സൗമിനിയോട് സൗമ്യതയില്ലാതെ ബെന്നി ബഹനാൻ; നാട്ടുകാരെ വെള്ളത്തിൽ മുക്കിയ മേയറെ മാറ്റണമെന്ന് എം പി

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​റെ മാ​റ്റ​ണ​മെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ. കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി​യി​ലാ​ണ് ബെ​ന്നി ബ​ഹ​നാ​ൻ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ ന​ന്നാ​ക്കാ​നു​ള്ള തീ​രു​മാ​നം വേ​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ വി.​ഡി.​സ​തീ​ശ​നും ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നേ​താ​ക്ക​ൾ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

സൗ​മി​നി ജെ​യി​നും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് നേ​താ​ക്ക​ൾ മേ​യ​ർ​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. രാ​ത്രി ഏ​റെ വൈ​കി​യാ​ണു യോ​ഗം അ​വ​സാ​നി​ച്ച​ത്. യോ​ഗ​ത്തി​ല്‍ മേ​യ​ര്‍ മാ​റ്റം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​താ​യാ​ണു സൂ​ച​ന.

യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മേ​യ​ര്‍ സൗ​മി​നി ജെ​യി​നോ​ടു രാ​ജി​വ​യ്‌​ക്കേ​ണ്ടി വ​രു​മെ​ന്ന സൂ​ച​ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ന​ല്‍​കി​യ​താ​യി അ​റി​യു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ മേ​യ​ർ മാ​റ്റം പ്ര​തി​പ​ക്ഷം ആ​യു​ധ​മാ​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണു പ്ര​ഖ്യാ​പ​നം യോ​ഗ​ത്തി​നു​ശേ​ഷം നട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണു ക​രു​തു​ന്ന​ത്.

Related posts