തിരുവനന്തപുരം: തന്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും യാത്രക്കാരന്റെ പഴ്സും മൊബൈൽ ഫോണും കവർന്ന കന്യാകുമാരി സ്വദേശി അറസ്റ്റിൽ. പ്രാവച്ചന്പലത്തിലേക്കുപോകാൻ ബസ് കാത്തു നിന്ന റെജിയുടെ പഴ്സും മൊബൈൽ ഫോണും കവർന്ന കന്യാകുമാരി സ്വദേശി ജെൻസനാണ് അറസ്റ്റിലായത്. പഴ്സും മൊബൈൽ ഫോണും കവർന്ന ഇയാൾ ഫോണിലുണ്ടായിരുന്ന സ്ത്രീകളുടെ നന്പരിൽ വിളിച്ച് ശല്യം ചെയ്യുകയും ഫോണ്‍ എടുക്കുന്നവരോട് അശ്ലീല ചുവയോടെ സംസാരിക്കുകയുമായിരുന്നു. തുടർന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തന്പാനൂർ സിഐ അജയകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജിജുകുമാർ, അരുണ്‍ രവി, സിപിഒമാരായ രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read MoreCategory: TVM
പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് ആരംഭിച്ചു; മത്സരരംഗത്ത് എൽഡിഎഫും യുഡിഎഫും; വോട്ടർമാരായി 6000 പോലീസുകാർ
തിരുവനന്തപുരം: പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. രാവിലെ എട്ടു മുതൽ വൈകുന്നേരം നാല് വരെയാണ് തെരഞ്ഞെടുപ്പ്. ഇന്ന് വൈകുന്നേരം തന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നിലവിലെ എൽഡിഎഫ് അനുകൂല ഭരണ സമിതി പാനലും യുഡിഎഫ് അനുകൂല പാനലുമാണ് മത്സര രംഗത്തുള്ളത്. 6000 ൽപരം പോലീസ് ഉദ്യോഗസ്ഥരാണ് വോട്ടർമാർ. നേരത്തെ തിരിച്ചറിയൽ കാർഡ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിലെയും പോലീസുകാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് ചിലരെ സസ്പെൻഡ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് സുരക്ഷ നൽകേണ്ടതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ആയിരിക്കുമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കനത്ത പോലീസ് സുരക്ഷയോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Read Moreസർക്കാർ ,എയ്ഡഡ് സ്കൂളുകളിലൽ സമന്വയയിലൂടെ തസ്തിക നിർണയം; മാർഗനിർദേശങ്ങൾ ഇങ്ങനെയൊക്കെ…
തിരുവനന്തപുരം: സർക്കാർ ,എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണയവും എയ്ഡഡ് സ്കൂളിലെ നിയമനാംഗീകാരവും 2019-20 വർഷം മുതൽ സമന്വയ എന്ന സോഫ്റ്റ്വേർ ഉപയോഗിച്ച് ഓണ്‍ലൈൻ ആയി നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിനുള്ള മാർഗനിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. മാർഗനിർദേശങ്ങൾ ചുവടെ . 2019-20 വർഷം തസ്തിക നിർണയത്തിന് സമന്വയയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഏതാനം വിഭാഗങ്ങളിലെ സ്കൂളുകളുടെ തസ്തിക നിർണയം മുൻവർഷത്തെപ്പോലെ മാനുവലായി നടത്തി ജൂണിൽ തന്നെ ഉത്തരവ് പുറപ്പെടുവിക്കാൻ നിർദേശം നല്‍കിയിരുന്നു. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ ആംഗ്ലോ ഇന്ത്യൻ സ്കൂളുകളിലെ ഈ വർഷത്തെ തസ്തിക നിർണയവും മാനുവലായി ചെയ്യേണ്ടതാണ്. മറ്റേതെങ്കിലും സ്കൂളുകൾക്ക് തസ്തിക നിർണയം സമന്വയവഴി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അവയും ഈ വർഷം മാനുവലായി ചെയ്യണം. സന്പൂർണയുടെ യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ചാണ് പ്രഥമാധ്യാപകർ ലോഗിൻ ചെയ്യേണ്ടത്. ഇന്നലെ മുതൽ ഈ സൗകര്യം പ്രഥമാധ്യാപകർക്ക് ലഭ്യമാണ്. പ്രഥമാധ്യാപകർ…
Read Moreവാക്കല്ലേ മാറ്റാൻ പറ്റൂ..! ചീഫ് വിപ്പും 29 ജീവനക്കാരും ചേർന്ന് സർക്കാരിന് ഉണ്ടാക്കുന്ന നഷ്ടം ഏഴ് കോടി; മുൻപ് പറഞ്ഞത് വിഴുങ്ങി സിപിഐയും ചീഫ് വിപ്പ് പദവിയിലേക്ക്
തിരുവനന്തപുരം: മുൻപ് പറഞ്ഞ വാക്കുകളും വിമർശനങ്ങളും വിഴുങ്ങി കേവലം രണ്ടു വർഷത്തേക്ക് ചീഫ് വിപ്പ് പദവി സിപിഐ ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവിനുണ്ടാകുന്ന അധികബാധ്യതയെപ്പറ്റി പാർട്ടി നേതൃത്വത്തിന് മൗനം. കാബിനറ്റ് പദവിയോടെ സ്ഥാനം ഏറ്റെടുക്കുമ്പോൾ എല്ലാ ചെലവുകളും കൂട്ടി ഏഴ് കോടി രൂപയ്ക്കു മുകളിൽ ഒരു വർഷം സർക്കാരിന് അധിക ബാധ്യതയാകുമെന്നാണ് കണക്ക്. ഇത് എങ്ങനെ പരിഹരിക്കുമെന്ന് ചോദ്യത്തിന് സിപിഐയ്ക്കോ നിയുക്ത ചീഫ് വിപ്പ് കെ.രാജനോ മറുപടിയില്ല. ഔദ്യോഗിക വസതിയും വാഹനവുമില്ലാതെ ചെലവ് ചുരുക്കുമെന്നാണ് രാജൻ പറഞ്ഞത്. എന്നാൽ, ഇത് മാത്രം ഉപേക്ഷിക്കുമ്പോൾ കോടികളുടെ കണക്കിൽ എത്ര വ്യത്യാസം വരുമെന്ന് കണ്ടറിയണം. സെക്രട്ടറിമാരും പേഴ്സണല്‍ അസിസ്റ്റന്റുമാരും ഉള്‍പ്പെടെ 29 ജീവനക്കാരെ നിയമിക്കാനുള്ള അധികാരം ചീഫ് വിപ്പിനുണ്ട്. യുഡിഎഫ് ഭരണ കാലത്ത് പി.സി. ജോര്‍ജും തോമസ് ഉണ്ണിയാടനും 29 ജീവനക്കാരെ നിയമിച്ചിരുന്നു. ഇത് സര്‍ക്കാരിന് വന്‍ബാധ്യത വരുത്തിവയ്ക്കുന്നുവെന്ന് കാണിച്ച് ആദ്യം…
Read Moreജയിലുകളുടെ സുരക്ഷയ്ക്ക് കമാൻഡോകൾ; ഫോൺവിളി ഒഴിവാക്കാൻ മൊബൈൽ ജാമറുകൾ സ്ഥാപിക്കും; നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ..
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷയ്ക്ക് കമാൻഡോകളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഐആർബി സ്കോർപിയണ്‍ വിഭാഗത്തെ ജയിലുകളിൽ നിയോഗിക്കും. എസ്എപി, എആർ എന്നീ വിഭാഗങ്ങളെ പ്രധാന കവാടങ്ങളിലെ സുരക്ഷയിൽ നിന്നൊഴിവാക്കും. പകരം ഐആർബി കമാൻഡോ വിഭാഗത്തെ വിന്യസിക്കും. ജയിലുകളിൽ നടക്കാൻ പാടില്ലാത്ത സംഭവങ്ങളാണ് നടക്കുന്നത്. മൊബൈൽ ഫോണ്‍ ഉപയോഗം തടയാൻ ജാമറുകൾ ജയിലുകളിൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തെ കെ.സി.ജോസഫിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
Read Moreനെടുങ്കണ്ടം കസ്റ്റഡി മരണം; അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി നിഷേധം; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണ കേസ് നിയമസഭയിൽ. പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. പോലീസ് മർദ്ദനത്തെ തുടർന്ന് രാജ്കുമാർ എന്നയാൾ പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയത്. കസ്റ്റഡി മരണങ്ങൾ കൂടുന്നതും തടവുകാരികൾ ജയിൽ ചാടി രക്ഷപ്പെടുന്നതും പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിവുള്ള പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ ഒതുക്കിയെന്നും കഴിവില്ലാത്തവരെ തന്ത്രപ്രധാന സ്ഥാനങ്ങളിൽ നിയമിച്ചതാണ് ഇത്തരം സംഭവങ്ങൾ വർധിക്കാൻ കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. അതേ സമയം നെടുങ്കണ്ടത്ത് രാജ്കുമാർ പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. ഒരു കസ്റ്റഡി മരണവും സർക്കാർ ന്യായികരിക്കില്ല. ഉത്തരവാദികൾക്കെൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. പോലീസ് മർദ്ദനത്തെക്കുറിച്ച്…
Read Moreയുവതിയുടെ ആത്മഹത്യ; 20 വർഷം ഒളിവിലായിരുന്ന പ്രതി ജയനെ അഞ്ചലിൽ നിന്ന് പൊക്കി പോലീസ്
വെഞ്ഞാറമൂട്: യുവതി ആത്മഹത്യ ചെയ്ത കേസിൽ ഇരുപത് വർഷം ഒളിവിലായിരുന്ന പ്രതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.ആനാകുടി, വൈറ്റിങ്ങാക്കുഴി, ജയാ ഭവനിൽ ജയൻ (48) ആണ് പിടിയിലായത്. 1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ യുവതിയെ ഇയാൾ പീഡിപ്പിച്ചതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ ജയൻ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇയാൾ അഞ്ചലിൽ ഉണ്ടെന്ന് വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജയൻ കുടുങ്ങിയത്. ആയൂരിൽ ലോട്ടറി വിൽപന നടത്തി വരുന്നതിനിടയിൽ ഇന്നലെ പുലർച്ചെ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ ബി. ജയന്റെയും സബ് ഇൻസ്പെക്ടർ ബിനിഷ് ലാലിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപ്രളയാനന്തരം 2995 വീടുകൾ സര്‍ക്കാര്‍ പുനർനിർമിച്ചു നൽകിയെന്ന് റവന്യുമന്ത്രി
തിരുവനന്തപുരം: പ്രളയത്തില്‍ 15,394 വീടുകൾ പൂർണമായി തകർന്നെന്നും 2995 വീടുകൾ സര്‍ക്കാര്‍ പുനർനിർമിച്ചു നൽകിയെന്നും റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് നിയമസഭയില്‍ പറഞ്ഞു. 9934 വീടുകൾ സ്വയം നിർമ്മിച്ചു കൊള്ളാം എന്ന് ഉടമസ്ഥർ അറിയിച്ചിരുന്നതായും 1990 വീടുകള്‍ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നൽകിയെന്നും മന്ത്രി സഭയെ അറിയിച്ചു. 9737 വീടുകൾക്ക് പുനര്‍നിര്‍മ്മാണത്തിനുള്ള സര്‍ക്കാര്‍ ധനസഹായത്തിന്റെ ആദ്യഗഡു നൽകിയിട്ടുണ്ട്. 2757 വീടുകൾക്ക് രണ്ടാം ഗഡുവും 4544 വീടുകൾക്ക് മൂന്നാം ഗഡുവും നൽകിയതായും മന്ത്രി അറിയിച്ചു.
Read Moreപ്രളയാനന്തര പുനർനിർമാണം പരാജയമെന്ന് പറയുന്നവർ പ്രത്യേക മനസ്ഥിതിക്കാരെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരള നിര്‍മ്മാണം പരാജയമെന്ന് പറയുന്നവര്‍ പ്രത്യേക മനസ്ഥിതി ഉള്ളവരാണെന്നും അവര്‍ ദിവാസ്വപ്നം കാണുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പറ്റിയ വീഴ്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നൽകിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വി.ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ചാനൽ ഇംപാക്ടിനു വേണ്ടിയാണ് അടിയന്തിര പ്രമേയ നോട്ടീസെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. പ്രളയത്തിൽ നാശനഷ്ടമുണ്ടായ ഒരു കുടുംബത്തേയും ഒഴിവാക്കില്ലെന്നും പുനർനിർമാണത്തിന് മൂന്നു വർഷം വേണ്ടി വരുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കേരള പുനർനിർമാണം കേവലമൊരു സർക്കാർ സംവിധാനമല്ല. വീടുകൾ പൂർത്തിയാകുന്ന മുറയ്ക്ക് ഗഡുക്കളായി സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreവീട് മാറി ആക്രമണം; വീടിന് മുന്നിൽ ഇരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ അടിച്ചുതകർത്തു; പിന്നിൽ സിപിഎമ്മുകാരെന്ന് ആരോപണം
പാറശാല : ധനുവച്ചപുരത്തു വീടിനു നേരെ ആക്രമണം . ഇന്ന് പുലർച്ചെ രണ്ടരയോടെ നടത്തിയ ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകളും രണ്ട് ഇരുചക്ര വാഹനങ്ങളും അടിച്ചു തകർത്തു.ധനുവച്ചപുരത്തിനു സമീപം എയ്തുകൊണ്ടങ്കാണി, പണ്ടാരവിള വീട്ടിൽ പെരിയ സ്വാമിയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. പുലർച്ചെ രണ്ടരയോടെ വീട്ടിലെത്തിയ അക്രമികൾ മുൻവശത്തെ കതകിൽ മുട്ടിവിളിച്ചുവെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല .ഇതേ തുടർന്ന് വീടിന്റെ മുന്നിൽ ഇരിക്കുകയായിരുന്ന ഇരുചക്ര വാഹനങ്ങൾ അടിച്ചു തകർക്കുകയും പുറകുവശത്തെ ജനൽ അടിച്ചു പൊട്ടിക്കുകയും ചെയ്തു. ആർ എസ് എസ് നെയ്യാറ്റിൻകര താലൂക്ക് കാര്യവാഹക് ഗോപന്റെ സഹോദരിയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്നലെ ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ വിദ്യാർഥി സംഘർഷത്തോടനുബന്ധിച്ചു ഗോപന്റെ വീട് ആക്രമിക്കാൻ വന്നവരാകാം വീടുമാറി സമീപത്തെ സഹോദരിയുടെ വീട് ആക്രമിച്ചതെന്നും സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നും ആർഎസ് എസ്…
Read More