പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണം; 17ന് ​ ഹ​ർ​ത്താ​ൽ ; രാ​വി​ലെ 6 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ ഹർത്താൽ

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്താ​കെ ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച എ​ൻ.​ആ​ർ.​സി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡി​സം​ബ​ർ 17 ചൊ​വ്വാ​ഴ്ച രാ​വി​ലെ 6 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കാ​ൻ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി, എ​സ്ഡി​പി​ഐ, ബി​എ​സ്പി എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ചു. ഫാ​ഷി​സ്റ്റ് സ​മ​ഗ്രാ​ധി​പ​ത്യ​ത്തി​നെ​തി​രെ​യു​ള​ള ജ​നാ​ധി​പ​ത്യ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി ഹ​ർ​ത്താ​ൽ വ​ൻ വി​ജ​യ​മാ​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കി​യ തു​ല്യ​ത നി​ഷേ​ധി​ക്കു​ന്ന​തും രാ​ജ്യ​ത്തെ വം​ശീ​യ​മാ​യി വി​ഭ​ജി​ക്കു​ന്ന​തു​മാ​ണ്. മ​ത-​ജാ​തി പ​രി​ഗ​ണ​ന​ക​ൾ​ക്ക് അ​തീ​ത​മാ​യ ഭ​ര​ണ​ഘ​ട​ന നി​ർ​വ​ചി​ച്ച ഇ​ന്ത്യ​ൻ പൗ​ര​ത്വം മു​സ്‍​ലി​ക​ൾ​ക്ക് നി​ഷേ​ധി​ക്കു​ക എ​ന്ന ആ​ര്‍.​എ​സ്.​എ​സ് പ​ദ്ധ​തി​യാ​ണ് പൗ​ര​ത്വ ബി​ല്ലി​ന് പി​ന്നി​ലു​ള്ള​തെ​ന്ന് സം​യു​ക്ത യോ​ഗം ആ​രോ​പി​ച്ചു.

Related posts