വ​ഴി​യാ​ത്ര​ക്കാ​ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് പണവും മൊബൈയിലും കവർന്ന സംഭവം;   ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പൊക്കി പോലീസ്

തി​രു​വ​ന​ന്ത​പു​രം: വ​ഴി​യാ​ത്ര​ക്കാ​ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും അ​പ​ഹ​രി​ച്ച കേ​സി​ൽ ര​ണ്ട് പേ​രെ ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​യി​ലൂ​ർ കൈ​ലാ​ത്ത് കോ​ണം ബാ​ല​ഭ​ദ്ര​ദേ​വീ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​ത്സ​ല ഭ​വ​നി​ൽ വി​മി​ൻ മോ​ഹ​ൻ (34), കി​ഴു​വി​ലം ഇ​ട​യ്ക്കോ​ട് കെ.​കെ.​ഭ​വ​ന​ത്തി​ൽ സ​ജീ​വ് എ​ന്ന് വി​ളി​യ്ക്കു​ന്ന സ​ജി (44) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​റ​ക്ക​ട മ​ര​ങ്ങാ​ട്ട് കോ​ണം സ്വ​ദേ​ശി ശേ​ഷ​സാ​യി​യെ ഇ​ക്ക​ഴി​ഞ്ഞ മാ​സം പ​തി​നാ​റാം തീ​യ​തി ത​ട​ഞ്ഞ് നി​ർ​ത്തി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം പ​ണ​വും മൊ​ബൈ​ൽ ഫോ​ണും പ്ര​തി​ക​ൾ അ​പ​ഹ​രി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഏ​റെ നാ​ളാ​യി ഒ​ളി​വി​ലാ​യിരു​ന്ന പ്ര​തി​ക​ളെ ചി​റ​യി​ൻ​കീ​ഴ് ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്. എ​ൽ.​സ​ജീ​ഷ്, എ​സ്ഐ. വി​നീ​ഷ്, എ​എ​സ്ഐ​മാ​രാ​യ ജ​യ​കു​മാ​ർ, ഷ​ജീ​ർ, നു​ജും, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ​ര​ത്, നി​സ്സാം, സി​പി​ഒ അ​രു​ണ്‍, അ​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts