തിരുവനന്തപുരം: രാജ്യത്ത് ആൾക്കൂട്ടക്കൊലകൾ ഇല്ലെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. വട്ടിയൂർക്കാവിൽ എൻഡിഎ സ്ഥാനാർഥി എസ്. സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. പശു സംരക്ഷണത്തിന്റെ പേരിൽ കൊലയെന്നൊക്കെയാണു പറയുന്നത്. ഇതൊക്കെ ചിലപ്പോൾ പെണ്ണുകേസാകാം. എങ്കിൽപ്പോലും ഒരു കൊലയെയും താനോ തന്റെ നേതാവോ അനുകൂലിക്കുന്നില്ല. ഒരാളും നിയമം കൈയിലെടുക്കുന്നതിനെ താൻ അനുകൂലിക്കില്ല. തന്റെ നേതാവും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സംഘടനയുടെ നേതാവും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയന്റെ പേരിൽ ആദ്യഘട്ടത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സാംസ്കാരിക നായകരെയും സുരേഷ് ഗോപി വിമർശിച്ചു.
Read MoreCategory: TVM
തുറന്ന ജയിലിൽ “ഓപ്പണായി’ ചാരായവാറ്റ്; കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി
തിരുവനന്തപുരം: തുറന്ന ജയിലിൽ ചാരായവാറ്റ്, കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. നെയ്യാർ ഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിലാണു വ്യാജചാരായ വാറ്റ് പിടിച്ചത്.ജയിൽ വളപ്പിലെ ഒൗഷധകുന്നിൽനിന്നാണു വാറ്റ് കണ്ടെത്തിയത്. 50 ലിറ്റർ കോടയും പാത്രങ്ങളും കന്നാസുകളും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. ജയിൽ പുള്ളികളാണു വാർഡൻമാരെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കുഴിച്ചിട്ട നിലയിൽ വാറ്റ് സാധനങ്ങൾ കണ്ടെത്തി. പിടിച്ചെടുത്തവ ജയിൽ അധിക്യതർ എക്സൈസിനു കൈമാറി.കഴിഞ്ഞ ഫെബ്രുവരിയിൽ ജയിൽ വളപ്പിൽനിന്നു ചാരായവും വാറ്റുകാരനേയും പിടികൂടിയിരുന്നു.
Read Moreകുളത്തുപ്പുഴയിൽ ക്ഷേത്രത്തിൽ വീണ്ടും കവര്‍ച്ച; നാല് കാണിക്ക വഞ്ചികള്‍ കടത്തികൊണ്ടുപോയി; ആദ്യ മോഷണക്കേസിലെ പ്രതികളെ പോലീസ് പിടികൂടിയിരുന്നു
കുളത്തൂപ്പുഴ : ഒരുമാസത്തിനുള്ളില്‍ കുളത്തുപ്പുഴയില്‍ വീണ്ടും ക്ഷേത്ര കവര്‍ച്ച. കുളത്തുപ്പുഴ ടൗണ്‍ ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന നാല് കാണിക്ക വഞ്ചികള്‍ മോഷ്ടാക്കള്‍ കടത്തി. രാവിലെ ക്ഷേത്രം തുറക്കാന്‍ എത്തിയ ജീവനക്കാരനാണ് കവര്‍ച്ച ആദ്യം അറിയുന്നത്. തുടര്‍ന്ന് കുളത്തുപ്പുഴ പോലീസില്‍ അറിയിക്കുകയായിരുന്നു. ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് കുളത്തുപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരുമാസം മുമ്പും ക്ഷേത്രത്തില്‍ കവര്‍ച്ച ശ്രമം നടന്നിരുന്നു. ഇവിടെയും ആനക്കൂട് ശിവക്ഷേത്രത്തിലും കവര്‍ച്ച നടത്തിയ പ്രതിയെ കുളത്തുപ്പുഴ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് വീണ്ടും ഇവിടെ കവര്‍ച്ച നടന്നിരിക്കുന്നത്. ഇന്ന് പുലര്ച്ചെയകാം കവര്‍ച്ച നടന്നതെനാണ് പ്രാഥമിക നിഗമനം. ഒരുമാസത്തെ കാണിക്ക തുകകള്‍ വഞ്ചികളില്‍ ഉണ്ടായിരുന്നതെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
Read Moreകീഴാറ്റിങ്ങലിലെ ബാങ്ക് കവർച്ചാ ശ്രമം: പിടികിട്ടാപ്പുള്ളിയടക്കം എട്ടുപേർ പോലീസ് പിടിയിൽ
ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ എലാപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റി കവർച്ച നടത്താൻ ശ്രമിച്ച സംഘം പിടിയിലായി. താഴെ ഇളമ്പ അശ്വതി ഭവനിൽ അനി എന്ന് വിളിക്കുന്ന അനിൽ(43), വിഷ്ണു നിവാസിൽ വിപിൻലാൽ(30), പാറയടി ബിനിത ഭവനിൽ കൊച്ചു എന്നുവിളിക്കുന്ന വിമൽ (28), കൊട്ടിയം ജീസസ് ഭവനിൽ സിജോൺ (29), കൊട്ടിയം കുന്നുംപുറത്ത് വീട്ടിൽ നിസാം(31), നിലയ്ക്കാമുക്ക് ഭജനമഠം ബംഗ്ലാവിൽ വീട്ടിൽ അനൂപ്(28), സഹോദരൻ അരുൺ (27), ഭജനമഠം കീഴാറ്റിങ്ങൽ ബിനു എന്ന് വിളിക്കുന്ന വിനോദ്(38) എന്നിവരാണ് അറസ്റ്റിലായത്. ചാത്തന്നൂരിലെ ഒരു കോളജ് കുത്തിത്തുറന്ന് 29,000 രൂപ കവർന്ന സംഘം, അതിൽ നിന്നും 17,000 രൂപയിൽ കോയമ്പത്തൂരിൽ നിന്ന് ഗ്യാസ് കട്ടർ വാങ്ങി, ഗ്യാസ് കട്ടർ ഉപയോഗിച്ച് പരിചയമില്ലാത്ത സംഘം പരീക്ഷണത്തിനായി കല്ലറയിൽ ഒരു കട കട്ടർ ഉപയോഗിച്ച് തുറക്കാൻ പദ്ധതി…
Read Moreകൂട്ടുകാർക്കൊപ്പം കടലിൽ കാണാതായ രണ്ട് വിദ്യാർഥികൾക്കായി തെരച്ചിൽ ഊർജിതമാക്കി;വർക്കല പാപനാശം, കാപ്പിൽ എന്നീ മേഖലകളിലും തെരച്ചിൽ തുടരുന്നു
തിരുവനന്തപുരം: കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് വിദ്യാർഥികൾക്ക് വേണ്ടി തെരച്ചിൽ ഉൗർജിതമാക്കി. കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസിലെ പത്താംക്ലാസ് വിദ്യാർഥി വക്കം തൊപ്പിക്കവിളാകം മണക്കാട്ട് വിളാകം വീട്ടിൽ ബിഫുവിന്റെയും ജയശ്രീയുടെയും മകൻ ദേവനാരായണൻ (15), വക്കം നിലയ്ക്കാമുക്ക് അലിയിറക്കം വീട്ടിൽ സോമൻ- ബേബി ഗിരിജ ദന്പതികളുടെ മകൻ ഹരിചന്ദ് (15) എന്നിവർക്ക് വേണ്ടിയാണ് കോസ്റ്റ്ഗാർഡും മറൈൻ എൻഫോഴ്സ്മെന്റും തീരദേശ പോലീസും തെരച്ചിൽ ഉൗർജിതമാക്കിയിരിക്കുന്നത്. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് വി നായരുടെ നേതൃത്വത്തിലാണ് തെരച്ചിൽ . വർക്കല പാപനാശം, കാപ്പിൽ എന്നീ മേഖലകളിലെ കടലിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ രാവിലെയാണ് മുതലപ്പൊഴി ഹാർബറിന്റെ ഭാഗത്തെ കടലിൽ കുളിക്കുന്നതിന് ദേവനാരായണനും സുഹൃത്തുക്കളും എത്തിയത്. ദേവനാരായണൻ, ഹരിചന്ദ്, രാഹുൽ എന്നിവർ കുളിയ്കാൻ കടലിന്റെ ഉള്ളിലേക്ക് പോകുകയായിരുന്നു. കടൽ വേലിയേറ്റ സമയമായിരുന്നു ഇതിനിടെ തിരയിൽപ്പെട്ട് മൂവരും കടലിൽ പതിച്ചു. കരയ്ക്ക്…
Read Moreവട്ടിയൂർക്കാവിൽ പ്രതീക്ഷയുടെ തേരിലേറി സ്ഥാനാർഥികൾ; വൈകുന്നേരങ്ങളിൽ ഇടയ്ക്കു പെയ്യുന്ന മഴ രസംകൊല്ലിയാകുന്നു
എം.പ്രേംകുമാർ തിരുവനന്തപുരം : വൈകുന്നേരങ്ങളിൽ ഇടയ്ക്കു പെയ്യുന്ന മഴ രസംകൊല്ലിയാകുന്നുണ്ടെങ്കിലും വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് ആവേശത്തെ തണുപ്പിക്കാനാകുന്നില്ല. എണ്ണയിട്ട യന്ത്രം പോലെയാണു പ്രവർത്തകർ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയത്തിനപ്പുറം ജാതിമത സമവാക്യങ്ങളാണു പലപ്പോഴും വിധി നിർണയിക്കുന്നത്. വട്ടിയൂർക്കാവിലെ കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി പരിശോധിച്ചാൽ ഇക്കാര്യം ഏറെക്കുറെ വ്യക്തമാകുകയും ചെയ്യും. നേരത്തേ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളാണു പ്രധാന പ്രചരണവിഷയമായതെങ്കിൽ ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. വോട്ടെടുപ്പു ദിവസം അടുക്കുന്പോൾ ശബരിമലയിലെ സ്ത്രീ പ്രവേശനം തന്നെയാണു യുഡിഎഫിന്റെയും ബിജെപിയുടെയും പ്രചരണ രംഗത്തെ വജ്രായുധം. പഴയ നോർത്തു മണ്ഡലത്തിന്റെ പരിണിത രൂപമാണു പുതിയ വട്ടിയൂർക്കാവ് മണ്ഡലം. പുതിയ മണ്ഡലമായതിനു ശേഷം നടന്ന രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം യുഡിഎഫിനൊപ്പമായിരുന്നു. കെ.മുരളീധരനായിരുന്നു രണ്ടു തവണയും ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന രാഷ്ട്രീയത്തിൽ അദ്ദേഹം ഏറെ പരിചിത മുഖമാണെങ്കിലും വട്ടിയൂർക്കാവിലെത്തുന്പോൾ ആശങ്കകളേറെയായിരുന്നു. കോണ്‍ഗ്രസ്…
Read Moreചെറുവള്ളി എസ്റ്റേറ്റ് പണം നൽകി ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നിൽ ഗൂഢാലോചന: സുധീരൻ
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് പണം നൽകി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ. കൈയേറ്റക്കാർക്ക് ഭൂമിയുടെ അവകാശം സ്ഥാപിച്ച് നൽകാനുള്ള സർക്കാർ നീക്കമാണ് ഇതിന് പിന്നിൽ. സർക്കാർ ഏറ്റെടുക്കാനായിരുന്നെങ്കിൽ നിയമ നിർമ്മാണത്തിലൂടെ നേരത്തെ തന്നെ എസ്റ്റേറ്റ് ഏറ്റെടുക്കണമായിരുന്നുവെന്നും സുധീരൻ കൂട്ടിച്ചേർത്തു.
Read Moreമഴക്കാലങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് മാത്രം പുറത്തുപോകുക; ഇടിമിന്നലിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു നാശനഷ്ടം
വിഴിഞ്ഞം: ഇടിമിന്നലിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിനു തീ പിടിച്ചു. സംഭവസമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. തീപിടിത്തത്തിൽ പ്രമാണങ്ങൾ ഉൾപ്പടെ നിരവധി രേഖകൾ കത്തി നശിച്ചു. വെങ്ങാനൂർ പണ്ടാര വിളാകം ഉത്രം ഹൗസിൽ രാജേന്ദ്രന്റെ വീടിനാണ് തീ പിടിച്ചത്. കഴിഞ്ഞ ദിവസംരാത്രി എട്ടു മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ വീട്ടുകാർ പുറത്തു പോയിരുന്ന സമയമായതിനാലാണ് ദുരന്തം ഒഴിവായത്. സമീപ വാസിയും നാട്ടുകാരും ചേർന്ന് തീകെടുത്താൻ ശ്രമിച്ചെങ്കിലും ചൂട് കാരണം കഴിഞ്ഞില്ല. തുടർന്ന് വിഴിഞ്ഞം പോലീസും അഗ്നിശമന സേനയും എത്തിയാണ് തീ കെടുത്തിയത്. വീടിന്റെ അടുക്കള ഭാഗവും സമീപത്തെ അലമാരയിൽ വെച്ചിരുന്ന ഇരുപതിരണ്ടായിരം രൂപ, സ്വർണം, പ്രമാണങ്ങൾ, മറ്റു രേഖകൾ എന്നിവയും പൂർണമായും കത്തി നശിച്ചു. വീടിന്റെ ഉൾഭാഗം ഭാഗികമായി നശിച്ചു.
Read Moreശരിദൂരവും സമദൂരവും എന്താണെന്ന് എൻഎസ്എസ് വ്യക്തമാക്കണമെന്ന് കോടിയേരി
തിരുവനന്തപുരം: ശരിദൂരവും സമദൂരവും എന്താണെന്ന് എൻഎസ്എസ് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരെ സഹായിക്കാനാണ് ഈ നിലപാടെടുത്തതെന്ന് എൻഎസ്എസ് നേതൃത്വം വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ബിഡിജെഎസ് മുന്നണി വിട്ടുവന്നാൽ സ്വീകരിക്കുമോ എന്നത് സാങ്കൽപ്പിക ചോദ്യം മാത്രമാണെന്നും കോടിയേരി പറഞ്ഞു.
Read More101 വെട്ട് വെട്ടാൻ പറ്റിയ കത്തിയുണ്ടാക്കും; ജേക്കബ് തോമസ് സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായി ചുമതലയേറ്റു; മൂർച്ചയേറിയ അരുവാളും, വെട്ടുകത്തിയും, കോടാലിയും ഉണ്ടാക്കുമെന്നും ജേക്കബ്
തിരുവനന്തപുരം: സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായി ചുമതലയേറ്റതിനു പിന്നാലെ സർക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ് ഐപിഎസ്. വിജിലൻസ് മേധാവിയുടെ തസ്തികയ്ക്ക് തുല്യമായി മെറ്റൽ ഇൻഡസ്ട്രീസ് എംഡി സ്ഥാനം ഉയർത്തിയതിന് സർക്കാരിന് നന്ദിയുണ്ട്. ഇവിടെ നിന്നും മൂർച്ഛയുള്ള, 101 വെട്ട് വെട്ടാൻ പറ്റുന്ന കത്തികൾ ഉണ്ടാക്കുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് ജേക്കബ് തോമസ് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയായി ചുമതലയേറ്റത്. അവധിയിൽ പ്രവേശിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദീർഘനാളായി സസ്പെൻഷനിലായിരുന്ന ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകാൻ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തിരുന്നത്.
Read More