മ​ഴ മാ​റി, ഓ​ണം തെ​ളി​യും..; മ​ഴ മു​ന്ന​റി​യി​പ്പ് പി​ന്‍​വ​ലി​ച്ചു; തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് തെളിഞ്ഞ കാലാവസ്ഥ

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് മാ​നം തെ​ളി​യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം ന​ല്‍​കി​യ അ​റി​യി​പ്പു പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് ഒ​രു ജി​ല്ല​യി​ലും ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മി​ല്ല. ഓ​ണ ദി​ന​ങ്ങ​ളി​ല്‍ മ​ഴ മാ​റി​നി​ല്‍​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മി​ല്ല.ശ​നി​യാ​ഴ്ച ര​ണ്ടു ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച മൂ​ന്നു ജി​ല്ല​ക​ളി​ലും മാ​ത്ര​മാ​ണ് മ​ഴ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മു​ള്ള​ത്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടു​ണ്ട്. മ​റ്റു ജി​ല്ല​ക​ളി​ലെ മ​ഴ മു​ന്ന​റി​യി​പ്പു​ക​ളെ​ല്ലാം പി​ന്‍​വ​ലി​ച്ചു.

Read More

ശബരിമല തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിൽ തന്നെ; ശ​ബ​രി​മ​ല​യ്ക്കാ​യി നി​യ​മം നിർമിക്കുമെന്ന വാ​ര്‍​ത്ത നി​ഷേ​ധി​ച്ച് ദേ​വ​സ്വം മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യ്ക്കാ​യി നി​യ​മം നി​ർ​മി​ക്കു​മെ​ന്ന വാ​ര്‍​ത്ത നി​ഷേ​ധി​ച്ച് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ശ​ബ​രി​മ​ല​യി​ലെ നി​ല​വി​ലെ സ്ഥി​തി​യി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഭ​ര​ണ​ത്തി​നാ​യി അ​തോ​റി​റ്റി രൂ​പീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. കോ​ട​തി​യി​ല്‍ ഇ​ത്ത​രം സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും വാ​ര്‍​ത്ത​യ്ക്ക് ആ​ധാ​ര​മാ​യ വി​വ​ര​മെ​ന്തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യ്ക്കാ​യി നി​യ​മം നി​ർ​മി​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ അ​റി​യി​ച്ച​താ​യാ​ണ് വാ​ർ​ത്ത​വ​ന്ന​ത്. ഭ​ര​ണ​കാ​ര്യ​ങ്ങ​ൾ​ക്കാ​യാ​ണ് നി​യ​മ​നി​ർ​മാ​ണ​മെ​ന്നും പ​റ​യു​ന്നു. നി​ല​വി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡി​നു കീ​ഴി​ലാ​ണ് ശ​ബ​രി​മ​ല ക്ഷേ​ത്രം.

Read More

ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ർ​പ്പ​ണ​ബോ​ധം എ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​നം; ഇ​സ്റോ ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ച​ന്ദ്ര​യാ​ൻ 2 ദൗ​ത്യ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ ശാ​സ്ത്ര​ജ്ഞ​രേ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ൻ. ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ർ​പ്പ​ണ​ബോ​ധം എ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ണ്. എ​ല്ലാ ശാ​സ്ത്ര​ജ്ഞ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

ക്വാ​റി​ക​ൾ തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ ഒ​ത്താ​ശ; സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന് പി​ന്നി​ൽ വ​ൻ അ​ഴി​മ​തി​യും തീ​വെ​ട്ടി​ക്കൊ​ള്ള​യെന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പു​തി​യ ക്വാ​റി​ക​ൾ തു​ട​ങ്ങാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ത്താ​ശ ചെ​യ്യു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക്വാ​റി​ക​ൾ​ക്കാ​യി 1964ലെ ​ഭൂ​മി പ​തി​വ് ച​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി വ​രു​ത്തി. പ​ട്ട​യ ഭൂ​മി​യി​ൽ ക്വാ​റി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​നാ​ണ് ഭേ​ദ​ഗ​തി വ​രു​ത്തി​യ​തെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന് പി​ന്നി​ൽ വ​ൻ അ​ഴി​മ​തി​യും തീ​വെ​ട്ടി​ക്കൊ​ള്ള​യു​മാ​ണ്. 2019 മാ​ര്‍​ച്ച് അ​ഞ്ചി​ന് മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ വ്യ​വ​സാ​യ മ​ന്ത്രി​യാ​ണ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്. റ​വ​ന്യൂ മ​ന്ത്രി​യെ ഇ​രു​ട്ടി​ൽ നി​ർ​ത്തി​യാ​ണ് മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ വ്യ​വ​സാ​യ മ​ന്ത്രി ഇ​ക്കാ​ര്യം കൊ​ണ്ടു​വ​ന്ന​ത്. 48 മ​ണി​ക്കൂ​റി​ന​കം ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​തും സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൊ​ള്ള​യ്ക്ക് സ​ർ​ക്കാ​ർ നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​ഐ​യും റ​വ​ന്യൂ​മ​ന്ത്രി​യും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. മ​ഹാ​പ്ര​ള​യ​ത്തി​ന് ശേ​ഷം 119 ക്വാ​റി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി. ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണം. ഫ​യ​ൽ പു​റ​ത്തു​വി​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ്;  ഗോകുലിന് ചോ​ദ്യ​പേ​പ്പ​ർ പു​റ​ത്തു ന​ൽ​കി​യ​തു വി​ദ്യാ​ർ​ഥി​യെ​ന്നു സം​ശ​യം; പോലീസിന്‍റെ കണ്ടെത്തൽ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം:പി​എ​സ്‌​സി പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​പേ​പ്പ​ർ പ​രീ​ക്ഷാ സ​മ​യ​ത്തു ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യാ​ണു പു​റ​ത്തു​ന​ൽ​കി​യ​തെ​ന്നു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന. ഈ ​വി​ദ്യാ​ർ​ഥി ത​ന്നെ​യാ​ണ് കേ​സി​ൽ പ്ര​തി​യാ​യ പോ​ലീ​സു​കാ​ര​ൻ ഗോ​കു​ലി​നു ചോ​ദ്യ​പേ​പ്പ​ർ എ​ത്തി​ച്ചു​കൊ​ടു​ത്ത​തെ​ന്നാ​ണു പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. പ​രീ​ക്ഷ തു​ട​ങ്ങി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ നി​ന്ന് ഏ​ക​ദേ​ശം 24 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ ഗോ​കു​ലി​ന്‍റെ​യും സ​ഫീ​റി​ന്‍റെ​യും കൈ​യി​ൽ ചോ​ദ്യ​പേ​പ്പ​ർ എ​ത്തി​ച്ചു ന​ൽ​കി​യെ​ന്നു​മു​ള്ള വി​വ​ര​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. പ​രീ​ക്ഷാ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​രം ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും മ​റ്റും ക​ണ്ടെ​ത്തി എ​സ്എം​എ​സാ​യി മൂ​ന്നു പേ​ർ​ക്കും അ​യ​ച്ചു ന​ൽ​കി​യെ​ന്നാ​ണ് ക​ഴി​ഞ്ഞ ചോ​ദ്യം ചെ​യ്യ​ലി​ൽ ഗോ​കു​ൽ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ആ​രാ​ണു ത​നി​ക്ക് ചോ​ദ്യ​പേ​പ്പ​ർ എ​ത്തി​ച്ചു​ന​ൽ​കി​യ​തെ​ന്നു ഗോ​കു​ലി​ന് അ​റി​യി​ല്ല, മു​ഖം ക​ണ്ടാ​ൽ അ​റി​യാ​മെ​ന്നാ​ണു ഗോ​കു​ൽ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ പ്ര​ണ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ചെ​റു​പ്പ​ക്കാ​ര​ൻ ചോ​ദ്യ​പേ​പ്പ​ർ എ​ത്തി​ച്ചു…

Read More

ക​ന​ത്ത ജ​ല​പ്ര​വാ​ഹം; പീ​ച്ചി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ‍​യ​ർ​ത്തി; അരുവിക്കര, നെ​യ്യാ​ർ ഡാ​മി​ന്‍റെയും ഷർട്ടറുകൾ ഉയർത്തി

അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ 50 സെ​ന്‍റി​മീ​റ്റ​ര്‍ കൂ​ടി ഉ​യ​ർ​ത്തി. നേ​ര​ത്തെ ഓ​രോ ഷ​ട്ട​റു​ക​ളും 50 സെ​ന്‍റി​മീ​റ്റ​ര്‍ വീ​തം ഉ​യ​ർ​ത്തി​യി​രു​ന്നു. ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​തി​നാ​ൽ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ജ​ന​ങ്ങ​ൾ ന​ദി​യി​ലി​റ​ങ്ങ​രു​തെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി. 110.5 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി. പീ​ച്ചി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ‍​യ​ർ​ത്തി തൃ​ശൂ​ർ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ പീ​ച്ചി ഡാ​മി​ന്‍റെ തു​റ​ന്നി​രി​ക്കു​ന്ന ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ‍​യ​ർ​ത്തി. ഡാ​മി​ന്‍റെ ‌നാ​ലു ഷ​ട്ട​റു​ക​ൾ 20 സെ​ന്‍റീ​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. പീ​ച്ചി​യു​ടെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 79.25 മീ​റ്റ​റാ​ണ്. വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലേ​ക്ക് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​ണ്. പീ​ച്ചി​ക്കൊ​പ്പം വാ​ഴാ​നി ഡാ​മി​ൽ തു​റ​ന്നി​രി​ക്കു​ന്ന ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തു​ന്നു​ണ്ട്. വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ചി​മ്മി​നി അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ ഇ​ന്ന്…

Read More

പ്ര​ള​യ​ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഓ​ണ​ക്കോ​ടിയുമായി കേരള സർക്കാർ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ നി​ല​വി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ഓ​ണ​ക്കോ​ടി. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ഓ​ണ​ക്കോ​ടി​ക്കു​ള്ള തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്ന് അ​നു​വ​ദി​ക്കും.60 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്കും സൗ​ജ​ന്യമായി ഓ​ണ​ക്കോ​ടി വിതരണം ചെയ്യും.

Read More

കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; 6 മുതൽ 9 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചി​ല ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്. ഇ​തേ​ത്തു​ട​ർ​ന്നു വി​വി​ധ ജി​ല്ല​ക​ളി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​തി​രി​ഞ്ഞു ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ജി​ല്ല​യി​ലെ ക​ൺ​ട്രോ​ൾ റൂം ​താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ മ​ഴ​യു​ടെ സാ​ഹ​ച​ര്യം നി​ര​ന്ത​ര​മാ​യി വി​ല​യി​രു​ത്തേ​ണ്ട​തു​മാ​ണെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ജി​ല്ല​ക​ൾ സെ​പ്റ്റം​ബ​ർ ആ​റ്- ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്. സെ​പ്റ്റം​ബ​ർ ഏ​ഴ്- മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് സെ​പ്റ്റം​ബ​ർ എ​ട്ട്- മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്. സെ​പ്റ്റം​ബ​ർ ഒ​മ്പ​ത്- കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്.

Read More

നി​യു​ക്ത ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്  ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ്; കേ​ര​ള​ത്തി​ന്‍റെ 22-മ​ത്തെ ഗ​വ​ർ​ണ​റാ​യി  നാളെ സ​ത്യ​പ്ര​തി​ജ്ഞ

തി​രു​വ​നന്തപു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ നി​യു​ക്ത ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് ഉൗ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ്. ഇ​ന്ന് രാ​വി​ലെ 8.45 -ഓ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ​ഫോ​ഴ്സി​ന്‍റെ ടെ​ക്നി​ക്ക​ൽ ഏ​രി​യ​യി​ൽ എ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒൗ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ൽ​കി. മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എ.​കെ.​ബാ​ല​ൻ, കെ.ടി ജ​ലീ​ൽ , സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ, ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു. നാ​ളെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യ്ക്ക് കേ​ര​ള​ത്തി​ന്‍റെ 22-മ​ത്തെ ഗ​വ​ർ​ണ​റാ​യി അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സ​ത്യ​വാ​ച​കം ചൊ​ല്ലി കൊ​ടു​ക്കും. ഉ​ത്ത​ർ പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ മു​ൻ കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യി​രു​ന്നു. ജ​സ്റ്റി​സ് പി.​സ​ദാ​ശി​വം കേ​ര​ള ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്ത് നി​ന്നും വി​ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ പു​തി​യ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച​ത്.

Read More

പാലാ തെ​ര​ഞ്ഞെ​ടു​പ്പി​നെ യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും; ത​ർ​ക്ക​ങ്ങ​ൾ ഇ​ന്ന് പ​രി​ഹ​രി​ക്കു​മെ​ന്ന് എംഎം ഹസ്സൻ

തി​രു​വ​ന​ന്ത​പു​രം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​ത്തെ​ക്കു​റി​ച്ചു​ള്ള ത​ർ​ക്ക​ങ്ങ​ൾ ഇ​ന്ന് പ​രി​ഹ​രി​ക്കു​മെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹസ്സൻ. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ഇ​രു​വി​ഭാ​ഗം നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് ധാ​ര​ണ​യി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പി​നെ യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് പി.​ജെ.​ജോ​സ​ഫും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ പ​രി​ഹ​രി​ക്കു​മെ​ന്നും ഹ​സ്സൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Read More