പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ്; അ​ഞ്ചാം പ്ര​തി പോ​ലീ​സു​കാ​ര​ൻ ഗോ​കു​ൽ കീ​ഴ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പു കേ​സി​ല പ്ര​തി​യാ​യ പോ​ലീ​സു​കാ​ര​ൻ ഗോ​കു​ൽ കീ​ഴ​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ലാ​ണ് ഗോ​കു​ൽ കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളു​ടെ മു​ൻ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.

കേ​സി​ൽ എ​ഫ്ഐ​ആ​റി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് ഗോ​കു​ൽ. ഇ​യാ​ളെ ഈ ​മാ​സം 16 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ഗോ​കു​ലി​നെ ഇ​ന്ന് ത​ന്നെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് ഹ​ർ​ജി​ന ന​ൽ​കും.

പേ​രൂ​ര്‍​ക്ക​ട എ​സ്എ​പി ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​നാ​യ ഗോ​കു​ല്‍ ക​ല്ല​റ സ്വ​ദേ​ശി​യാ​ണ്. കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ പ്ര​ണ​വി​ന് സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നി​ടെ തു​ട​ര്‍​ച്ച​യാ​യി സ​ന്ദേ​ശം അ​യ​ച്ചു. പ്ര​ണ​വി​ന്‍റെ സു​ഹൃ​ത്താ​യ ഗോ​കു​ല്‍ 2017ലാ​ണ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.

Related posts