സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഹോ​ളി​ഡേ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ തു‌​ട​ർ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഹോ​ളി​ഡേ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ യാ​തൊ​രു ത​ര​ത്തി​ലു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ലെ​ന്ന് തു​റ​ന്ന​ടി​ച്ച ചെ​ന്നി​ത്ത​ല ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് ത​ൽ​സ്ഥാ​ന​ത്ത് തു​ട​രാ​ൻ ധാ​ർ​മി​ക അ​വ​കാ​ശ​മി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ചെ​ന്നി​ത്ത​ല സ​ർ​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി​ക്കു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. മ​ന്ത്രി​ത​ല സം​ഘ​ത്തി​ന്‍റെ വി​ദേ​ശ​യാ​ത്ര, 70 സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ലെ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രെ വി​ദേ​ശ​ത്തേ​ക്ക് അ​യ​ക്കു​ന്ന സം​ഭ​വം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു ചൊവ്വാഴ്ച ചെ​ന്നി​ത്ത​ല സ​ർ​ക്കാ​രി​നെ​തി​രെ തി​രി​ഞ്ഞ​ത്.

Related posts