തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ നിയമസഭ ഇളക്കിമറിച്ച് പ്രതിപക്ഷം. വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയ പ്രതിപക്ഷം വിഷയത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ടു. ലോക്കപ്പിനകത്ത് ആരെയും തല്ലുന്നതും കൊല്ലുന്നതും അംഗീകരിക്കില്ലെന്നു മുഖ്യമന്ത്രി മറുപടി നൽകി. ഇടുക്കിയിൽ പോലീസ് നിധിവേട്ടയാണു നടത്തിയത്. രാജ്കുമാറിന്റെ കൈയിലെ കോടികൾ തട്ടിയെടുക്കാനാണു പോലീസ് ശ്രമിച്ചത്. കൊല്ലപ്പെട്ടവരുടെയും ആത്മഹത്യ ചെയ്തവരുടെയും പോക്കറ്റിലാണ് പോലീസിന്റെ കണ്ണ്. സർക്കാർ കുറ്റവാളികളെ സംരക്ഷിക്കാനും നിരപധാരികളെ കുടുക്കാനുമാണ് ശ്രമിക്കുന്നതെന്നും അടിയന്തരപ്രമേയ നോട്ടീസിൽ സംസാരിക്കവെ പ്രതിപക്ഷ അംഗം വി.ഡി. സതീശൻ പറഞ്ഞു. ഇതിനു മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. ലോക്കപ്പിനകത്ത് ആരെയും തല്ലുന്നതും കൊല്ലുന്നതും അംഗീകരിക്കില്ല. ജയിലിൽ എത്തിക്കുന്പോൾ തന്നെ രാജ്കുമാറിനു പ്രയാസങ്ങളുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും പരസഹായം വേണ്ടിയിരുന്നു. 15-നാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. ഇങ്ങനെയുള്ള ആളെ എന്തുകൊണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല എന്നത് അന്വേഷിക്കേണ്ടതുണ്ട്. കസ്റ്റഡിയിലെടുക്കുന്നതിനു മുന്‍പ് നജീബ് എന്നയാൾ രാജ്കുമാറിനെ മർദിച്ചതായി മൊഴിയിലുണ്ടെന്നും മുഖ്യമന്ത്രി…
Read MoreCategory: TVM
പ്രതിസന്ധികൾക്ക് നടുവിലൂടെ..! ഓടിക്കാൻ ആളില്ലാതെ കെഎസ്ആർടിസി; പെരുവഴിയിലായി യാത്രക്കാർ
തിരുവനന്തപുരം: തിരുവനന്തപുരം: 2107 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം. തിങ്കളാഴ്ച രാവിലെ മാത്രം നൂറിൽ അധികം സർവീസുകൾ മുടങ്ങി. 500-ൽ അധികം സർവീസുകൾ മുടങ്ങിയേക്കാമെന്നാണു കെഎസ്ആർടിസി നൽകുന്ന വിവരം. അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായതിനാൽ ദീർഘദൂര യാത്രക്കാർ അടക്കം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. തിങ്കളാഴ്ചകളിൽ തിരക്കേറുമെന്നതിനാൽ സാധാരണ കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാറുണ്ട്. അന്തർസംസ്ഥാന സ്വകാര്യ ബസ് സമരം ആരംഭിച്ച ശേഷം വരുന്ന ആദ്യത്തെ തിങ്കളാഴ്ചയായതിനാൽ തന്നെ ദീർഘദൂര സർവീസുകളിലെല്ലാം വൻതിരക്കാവും അനുഭവപ്പെടുക. ആവശ്യത്തിനു ഡ്രൈവർമാരില്ലാതെ വരുന്നതോടെ ഈ ഷെഡ്യൂളുകളും റദ്ദാക്കേണ്ടിവരും. സ്വകാര്യ സർവീസുകൾ കുറവായ തെക്കൻ കേരളത്തെയാകും പ്രതിസന്ധി കൂടുതൽ ബാധിക്കുക. ചൊവ്വാഴ്ചയോടെ താത്കാലിക ജീവനക്കാരെ സർവീസുകളിൽ നിയോഗിച്ച് പ്രശ്നം പരിഹരിക്കാനാവുമെന്നാണ് കോർപറേഷന്റെ കണക്കുകൂട്ടൽ. അവധിയിലുള്ള ഡ്രൈവർമാരോട് അടിയന്തര സാഹചര്യം കണക്കിലെടുത്തു ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്. സുപ്രീം കോടതി അനുവദിച്ച സമയം…
Read Moreകസ്റ്റഡി മരണം; അന്വേഷണ റിപ്പോർട്ട് ജൂലൈ 10ന്; പോലീസുകാർക്ക് വീഴ്ചപറ്റിയെങ്കിൽ നടപടിയെടുക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് എല്ലാ പരാതികളും പോലീസ് അന്വേഷിക്കും. ജൂലൈ പത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാൻ ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. നേരത്തേ, കസ്റ്റഡി മരണത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കിരാതമായ നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. എസ്ഐ അടക്കമുള്ളവർ കേസിൽ കുറ്റാരോപിതരാണ്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
Read Moreഅവരുടെ സമരം ഞങ്ങളുടെ വളർച്ച..! അന്തർസംസ്ഥാന സ്വകാര്യ ബസ് സമരം; കെഎസ്ആർടിസിക്ക് 45 ലക്ഷത്തിന്റെ അധിക വരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് അന്തർസംസ്ഥാന സ്വകാര്യ ബസ് സമരം തുടങ്ങിയ ശേഷംകെഎസ്ആർടിസിക്ക് വരുമാന വർധന. തിങ്കളാഴ്ച മുതൽ ഇന്നലെ വരെ 45 ലക്ഷം രൂപയോളം കെഎസ്ആര്‍ടിസിക്ക് അധിക വരുമാനമായി ലഭിച്ചു. സമരം തുടങ്ങിയതിനുശേഷം ബംഗളൂരു റൂട്ടിൽ 14 കെഎസ്ആർടിസി ബസുകള്‍കൂടി അധികമായി സർവീസ് നടത്തുന്നുണ്ട്. നേരത്തെ 48 ബസുകൾ ആണ് സർവീസ് നടത്തിയിരുന്നത്.
Read Moreതലസ്ഥാനത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വർണം കവർന്നു; മോഷണത്തിന് പിന്നിലുള്ളവരെക്കുറിച്ച് പോലീസിന്റെ സംശയം ഇങ്ങനെ…
തിരുവനന്തപുരം: തലസ്ഥാനത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന സ്വർണ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വർണം കവർന്നു. മണക്കാട് മുക്കോലയ്ക്കൽ താമസിക്കുന്ന ബിജുവിനെയാണ് ഇന്നു പുലർച്ചെ ആക്രമിച്ച് സ്വർണം കവർന്നത്. തൃശൂരിൽ നിന്ന് ഗുരുവായൂർ എക്സ്പ്രസിൽ പുലർച്ചെ 4.30നാണ് ബിജു തലസ്ഥാനത്ത് എത്തിയത്. അവിടെ പാർക്ക് ചെയ്തിരുന്ന കാറിൽ സ്വർണവുമായി വീട്ടിലേയ്ക്ക് മടങ്ങവെ കാറിലെത്തിയ സംഘം ബിജുവിനെ ആക്രമിക്കുകയായിരുന്നു. കാർ കുറുകെ ഇട്ട ശേഷം ബിജു സഞ്ചരിച്ച കാർ അടിച്ച തകർത്ത സംഘം ബിജുവിനെ മർദ്ദിച്ച് സ്വർണം കവരുകയായിരുന്നു. കേരള തമിഴ്നാട് അതിർത്തിയായ അരുമനയിലാണ് ബിജു ജ്വല്ലറി നടത്തുന്നത്. ബിജുവിനെ ആക്രമിച്ച് സ്വർണം കവരുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യവും കാറിന്റെ നന്പരും പോലീസിന് ലഭിച്ചിട്ടുണ്ട്. ബിജു സ്വർണവുമായി എത്തുന്ന വിവരം കൃത്യമായ വിവരം അറിയുന്നവരാണ് മോഷണത്തിന് പിന്നിലുള്ളതെന്ന് പോലീസ് സംശയിക്കുന്നു. റെയിൽവേ സ്റ്റേഷൻ മുതൽ ബിജുവിനെ സംഘം പിന്തുടരുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.…
Read Moreപോലീസിന്റേത് കിരാത നടപടി..! നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിരാതമായ നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.എസ്ഐ അടക്കമുള്ളവർ കേസിൽ കുറ്റാരോപിതരാണ്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.രാജ്കുമാറിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
Read Moreയാത്രക്കാർ ശ്രദ്ധിക്കുക..! സംസ്ഥാനത്ത് ഞായറാഴ്ച ട്രെയിൻ നിയന്ത്രണം; ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി എറണാകുളം-കോട്ടയം-എറണാകുളം പാസഞ്ചർ ഞായറാഴ്ച റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ: തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി ശനിയാഴ്ച എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി(16341) ഞായറാഴ്ച എറണാകുളത്തു നിന്നായിരിക്കും സർവീസ് ആരംഭിക്കുക. എറണാകുളം-ഷൊർണൂർ, കോയന്പത്തൂർ-തൃശൂർ പാസഞ്ചർ ട്രെയിനുകൾ ശനിയാഴ്ചയും ഷൊർണൂർ-എറണാകുളം, തൃശൂർ-കണ്ണൂർ പാസഞ്ചർ ട്രെയിനുകൾ ഞായറാഴ്ചയും തൃശൂരിനും ഷൊർണൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം-ചെന്നൈ സെൻട്രൽ മെയിൽ ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് ഒരു മണിക്കൂർ വൈകി ഉച്ചകഴിഞ്ഞ് 3.55 നേ സർവീസ് ആരംഭിക്കൂ. ഇതിനു പുറമെ മുളങ്കുന്നത്തുകാവ്-പൂങ്കുന്നം-തൃശൂർ സെക്ഷനിൽ ഞായറാഴ്ച മാംഗളൂർ-തിരുവനന്തപുരം മലബാർ എക്സ്പ്രസ്, അജ്മീർ-എറണാകുളം മരുസാഗർ എക്സ്പ്രസ് എന്നിവ അരമണിക്കൂർ പിടിച്ചിടും. മുംബൈ-കന്യാകുമാരി 40 മിനിറ്റും ബാംഗളൂർ-കൊച്ചുവേളി 50 മിനിറ്റും ഹസ്രത് നിസാമുദ്ദീൻ-തിരുവനന്തപുരം 30 മിനിറ്റും കാരയ്ക്കൽ-എറണാകുളം ഒരു മണിക്കൂർ…
Read Moreപത്മനാഭസ്വാമിക്ഷേത്ര സമീപത്ത് ഡ്രോൺ! ചാക്ക ഭാഗത്തേക്ക് പോയെന്നാണ് നിഗമനം
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഡ്രോണ്‍. അതീവ സുരക്ഷാമേഖലയായ ശ്രീപത്മനാഭസ്വാമിക്ഷേത്ര സമീപത്താണ് ഡ്രോണ്‍ കാണപ്പെട്ടത്. ഇന്ന് പുലർച്ചെ നാലിന് പത്മതീർത്ഥകുളത്തിന് മുകളിലെ ആകാശത്താണ് ഡ്രോണ്‍ കണ്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് ഡ്രോണ്‍ കണ്ടത്. ഇത് ചാക്ക ഭാഗത്തേക്ക് പോയെന്നാണ് നിഗമനം. പിന്നീട് ഡ്രോണിനെ കാണാൻ സാധിച്ചില്ലെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. പത്മനാഭസ്വാമിക്ഷേത്ര സുരക്ഷാ പോലീസിന്റെ കണ്ട്രോൾ റൂമിൽ നിന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഡ്രോണിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് മാസം മുൻപ് കോവളം ഭാഗത്ത് ഡ്രോണ്‍ കാണപ്പെട്ടത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കൂടാതെ പോലീസ് ആസ്ഥാനം, വിമാനത്താവളം ഉൾപ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങളിൽ ഡ്രോണിന്റെ സാന്നിധ്യം ആശങ്ക പരത്തിയിരുന്നു. ഡ്രോണ്‍ മുഖേന തീവ്രവാദികൾ ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ കേന്ദ്ര ഇന്റലിജൻസ് സംസ്ഥാന ഇന്റലിജൻസിന് മുന്നറിയിപ്പ് നൽകിയിരുന്നു. തീരപ്രദേശങ്ങളും തന്ത്ര പ്രധാന മേഖലകളിലും ജാഗ്രത പാലിക്കണമെന്നും പ്രത്യേകം…
Read Moreടി.വി. അനുപമ അവധിയിൽ; തൃശൂർ കളകടറായി എസ്. ഷാനവാസിനെ നിയമിച്ച് മന്ത്രിസഭ യോഗം
തിരുവനന്തപുരം: തൃശൂർ ജില്ലാ കളക്ടറായി എസ്. ഷാനവാസിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറാണ് ഷാനവാസ്. തൃശൂർ കളക്ടറായിരുന്ന ടി.വി അനുപമ അവധിയിൽ പോയ സാഹചര്യത്തിലാണു നിയമനം. രണ്ടാഴ്ച മുന്‍പു ചേർന്ന മന്ത്രിസഭായോഗത്തിൽ ഷാനവാസിനെ കൊല്ലം കളക്ടറായി നിയമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ചീഫ് സെക്രട്ടറി ഇടപെട്ടു കൊല്ലത്ത് അബ്ദുൾ നാസറിനെ നിയമിക്കുകയായിരുന്നു. കൊല്ലം കളക്ടർ എസ്. കാർത്തികേയൻ അടുത്ത മാസം ആദ്യം അവധിയിൽ പോകുന്നതോടെ അബ്ദുൾ നാസർ ചുമതലയേൽക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറായി ഡോ. പി.കെ. ജയശ്രീയെ പകരം നിയമിച്ചു. രജിസ്ട്രേഷൻ ഐജിയായി കൊല്ലം സബ് കളക്ടർ എ. അലക്സാണ്ടറിനെ നിയമിച്ചു. ലാൻഡ് റവന്യൂ കമ്മീഷണർ സി.എ. ലതയ്ക്ക് ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് നിലവിലുള്ള ചുമതലകൾക്കു പുറമെ കെഎസ്ഐഡിസി…
Read Moreവിദ്യാർഥികളെ ഇരയാക്കി മണിചെയിൻ തട്ടിപ്പ്; കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർഥികളെ ഇരയാക്കി മണിചെയിൻ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇത്തരത്തിലുള്ള പുതിയ തട്ടിപ്പുകളെ കർശനമായി നേരിടും. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പോലീസ് ജാഗ്രത പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തരവേളയില്‍ മോൻസ് ജോസഫിന്റെ അടിയന്തിര ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
Read More