കോ​ള​ജി​ലെ ഓ​ണാ​ഘോ​ഷം റോ​ഡി​ലും; ജീ​പ്പി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രാ​യ അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്ക്

പാ​ലോ​ട്: കോ​ള​ജ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ന​ട​ത്തി​യ ഘോ​ഷ‍​യാ​ത്ര​യ്ക്കി​ടെ ജീ​പ്പ് ത​ട്ടി വ​ഴി​യാ​ത്ര​ക്കാ​രാ​യ അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​രം പെ​രി​ങ്ങ​മ്മ​ല ഇ​ക്ബാ​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ചൊവ്വാഴ്ച ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലാ​ണ് സം​ഭ​വം. നൂ​റോ​ളം വാ​ഹ​ന​ങ്ങ​ളി​ൽ ഘോ​ഷ​യാ​ത്ര ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഘോ​ഷ​യാ​ത്ര ന​ട​ത്തു​ക​യും ആ​ഘോ​ഷ​ത്തി​ന്‍റെ മ​റ​വി​ൽ ബൈ​ക്ക് റേ​സിം​ഗും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന നൂ​റോ​ളം പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ല ആ​വ​ർ​ത്തി ഇ​വ​രെ പ​റ​ഞ്ഞ് വി​ല​ക്കി​യെ​ങ്കി​ലും തു​ട​ർ​ന്നും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts