ക​ര​മ​ന ഭൂ​മിത​ട്ടി​പ്പ് കേ​സ്; കാര്യസ്ഥൻ ര​വീ​ന്ദ്ര​ൻ നാ​യ​ർ ഉ​ൾ​പ്പെ​ടെ​ 12പേർക്കെതിരേ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന കൂ​ട​ത്തി​ൽ കു​ടും​ബ​ത്തി​ലെ ഭൂ​മി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​വ​ക​ക​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ക​ര​മ​ന പോ​ലീ​സ് കാ​ര്യ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കൂ​ട​ത്തി​ൽ കു​ടും​ബ​ത്തി​ലെ ജ​യ​മാ​ധ​വ​ന്‍റെ കാ​ര്യ​സ്ഥ​ൻ ര​വീ​ന്ദ്ര​ൻ, മു​ൻ ക​ള​ക്ട​ർ മോ​ഹ​ൻ​ദാ​സ്, ജ​യ​മാ​ധ​വ​ന്‍റെ സ​ഹാ​യി​ക​ളാ​യി​രു​ന്ന സ​ഹ​ദേ​വ​ൻ, വീ​ട്ടു ജോ​ലി​ക്കാ​രി ലീ​ല എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 12 പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ര​വീ​ന്ദ്ര​ൻ നാ​യ​ർ ഒ​ന്നാം പ്ര​തി​യും മു​ൻ ക​ള​ക്ട​ർ മോ​ഹ​ൻ​ദാ​സ് പ​ത്താം പ്ര​തി​യു​മാ​ണ്. മ​ര​ണ​പ്പെ​ട്ട ജ​യ​മാ​ധ​വ​ന്‍റെ ബ​ന്ധു പ്ര​സ​ന്ന​കു​മാ​രി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ, ഗൂ​ഢാ​ലോ​ച​ന, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ത​നി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി ജ​യ​മാ​ധ​വ​ൻ ജീ​വി​ച്ചി​രി​ക്കെ ര​വീ​ന്ദ്ര​ൻ നാ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യി​ക​ളും ബ​ന്ധു​ക്ക​ളും ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ്ര​സ​ന്ന​കു​മാ​രി​യു​ടെ പ​രാ​തി. മു​ൻ ക​ള​ക്ട​ർ മോ​ഹ​ൻ​ദാ​സി​ന്‍റെ ഭാ​ര്യ കൂ​ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മോ​ഹ​ൻ​ദാ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക സ​ഹാ​യം പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പ്ര​സ​ന്ന​കു​മാ​രി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. 2017 ലാ​ണ് ജ​യ​മാ​ധ​വ​ൻ മ​ര​ണ​മ​ട​ഞ്ഞ​ത്.…

Read More

വാ​ള​യാ​ർ കേ​സ് അ​ട്ടി​മ​റി​ച്ച​തി​നു പി​ന്നി​ൽ മ​ന്ത്രി ബാ​ല​ൻ; ആ​രോ​പ​ണ​വു​മാ​യി കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സ് അ​ട്ടി​മ​റി​ച്ച​തി​നു പി​ന്നി​ൽ മ​ന്ത്രി എ.​കെ. ബാ​ല​നും പ​ങ്കു​ണ്ടെ​ന്ന് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. മ​ന്ത്രി​യു​ടെ അ​നു​യാ​യി​ക​ളാ​ണ് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ കൂ​ട്ടു​നി​ന്ന​ത്. സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വും ഇ​തി​ന് സ​ഹാ​യം ന​ൽ​കി​യെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ മൗ​നി​ബാ​ബ​യെ​പ്പോ​ലെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. കേ​സ് അ​ട്ടി​മ​റി​ച്ച​തി​നു പി​ന്നി​ൽ മ​ന്ത്രി ബാ​ല​നാ​ണ് ഉ​ത്ത​ര​വാ​ദി​ത്വം. മു​ഖ്യ​മ​ന്ത്രി​യും എ.​കെ. ബാ​ല​നും വ​ട​ക്കോ​ട്ട് നോ​ക്കി മെ​ഴു​കു​തി​രി ക​ത്തി​ക്കു​ക​യ​ല്ല വേ​ണ്ട​ത്. കേ​സ് പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

സ​ർ​ക്കാ​ർ ഇ​ര​യ്ക്കൊ​പ്പം;  വാ​ള​യാ​ർ കേ​സിൽ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സി​ൽ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. കേ​സി​ൽ പ്ര​ഗ​ത്ഭ​രാ​യ അ​ഭി​ഭാഷക​രെ നി​യോ​ഗി​ക്കു​മെ​ന്നും വീ​ഴ്ച ആ​രു​ടേ​താ​ണ് എ​ന്ന് പ​രി​ശോ​ധി​ക്കു​മ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ട്ടി​ക വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളാ​യ​തി​നാ​ൽ അ​ത​നു​സ​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ ഇ​ര​യ്ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​സി​ൽ സി​ബ​ഹി​ഐ അ​ന്വേ​ഷ​ണം വേ​ണോ പു​നഃ​ര​ന്വേ​ഷ​ണം വേ​ണോ എ​ന്ന് പ​ന്നീ​ട് ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

കാതടപ്പിക്കുന്ന ശബ്ദത്തില്‍ അമിത വേഗത്തില്‍ തലങ്ങും വിലങ്ങും പാഞ്ഞു! ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തി​യ 22 അം​ഗ സം​ഘം അ​റ​സ്റ്റി​ൽ; ആ​ഡം​ബ​ര ബൈ​ക്കു​ക​ളും പൊക്കി

വി​ഴി​ഞ്ഞം : കോ​വ​ളം ബൈ​പാ​സി​ൽ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി മു​ക്കോ​ല ഭാ​ഗ​ത്ത് ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തി​യ22 അം​ഗ സം​ഘ​ത്തെ വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​കൂ​ടി. മ​ത്സ​ര​യോ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​ഡം​ബ​ര ബൈ​ക്കു​ക​ളും പോ​ലീ​സ്ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​വി​ടെ എ​ത്തി​യ​സം​ഘം മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് എ​ത്തി പി​ടി​കൂ​ടി​യ​ത്. കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​ൽ അ​മി​ത വേ​ഗ​ത്തി​ൽ ത​ല​ങ്ങും വി​ല​ങ്ങും സം​ഘം പാ​ഞ്ഞ​തോ​ടെ ഭീ​തി​യി​ലാ​യ നാ​ട്ടു​കാ​ർ വി​ഴി​ഞ്ഞം പോ​ലീ​സി​നെ വി​വ​രംഅ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ഫ്തി​യി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം ഇ​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. ബൈ​പാ​സി​ലൂ​ടെ സ്ഥി​ര​മാ​യി ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തു​ന്ന​ത് യാ​ത്ര​ക്കാ​രെ വ​ല​ച്ചി​രു​ന്നു. ഇ​ത് ത​ട​യാ​ൻ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ പോ​ലീ​സ് ഒ​രാ​ഴ്ച മു​മ്പും മ​ത്സ​ര​യോ​ട്ടം ന​ട​ത്താ​നെ​ത്തി​യ12 അം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും മ​ത്സ​ര​യോ​ട്ട​ത്തി​നെ​ത്തി​യ​വ​ർ പി​ടി​യി​ലാ​യ​ത്. ​ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യ​തി​നും ജ​ന​ങ്ങ​ളി​ൽ ഭീ​തി​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്ത്.…

Read More

ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്ക് കി​ട്ടി​യ​ത് പ​ണി​യ​ല്ല, അം​ഗീ​കാ​രം; അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​നാ​യി ച​ര​ടു​വ​ലി​ക്കി​ല്ലെന്ന് കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം: മി​സോ​റാം ഗ​വ​ര്‍​ണ​റാ​യി ശ്രീ​ധ​ര​ന്‍​പി​ള്ള​യെ നി​യ​മി​ച്ച​തോ​ടെ ഒ​ഴി​വു​വ​ന്ന ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​നാ​യി ച​ര​ടു​വ​ലി​ക്കി​ല്ലെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. ശ്രീ​ധ​ര​ന്‍​പി​ള്ള​ക്ക് കി​ട്ടി​യ​ത് പ​ണി​യ​ല്ല, അം​ഗീ​കാ​ര​മാ​ണെ​ന്നും കു​മ്മ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​ൻ​ഡി​എ ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും. എ​ൻ​ഡി‍​എ​യു​ടെ വ​ള​ർ​ച്ച​ക്ക് താ​നും ഒ​പ്പ​മു​ണ്ടാ​കും. പാ​ർ​ട്ടി എ​ന്തു പ​റ​ഞ്ഞാ​ലും അ​ത് അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ണ്. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ബി​ജെ​പി​ക്ക് കോ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. തോ​ൽ​വി പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നും കു​മ്മ​നം വ്യ​ക്ത​മാ​ക്കി.

Read More

ഹോ ഭയങ്കരം തന്നെ..! ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ള്ളാ​പ്പ​ള്ളി​യും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ൽ ക​രാ​റു​ണ്ടാ​ക്കി​യെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​യും അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി​യും ആ​ല​പ്പു​ഴ​യി​ലെ മു​ത​ലാ​ളി​യു​മാ​യി ര​ഹ​സ്യ​ധാ​ര​ണ ഉ​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്ന് മു​ല്ല​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മം മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യെ​ന്നും അ​ത്ത​രം ച​ർ​ച്ച​ക​ൾ ഇ​രു​വ​രും ത​മ്മി​ൽ ന​ട​ന്നി​രു​ന്നു​വെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു. ശ​ബ​രി​മ​ല​യി​ലെ വി​ക​സ​ന​ത്തി​ന് 100 കോ​ടി രൂ​പ പോ​ലും ന​ൽ​കാ​തി​രു​ന്ന മു​ഖ്യ​മ​ന്ത്രി വെ​ള്ളാ​പ്പ​ള്ളി​യു​ടെ കു​ടും​ബ ക്ഷേ​ത്ര​ത്തി​ന് പ​ണം ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ചി​ട​ത്തും ഇ​ട​തു​പ​ക്ഷം സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യ​ത് സ​മു​ദാ​യം നോ​ക്കി​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.

Read More

കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കാ​മോയെന്ന് പ്ര​ധാ​ന​​മ​ന്ത്രി ചോദിച്ചിരുന്നു; ഗ​വ​ർ​ണ​ർ നി​യ​മ​നം സ​ന്തോ​ഷ​ത്തോ​ടെ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: മി​സോ​റാം ഗ​വ​ർ​ണ​റാ​യി ത​ന്നെ നി​യ​മി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്രസിഡന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള. പാ​ർ​ട്ടി തീ​രു​മാ​നം സ​ന്തോ​ഷ​ത്തോ​ടെ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി​യെ​ടു​ക്കു​ന്ന തീ​രു​മാ​നം എ​ന്തു ത​ന്നെ ആ​യാ​ലും സ​ന്തോ​ഷ​ത്തോ​ടെ ഉ​ൾ​ക്കൊ​ള്ളു​മെ​ന്നും കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കാ​മോ എ​ന്ന് പ്ര​ധാ​ന​ ​മ​ന്ത്രി നേ​ര​ത്തെ ചോ​ദി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ആ​ർ​എ​സ്എ​സ് എ​ൽ​ഡി​എ​ഫി​നു വോ​ട്ടു​മ​റി​ച്ചു; സിപിഎമ്മിന്‍റെ ജാതി പറഞ്ഞുള്ള വോട്ട് പിടുത്തതിന് തെളുവുണ്ടെന്ന ആരോപണവുമായി മുരളിധരൻ

കോ​ഴി​ക്കോ​ട്: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ആ​ർ​എ​സ്എ​സ് എ​ൽ​ഡി​എ​ഫി​നു വോ​ട്ടു​മ​റി​ച്ചെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സി​പി​എം ജാ​തി പ​റ​ഞ്ഞ് വോ​ട്ടു പി​ടി​ച്ചെ​ന്നും എ​ൻ​എ​സ്എ​സി​നെ എ​തി​ർ​ക്കാ​ൻ സി​പി​എം ആ​ർ​എ​സ്എ​സി​നെ കൂ​ട്ടു​പി​ടി​ച്ചെ​ന്നും വ​ട്ടി​യൂ​ർ​ക്കാ​വ് തോ​ൽ​വി​ക്കു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ മു​ര​ളി കു​റ്റ​പ്പെ​ടു​ത്തി. മു​ര​ളീ​ധ​ര​ൻ എം​പി​യാ​യ ഒ​ഴി​വി​ലാ​ണു വ​ട്ടി​യൂ​ർ​ക്കാ​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സി​പി​എം ജാ​തി പ​റ​ഞ്ഞ് വോ​ട്ടു പി​ടി​ച്ച​തി​ന് ത​ന്‍റെ പ​ക്ക​ൽ തെ​ളി​വു​ക​ളു​ണ്ട്. ഇ​പ്പോ​ൾ അ​തു പു​റ​ത്തു​വി​ടു​ന്നി​ല്ല. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നേ​രി​ട്ടാ​ണ് അ​തു ചെ​യ്ത​ത്. എ​ൻ​എ​സ്എ​സി​നെ എ​തി​ർ​ക്കാ​ൻ ആ​ർ​എ​സ്എ​സി​നെ കൂ​ട്ടു​പി​ടി​ക്കു​ക​യാ​ണ് സി​പി​എം ചെ​യ്ത​ത്. ആ​ർ​എ​സ്എ​സ് വോ​ട്ടു​ക​ൾ എ​ൽ​ഡി​എ​ഫി​ലേ​ക്കു മ​റി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. പ്ര​ള​യ​കാ​ല​ത്ത് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ ശേ​ഖ​രി​ച്ചു ന​ൽ​കി​യ സാ​ധ​ന​ങ്ങ​ൾ കൊ​ടി വീ​ശി ക​യ​റ്റി​യ​യ​ക്കു​ക​യ​ല്ലാ​തെ പ്ര​ശാ​ന്ത് ഒ​ന്നും ചെ​യ്തി​ല്ല. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് പ്ര​ശാ​ന്തി​നെ മേ​യ​ർ ബ്രോ ​ആ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ​മാ​രെ രാ​ജി​വ​യ്പി​ച്ച് എം​പി​മാ​രാ​ക്കി​യ​ത് ജ​ന​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. ക​ണ്ണി​ലെ…

Read More

തോ​റ്റാ​ലും തോ​ൽ​ക്കി​ല്ല; തെരഞ്ഞടുപ്പിൽ ബി​ജെ​പി​ക്ക് വോ​ട്ട് കൂ​ടി​യ​ത് നേ​ട്ട​മെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി നേ​രി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശ്രീ​ധ​ര​ൻ​പി​ള്ള. ബി​ജെ​പി​ക്ക് വോ​ട്ട് വ​ർ​ധി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ​ക്ക് വോ​ട്ടു​കു​റ​യു​ക​യും ചെ​യ്തു. ഇ​തെ​ങ്ങ​നെ നേ​ട്ട​മാ​കും, ബി​ജെ​പി തോ​റ്റ​മ്പി​യെ​ന്ന് എ​ങ്ങ​നെ പ​റ‍​യ​നാ​കു​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള ചോ​ദി​ച്ചു. കോ​ൺ​ഗ്ര​സി​ന് വോ​ട്ട് കു​റ​ഞ്ഞ​ത് ചെ​ന്നി​ത്ത​ല​യും സി​പി​എ​മ്മി​ന് വോ​ട്ട് കു​റ​ഞ്ഞ​ത് കോ​ടി​യേ​രി​യും വി​ശ​ദീ​ക​രി​ക്ക​ണം. മ​ഞ്ചേ​ശ്വ​ര​ത്ത് ബി​ജെ​പി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും അ​ധി​കം വോ​ട്ട് ല​ഭി​ക്കു​ന്ന​ത്. നേ​ട്ടം ഉ​ണ്ടാ​ക്കി​യെ​ന്ന ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ളു​ടെ അ​വ​കാ​ശ​വാ​ദം ജ​ന​വ​ഞ്ച​ന​യാ​ണ്. മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ൽ വീ​തം ഇ​ട​തു​പ​ക്ഷ​ത്തി​നും യു​ഡി​എ​ഫി​നും വോ​ട്ട് കു​റ​ഞ്ഞു. ഇ​ത് മ​റ​ച്ചു​വ​ച്ച് ബി​ജെ​പി​ക്ക് വോ​ട്ട് കു​റ​ഞ്ഞെ​ന്ന് പ​റ​യു​ന്ന​തി​ൽ‌ അ​ർ​ഥ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

കോ​ണ്‍​ഗ്ര​സ് ഒ​രാ​ളെ എ​വി​ടെ വ​ച്ച് ഒ​തു​ക്കു​മെ​ന്നു ത​നി​ക്കു ന​ന്നാ​യി അ​റി​യാം; നേ​തൃ​ത്വ​ത്തി​നെ​തി​രേ പീ​താം​ബ​ര​ക്കു​റു​പ്പ്

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്കു പി​ന്നാ​ലെ നേ​തൃ​ത്വ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പ്. താ​നാ​ണു രാ​ജാ​വ് എ​ന്ന ത​ര​ത്തി​ലാ​ണു പ​ല​രും തെ​ര​ഞ്ഞെ​ടു​പ്പി​നെ സ​മീ​പി​ച്ച​തെ​ന്നും മ​ണ്ഡ​ലം മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​ക്ക് കോ​ണ്‍​ഗ്ര​സ് അ​ടി​യ​റ​വു​വ​ച്ചെ​ന്നും കു​റു​പ്പ് കു​റ്റ​പ്പെ​ടു​ത്തി. ത​നി​ക്ക് സീ​റ്റ് ത​രാ​ത്ത​തി​ൽ ദുഃ​ഖ​മി​ല്ല. പ​ക്ഷേ, വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​ക്ക് അ​ടി​യ​റ​വ് വ​ച്ചു. എ​ൻ​എ​സ്എ​സി​നെ പ​ഴി​ചാ​രി തോ​ൽ​വി​യി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ കോ​ണ്‍​ഗ്ര​സി​നാ​കി​ല്ല. താ​നാ​ണു രാ​ജാ​വ് എ​ന്ന ത​ര​ത്തി​ലാ​ണു പ​ല​രും തെ​ര​ഞ്ഞെ​ടു​പ്പി​നെ സ​മീ​പി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മ​വീ​ര്യം ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നും പീ​താം​ബ​ര​ക്കു​റു​പ്പ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് ഒ​രാ​ളെ എ​വി​ടെ വ​ച്ച് ഒ​തു​ക്കു​മെ​ന്നു ത​നി​ക്കു ന​ന്നാ​യി അ​റി​യാ​മെ​ന്നും പാ​ർ​ട്ടി​ക്കു​ള്ളി​ൽ ചി​കി​ത്സ ന​ട​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്നും പീ​താം​ബ​ര​ക്കു​റു​പ്പ് തു​റ​ന്ന​ടി​ച്ചു. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി ആ​ദ്യം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത് പീ​താം​ബ​ര​ക്കു​റു​പ്പി​നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് മോ​ഹ​ൻ​കു​മാ​റി​നെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫി​ന്‍റെ വി.​കെ. പ്ര​ശാ​ന്തി​നോ​ട് 14,465 വോ​ട്ടു​ക​ൾ​ക്കാ​ണു വ​ട്ടി​യൂ​ർ​ക്കാ​വി​ൽ മോ​ഹ​ൻ​കു​മാ​ർ പ​രാ​ജ​യ​പ്പെ​ട്ട​ത്.

Read More