐ. വിനീഷ്, എഎസ്ഐമാരായ ജയകുമാർ, ഷജീർ, നുജും, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശരത്, നിസ്സാം, സിപിഒ അരുണ്, അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്! പ്രതികളുടെ മൊബൈലില് നിരവധി പെൺകുട്ടികളുടെ ഫോട്ടോകള്
ബാലരാമപുരം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേരെ പോലീസ്അറസ്റ്റ് ചെയ്തു. അന്തിയൂർ മംഗലത്ത്ക്കോണം തേരിവിള വീട്ടിൽ അജയ്(ശംഭു 21)അജയുടെ സുഹൃത്തായ ബാലരാമപുരം അതിയന്നൂർ രാമപുരം വാഴോട്ടു വിളാകം സ്വദേശി രഞ്ജിത്ത് (ഉണ്ണി21) എന്നിവരെയാണ് ബാലരാമപുരം സിഐ ജി.ബിനു.എസ്ഐ വിനോദ് കുമാർ.അഡി.എസ് ഐമാരായ വൈ. എസ്. തങ്കരാജ്.സാബു. എഎസ്ഐമാരായ സജിബ്.പ്രശാന്ത്.എസ്സിപിഓ അനികുമാർഎന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ പരിശോധിച്ചപ്പോൾ നിരവധി പെൺകുട്ടികളുടെ ഫോട്ടോകളും കണ്ടെത്തി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreയാത്ര വിജയകരം; ജപ്പാൻ, കൊറിയ സന്ദർശനം യുവജനതയെ മുന്നിൽ കണ്ടുകൊണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജപ്പാൻ, ദക്ഷിണ കൊറിയ രാജ്യങ്ങളിൽ നടത്തിയ സന്ദർശനം യുവജനതയെ മുന്നിൽ കണ്ടുള്ളതായിരുന്നുവെന്നും യാത്ര വിജയകരമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകൾക്ക് ഗുണകരമാകുന്ന സന്ദർശനമാണ് ഇരു രാജ്യങ്ങളിലും നടത്തിയത്. ആദ്യഘട്ടത്തിൽ തന്നെ ജപ്പാനിൽ നിന്നും 200 കോടിയുടെ നിക്ഷേപം ഉറപ്പാക്കാൻ സന്ദർശനത്തിന് കഴിഞ്ഞു. ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെക്കുറിച്ച് നല്ല മതിപ്പുണ്ട്. തോഷിബ, ടൊയോട്ട എന്നീ കന്പനികൾ കേരളത്തിലേക്ക് വരാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. നീറ്റാ ജലാറ്റിൻ കന്പനിയും കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാപ്പനീസ് സർവകലാശാലകളുമായി കേരളം സഹകരിക്കും. തുടർ സന്ദർശനങ്ങളുടെ ഭാഗമായി ജപ്പാനിലെ മേയർമാർ ഉടൻ കേരളത്തിലെത്തും. ജനുവരിയിൽ കൊച്ചിയിൽ സർക്കാർ നിക്ഷേപ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയും സംഘവും നടത്തിയത് ഉല്ലാസ യാത്രയാണെന്ന പ്രതിപക്ഷ വിമർശനം അദ്ദേഹം തള്ളിക്കളഞ്ഞു. വിമർശനങ്ങൾക്ക്…
Read Moreകേരള രാജ്യാന്തര ചലച്ചിത്രമേള ; മത്സര ചിത്രങ്ങളുടെ പ്രദർശനം ഇന്നു മുതൽ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദർശനം ഇന്ന് ആരംഭിക്കും. പ്രധാനവേദിയായ ടാഗോർ തിയറ്ററിൽ മൂന്നും ധന്യ തിയറ്ററിൽ ഒരു ചിത്രവുമാണ് ഇന്ന് പ്രദർശനത്തിനുള്ളത്. വെള്ളക്കാരനായ അനാഥ ബാലനെ എടുത്തു വളർത്തുന്ന കറുത്ത വർഗക്കാരിയുടെ ജീവിതം പ്രമേയമാക്കിയ ബ്രെറ്റ്, മൈക്കൽ ഇന്നസ് ചിത്രം ഫിലാസ് ചൈൽഡ്, അലൻ ഡെബർട്ടൻ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രം പാകെരറ്റ്, സിനിമാ ഓപ്പറേറ്ററുടെ കഥ പറയുന്ന ജോസ് മരിയ കാബ്രലിന്റെ ദി പ്രൊജക്ഷനിസ്റ്റ് തുടങ്ങിയവയാണ് ആദ്യ ദിവസം ടാഗോറിൽ പ്രദർശിപ്പിക്കുക. ധന്യ തിയറ്ററിൽ ഉച്ചയ്ക്ക് മൂന്നിന് ജാപ്പനീസ് സംവിധായകനായ ജോ ഓഡഗിരിയുടെ ദേ സേ നത്തിംങ് സ്റ്റേയ്സ് ദി സെയിം എന്ന ചിത്രവും പ്രദർശിപ്പിക്കും. ഒരു അനാഥ പെണ്കുട്ടിയുടെ കടന്നുവരവോടെ ടോയ്ച്ചി എന്ന കടത്തുകാരന്റെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളാണ് ചിത്രത്തിന്റെ പ്രമേയം. കാൽപ്പന്ത് മാന്ത്രികന്റെ ജീവിത കഥ “ഡീഗോ മറഡോണ’ തിരുവനന്തപുരം: രാജ്യാന്തര…
Read Moreഅത് അപകടകരമാണ്! ക്രിസ്മസിന് ആവശ്യമായ വൈൻ ഉണ്ടാക്കാൻ അനുവാദമുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: ക്രിസ്മസിന് ആവശ്യമായ വൈൻ വീടുകളിൽ ഉണ്ടാക്കാൻ അനുവാദമുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. പത്രസമ്മേളനത്തിൽ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.വീടുകളിൽ വൻതോതിൽ വൈൻ ഉണ്ടാക്കി ഓണ്ലൈൻവഴി വില്പനയ്ക്കു ചിലർ ശ്രമം നടത്തിയിരുന്നു. അത് അപകടകരമാണ്. ആൾക്കഹോൾ അംശമുള്ള സാധനം വില്പന നടത്താൻ പാടില്ല. വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് നിയമപരമല്ല. മതപരമായ ആവശ്യത്തിന് വൈൻ ഉത്പാദിപ്പിക്കാം. അതിനായി പല സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Moreനിയമസഭയിലെ അക്രമം: കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷയിൽ വാദം തുടങ്ങി
തിരുവനന്തപുരം: 2015ൽ അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണ ദിവസം കേരള നിയമസഭയിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ വാദം ആരംഭിച്ചു. കേസ് പിൻവലിക്കുന്നതിനെ പ്രതിപക്ഷ പാർട്ടികളുടെ അഭിഭാഷകൻ എതിർത്ത സാഹചര്യത്തിലാണ് വാദം നടക്കുന്നത്. നിയമസഭയ്ക്കുള്ളിൽ അനിഷ്ട സംഭവങ്ങൾ നടന്നാൽ പരാതി നൽകേണ്ടത് സ്പീക്കറാണെന്ന് സർക്കാരിനു വേണ്ടി ഹാജരായ ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീന സതീഷ് വാദിച്ചു. ഇവിടെ അത്തരം പരാതിയില്ല. നിയമസഭാംഗങ്ങളുടെ ഐക്യം നിലനിർത്തുന്നതിന്റെ ഭാഗമായിട്ടാണ് സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ കേസ് പിൻവലിക്കുന്നതിൽ തടസവാദം ഉന്നയിച്ചു. പൊതുമുതൽ നശിപ്പിച്ച സംഭവം അവസാനിപ്പിക്കാൻ കഴിയില്ലെന്നും ഇങ്ങനെ ചെയ്യുന്നത് ജനങ്ങളെ കബിളിപ്പിക്കുന്നതിനു തുല്യമാണെന്നും പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകൻ…
Read More