തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ നൽകിയ പരാതിയിൽ സാക്ഷി മൊഴികൾ രേഖപ്പെടുത്തി. ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. തൃശൂർ ജില്ലാ ക്രൈംബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസനാണ് മൊഴിയെടുത്തത്. ഒക്ടോബർ 21നാണ് മഞ്ജു വാര്യർ ശ്രീകുമാർ മേനോൻ തന്നെയും തന്റെ കൂടെ നിൽക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്നും സിനിമകളിൽ നിന്ന് ഒഴിവാക്കാനും അപായപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഡിജിപി ലോക്നാഥ് ബെഹ്റയെ നേരിട്ട് കണ്ട് പരാതി നൽകിയത്.
Read MoreCategory: TVM
ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന ആരോപണം: പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്ന് മന്ത്രി ബാലൻ
തിരുവനന്തപുരം: നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി മന്ത്രി എ.കെ.ബാലൻ. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മാപ്പ് പറയുന്നുവെന്നും അനിൽ രാധാകൃഷ്ണ മേനോൻ ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനാൽ പ്രശ്നത്തെ മറ്റൊരു തരത്തിൽ ചിത്രീകരിക്കരുതെന്നും മന്ത്രി പറഞ്ഞു. ബിനീഷിനെ ജാതീയമായി അധിഷേപിക്കാൻ ഉദ്ദേശിച്ചില്ലെന്നും അനിൽ രാധാകൃഷ്ണ മേനോൻ വ്യക്തമാക്കിയെന്നും ഇക്കാര്യങ്ങൾ അദ്ദേഹം തന്നോട് വിശദീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. അതിനാൽ തന്നെ പ്രശ്നം മറ്റൊരു തരത്തിൽ ചിത്രീകരിക്കരുതെന്നും ഇത് രമ്യമായി പരിഹരിക്കപ്പെടുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. നേരത്തെ, ബിനീഷിനെ മാനസികമായി ബുദ്ധിമുട്ടിക്കാനോ അപമാനിക്കാനോ താൻ ശ്രമിച്ചിട്ടില്ലെന്ന് അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞിരുന്നു. പേരിനൊപ്പം മേനോൻ ഉണ്ടെന്ന് കരുതി തന്നെ സവർണനായി ചിത്രീകരിക്കരുതെന്നും ബിനീഷിനെ വേദനിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ ഹൃദ്യത്തിന്റെ അടിത്തട്ടിൽ നിന്ന് മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു അനിൽ രാധാകൃഷ്ണ മേനോന്റെ പ്രതികരണം.
Read Moreമദ്യ ലഹരിയിൽ വാക്കു തർക്കം; കിളിമാനൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: മദ്യലഹരിയിൽ ഉണ്ടായ വാക്ക് തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. കിളിമാനൂർ തട്ടത്തുമ്മല പറണ്ടക്കുഴി ചരുവിള പുത്തൻവീട്ടിൽ സഞ്ജു (29) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ തട്ടത്തുമ്മല പറണ്ടക്കുഴി ജംഗ്ഷനിലായിരുന്നു സംഭവം. സഞ്ജുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ തട്ടത്തുമ്മല സ്വദേശികളായ അൽ അമീൻ, അൽ മുബീൻ എന്നിവരെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ- രാത്രിയിൽ നിലമേലിലെ ഒരു ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ സഞ്ജു, ഷിബു എന്നിവരും അൽ അമീൻ, അൽ മുബീൻ , അൽതാഫ് എന്നിവരടങ്ങിയ സംഘവും തമ്മിൽ വാക്കേറ്റം ഉണ്ടായി. പിന്നീട് ബാറിൽ നിന്നും വീട്ടിലേക്ക് പോകവെ തട്ടത്തുമ്മല പറണ്ടക്കുഴിയിൽ വച്ച് ഇരുകൂട്ടരും തമ്മിൽ വീണ്ടും സംഘർഷം ഉണ്ടായി. ഇതേ തുടർന്ന് അൽ അമീൻ കത്തിയെടുത്ത് സഞ്ജുവിനെയും ഷിബുവിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ സഞ്ജുവിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷിബുവിന്റെ പരിക്ക്…
Read Moreമഹ ഒമാനിലേക്ക്; കേരള തീരത്തെ ഭീതി ഒഴിയുന്നു; മൂന്നു വരെ സംസ്ഥാനത്തു മഴ തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരള തീരത്തുടനീളം ഭീതി പരത്തിയ മഹ ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയതോടെ തീരമേഖലയിൽ കാറ്റിന്റെ ശക്തി കുറയുന്നു. ചുഴലിക്കാറ്റിന്റെ ശക്തി വർധിച്ചെങ്കിലും ഒമാൻ തീരത്തേക്ക് നീങ്ങിയതോടെ കേരളത്തിൽ കാറ്റിന്റെ പ്രഭാവം കുറയുകയാണ്. അതേസമയം മൂന്നു വരെ സംസ്ഥാനത്തു മഴ തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകും. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അപകടാവസ്ഥയിലുള്ള പോസ്റ്റുകളോ മരങ്ങളോ ശ്രദ്ധയിൽ പെടുന്നവർ അധികൃതരെ അറിയിക്കണം. അത്തരം…
Read Moreആത്മഹത്യാ കുറിപ്പ് എഴുതി വാഹനത്തിൽ വച്ചശേഷം ആറ്റിൽ ചാടിയ യുവതിക്കായി തെരച്ചിൽ തുടരുന്നു; ഏലിയാവൂർ പാലം മരണപ്പാലമാകുന്നതിനെക്കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ…
നെടുമങ്ങാട്: ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം ആറ്റിൽ ചാടിയ യുവതിക്കായി തെരച്ചിൽ. നെടുമങ്ങാട്-ആര്യനാട് റൂട്ടിലെ ഏലിയാവൂർ പാലത്തിൽ നിന്നും ചാടിയ യുവതിക്കായാണ് കരമനയാറ്റിൽ തെരച്ചിൽ തുടരുന്നത്. പുളിമൂട് സ്വദേശി പ്രശാന്തിന്റെ ഭാര്യ ശാലു (24) ആണ് പാലത്തിൽ നിന്ന് ബുധനാഴ്ച രാത്രി ചാടിയത്. സ്കൂട്ടർ പാലത്തിൽ ഒതുക്കിയ നിലയിലാണ്. സ്കൂട്ടറിൽ നിന്നും ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചു. പോലീസും നാട്ടുകാരും സ്കൂബാ ടീമും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ശക്തമായ അടിയൊഴുക്കുള്ളതിനാലാണ് കണ്ടെത്താൻ പ്രയാസം. തെരച്ചിൽ ഇന്നും തുടരും. നിരന്തരം ഈ പാലത്തിൽ ആത്മഹത്യാ ശ്രമങ്ങളേറുകയാണ്. മിക്കപ്പോഴും കണ്ടുനിൽക്കുന്ന നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്താറുള്ളത്.പാലത്തിന് മതിയായ സംരക്ഷണ ഭിത്തികളില്ലാത്തതാണ് ആത്മഹത്യകൾ പെരുകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
Read Moreവാളയാർ കേസ്: മന്ത്രി എ.കെ ബാലനെതിരെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി
തിരുവനന്തപുരം: വാളയാറിൽ പീഡനത്തിരയായ പെൺകുട്ടികൾ മരിച്ച സംഭവത്തിൽ പെണ്കുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ടതിന് കൂട്ടു നിന്നുവെന്നോരോപിച്ച് നിയമമന്ത്രി എ.കെ.ബാലനെതിരെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. ഇന്ന് രാവിലെ പാളയത്ത് വച്ചായിരുന്നു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയത്. പോലീസെത്തി പ്രവർത്തകരെ നീക്കം ചെയ്തു.
Read Moreചർച്ച പരാജയപ്പെട്ടു; കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ നവംബർ നാലിന് പണിമുടക്കും
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ നവംബർ നാലിന് പണിമുടക്ക് പ്രഖ്യാപിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബുധനാഴ്ച കെഎസ്ആർടിസിയിലെ എംഡിയുമായി പ്രതിപക്ഷ യൂണിയൻ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. ഈ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടുപോകാൻ യുണിയനുകൾ തീരുമാനമെടുത്തത്.
Read Moreമാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം; എല്ലാ ആക്ഷേപങ്ങളും പരിശോധിക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: അട്ടപ്പാടി വനമേഖലയിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാ ആക്ഷേപങ്ങളും പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇക്കാര്യത്തിൽ നിക്ഷപക്ഷമായ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനാൽ ലോക്കൽ പോലീസിന് ഇടപെടാനാകില്ലെന്ന് ഡിഐജി ഓഫീസ് അറിയിച്ചു. ഡിഐജി ഓഫീസിൽ പരാതി നൽകാനെത്തിയവരെയാണ് ഇക്കാര്യം അറിയിച്ചത്. റീപോസ്റ്റുമോർട്ടം എന്ന ആവശ്യം ഇപ്പോൾ ഉന്നയിക്കില്ലെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് തുഷാർ നിർമൽ സാരഥിയും പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുംവരെ മൃതദേഹം സൂക്ഷിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടും. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അപാകത കണ്ടാൽ റീ പോസ്റ്റുമോർട്ടം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreനിരന്തരമായ പീഡനത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച പതിനഞ്ചുകാരി ആശുപത്രിയിൽ മരിച്ചു; ബന്ധുവായ യുവാവ് പോലീസ് പിടിയിൽ
തിരുവനന്തപുരം: പീഡനത്തിനിരയായതിനെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച പതിനഞ്ചുകാരി മരിച്ചു. സംഭവത്തിൽ ബന്ധു അറസ്റ്റിൽ. ഉത്തർ പ്രദേശ് സ്വദേശിയായ മുക്കിം (30) നെയാണ് പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്. തിരുമല പ്രദേശത്ത് വർഷങ്ങളായി മാതാപിതാക്കളോടൊപ്പം താമസിച്ച് വരികയായിരുന്ന പെണ്കുട്ടിയെ എട്ടു വയസുമുതൽ പ്രതി പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനത്തിൽ മനം നൊന്ത് പെണ്കുട്ടി കഴിഞ്ഞ ദിവസം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്കുട്ടിയെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. ഇന്നലെ രാത്രിയിൽ പെണ്കുട്ടി മരണമടയുകയായിരുന്നു. പെണ്കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബന്ധുവായ യുവാവിനെ പൂജപ്പുര പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. പൂജപ്പുര പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Moreകനത്ത മഴയിൽ ഡാമിലെ ജലനിരപ്പ് ഉയർന്നു; അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു
നെടുമങ്ങാട് : കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിലെ ഷട്ടറുകൾ തുറന്നു. ഡാമിലേക്കുള്ള ഒഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. അരുവിക്കരയിലെ രണ്ടു ഷട്ടറുകളാണ് 35 സെന്റീമീറ്റർ ഉയർത്തിയത്. നിലവിൽ ഡാമിൽ 46.45 അടി ഉയരത്തിൽ വെള്ളമുണ്ട്. വീണ്ടും മഴ കനക്കുകയാണെങ്കിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തും. കരമന ആറിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. കാട്ടാക്കട : നെയ്യാർഡാമിന്റെ ഷട്ടറുകൾ രണ്ടടിയായി ഉയർത്തി. ഇന്ന് രാവിലെയാണ് നാല് സ്പിൽവേ ഷട്ടറുകളും രണ്ടടി വീതം ഉയർത്തിയത്. നിലവിൽ ഒന്നര അടിയായിരുന്നു. ഇപ്പോൾ ഡാമിൽ 83. 650 മീറ്റർ വെള്ളമാണ് ഉള്ളത്. ഇന്നലെയും ഇന്ന് രാവിലെയും ഇവിടെ തോരാ മഴയാണ് . അണകെട്ടിൽ വെള്ളം കൂടിയതോടെ അഞ്ചുചങ്ങല ഏരിയായിൽ താമസിക്കുന്നവരുടെ വീടുകളിലും വെള്ളം എത്തി. പലരും വീടൊഴിഞ്ഞുപോയിട്ടുണ്ട്. കാപ്പുകാട് മുതൽ അമ്പൂരി വരെയുള്ള ഡാമിന്റെ…
Read More