മാ​ർ​ക്ക് ദാ​നം നി​യ​മ​സ​ഭ​യി​ൽ; അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി​യി​ല്ല; പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ മാ​ർ​ക്ക് ദാ​ന വി​വാ​ദം സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് വി.​ഡി. സ​തീ​ശ​നാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി തേ​ടി​യ​ത്. ജ​ലീ​ലി​നെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും മ​ന്ത്രി​ക്ക് സ​ർ​വ​ക​ലാ​ശാ​ല ന​ട​പ​ടി​ക​ളി​ൽ ഇ​ട​പെ​ടാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ചാ​ൻ​സ​ല​റു​ടെ അ​ഭാ​വ​ത്തി​ൽ മാ​ത്ര​മാ​ണ് പ്രോ ​ചാ​ൻ​സ​ല​ർ​ക്ക് അ​ധി​കാ​ര​മു​ള്ള​ത്. ധ​ർ​മ്മ സം​സ്ഥാ​പ​ന​ത്തി​നാ​യി മ​ന്ത്രി അ​വ​ത​രി​ക്ക​ണോ​യെ​ന്നും സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു. അ​തേ​സ​മ​യം, മ​റു​പ​ടി​യി​ൽ നേ​ര​ത്ത​ത്തെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രം​ഗ​ത്തെ​ത്തി. മോ​ഡ​റേ​ഷ​ൻ തീ​രു​മാ​നം സി​ൻ​ഡി​ക്കേ​റ്റി​ന്‍റേതാ​ണ്. ത​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. മ​ല​പോ​ലെ വ​ന്ന​ത് എ​ലി​പോ​ലെ പോ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ട്ട മു​ത​ൽ തി​രി​ച്ച് കൊ​ടു​ത്ത​ത് കൊ​ണ്ട് ക​ള​വ് ക​ള​വ​ല്ലാ​താ​കു​ന്നി​ല്ലെ​ന്ന് വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​റ​ഞ്ഞു. മാ​ർ​ക്ക് കും​ഭ​കോ​ണ​മാ​ണ് ഇ​വി​ടെ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും ഇ​ത് ക​ള്ള​ക്ക​ണി​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ…

Read More

സൗമിനിയോട് സൗമ്യതയില്ലാതെ ബെന്നി ബഹനാൻ; നാട്ടുകാരെ വെള്ളത്തിൽ മുക്കിയ മേയറെ മാറ്റണമെന്ന് എം പി

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​റെ മാ​റ്റ​ണ​മെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ. കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി​യി​ലാ​ണ് ബെ​ന്നി ബ​ഹ​നാ​ൻ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ ന​ന്നാ​ക്കാ​നു​ള്ള തീ​രു​മാ​നം വേ​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ വി.​ഡി.​സ​തീ​ശ​നും ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നേ​താ​ക്ക​ൾ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. സൗ​മി​നി ജെ​യി​നും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് നേ​താ​ക്ക​ൾ മേ​യ​ർ​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. രാ​ത്രി ഏ​റെ വൈ​കി​യാ​ണു യോ​ഗം അ​വ​സാ​നി​ച്ച​ത്. യോ​ഗ​ത്തി​ല്‍ മേ​യ​ര്‍ മാ​റ്റം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​താ​യാ​ണു സൂ​ച​ന. യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മേ​യ​ര്‍ സൗ​മി​നി ജെ​യി​നോ​ടു രാ​ജി​വ​യ്‌​ക്കേ​ണ്ടി വ​രു​മെ​ന്ന സൂ​ച​ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ന​ല്‍​കി​യ​താ​യി അ​റി​യു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ മേ​യ​ർ മാ​റ്റം പ്ര​തി​പ​ക്ഷം ആ​യു​ധ​മാ​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണു പ്ര​ഖ്യാ​പ​നം യോ​ഗ​ത്തി​നു​ശേ​ഷം നട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണു ക​രു​തു​ന്ന​ത്.

Read More

തെറ്റിധരിപ്പിക്കുന്നവർക്ക് വേണ്ടിയല്ല…. തെറ്റിധരിച്ചവർക്ക് വേണ്ടി മാത്രം… കാ​ള പെ​റ്റെ​ന്ന് ഘോ​ഷി​ക്കു​ന്ന​വ​ർ, ക​യ​റു​മാ​യി ഇ​ങ്ങോ​ട്ടു വ​ര​ണ്ട: ട​യ​ർ വി​വാ​ദ​ത്തി​ൽ മ​ന്ത്രി മ​ണി

തി​രു​വ​ന​ന്ത​പു​രം: ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വൈ​ദ്യു​ത മ​ന്ത്രി എം.​എം. മ​ണി രം​ഗ​ത്ത്. വി​വ​രാ​വ​കാ​ശ ക​ണ​ക്കി​ൽ ട​യ​റി​ന്‍റെ എ​ണ്ണം മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. എ​ത്ര ദൂ​രം വ​ണ്ടി ഓ​ടി​യെ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ പ​ത്തു​ത​വ​ണ​യാ​യി 34 ട​യ​റാ​ണ് മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന്‍റെ മാ​റ്റി​യ​തെ​ന്ന രേ​ഖ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് മ​ന്ത്രി​ക്കെ​തി​രേ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്. കാ​ള പെ​റ്റെ​ന്ന് ഘോ​ഷി​ക്കു​ന്ന​വ​ർ, കൈ​യി​ലെ ക​യ​റു​മാ​യി ഇ​ങ്ങോ​ട്ടു വ​ര​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് മ​ണി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​വ​സാ​നി​ക്കു​ന്ന​ത്.

Read More

ന്യൂ​ന​മ​ർ​ദം തീ​വ്ര​മാ​യി: മ​ഴ ക​ന​ക്കും; ആ​റ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്; ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാലിക്കണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്ന് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത​മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗത്തിന്‍റെ മുന്നറിയിപ്പ്. ആ​റ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്. തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ല​ക്ഷ​ദ്വീ​പ് തീ​ര​ത്തെ ന്യൂ​ന​മ​ർ​ദം തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Read More

മറക്കല്ലേ, ട്രിച്ചി സംഭവം;  സം​സ്ഥാ​ന​ത്ത് തു​റ​ന്നു കി​ട​ക്കു​ന്ന കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ മൂ​ട​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​റ​ന്നു കി​ട​ക്കു​ന്ന കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ മൂ​ട​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ത​മി​ഴ്‌​നാ​ട്ടി​ലെ ട്രി​ച്ചി മ​ണ​പ്പാ​റ​യി​ൽ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണു ര​ണ്ടു വ​യ​സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന​ത്ത് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ മൂ​ട​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്ത് തു​റ​ന്നു​കി​ട​ക്കു​ന്ന കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ ഇ​ല്ലെ​ന്നാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ട്. എ​ങ്കി​ലും വി​വി​ധ വ​കു​പ്പു​ക​ളോ​ടാ​യി പ​രി​ശോ​ധ​ന ന​ട​ത്തി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ മൂ​ട​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി തു​റ​ന്നു​കി​ട​ക്കു​ന്ന കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി​വി​ധ വ​കു​പ്പു​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു.

Read More

മാ​വോ​യി​സ്റ്റ് വേ​ട്ട നി​യ​മ​സ​ഭ​യി​ൽ: വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം; ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്ന ന​ട​പ​ടി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ. അ​ട്ട​പ്പാ​ടി​യി​ലേ​ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണോ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. കാ​ണു​ന്ന മാ​ത്ര​യി​ൽ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​താ​ണോ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്നും അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ൽ എ​ൻ. ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു. തീ​വ്ര​സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ളെ പ്ര​തി​പ​ക്ഷം ഒരിക്കലും പി​ന്തു​ണ​ക്കു​ന്നി​ല്ല. എന്നാൽ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​ശ​ത്തു​മാ​ത്ര​മേ പ​രി​ക്കു​ള്ളു എ​ന്ന​താ​ണ് സം​ശ​യം ജ​നി​പ്പി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ജൂ​ഡീ​ഷ​ൽ ആ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, മാ​വോ​യി​സ്റ്റു​ക​ളാ​ണ് ആ​ദ്യം ത​ണ്ട​ർ​ബോ​ൾ​ട്ടി​നു നേ​രെ വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി. സ്വ​യ​ര​ക്ഷ​യ്ക്കാ​യാ​ണ് ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘം തി​രി​ച്ചു വെ​ടി​വ​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളി​ൽ​നി​ന്നും ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. വി​ദേ​ശ​നി​ർ​മി​ത എ​കെ 47 തോ​ക്ക​ട​ക്കം മാ​വോ​യി​സ്റ്റു​ക​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​നു​ഷ്യ​ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​ത് ദു​ഖ​ക​ര​മാ​ണ്. എ​ന്നാ​ൽ മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​യേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ചു​മ​ത​ല​യാ​ണ്. ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തെ മാ​വോ​യി​സ്റ്റു​ക​ൾ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്നു. പോ​ലീ​സ് ന​ട​പ​ടി​യി​ൽ വീ​ഴ്ച​യു​ണ്ടോ​യെ​ന്ന്…

Read More

മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ൽ വ്യാജം; പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്തി​പ​ര​മെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യത് വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം വ്യ​ക്തി​പ​ര​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ഏ​റ്റു​മു​ട്ട​ലി​നെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. വാ​ള​യാ​റി​ൽ കേ​സി​ലെ പ്ര​തി​ക​ളെ വി​ട്ട​യ​ച്ചതി​നെ​തി​രേ പോ​ലീ​സ് അ​പ്പീ​ൽ ന​ൽ​കു​മെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി. വി​ധി​പ്പ​ക​ർ​പ്പ് കി​ട്ടി​യ​ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ ന​ട​പ​ടി. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച​പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ഡി​ജി​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

ക​ര​മ​ന ഭൂ​മി ത​ട്ടി​പ്പ്: കാ​ര്യ​സ്ഥ​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യിലെ ഭൂ​മി ത​ട്ടി​പ്പു​കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ കാ​ര്യ​സ്ഥ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു. കാ​ര്യ​സ്ഥ​ൻ ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ​യും ഭാ​ര്യ​യു​ടെ​യും ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ളാ​ണ് പോ​ലീ​സ് നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് മ​ര​വി​പ്പി​ച്ച​ത്. ക​ര​മ​ന കൂ​ട​ത്തി​ൽ കു​ടും​ബ​ത്തി​ലെ ഭൂ​മി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​വ​ക​ക​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലും ദു​രൂ​ഹ​മ​ര​ണ​ത്തി​ലും ക​ര​മ​ന പോ​ലീ​സ്, കാ​ര്യ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം കേ​സെ​ടു​ത്തി​രു​ന്നു. മ​​​രി​​​ച്ച ജ​​​യ​​​മാ​​​ധ​​​വ​​​ന്‍റെ ബ​​​ന്ധു പ്ര​​​സ​​​ന്ന​​​കു​​​മാ​​​രി​​​യു​​​ടെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. കൂ​ട​ത്തി​ൽ കു​ടും​ബ​ത്തി​ലെ ജ​യ​മാ​ധ​വ​ന്‍റെ കാ​ര്യ​സ്ഥ​ൻ ര​വീ​ന്ദ്ര​ൻ, മു​ൻ വ​യ​നാ​ട് ക​ള​ക്ട​ർ മോ​ഹ​ൻ​ദാ​സ്, ജ​യ​മാ​ധ​വ​ന്‍റെ സ​ഹാ​യി​ക​ളാ​യി​രു​ന്ന സ​ഹ​ദേ​വ​ൻ, വീ​ട്ടു ജോ​ലി​ക്കാ​രി ലീ​ല എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 12 പേ​ർ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ര​വീ​ന്ദ്ര​ൻ നാ​യ​ർ ഒ​ന്നാം പ്ര​തി​യും മു​ൻ ക​ള​ക്ട​ർ മോ​ഹ​ൻ​ദാ​സ് പ​ത്താം പ്ര​തി​യു​മാ​ണ്.

Read More

സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ നി​ല​ത്തി​ട്ട് ചവി​ട്ടി, ലാ​ത്തി​ക്ക​ടി​ച്ച് പോ​ലീ​സി​ന്‍റെ ന​ര​നാ​യാ​ട്ട്

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് പോ​ലീ​സി​ന്‍റെ അ​തി​ക്രൂ​ര മ​ർ​ദ​നം. വ​ർ​ക്ക​ല ഗ​വ.​മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി സു​ധീ​ഷി​നാ​ണ് പോ​ലീ​സി​ന്‍റെ മ​ർ​ദ​നം ഏ​റ്റ​ത്. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ വ​ള​പ്പിനു പുറത്ത് സു​ധീ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചി​രു​ന്നു. അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞി​ട്ടും അ​വ​ർ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​ത് നി​ർ‌​ത്തി​യി​ല്ല എന്നുകാട്ടി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​ണ് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലെ​ത്തി​യ പോ​ലീ​സ് സ്കൂ​ൾ ക്യാം​പ​സി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ ലാ​ത്തി വീ​ശു​ക​യും പി​ന്നീ​ട് സു​ധീ​ഷി​നെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നിട്ടുണ്ട്. വ​ർ​ക്ക​ല എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് സം​ഘം വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പോ​ലീ​സ് ഇ​വി​ടെ​നി​ന്ന് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ര​ണ്ടു പോ​ലീ​സു​കാ​ർ ചേ​ർ​ന്ന് താ​ങ്ങി​യെ​ടു​ത്താ​ണ് സു​ധീ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പോ​ലീ​സ് ജീ​പ്പി​ലേ​ക്ക്…

Read More

ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ചൊ​വ്വാ​ഴ്ച തിരുവനന്തപുര, കൊല്ലം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്.ശ​ക്ത​മാ​യ കാ​റ്റി​നും ക​ട​ല്‍​ക്ഷോ​ഭ​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കേ​ര​ള​ത്തി​നും ല​ക്ഷ​ദ്വീ​പി​നു​മി​ട​യി​ലും ക​ന്യാ​കു​മാ​രി, മാ​ലി​ദ്വീ​പ് തീ​ര​ങ്ങ​ളി​ലും ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

Read More